UttarPradesh – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Jan 2024 10:23:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UttarPradesh – malayalees.ch https://malayalees.ch 32 32 തണുപ്പ് സഹിക്കാൻ വയ്യ, ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച് യുവാക്കൾ; അറസ്റ്റിൽ https://malayalees.ch/to-beat-chill-2-passengers-light-bonfire-with-dung-cakes-on-train-arrested/ Sat, 06 Jan 2024 10:23:42 +0000 https://malayalees.ch/?p=94174 കൊടും തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച യുവാക്കൾ അറസ്റ്റിൽ. അസമിൽ നിന്ന് ഡൽഹിയിലേക്കുള്ള സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ വ്യാഴാഴ്ചയാണ് സംഭവം. ട്രെയിൻ ഉത്തർപ്രദേശിലെ അലിഗഢിൽ എത്തിയപ്പോഴാണ് ജനറൽ കോച്ചിൽ നിന്ന് പുക ഉയരുന്നത് ആർപിഎഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഫരീദാബാദ് സ്വദേശികളായ ചന്ദൻ കുമാർ, ദേവേന്ദ്ര സിംഗ് എന്നിവരെയാണ് റെയിൽവേ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു എന്ന വകുപ്പ് ചുമത്തിയാണ് നടപടി. ജനറൽ കോച്ചിനുള്ളിൽ തണുപ്പ് കൂടുതലാണെന്നും സഹിക്കവയ്യാതെയാണ് ചാണക വറളി കത്തിച്ചതെന്നും യുവാക്കൾ ആർ.പി.എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവർക്കൊപ്പം തീകാഞ്ഞ 14 യാത്രക്കാരെ കസ്റ്റഡിയിലെടുത്തെങ്കിലും മുന്നറിയിപ്പ് നൽകി വിട്ടയച്ചു.

ഓടുന്ന ട്രെയിനിനുള്ളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥരാണ് ജനറൽ കോച്ചിൽ നിന്ന് പുക ഉയരുന്നതായി കണ്ടെത്തിയത്. തുടർ പരിശോധനയിൽ ഒരു കൂട്ടം യാത്രക്കാര്‍ ചുറ്റിലും ഇരുന്ന് തീകായുന്നതായി കണ്ടു. യാത്രക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചന്ദനെയും ദേവേന്ദ്രയെയും അറസ്റ്റ് ചെയ്തത്. തൊട്ടടുത്തുള്ള സ്‌റ്റേഷനായ അലിഗഡില്‍ ട്രെയിന്‍ നിര്‍ത്തിയാണ് യുവാക്കളെ പിടികൂടിയത്. പ്ലാറ്റ്‌ഫോമുകളിലോ സ്‌റ്റേഷനുകൾക്ക് സമീപത്തെ കടകളിലോ ഇത്തരം സാധനങ്ങൾ വിൽക്കില്ല. പ്രതികൾ കൂടെ കൊണ്ടുവന്നതാകാമെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആർപിഎഫിന്റെ അലിഗഡ് പോസ്റ്റ് കമാൻഡർ രാജീവ് ശർമ്മ പറഞ്ഞു.

]]>
രാഹുൽ ഗാന്ധിക്ക് യുപി കോടതിയുടെ സമൻസ് https://malayalees.ch/up-court-summons-rahul-gandhi/ Tue, 28 Nov 2023 05:48:15 +0000 https://malayalees.ch/?p=91883 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ്. ഉത്തർപ്രദേശ്‌ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ഡിസംബർ 16ന് ഹാജരാകാൻ നിർദേശം. 2018-ൽ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന കേസിലാണ് നടപടി.

2018ൽ ബെംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കർണാടക തെരഞ്ഞെടുപ്പിനിടെയായിരുന്നു രാഹുലിൻ്റെ പ്രസ്താവന. ബിജെപി നേതാവ് വിജയ് മിശ്രയാണ് പരാതിക്കാരൻ. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുൽ ചെയ്തിരിക്കുന്നതെന്ന് മിശ്രയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.

]]>
കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ; അമ്മാവൻ അറസ്റ്റിൽ https://malayalees.ch/8-year-old-girl-found-dead-in-uttar-pradesh/ Sat, 14 Oct 2023 10:29:04 +0000 https://malayalees.ch/?p=89472 കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മാവൻ കരൺ സോണിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒക്ടോബർ 11 ന് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തിലേക്ക് തള്ളുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

പെൺകുട്ടിയുടെ അമ്മ കഴിഞ്ഞ ഒന്നര മാസമായി സോണിയുടെ വീട്ടിലാണ് മക്കളോടൊപ്പം താമസിച്ചിരുന്നത്. ഭാര്യയോടും ഭാര്യാസഹോദരിയോടും സോണിക്ക് കുടുംബ വഴക്കുണ്ടായിരുന്നു. ഇതേ തുടർന്നാണ് കൊലപാതകമെന്നും വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

]]>
ഫോണ്‍ പാടില്ല, ഉറക്കെ ചിരിക്കരുത്; ഉത്തര്‍പ്രദേശ് നിയമസഭയില്‍ എംഎല്‍എമാര്‍ക്ക് പുതിയ ചട്ടം https://malayalees.ch/uttar-pradesh-legislative-assembly-is-all-set-to-pass-new-rules-for-members/ Wed, 09 Aug 2023 05:20:57 +0000 https://malayalees.ch/?p=85864 ഉത്തര്‍പ്രദേശ് നിയമസഭയില്‍ അംഗങ്ങള്‍ക്കായി പുതിയ ചട്ടങ്ങള്‍ പാസാക്കാന്‍ ഒരുങ്ങുകയാണ്. ഉറക്കെ ചിരിക്കരുത്, സഭയ്ക്കുള്ളില്‍ ഫോണ്‍ ഉപയോഗം പാടില്ല, പേപ്പറുകള്‍ കീറാന്‍ പാടില്ല എന്നിങ്ങനെയാണ് പുതിയ ചട്ടത്തില്‍ പറയുന്നത്.

സ്പീക്കര്‍ക്ക് പുറം തിരിഞ്ഞ് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്നും പുതിയ ചട്ടത്തില്‍ പറയുന്നു. റൂള്‍സ് ഓഫ് പ്രൊസീജ്യേഴ്‌സ് ആന്റ് കണ്‍ടക്ട് ഓഫ് ബിസിനസ് ഓഫ് ഉത്തര്‍പ്രദേശ് ലെജിസ്‌ല്ലേറ്റീവ് അസംബ്ലി – 2023 എന്ന പേരിലാണ് പുതിയ ചട്ടങ്ങള്‍ അവതരിപ്പിക്കുന്നത്. ഇതോടെ 1958ലെ ചട്ടങ്ങള്‍ക്ക് പകരമായാണ് പുതിയ നിബന്ധനകള്‍.

തിങ്കളാഴ്ചയാണ് പുതിയ ചട്ടങ്ങള്‍ നിയമസഭയിലെത്തിയത്. ഇന്ന് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നും തുടര്‍ന്ന് പാസാക്കുമെന്നും ഉത്തര്‍പ്രദേശ് സ്പീക്കര്‍ സതീഷ് മഹാന വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

പുതിയ ചട്ടങ്ങള്‍ പ്രകാരം, എംഎല്‍എമാര്‍ക്ക് സഭയില്‍ ഒരു രേഖയും കീറാന്‍ കഴിയില്ല. ഒരു പ്രസംഗം നടത്തുമ്പോഴോ അഭിനന്ദിക്കുമ്പോഴോ കൈ ചൂണ്ടരുത്. സഭയില്‍ ആയുധങ്ങള്‍ കൊണ്ടുവരാനോ പ്രദര്‍ശിപ്പിക്കാനും പാടില്ല. കൂടാതെ നിയമസഭയിലെ അംഗങ്ങള്‍ സ്പീക്കറുടെ കസേരയ്ക്ക് മുന്നില്‍ വണങ്ങി ബഹുമാനം കാണിക്കണമെന്നും സഭയില്‍ പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ അല്ലെങ്കില്‍ ഇരിക്കുമ്പോഴോ എഴുന്നേല്‍ക്കുമ്പോഴോ പുറം കാണിക്കരുതെന്നും ചട്ടങ്ങള്‍ പറയുന്നു.

പുതിയ ചട്ടങ്ങള്‍ അനുസരിച്ച്, നിയമസഭ സമ്മേളനം വിളിക്കുന്നതിനുള്ള സമയദൈര്‍ഘ്യം 14 ദിവസത്തില്‍ നിന്ന് ഏഴ് ദിവസമായി കുറച്ചിട്ടുണ്ട്. ഇതിനുപുറമെ, സാഹിത്യം, ചോദ്യാവലി, പുസ്തകം, പത്രക്കുറിപ്പുകള്‍ എന്നിവ എടുക്കാനോ നടപടിക്രമങ്ങളുമായി ബന്ധമില്ലാത്ത സ്ലിപ്പുകള്‍ വിതരണം ചെയ്യാനോ അംഗങ്ങളെ അനുവദിക്കില്ല. നിയമസഭയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിഓരോ ദിവസത്തെയും ജോലിയുടെ ഒരു ലിസ്റ്റ് എംഎല്‍എമാര്‍ക്ക് ഓണ്‍ലൈനായോ ഓഫ്ലൈനായോ ലഭ്യമാക്കണമെന്നും ചട്ടത്തില്‍ പറയുന്നു.

]]>
പെട്രോൾ അടിച്ചു,10 രൂപ ബാക്കി നൽകിയില്ല ; കടയുടമയെ വെടിവച്ച് കൊന്നു https://malayalees.ch/dalit-shopkeeper-shot-dead-over-rs-10-in-uttar-pradesh/ Sat, 01 Jul 2023 06:54:34 +0000 https://malayalees.ch/?p=83627 ഉത്തര്‍പ്രദേശിൽ കടയിൽ നിന്നും പെട്രോൾ അടിച്ചിട്ട് 10 രൂപ ബാക്കി നൽകാത്തതിൽ കടയുടമയെ യുവാവ് വെടിവച്ച് കൊന്നു. കടയുടെ പുറത്ത് വിശ്രമിക്കുമ്പോഴാണ് അക്രമി ഇയാള്‍ക്കു നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഗുല്‍ഫാം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗുല്ല ബഞ്ചാര എന്നയാള്‍ അറസ്റ്റിലായി.

ദളിത് വിഭാഗത്തില്‍പെട്ട മഹേഷ്ചന്ദ് ജാദവ് എന്നയാളാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. മഹേഷ്ചന്ദ് തന്റെ കടയില്‍ മറ്റ് സാധനങ്ങള്‍ക്കൊപ്പം പെട്രോളും വില്‍പ്പന ചെയ്തിരുന്നു.

ദിവസങ്ങള്‍ക്കു മുന്‍പ് കടയിലെത്തി പെട്രോള്‍ വാങ്ങി മടങ്ങവെ ഗുല്‍ഫാം നല്‍കിയ പണത്തിന്റെ ബാക്കിയായി മഹേഷ്ചന്ദ് നല്‍കിയതില്‍ പത്ത് രൂപ കുറവുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഗുല്‍ഫാം ബാക്കി തുക ആവശ്യപ്പെടുകയും പിന്നീട് ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

]]>
ഇന്ത്യൻ പൗരന്മാരായി ആൾമാറാട്ടം; നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ https://malayalees.ch/4-bangladeshi-nationals-posing-as-indian-citizens-arrested-in-up/ Mon, 05 Jun 2023 04:13:37 +0000 https://malayalees.ch/?p=82192 വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരായി ആൾമാറാട്ടം നടത്തിയ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ. മീററ്റിൽ നിന്നാണ് ഉത്തർപ്രദേശ് പൊലീസ് ഇവരെ പിടികൂടിയത്. തീവ്രവാദ വിരുദ്ധ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്.

ഖാർഖോഡയിൽ സംശയാസ്പദമായ വ്യക്തികളുടെ സാന്നിധ്യത്തെക്കുറിച്ച് മീററ്റിലെ തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിവരം ലഭിച്ചിരുന്നതായി സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്വാൻ പറഞ്ഞു. സോജിബ് ഖാൻ, മോണ്ടു ഖാൻ, മജിദുൽ ഖാൻ, മോസെം ഖാൻ എന്നിവരെ ധർഖേഡയിലെ ഹാപൂർ-മീററ്റ് റോഡിൽ നിന്നും പിടികൂടിയെന്നും അദ്ദേഹം അറിയിച്ചു.

ഇവരിൽ നിന്ന് നാല് വ്യാജ ആധാർ കാർഡുകളും അഞ്ച് എടിഎമ്മുകളും രണ്ട് പാൻ കാർഡുകളും രണ്ട് ബാങ്ക് പാസ്ബുക്കുകളും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. ഫോറിനേഴ്സ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റിലായവർ ഖാർഖോഡ ജില്ലയിലെ ഒരു ഗ്രാമത്തിലെ ഷൂ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നവരാണെന്നും പൊലീസ് അറിയിച്ചു.

 

]]>
യുപിയിൽ 12 പെൺകുട്ടികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ https://malayalees.ch/teacher-arrested-for-molesting-12-girls-at-up-government-school/ Mon, 15 May 2023 12:02:14 +0000 https://malayalees.ch/?p=81258 ഉത്തർപ്രദേശിൽ 12 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ഷാജഹാൻപൂരിലെ ജൂനിയർ സർക്കാർ സ്‌കൂളിലെ കംപ്യൂട്ടർ അധ്യാപകനെയാണ് തിലഹാർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനും ഒരു അധ്യാപകനുമെതിരെ കേസെടുത്തിട്ടുണ്ട്.

പീഡനത്തിനിരയായ ഒരു ദളിത് വിദ്യാർത്ഥിനി വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ വീട്ടുകാരും നാട്ടുകാരും സ്‌കൂളിലെത്തി ബഹളം വച്ചു. തുടർന്ന് ഗ്രാമത്തലവൻ പൊലീസിൽ പരാതി നൽകി. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ മുഹമ്മദ് അലി, ദളിത് പെൺകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്നാണ് പരാതി.

വിദ്യാർത്ഥികളിൽ നിന്ന് പരാതി ലഭിച്ചിട്ടും പ്രിൻസിപ്പൽ അലിക്കെതിരെ നടപടി എടുത്തില്ലെന്ന് സർക്കിൾ ഓഫീസർ (തിൽഹാർ) പ്രിയങ്ക് ജെയിൻ പിടിഐയോട് പറഞ്ഞു. വിദ്യാർത്ഥികളെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിൻസിപ്പൽ അനിൽകുമാർ, അസിസ്റ്റന്റ് അധ്യാപിക സാജിയ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

]]>
ഗെയിം കളിക്കാൻ മൊബൈൽ ശരിയാക്കി നൽകിയില്ല, 15 കാരന്‍ തൂങ്ങി മരിച്ചു https://malayalees.ch/minor-boy-addicted-to-playing-games-kills-self-after-family-refuses-to-fix-mobile-phone/ Wed, 15 Feb 2023 07:38:44 +0000 https://malayalees.ch/?p=76293 കേടായ മൊബൈൽ ഫോൺ നന്നാക്കാൻ വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന് 15 വയസുകാരൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. കുട്ടി മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

ബീറ്റ 2 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പഠനത്തില്‍ ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതില്‍ കുട്ടിയെ വീട്ടുകാര്‍ നിരന്തരം ശകാരിച്ചിരുന്നു. മൊബൈൽ ഫോൺ പ്രവർത്തനം നിലച്ചതോടെ ഫോൺ നന്നാക്കണമെന്ന് വീട്ടുകാരോട് നിർബന്ധിച്ചെങ്കിലും അവർ അതിന് തയ്യാറായില്ല.

ഇതിൽ മനംനൊന്ത് കുട്ടി മുറിയിലേക്ക് പോയി സീലിംഗ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം പൊലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡിസിപി പറഞ്ഞു.

]]>
ഉച്ചഭക്ഷണത്തിന് ശേഷം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം, ചികിത്സയ്ക്കായി മന്ത്രവാദിയെ വിളിച്ച് സ്കൂൾ അധികൃതർ https://malayalees.ch/up-school-calls-occultist-to-treat-girl-students/ Sat, 24 Dec 2022 10:35:30 +0000 https://malayalees.ch/?p=73373 സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായി മന്ത്രവാദിയെ വിളിച്ചുവരുത്തി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ നിന്നാണ് വിചിത്രമായ സംഭവം പുറത്തുവന്നത്. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 15 ഓളം വിദ്യാർത്ഥിനികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ യുപി സർക്കാരിന് നോട്ടീസ് അയച്ചു.

അന്ധവിശ്വാസത്തിൻ്റെ പേരിൽ ഡിസംബർ 21 നായിരുന്നു സംഭവം. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനികളെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം സ്‌കൂൾ മാനേജ്‌മെന്റ് തന്ത്രിയെ വിളിച്ച് ചികിത്സിക്കുകയായിരുന്നുവെന്നാണ് ആരോപണം. പെൺകുട്ടികളെ മന്ത്രവാദി ബ്ലാക്ക് മെയിൽ ചെയ്യുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തു വരുകയും ചെയ്തു. പൊലീസ് ഇടപെട്ട് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ എത്തിച്ചതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മാധ്യമ വാർത്തയ്ക്ക് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയായിരുന്നു. റിപ്പോർട്ടുകളിലെ ഉള്ളടക്കം ശരിയാണെങ്കിൽ ഇരയായ വിദ്യാർത്ഥികൾ നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. കമ്മീഷൻ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നൽകുകയും നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും കൂട്ടിച്ചേർത്തു.

]]>
ട്രെയിനിനുള്ളിൽ വാക്കുതർക്കം, യുപിയിൽ 60 കാരനെ പൊലീസുകാരൻ വെടിവച്ചു കൊന്നു https://malayalees.ch/60-year-old-man-shot-dead-by-constable-inside-train-in-up-after-argument/ Fri, 23 Dec 2022 04:14:36 +0000 https://malayalees.ch/?p=73274 റെയിൽവേ പൊലീസ് കോൺസ്റ്റബിളിന്റെ വെടിയേറ്റ് 60 വയസുകാരന് ദാരുണാന്ത്യം. ട്രെയിനിനുള്ളിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കോൺസ്റ്റബിൾ തന്റെ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് വെടിവക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം.

മുന്ന ലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. തർക്കത്തെ തുടർന്ന് കോൺസ്റ്റബിൾ അമിത് സിംഗ് ലാലിന്റെ കാലിൽ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ ലാലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ട്രെയിൻ ദുധ്വ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ലാൽ തന്നെ ആക്രമിച്ചുവെന്നും തന്റെ സർവീസ് പിസ്റ്റൾ എടുക്കാൻ ശ്രമിച്ചെന്നും തുടർന്ന് കാലിൽ വെടിയുതിർക്കുകയായിരുന്നുവെന്നും സിംഗ് അവകാശപ്പെട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

]]>