v d satheeshan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 09:07:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png v d satheeshan – malayalees.ch https://malayalees.ch 32 32 ‘പിണറായി രാജാവാണോ? കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു; വി ഡി സതീശൻ https://malayalees.ch/v-d-satheeshan-against-pinarayi-vijayan-2/ Mon, 27 Nov 2023 09:07:35 +0000 https://malayalees.ch/?p=91841 നവകേരള സദസിന്റെ പേരിൽ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു. അക്രമത്തിന് ആഹ്വാനം നൽകുന്നത് മുഖ്യമന്ത്രിയാണ്.

മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് ആയുധമേന്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് കലി. സാമൂഹ്യ ക്ഷേമപെൻഷൻ കുടിശികയുണ്ടായത് സർക്കാരിന്റെ കയ്യിലിരിപ്പ് കാരണമാണ്. സംസ്ഥാനത്ത് നാളികേര സംഭരണം സ്‌തംഭനത്തിലാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത്‌ നാല് കർഷകരാണ്. നെൽ കർഷകരുടെ വിഹിതം കിട്ടിയിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

അതേസമയം കേരളത്തിന് വേണ്ടത് സർവ തലസ്പർശിയായ വികസനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏതെങ്കിലും പ്രത്യേക വിഭാഗം/ പ്രദേശം അല്ല അത് അനുഭവിക്കേണ്ട ആളുകൾ. ഏത് പദ്ധതി വന്നാലും എതിർക്കും എന്നതിൻ്റെ ഉദാഹരണം ആണ് തുരങ്കപാത. വയനാടിന് അത്യാവശ്യമായ പാതയെ എങ്ങനെയാണ് പ്രതിപക്ഷ നേതാവ് കണ്ടത്? വലിയ ആപത്ത് ഉണ്ടാകും എന്ന് പറഞ്ഞു.

എതിർക്കും എന്നാവർത്തിച്ചു. ഏത് പരിപാടികളെയുണ്ടെങ്കിലും എതിർക്കും. അതാണ് നിലപാട്. രാഷ്ട്രീയമായ എതിർപ്പുകൾ കാണും. ഇത് അതല്ല. നാടിൻ്റെ മൊത്തത്തിൽ ഉള്ള ആവശ്യങ്ങളെ എതിർക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് വേണ്ടി സംഘടിപ്പിച്ച ലോക കേരളസഭയെ എതിർത്തു. ലോക മലയാളികൾക്ക് സംസാരിക്കാനും പ്രശ്നങ്ങൾ പറയാനും ഉള്ള വേദിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

]]>
‘കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസ’ കൊള്ളക്കാരുടെ ഭരണമാണ് നടക്കുന്നത്’- വി ഡി സതീശൻ https://malayalees.ch/v-d-satheeshan-against-pinarayi-vijayan/ Mon, 16 Oct 2023 09:39:06 +0000 https://malayalees.ch/?p=89517 കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. നികുതി ഭാരം സാധാരണക്കാരിൽ കെട്ടിവെക്കുന്നു. സംസ്ഥാനത്ത് കൊള്ളക്കാരുടെ ഭരണമാണ് നടക്കുന്നത്. കരുവന്നൂർ തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സിപിഐഎം ആണെന്നതിന്റെ തെളിവാണ് ഇ ഡി റിപ്പോർട്ട്. കരുവന്നൂരിലെ കൊള്ള സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ്. ഉത്തരവുകൾ കാറ്റിൽ പറത്തി പിൻവാതിൽ നിയമനം നടത്തുന്നു.(v d satheeshan against pinarayi vijayan)

മറ്റന്നാൾ യുഡിഎഫ് സെക്രട്ടേറിയറ്റ്‌ ഉപരോധിക്കും. കോടിക്കണക്കിന് രൂപ മുടക്കിയാണ് സർക്കാർ കേരളീയം പരിപാടി നടത്തുന്നത്. നിയമനത്തട്ടിപ്പിൽ പ്രതി താമസിച്ചത് സിപിഐ എംഎൽഎയുടെ മുറിയിൽ. അന്വേഷണം ദുരൂഹമാണ്. തൂണും ചാരി നിൽക്കുന്ന പ്രതിപക്ഷത്തെ വിമർശിക്കുന്നു. കോൺഗ്രസ് എങ്ങനെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് പിണറായി വിജയൻ പഠിപ്പിക്കേണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സുനിൽ കനുഗോലു കോൺഗ്രസ് അംഗമാണ്.അദ്ദേഹത്തെ ഇരുത്തി കോണ്‍ഗ്രസ് ചർച്ച ചെയ്യും. കൊവിഡ് കാലത്ത് കുരങ്ങിന് ഭക്ഷണം കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏത് ഏജൻസി എഴുതി കൊടുത്തിട്ടാണെന്ന് പറയിക്കരുത്.പിണറായി വിജയന്‍റെ മേക്കോവർ നടത്തിയ ഏജൻസി ഏതെന്ന് അറിയാം.തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ കോണ്‍ഗ്രസിന് അറിയാമെന്ന് രണ്ടു ഉപതിരഞ്ഞെടുപ്പിൽ പിണറായി വിജയനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.ചിലപ്പോൾ പിആർ ഏജൻസിയുടെ സഹായം തേടിയെന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു.

]]>
‘നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ കെഎസ്ആർടിസി ബസിൽ പര്യടനം’; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് മുഖ്യമന്ത്രി ചോദിക്കുന്നത് നന്നായിരിക്കും; വി ഡി സതീശൻ https://malayalees.ch/v-d-satheeshan-against-kerala-govt-on-ksrtc-salary-crisis/ Wed, 27 Sep 2023 05:37:15 +0000 https://malayalees.ch/?p=88473 മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. (V D Satheeshan against kerala govt on ksrtc salary crisis)

പ്രത്യേകം തയാറാക്കിയ KSRTC ബസിലാണത്രേ യാത്ര ബസില്‍ കയറുന്നതിന് മുന്‍പ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ട് പോയാലോ എന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മണ്ഡല പര്യടനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് കെഎസ്ആര്‍ടിസി നല്‍കും. ബസ് സജ്ജമാക്കുന്ന ചുമതല ഗതാഗത മന്ത്രി ആന്റണി രാജുവിനാണ്. 25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലാവും ബസ്. പുതിയ ബസുകളില്‍ ഒന്ന് രൂപമാറ്റം വരുത്തിയാകും ഉപയോഗിക്കുക.

മണ്ഡല പര്യടന പരിപാടിയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കില്ല. ചെലവിനുള്ള പണം സംഘാടക സമിതി കണ്ടെത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പരിപാടിയുടെ പന്തല്‍, കസേര, ലഘുഭക്ഷണം എന്നീ ചെലവുകള്‍ക്ക് സ്പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തണം. പ്രതിപക്ഷം പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ തന്നെ പറഞ്ഞിരുന്നു. അത് ശരിവെച്ചുകൊണ്ട് മണ്ഡല സദസ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. കേരളീയം പരിപാടിയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. പരിപാടി രാഷ്ട്രീയ പ്രചാരണമാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സംഘടിപ്പിക്കുന്ന മണ്ഡല സദസ് ധൂര്‍ത്താണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതീക്ഷിച്ച നിലപാട് ആണെങ്കിലും ബഹിഷ്‌കരണ നീക്കത്തെ വിമര്‍ശിക്കുകയാണ് സര്‍ക്കാര്‍. ചെലവ് സര്‍ക്കാരില്‍ നിന്നല്ലെന്ന് വ്യക്തമാക്കുമ്പോഴും മന്ത്രിമാരുടെ യാത്ര, താമസം, ഭക്ഷണം എന്നിവയ്ക്കുളള പണം സര്‍ക്കാര്‍ തന്നെയാകും വഹിക്കേണ്ടി വരിക.

]]>
‘ആഭ്യന്തരവകുപ്പ് ഗൂഢസംഘത്തിന്റെ കയ്യിലെന്ന് വി.ഡി സതീശൻ’; അങ്ങനെ പറയുന്നത് ഒരു പ്രത്യേക മാനസികനിലെയെന്ന് മുഖ്യമന്ത്രി https://malayalees.ch/discussion-about-children-safety-at-kerala-assembly/ Tue, 12 Sep 2023 08:13:41 +0000 https://malayalees.ch/?p=87614 ആഭ്യന്തരവകുപ്പ് ഗൂഢസംഘത്തിന്റെ കയ്യിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ. പൊലീസിനെ വിമർശിച്ച പ്രതിപക്ഷ നേതാവ്, ഇത്രയധികം കുറ്റകൃത്യങ്ങൾ വർധിച്ച കാലം മുൻപുണ്ടായിട്ടില്ലെന്ന് കുറ്റപ്പെടുത്തി. എന്നാൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം പോലീസ് സ്റ്റേഷനുകള്‍ മുഖേന നടത്തുന്നുണ്ട്. അതിഥിത്തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനും അവരുടെ രജിസ്‌ട്രേഷനുമായി തൊഴില്‍ വകുപ്പ് ‘അതിഥി’ പോര്‍ട്ടല്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. പൊലീസ് വളരെ കാര്യക്ഷമമായാണ് ഇടപെടുന്നത്. പൊലീസിനെ ഗൂഢസംഘം നിയന്ത്രിക്കുന്നുവെന്ന ആരോപണം മനോനിലയുടെ പ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമർശിക്കുന്നവരുടെയെല്ലാം മനോനിലയെ കുറ്റപ്പെടുത്തുന്ന മനോനിലയാണ് പരിശോധിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരിച്ചടിച്ചു.

അതേസമയം ആലുവയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സഭയിൽ അവതരണാനുമതി നിഷേധിച്ചു. പൊലീസിനെ പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ആലുവ എംഎൽഎ അൻവർ സാദത്താണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവായെന്ന് അൻവർ സാദത്ത് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വളരെ ലാഘവത്തോടെയാണ് വിഷയത്തെ കാണുന്നത്. ക്രൈം നടക്കുന്നതിന് മുൻപ് തടയാൻ പൊലീസിന് സാധിക്കണം. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന പൊലീസ് ജനങ്ങൾക്ക് സുരക്ഷ നൽകുന്നില്ല. അയൽക്കാരന്റെ ജാഗ്രത കൊണ്ട് മാത്രമാണ് ആലുവയിലെ കുട്ടി രക്ഷപ്പെട്ടത്. പൊലീസ് പട്രോളിങ് കാര്യക്ഷമമല്ല. ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

]]>
പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ്; സിപിഐഎമ്മിന്റെ തകർച്ചയുടെ തുടക്കം; വി ഡി സതീശൻ https://malayalees.ch/v-d-satheeshan-about-puthuppally-byelection/ Sat, 09 Sep 2023 08:38:27 +0000 https://malayalees.ch/?p=87486 പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പ്രതികരിക്കാത്തത് വിചിത്രമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണ്.സിപിഐഎമ്മിന്‍റെ തകര്‍ച്ചയുടെ തുടക്കമാണിത്.സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.(V D Satheeshan about Puthuppally Byelection)

ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും.എം വി ഗോവിന്ദൻ പിണറായിയുടെ കുഴലൂത്ത്കാരനായി മാറി.മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നു.കേരളത്തിന്‍റെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി.പ്രചരണ സമയത്ത്

മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് ?ഉത്തമരായ കമ്യൂണിസ്റ്റുകാരുടെ പിന്തുണയും പുതുപ്പള്ളിയില്‍ കോൺഗ്രസിന് കിട്ടി.മുന്നോക്ക വികസന കോർപറേഷൻ ചെയർമാനെ മാറ്റിയ നടപടി ഇതിന് ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

]]>
വി ഡി സതീശൻ വ്യാജ പ്രതിപക്ഷ നേതാവ്, മാസപ്പടി വിവാദം കേന്ദ്ര ഏജൻസികൾ അന്വേഷിക്കാൻ ആവശ്യപ്പെടുമോ?: കെ സുരേന്ദ്രൻ https://malayalees.ch/k-surendran-against-v-d-satheeshan-on-veena-vijayan-controversy/ Sat, 19 Aug 2023 07:34:17 +0000 https://malayalees.ch/?p=86452 മാസപ്പടി ആരോപണം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യാജ പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.കരാറുകൾ നിയമപരമെന്നാണ് സിപിഐഎം വിലയിരുത്തൽ.

നിയമപരമെങ്കിൽ എന്തിന് വീണയുടെ അക്കൗണ്ടിൽ പണം വന്നുവെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീണയ്‌ക്ക് നൽകിയതിനേക്കാൾ പണം മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. പിണറായിക്ക് മാത്രം എങ്ങനെ ഈ പണം ലഭിക്കുന്നു. പണപ്പിരിവ് എന്താണ് കേരളത്തിലെ ഏജൻസികൾ അന്വേഷിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും കേരളത്തിലെ ദിവ്യന്മാരാണെന്നും ഇരുവർക്കുമെതിരായ കേസുകൾ ഒത്തുതീർപ്പാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കേന്ദ്രത്തെ സമീപിക്കുമെന്നും കെ. സുരേന്ദ്രൻ അറിയിച്ചു.

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിക്കാൻ ശ്രമിച്ചു . മുഖ്യമന്ത്രി കേന്ദ്ര നിയമങ്ങൾ അട്ടിമറിച്ച് ഖനന കമ്പനികളെ സഹായിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

]]>
തോമസ് കെ തോമസിന്‍റെ വധഭീഷണി പരാതി; എല്ലാം പാർട്ടി കോടതിയാണ് തീരുമാനിക്കുന്നത്; വി ഡി സതീശന്‍ https://malayalees.ch/opposition-walkout-in-assembly-over-thomas-k-thomas-complaint/ Wed, 09 Aug 2023 06:53:52 +0000 https://malayalees.ch/?p=85873 കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിന്‍റെ വധഭീഷണി പരാതിയെ ഗൗരവമായി കാണുന്നില്ലെന്ന് നിയമസഭയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഒരാൾ ഒരു എംഎല്‍എയെ കൊല്ലും എന്ന് ഒരു വർഷം മുൻപ് ഭീഷണിപ്പെടുത്തിയ പരാതിയിൽ ഒരു നടപടിയും ആയില്ല.(opposition walkout in assembly over thomas k thomas complaint)

ഇടതുപക്ഷത്തിന്‍റെ എംഎൽഎ ആയിട്ടും വേട്ടയാടുന്നു എന്നായിരുന്നു തോമസ് കെ തോമസിന്‍റെ പരാതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇടതുപക്ഷ എംഎല്‍എക്ക് പോലും സംസ്ഥാനത്ത് രക്ഷയില്ല.

കേരളത്തിലെ പൊലീസ് മുഖം നോക്കാതെ നടപടി എടുക്കും എന്ന മുഖ്യമന്ത്രിയുടെ വാദത്തെ ചോദ്യം ചെയുന്നു. എല്ലാം പാർട്ടി കോടതിയാണ് തീരുമാനിക്കുന്നത്. പാർട്ടി അന്വേഷണം മാത്രം നടക്കുന്നു. നാളെ കുട്ടനാട് എംഎല്‍എ ക്ക് എന്തെങ്കിലും പറ്റിയാൽ ആരാകും ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

അന്ന് അന്വേഷിച്ച എസ്പിക്ക് തന്നെയാണ് പുതിയ പരാതിയും കൈമാറിയത്. ഈ പൊലീസിനെ കുറിച്ചാണോ മുഖം നോക്കാതെ നടപടി എടുക്കും എന്ന് പറഞ്ഞത്.പിന്നെ എന്തിനാണ് പൊലീസെന്നും അദ്ദേഹം ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

അതേസമയം പൊലീസിനെ കുറിച്ച് പരാതി ഇല്ലെന്ന് തോമസ് കെ തോമസ് പറഞ്ഞു. നല്ല രീതിയിൽ കേസ് അന്വേഷിക്കുന്നുണ്ട്. പാർട്ടിയിൽ പല പ്രശനങ്ങൾ ഉണ്ട്എംഎല്‍എ ആയതു കൊണ്ടാണ് ഡിജിപി ലെവൽ അന്വേഷണം ആഗ്രഹിച്ചത്. സ്വയം ആണ് ഡിജിപിക്ക് പരാതി കൊടുക്കാൻ തീരുമാനിച്ചത്. പൊലീസ് കൃത്യമായി അന്വേഷിക്കും എന്ന് വിശ്വാസമുണ്ട്. സർക്കാരിലും വിശ്വാസം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

]]>
മന്ത്രിയുടേത് നഗ്നമായ നിയമലംഘനം; ആർ ബിന്ദു രാജിവച്ചില്ലെങ്കിൽ പുറത്താക്കണം; വി ഡി സതീശൻ https://malayalees.ch/v-d-satheeshan-against-r-bindhu/ Sat, 29 Jul 2023 06:48:19 +0000 https://malayalees.ch/?p=85239
പ്രിൻസിപ്പൽ നിയമനത്തിലെ ഇടപെടൽ, മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ആർ ബിന്ദു രാജി വച്ചില്ലെങ്കിൽ പുറത്താക്കണം. ആർ ബിന്ദു സത്യപ്രതിജ്ഞ ലംഘനം നടത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ ഇടപെട്ട മന്ത്രി ആര്‍ ബിന്ദു. ഗുരുതരമായ അധികാര ദുർവിനിയോഗമാണ് നടത്തിയത്. സ്വന്തക്കാരെ കുത്തിക്കയറ്റാൻ വേണ്ടി മനപ്പൂർവം ചെയ്തതാണിത്.

മന്ത്രിയുടേത് നഗ്നമായ നിയമലംഘനമാണ്. മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.AKGCT അനാവശ്യമായി കൈകടത്തൽ നടത്തി. പ്രിൻസിപ്പൽമാർ ഇല്ലാതെ ഇൻ ചാർജ് ഭരണമാണ് സർവകലാശാലകളിലും കോളജിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

]]>
‘മദ്യത്തിന്റെ വില കൂട്ടിയാൽ ഇന്നലെ മൂന്ന് പെ​ഗ് കഴിച്ച ഒരാൾ ഇന്ന് രണ്ട് പെഗാക്കുമോ’, ഇല്ല; വീട്ടിൽ കൊടുക്കുന്ന പെെസ കുറയ്ക്കും; വി ഡി സതീശൻ https://malayalees.ch/v-d-satheeshan-against-liquor-policy/ Thu, 27 Jul 2023 07:01:15 +0000 https://malayalees.ch/?p=85105 സംസ്ഥാനത്തിന്റെ മദ്യ നയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബീവറേജ്‌സ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകൾ വർധിപ്പിക്കുന്നതിലൂടെ മദ്യത്തിന്റെ വ്യാപനമാണ് നടത്തുന്നത്. കേരളം ലഹരിയുടെ കാര്യത്തിൽ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. മയക്കുമരുന്നിന്റെ കേന്ദ്രമായി സംസ്ഥാനം മാറുകയാണ്. മദ്യത്തിൽ നിന്നും വരുമാനം കൂട്ടുകയാണ് സർക്കാർ ലക്ഷ്യം.

മദ്യത്തിന്റെ വില കൂട്ടിയാൽ ഇന്നലെ മൂന്ന് പെ​ഗ് കഴിച്ച ഒരാൾ ഇന്ന് രണ്ട് പെ​​​​ഗാക്കുമോ… ഇല്ല, പക്ഷേ വീട്ടിൽ കൊടുക്കുന്ന പെെസ കുറയ്ക്കും. എം ഡി എം എ ഉൾപ്പെടെയുള്ള ലഹരികൾ വ്യാപകമായി കേരളത്തിൽ ഒഴുകുകയാണ്.

ജനങ്ങൾ എവിടെയെങ്കിലും പോയി നശിക്കട്ടെ എന്ന നിലപാടാണ് സർക്കാരിന്. ഒരു വശത്ത് മദ്യ വ്യാപനം നടത്തി, മറുവശത്ത് മദ്യത്തിനെതിരെ ക്യാമ്പയിൻ നടത്തുന്നു. പുതിയ മദ്യനയത്തിനെതിരെയുള്ള സമരം പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

]]>
കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; മലപ്പുറത്തും കാസര്‍കോട്ടും ലാത്തിച്ചാര്‍ജ് https://malayalees.ch/clashes-in-congress-march-lathi-charge-in-malappuram-and-kasaragod/ Tue, 04 Jul 2023 11:47:20 +0000 https://malayalees.ch/?p=83783 കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മലപ്പുറത്തും കാസർഗോഡും കണ്ണൂരും പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരായ കള്ളക്കേസുകള്‍ രാഷ്ട്രീയ വേട്ടയുടെ ഭാഗമെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപക സമരം നടത്തിയത്. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്കും തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കുമായിരുന്നു മാര്‍ച്ച്. കാസർഗോഡ് പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റെ പി.കെ ഫൈസലിന് പരിക്കേറ്റു. കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വനിത പൊലീസ് അടക്കം പ്രതിഷേധക്കാർക്ക് ഒപ്പം നിലത്ത് വീണു.

മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യോതൊരു മുന്നറിയിപ്പും ഇല്ലാതെ വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പടെ പൊലീസ് തല്ലിയെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു. തിരുവനന്തപുരത്ത് ഡിജിപി ഓഫീസ് മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ ഉള്‍പ്പടെ പ്രധാന നേതാക്കളാണ് വിവിധ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലെ മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.

]]>