v d satheesan – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 Oct 2023 09:02:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png v d satheesan – malayalees.ch https://malayalees.ch 32 32 ഹിജാബ് നിരോധിച്ച ബി.ജെ.പിയും തട്ടം ഉപേക്ഷിക്കുന്നത് പാര്‍ട്ടി നേട്ടമായി കാണുന്ന സി.പി.ഐ.എമ്മും തമ്മില്‍ എന്ത് വ്യത്യാസം?; വി.ഡി സതീശൻ https://malayalees.ch/hijab-row-v-d-satheesan-on-anil-kumars-remarks/ Tue, 03 Oct 2023 09:02:08 +0000 https://malayalees.ch/?p=88816 തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം മൂലമാണെന്ന സി.പി.ഐ. എം സംസ്ഥാന സമതി അംഗം കെ. അനില്‍കുമാറിന്റെ പരാമര്‍ശം അനുചിതവും അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ഒരാള്‍ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ളത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. തട്ടം ഒഴിവാക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്ന പ്രസ്താവന വിശ്വാസത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്നമായ കടന്നുകയറ്റമാണ്. സംഘപരിവാറിന് കീഴ്‌പ്പെട്ട കേരളത്തിലെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് അനില്‍കുമാറിന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നത്. ഹിജാബ് നിരോധിച്ച ബി.ജെ.പി സര്‍ക്കാരും തട്ടം ഉപേക്ഷിക്കുന്നത് പാര്‍ട്ടി നേട്ടമായി കാണുന്ന സി.പി.എമ്മും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?

ശബരിമല വിഷയത്തിലും വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന നിലപാടാണ് സി.പി.ഐ.എമ്മും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ഗണപതി മിത്താണെന്ന പരാമര്‍ശം വര്‍ഗീയകക്ഷികള്‍ക്ക് ആയുധമാകുമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടും എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചത്.

മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ്, വോട്ടിന് വേണ്ടി മതപ്രീണനം നടത്തുന്ന സി.പി.എമ്മിന്റെ എക്കാലത്തെയും നിലപാട്. ഇത് തന്നെയാണ് അനില്‍കുമാറിന്റെ പ്രസ്താവനയിലൂടെയും പുറത്ത് വന്നിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

]]>
ഗ്രോ വാസുവിനെതിരായ കേസ് പിൻവലിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത് https://malayalees.ch/case-against-grow-vasu-should-be-withdrawn-opposition-leaders-letter-to-chief-minister/ Thu, 07 Sep 2023 08:22:37 +0000 https://malayalees.ch/?p=87368
വന്ദ്യവയോധികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കത്ത് പൂർണരൂപത്തിൽ:

വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പോലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ടു. 94 കാരനായ ഒരു മനുഷ്യാവകാശ പ്രവർത്തകൻ മുദ്രാവാക്യം വിളിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചു താഴ്ത്തുകയാണ് അങ്ങയുടെ പോലീസ്. തൊപ്പി കൊണ്ട് ഗ്രോ വാസുവിന്റെ മുഖം മറയ്ക്കുനതും ഇതേ പോലീസാണ്. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്ചയാണത്.

എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്? തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ മനുഷ്യരെ തോക്കിൻ മുനയിൽ നിർത്തി വെടിവച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റം. 51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്തവരും ആൾമറാട്ടവും വ്യാജ രേഖാ നിർമാണവും നടത്തുന്ന CPM ബന്ധുക്കളും പോലിസ് കസ്റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് ഒരു വന്ദ്യ വയോധികനോട് കേരള പോലീസ് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നത്.

നിയമസഭ അടിച്ചു തകർത്ത കേസ് അടക്കം പ്രമാദമായ എത്രയോ കേസുകൾ എഴുതിത്തള്ളാൻ വ്യഗ്രത കാട്ടിയ സർക്കാരാണ് അങ്ങയുടേത്. ഗ്രോ വാസുവിന്റെ പേരിലുള്ള കേസും പിൻവലിച്ചാൽ എന്താണ് കുഴപ്പം?

ഗ്രോ വാസുവിന്റെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുള്ളവരുണ്ടാകാം. എന്നാൽ 94 വയസിലും അദ്ദേഹത്തിന്റെ ഉള്ളിലുള്ള പോരാട്ടവീര്യത്തെ അംഗീകരിച്ചേ മതിയാകൂ. നമ്മളിൽ പലരുടേയും പ്രായത്തേക്കാൾ പൊതുപ്രവർത്തന പരിചയമുള്ളയാളാണ് വാസുവേട്ടൻ. അങ്ങനെയൊരാളിന്റെ വായ മൂടി കെട്ടുന്ന, മുഖം മറയ്ക്കുന്ന, കൈ പിടിച്ച് ഞെരിക്കുന്ന പോലീസ് സേനയെ കുറിച്ച് മുഖ്യമന്ത്രി എന്ന നിലയിൽ അങ്ങേയ്ക്ക് മതിപ്പുണ്ടോ? അപമാനഭാരത്താൽ അങ്ങയുടെ തല താഴ്ന്നു പോകുന്നില്ലേ? ഇതാണ് താങ്കൾ നയിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലെ പോലീസ് എന്നോർത്ത് ലോകം ലജ്ജിച്ച് തലതാഴ്ത്തും.

ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യം ഉണ്ടാക്കണം. അദ്ദേഹത്തോടുളള പോലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും ആവശ്യപ്പെടുന്നു.

]]>
മക്കളെ മനസാക്ഷിയില്ലാതെ അധിക്ഷേപിച്ചു, ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ മരണത്തിന് ശേഷവും വെറുതെ വിട്ടില്ല; വി.ഡി സതീശൻ https://malayalees.ch/v-d-satheesan-about-puthuppally-by-election/ Tue, 05 Sep 2023 05:18:15 +0000 https://malayalees.ch/?p=87239 ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ മരണത്തിന് ശേഷവും വെറുതെ വിട്ടില്ലെന്ന് പ്രതിപക്ഷ വി ഡി സതീശൻ. ഉമ്മന്‍ ചാണ്ടിയുടെ മക്കളെ പോലും മനസാക്ഷിയില്ലാതെ അധിക്ഷേപിച്ചു. സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇതെല്ലാം. ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാന്‍ സി.പി.എം തയാറുണ്ടോ? വികസനം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞവര്‍ വ്യക്തിഹത്യയാണ് നടത്തിയത്. ഗൗരവമായ രാഷ്ട്രീയം യു.ഡി.എഫ് പുതുപ്പള്ളിയില്‍ പറഞ്ഞു. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി ചോദിച്ചു. മഹാമൗനത്തിന്റെ മാളത്തില്‍ ഭീരുവിനെ പോലെ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വോട്ട് ചെയ്യുന്നത് പുതുപ്പള്ളിയാണ്. സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്.
രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍പിന്തുണയാണ് ലഭിച്ചത്. യു.ഡി.എഫ് ഒരു ടീമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മന്‍ ചാണ്ടി ഒരു വികാരമാണ്. മലയാളികളുടെ മനസില്‍ അദ്ദേഹം ഒരു വിങ്ങലായി നില്‍ക്കുന്നു. എതിരാളികള്‍ വിചാരിച്ചാല്‍ അത് മായ്ച്ച് കളയാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്നേഹവും അടുപ്പവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതോടൊപ്പം സര്‍ക്കാരിനെതിരായ കടുത്ത ജനവികാരം കൂടി ചേരുന്നതാകും പുതുപ്പള്ളിയുടെ വിധിയെഴുത്തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
അവസാനകാലത്ത് ഉമ്മൻചാണ്ടിയെ വീഴ്ത്തിയത് വി.ഡി സതീശൻ; കെ സുരേന്ദ്രൻ https://malayalees.ch/k-surendran-reacts-oommen-chandys-treatment-controversy/ Sat, 12 Aug 2023 05:10:03 +0000 https://malayalees.ch/?p=86051 ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ ബിജെപി ഇടപെടേണ്ടതില്ലെന്ന് കെ സുരേന്ദ്രൻ. ചികിത്സ വിവാദത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണമെന്ന് പറയുന്ന വി ഡി സതീശനാണ് അവസാനകാലത്തു ഉമ്മൻചാണ്ടിയെ വീഴ്ത്തിയത്. യുഡിഎഫ് നേതൃത്വവും വി ഡി സതീശനുമാണ് ഉമ്മൻചാണ്ടിയെ വേട്ടയാടിയത്. തങ്ങൾ ഹരിത എംഎൽഎ ആണെന്നും സരിത എംഎൽഎ അല്ലെന്നും പറഞ്ഞതും വിഡി സതീശനാണ്. അവസാനകാലത്ത് ഉമ്മൻചാണ്ടിയെ വേട്ടയാടിയതിൽ പ്രധാനി വിഡി സതീശൻ ആയിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.

ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത് ഏറ്റവും മികച്ച ചികല്‍സ തന്നെയായിരുന്നുവെന്നും സി പി ഐഎം ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കാന്‍ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. മൂന്നാം കിട നേതാക്കളെക്കൊണ്ട് തരം താണ ആരോപണങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ ചികല്‍സുമായി ബന്ധപ്പെട്ട് സി പി ഐ എം ഉന്നയിക്കുന്നത്. അവര്‍ക്ക് രാഷ്ട്രീയം പറയാന്‍ പേടിയാണെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതില്‍ കേരള സര്‍ക്കാരിന് പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാര്‍ രംഗത്തുവന്നിരുന്നു.ഇത്തരമൊരു സാഹചര്യം ഒരുക്കിയതില്‍ വി.ഡി.സതീശനും പങ്കുണ്ടെന്നും അനില്‍ കുമാര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ആ ആരോപണം മുന്‍ നിര്‍ത്തിയാണ് വി ഡിസതീശന്‍ ഇതിന് മറുപടി പറഞ്ഞത്.

ഉമ്മന്‍ചാണ്ടിയുടെ ചികല്‍സയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. ആസ്റ്റര്‍മെഡ് സിറ്റി, രാജഗിരി അമേരിക്കയിലെ ആശുപത്രി എന്നിവടങ്ങളില്‍ നിന്നെല്ലാം മികച്ച ചികല്‍സയാണ് അദ്ദേഹത്തിന് ലഭിച്ചത്. അത് കൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും നാള്‍ ജീവിതം നീട്ടിക്കിട്ടിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കളും വളരെ താല്‍പര്യപൂര്‍വ്വം അദ്ദേഹത്തിന്റെ ചികല്‍സയുടെ കാര്യത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയാനില്ലാത്തത് കൊണ്ട് ഇത്തരം തരം താണ ആരോപണങ്ങള്‍ സി പി ഐഎം ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

]]>
സി.പി.ഐ.എമ്മും പൊലീസും ഒരുമിച്ചാണ് കെ.വിദ്യയെ ഒളിപ്പിച്ചത്; വി.ഡി സതീശൻ https://malayalees.ch/v-d-satheesan-on-k-vidyas-arrest-in-fake-experience-certificate/ Thu, 22 Jun 2023 04:28:43 +0000 https://malayalees.ch/?p=83110 സി.പി.ഐഎമ്മും പൊലീസും ഒരുമിച്ചാണ് കെ.വിദ്യയെ ഒളിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ടാഴ്ചക്കാലം വിദ്യ പൊലീസിന്റെ കൺമുന്നിൽ ഉണ്ടായിരുന്നെങ്കിലും അറസ്റ്റിലേക്ക് കടക്കാതെ പാർട്ടിയും പൊലീസും വിദ്യയെ സംരക്ഷിച്ചു. പ്രതിപക്ഷത്തിന്റെ പോരാട്ടവും സമ്മർദവും പൊതുസമൂഹത്തിന്റെ പ്രതികരണവുമാണ് വിദ്യയെ പുറത്ത് കൊണ്ടുവരാൻ കാരണമായത്.
വ്യാജരേഖയും വ്യാജ സർട്ടിഫിക്കറ്റുമുണ്ടാക്കി ഉന്നത വിദ്യാഭ്യാസ രംഗം മലിനമാക്കിയ എസ്.എഫ്.ഐ നേതാക്കൾക്ക് ശിക്ഷ ഉറപ്പാക്കും വരെ പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാജാസ് കോളജ് വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത് കോഴിക്കോട് നിന്നാണ്. കോഴിക്കോട് സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യ ഇവിടെ നിന്ന് മടങ്ങുന്ന വഴിയാണ് പൊലീസിന്റെ പിടിയിലായത് എന്നാണ് വിവരം. പാലക്കാട് അ​ഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിദ്യയെ നാളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. ഒളിവിലായിരുന്ന വിദ്യയെ പതിനഞ്ചാം ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അഗളി ഡിവൈഎസ്പി ഓഫീസിലെത്തിക്കും.

വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബഞ്ചിലാണ് ഹർജി ഇന്നലെ പരിഗണനക്ക് എത്തിയത്. പിന്നാലെ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജരേഖ കേസിലും മുന്‍കൂര്‍ ജാമ്യം തേടി. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ചയാണ് വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും വിദ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കരിന്തളം ഗവ. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്‍റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്. ഈ മാസം 24 ന് ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും.

]]>
എ.ഐ കാമറ, കെ. ഫോൺ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നു; വി ഡി സതീശൻ https://malayalees.ch/ai-camera-and-k-phone-is-a-scam-v-d-satheesan/ Tue, 06 Jun 2023 11:49:11 +0000 https://malayalees.ch/?p=82278 എ.ഐ കാമറ , കെ. ഫോൺ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്ന് വി ഡി സതീശൻ. പദ്ധതിയെയല്ല പ്രതിപക്ഷം വിമർശിച്ചത്,പദ്ധതിയിലെ അഴിമതിയാണ് വിമർശിക്കുന്നത്.
50% ടെൻഡർ എക്സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ്. പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്. 40 ലക്ഷം പേർക്ക് കണക്ഷൻ കൊടുക്കുമെന്ന് പറയുന്നു. 60,000 പേർക്ക് കൊടുക്കാനുള്ള അനുമതി മാത്രമാണുള്ളത്. രണ്ടര ലക്ഷം പേർക്ക് കൂടി കണക്ഷൻ കൊടുക്കാനുള്ള ടെൻഡർ വിളിച്ചു. അത് കറക്ക് കമ്പനികൾക്ക് പുറത്തുള്ള ഒരു കമ്പനിക്ക് ടെൻഡർ എൽ വൺ വന്നു. അവരെ ഇല്ലാത്ത പരാതി കൊടുത്ത് ടെൻഡറിൽ നിന്ന് പുറത്താക്കി

സ്ആർഐടി ക്ക് ടെൻഡർ ലഭിക്കുന്നതിന് ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തി. മറ്റുള്ളവരെ ഒഴിവാക്കി. ഇത് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള തട്ടിപ്പാണ്. ഇന്നലെ കുത്തക കമ്പനികൾക്കെതിരെ പറഞ്ഞു. ഈ കണക്ഷന്റെ 50% ടെലികോം സർവീസുകൾക്ക് കൊടുക്കാൻ തീരുമാനം. അവരല്ലേ കുത്തകകളെന്ന് വി ഡി സതീശൻ ചോദിച്ചു.

ഇന്ത്യയിൽ നിന്നും സാധനം വാങ്ങുമെന്ന് എഴുതിവെച്ചിട്ട് ചൈനയിൽ നിന്നും വാങ്ങി. എന്നിട്ട് മുഖ്യമന്ത്രി ന്യായീകരിക്കുന്നു. ധൂർത്തല്ല എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. 4.3 കോടി രൂപ കേരളത്തിൽ ഈ പരിപാടിക്കായി അനുവദിച്ചു. ഇത് ധൂർത്തല്ലേ, സാങ്കേതികമായി മുന്നേറി എന്ന് പറയുന്ന കേരളം ആദ്യം റേഷൻ കൊടുക്കാനുള്ള സർവർ നന്നാക്കണം. ആളുകൾക്ക് റേഷൻ ഇല്ല, ഒരുലക്ഷം ഡോളർ തരുന്നവരുമായി ഊണ് കഴിക്കാൻ മുഖ്യമന്ത്രി പോകുന്നു.

500 കോടി രൂപ ഒരു പ്രോജക്റ്റിന് കൂട്ടിക്കൊടുക്കാൻ ശിവശങ്കരൻ ആരാണ്?, കേരളത്തിൽ എന്തും ചെയ്യാം എന്നുള്ള അഹങ്കാരമാണിത്. ഒരു മന്ത്രിമാരും അഴിമതി ആരോപണത്തെ പ്രതിരോധിക്കാൻ വരുന്നില്ല. അതിൻറെ പേരിൽ മന്ത്രിമാരെ ഭീഷണിപ്പെടുത്തുന്നു. ആരെങ്കിലും വേലിയിൽ കിടക്കുന്ന അഴിമതി എടുത്ത് തോളിൽ വെക്കുമോയെന്ന് വി ഡി സതീശൻ ചോദിച്ചു.

]]>
എ ഐ ക്യാമറ: 100 കോടിയുടെ അഴിമതി, മുഖ്യമന്ത്രിയുടെ ബന്ധു കണ്‍സോര്‍ഷ്യം യോഗത്തില്‍ പങ്കെടുത്തുവെന്ന് വി.ഡി.സതീശന്‍ https://malayalees.ch/v-d-satheesan-allegations-ai-camera/ Sat, 06 May 2023 12:09:02 +0000 https://malayalees.ch/?p=80840 എഐ ക്യാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയതെന്നും സതീശന്‍ പറഞ്ഞു. ട്രോയിസ് കമ്പനിയിൽ നിന്ന് തന്നെ സാധങ്ങൾ വാങ്ങണമെന്ന് കരാറുണ്ടാക്കി. പ്രസാദിയോയാണ് കരാറുണ്ടാക്കിയത്. ഉപകരാറിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബു പങ്കെടുത്തുവെന്നും സതീശന്‍ ആരോപിച്ചു.

പ്രകാശ് ബാബുവാണ് യോഗത്തില്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചതെന്നും ഇത് സ്വപ്‌ന പദ്ധതിയാണെന്ന് കമ്പനി പ്രതിനിധികളോട് പറഞ്ഞതായും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ബന്ധു ചർച്ചയിൽ പങ്കെടുത്തന്ന തിന് തെളിവുണ്ടോ എന്ന ചോദ്യം രാജീവ് ഉന്നയിച്ചു. തങ്ങളുടെ ആരോപണം പ്രസാദിയോ കമ്പനി ഉടമ നിഷേധിച്ചിട്ടില്ല. പണം നഷ്Sപ്പെട്ട കമ്പനികൾ പ്രകാശ് ബാബുവിനെ സമീപിച്ചോ എന്ന് വ്യക്തമാക്കണം. എല്ലാം കൈകാര്യം ചെയ്യുന്നത് പ്രസാദിയോയാണെന്നും അദ്ദേഹം ആരോപിച്ചു.

കണ്‍ട്രോള്‍ റൂമടക്കം എല്ലാ ഉപകരണങ്ങളും ഉള്‍പ്പടെ 57 കോടിയാണ് ട്രോയിസ് പ്രൊപോസ് നല്‍കിയിരിക്കുന്നത്. അതു തന്നെ യഥാര്‍ത്ഥത്തില്‍ 45 കോടിക്ക് ചെയ്യാന്‍ പറ്റുന്നതാണ്. എന്നാല്‍ 151 കോടിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. എസ്ആര്‍ഐടിക്ക് ആറ് ശതമാനം വെറുതെ കമ്മീഷന്‍ കിട്ടി. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതി. വിചിത്രമായ തട്ടിപ്പാണ് പദ്ധതിയില്‍ നടന്നിരിക്കുന്നത്’ സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിനെ നൂറ് കോടി പറ്റിച്ചത് കൂടാതെ ഹൈദരാബാദ് കമ്പനിയെ 25 കോടി രൂപയും പറ്റിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അൽ ഹിന്ദ് കമ്പനി തട്ടിപ്പിനെ കുറിച്ച് നേരത്തെ അറിയിച്ചു. പി രാജീവ് മന്ത്രിയായിരിക്കുമ്പോഴാണ് വ്യവസായ സെക്രട്ടറിയെ അറിയിച്ചത്. പിൻമാറുകയാണ് എന്ന് അൽ ഹിന്ദ് അറിയിച്ചപ്പോൾ SRIT പറഞ്ഞപ്പോൾ രാംജിത്തിനോട് ചോദിക്കാൻ പറഞ്ഞു. പ്രസാഡി യോ യു ടെ കൺട്രോളിലാണ് മുഴുവൻ ഇടപാടും നടന്നത്. കെ ഫോണിലും ഈ കറക്കു കമ്പനികൾ ഇടപെട്ടു. പുതിയൊരു സ്റ്റാർട്ട് അപ്പ് കമ്പനിക്ക് നൽകിയ വർക്ക് ക്യാൻസൽ ചെയ്തു. മറ്റ് കറക്കു കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐടി സെക്രട്ടറി ഇത് ക്യാൻസൽ ചെയ്തത്. ഏപ്രിൽ 3 നാണ് നടപടി നടന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read Also: എ ഐ ക്യാമറ വിവാദം; സർക്കാരിന് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരും; കെൽട്രോൺ വെള്ളാന; കെ മുരളീധരൻ

യു ഡി എഫിൻ്റെ കാലത്ത് ക്യാമറകളിൽ അഴിമതിയുണ്ടെങ്കിൽ അന്വേഷിക്കാൻ വെല്ലുവിളിവിളിക്കുന്നു. യു ഡി എഫ് കാലത്ത് അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതും തെറ്റ്. തങ്ങൾക്കാരെയും സംരക്ഷിക്കേണ്ട ബാധ്യതയില്ല. സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിക്ക് ഗൾഫിൽ പോകാൻ എന്ത് കൊണ്ട് കേന്ദ്രം അനുമതി കൊടുത്തില്ല. യഥാർത്ഥ കാരണം പുറത്ത് വിടണം. എന്നിട്ടും കേന്ദ്രത്തിനെതിരെ പിണറായിക്ക് പരാതിയില്ല. പ്രധാനമന്ത്രി കേരളം വിട്ടതിന് ശേഷം 10 ക്രൈസ്‌തവ ദേവാലയങ്ങൾ അക്രമിച്ചു. ഇത് ഗുരുതരമായ വിഷയമാണ്. മതപരിവർത്തനം നടത്തുന്നു എന്ന് വ്യാജ പ്രചരണം നടത്തുകയാണ് Rടട. ഇത് ക്രൈസ്തവ പുരോഹിതർ തിരിച്ചറിയും. മണിപ്പൂരിൽ നിന്ന് മലയാളികളെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആശ്യപ്പെട്ടു.

]]>
സിനിമ പറയുന്നത് പച്ചക്കള്ളം; ‘ദ കേരള സ്റ്റോറി’ക്ക് പ്രദർശനാനുമതി നൽകരുതെന്ന് വി.ഡി സതീശൻ https://malayalees.ch/the-kerala-story-should-be-banned-v-d-satheesan-html/ Fri, 28 Apr 2023 08:54:24 +0000 https://malayalees.ch/?p=80372 ‘ദ കേരള സ്റ്റോറി’ക്ക് പ്രദർശനാനുമതി നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിനിമ പറയുന്നത് പച്ചക്കള്ളം, ആവിഷ്കാര സ്വാതന്ത്ര്യം അല്ല ന്യൂനപക്ഷങ്ങളെ സംശയ നിഴലിലാക്കാനുള്ള സംഘപരിവാർ അജണ്ടയാണിതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്.

സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകന്‍ സുദിപ്‌തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തരതലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യം.

മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടണം. മാനവികത എന്ന വാക്കിന്റെ അര്‍ത്ഥം സംഘ പരിവാറിന് ഒരിക്കലും മനസിലാകില്ല. വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ട.

]]>
മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുത്തിയിലാക്കാൻ ശ്രമിക്കുന്നു, പിണറായി സർക്കാർ നരേന്ദ്ര മോദിയുടെ കാർബൺ കോപ്പി; വി.ഡി സതീശൻ https://malayalees.ch/pinarayi-government-carbon-copy-of-narendra-modi-vd-satheesan-html/ Fri, 14 Apr 2023 08:35:52 +0000 https://malayalees.ch/?p=79622 നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘർഷം ചിത്രീകരിച്ചതിന് മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി ഏകപക്ഷീയവും അപലപനീയവുമാണെന്ന് വി ഡി സതീശൻ. മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് സംസ്ഥാന സർക്കാരിന്റേയും നയം.

എട്ട് പ്രതിപക്ഷ എം.എ.എമാരുടെ പി.എമാർക്കും ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് നോട്ടിസ് നൽകിയിരുന്നു. മന്ത്രിമാരുടേയും ഭരണപക്ഷ എം.എൽ.എമാരുടേയും സ്റ്റാഫംഗങ്ങൾ സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവർക്ക് നോട്ടീസ് നൽകാൻ നിയമസഭാ സെക്രട്ടേറിയറ്റ് ബോധപൂർവ്വം മറന്നതാണോ? അതോ മുഖ്യമന്ത്രിയെ ഭയമാണോ?

പുരപ്പുറത്ത് കയറി നിന്ന് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന അതേ മുഖ്യമന്ത്രിയും സംഘവും തന്നെയാണ് മാധ്യമസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നത്. മാധ്യമ പ്രവർത്തകരുടെ സംഘടന കൂടി ഈ വിഷയത്തിൽ ഇടപെടണം. മാധ്യമങ്ങളേയും വിമർശകരേയും തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവരേയും മുഖ്യമന്ത്രിക്കും സർക്കാരിനും ഭയമാണ്. അതുകൊണ്ടാണ് സഭാ ടി.വിയെ സർക്കാർ വിലാസം ടി.വിയാക്കി അധപതിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ സഭാ ടി.വി അവഗണിച്ചാൽ ആ ദൃശ്യങ്ങൾ നിയമം ലംഘിച്ചും പുറത്തെത്തിക്കും. സർക്കാരിന്റേയും നിയമസഭാ സെക്രട്ടേറിയറ്റിന്റേയും ഭീഷണി പ്രതിപക്ഷത്തോട് വേണ്ട. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

]]>
ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അട്ടിമറിക്കുന്നത് ഉദ്യോഗസ്ഥ ലോബി: വി.ഡി സതീശൻ https://malayalees.ch/v-d-satheesan-about-food-poison-kerala/ Sat, 07 Jan 2023 10:32:36 +0000 https://malayalees.ch/?p=74132 കഴിഞ്ഞ ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീതിതമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2022-ല്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് തന്നെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയും പരാജയം വ്യക്തമാക്കുന്നതാണ്. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയുമാണ് വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനത്തെ എത്തിച്ചത്. ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ഭക്ഷ്യ വിഷബാധ സംബന്ധിച്ച വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനയ്ക്ക് ഇറങ്ങുന്ന രീതിയാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും സ്വീകരിക്കുന്നത്. അന്തര്‍ ജില്ലാ സ്‌ക്വാഡുകളുടെ പരിശോധനയും ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും സര്‍ക്കാരിലെ ഉന്നതരുടെ മൗനാനുവാദത്തോടെ ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചു. ടോള്‍ ഫ്രീ നമ്പരുകളിലേക്ക് വിളിക്കുന്നവരെ പരിഹസിക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്നും എന്ത് നീതിയാണ് സാധാരണക്കാര്‍ ഇനിയും പ്രതീക്ഷിക്കേണ്ടത്?

അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിക്കാതെ ശാസ്ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ മാത്രമെ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാകൂ. ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

]]>