Uttarakhand – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 Oct 2023 04:36:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Uttarakhand – malayalees.ch https://malayalees.ch 32 32 ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സിബിഐ നോട്ടീസ് https://malayalees.ch/cbi-summons-ex-uttarakhand-cm-harish-rawat/ Sat, 28 Oct 2023 04:35:58 +0000 https://malayalees.ch/?p=90189 മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് സിബിഐ നോട്ടീസ്. നവംബർ 6 ന് ഹാജരാകണമെന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. 2016 ൽ കോൺഗ്രസ് വിമത എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്ത കേസിലാണ് അന്വേഷണം. നിലവിൽ ഡെറാഡൂൺ ആസ്ഥാനമായുള്ള ജോളി ഗ്രാന്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.(CBI summons ex-Uttarakhand CM Harish Rawat)

കേസുമായി ബന്ധപ്പെട്ട് ശബ്ദ സാമ്പിളുകൾ ശേഖരിക്കാനാണ് റാവത്തിനെ വിളിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ആശുപത്രിയിൽ കഴിയുന്ന തനിക്ക് നോട്ടീസ് അയച്ച സിബിഐയുടെ പ്രവൃത്തി അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ റാവത്ത് ചികിത്സയിൽ കഴിയുകയാണ്. ഒക്‌ടോബർ 25 ന് അദ്ദേഹത്തിൻ്റെ കാർ അപകടത്തിൽപ്പെടുകയായിരുന്നു.

ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി റാവത്ത് സിബിഐയോട് സമയം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. അദ്ദേഹത്തിന്റെ അഭ്യർത്ഥന പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് ഏജൻസി വൃത്തങ്ങൾ പറഞ്ഞു. റാവത്തിനെ നേരത്തെയും സിബിഐ ചോദ്യം ചെയ്തിരുന്നു. 2016 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. റാവത്തിന്റെ വിശ്വസ്തനായ മദൻ സിംഗ് ബിഷ്ത് എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

സംസ്ഥാനം അന്ന് രാഷ്ട്രപതി ഭരണത്തിലായിരുന്നു. കേസിൽ മുൻ ക്യാബിനറ്റ് മന്ത്രി ഹരക് സിംഗ് റാവത്ത്, സമാചാർ പ്ലസ് ന്യൂസ് ചാനൽ സിഇഒ ഉമേഷ് കുമാർ എന്നിവരെയും സിബിഐ പ്രതി ചേർത്തിരുന്നു.

]]>
ഉത്തരാഖണ്ഡിൽ വീണ്ടും മണ്ണിടിച്ചിലിൽ; നാലുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 4 പേർ മരിച്ചു https://malayalees.ch/4-dead-in-landslide-in-uttarakhand-schools-shut/ Tue, 22 Aug 2023 05:15:44 +0000 https://malayalees.ch/?p=86570 ഉത്തരാഖണ്ഡ് തെഹ്‌രി ജില്ലയിലെ ചമ്പയിയിൽ മണ്ണിടിച്ചിലിൽ. രണ്ട് സ്ത്രീകളും 4 മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ നാല് പേർ മരിച്ചതായി അധികൃതർ. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കനത്ത മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

ചമ്പയിലുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ട് സ്ത്രീകളും 4 മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നത്. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് സ്റ്റേഷന് സമീപമുള്ള ടാക്സി സ്റ്റാൻഡിൽ മണ്ണിടിച്ചിലുണ്ടായതിനാൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നവനീത് സിംഗ് ഭുള്ളറൈഡ് പറഞ്ഞു. മണ്ണിടിച്ചിലിനെത്തുടർന്ന് ന്യൂ തെഹ്‌രി-ചമ്പ റോഡ് ഗതാഗതം തടസ്സപ്പെട്ടു.

ഓഗസ്റ്റ് 22 മുതൽ 24 വരെ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചമ്പ, മാണ്ഡി ജില്ലകളിലെ വൃഷ്ടിപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് തെഹ്‌രി ജില്ലയിലെ ഭിലംഗന, ചമ്പ, നരേന്ദ്ര നഗർ, ജൗൻപൂർ എന്നിവിടങ്ങളിലെ 1 മുതൽ 12 വരെയുള്ള എല്ലാ സ്കൂളുകൾക്കും അങ്കണവാടി കേന്ദ്രങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

]]>
ഉത്തരാഖണ്ഡിൽ ഭൂചലനം; പ്രഭവകേന്ദ്രം ജോഷിമഠിൽ നിന്ന് 109 കിലോമീറ്റർ അകലെ https://malayalees.ch/earthquake-hit-uttarakhand/ Fri, 13 Jan 2023 04:10:30 +0000 https://malayalees.ch/?p=74390 ഉത്തരാഖണ്ഡിൽ നേരിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളോജി. ഉത്തരകാശിയിലാണ് ഭൂകമ്പം ഉണ്ടായത്. ഇന്ന് പുലർച്ചെ 2.12 നാണ് ഭൂചലനം. ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് പ്രഭവ കേന്ദ്രം. അപകടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല.

ജോഷിമഠിൽ നിന്ന് 109 കിലോമീറ്റർ അകലെയാണ് ഭൂചലനം. ജോഷിമഠിൽ ഭൂമി ഇടിയലും മഴയും തീർത്ത പ്രതിസന്ധികൾക്ക് പിന്നാലെയാണ് നിലവിൽ സമീപപ്രദേശങ്ങളിൽ ഭൂമികുലുക്കവും സംഭവിച്ചിരിക്കുന്നത്. ജോഷിമഠ് ഭൗമപ്രതിഭാസത്തിൽ ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ എത്തിയിരുന്നു. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്ന് ഐഎസ്ആർഒയുടെ കണ്ടെത്തൽ.

ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ജോഷിമഠ് 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. 2022 ഡിസംബർ 27-നും 2023 ജനുവരി 8-നും ഇടയിലാണ് താഴ്ന്നത്. താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തിയും വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

2022 ഏപ്രിലിനും നവംബറിനുമിടയിൽ ജോഷിമഠ് നഗരത്തിൽ 9 സെ.മി ഇടിവ് രേഖപ്പെടുത്തി. നഗര കേന്ദ്രം, സൈനിക ഹെലിപാഡ്, നർസിങ് മന്ദിർ എന്നിവിടങ്ങളിൽ ദ്രുതഗതിയിലുള്ള ഇടിച്ചിൽ ഉണ്ടാകുന്നുവെന്നും ഐഎസ്ആർഒയുടെ പഠനത്തിൽ പറയുന്നു.

അതേസമയം, മഴ മുന്നറിയിപ്പിന്റെ ഭീതിയിലാണ് ഭൗമപ്രതിഭാസം വൻ നാശം വിതച്ച ജോഷിമഠ്. കഴിഞ്ഞ രാത്രിയിൽ പ്രദേശത്ത് പല തവണ നേരിയ മഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കെട്ടിടങ്ങളിൽ ഏറ്റ വിള്ളൽ വലുതായതാണ് ജനങ്ങളുടെ ആശങ്ക വർദ്ദധിപ്പിച്ചത്. വിള്ളൽ ഉണ്ടായ വീടുകളിൽ നിന്നും ആളുകളുടെ ഒഴിഞ്ഞുപോക്ക് തുടരുകയാണ്.ഏറ്റവും അപകട ഭീഷണി ഉയർത്തുന്ന മലാരി ഇൻ ഹോട്ടൽ ഇന്ന് പൊളിച്ചു മാറ്റൽ ആരംഭിക്കും. റൂർക്കി സെൻട്രൽ ബിൽഡിങ്ങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എത്തിയ വിദഗ്ധരാണ് പൊളിച്ചുമാറ്റലിന് നേതൃത്വം നൽകുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇടക്കാലം ദുരിതാശ്വാസ വിതരണവും ഇന്ന് നടക്കും.

]]>
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിച്ചിൽ; 66 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു https://malayalees.ch/uttarakhand-landslide-66-familes-rehabilitated/ Fri, 06 Jan 2023 11:02:20 +0000 https://malayalees.ch/?p=74064 ജനങ്ങളെ ആശങ്കയിലാക്കി ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിച്ചിലും വീടുകളിൽ വിള്ളലും. 66 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 560 വീടുകളിൽ വിള്ളൽ രൂപപ്പെട്ടു.സംഭവത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉന്നതതല യോഗം വിളിച്ചു.

പതിവായി ഭൂചലനവും മണ്ണിടിച്ചിലും ഉണ്ടാകുന്ന ഉത്തരാഖണ്ഡ് ചമോലി ജില്ലയിലെ ജോഷിമട് മേഖലയിലാണ് വിചിത്ര ഭൗമ പ്രതിഭാസം.ഇതുവരെ 560 വീടുകളിൽ വിള്ളൽ രൂപപ്പെട്ടു 66 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. പ്രദേശത്തെ മിക്ക റോഡുകളിൽ പോലും വിള്ളൽ ഉണ്ടായി.നടക്കാൻ പോലും പ്രയാസമുണ്ടാകുന്ന സ്ഥിതിയിൽ ദിവസം കഴിയുന്തോറും വിള്ളൽ വലുതാകുന്നതായി നാട്ടുകാർ ആശങ്ക അറിയിച്ചു.

ഒരു വർഷത്തോളമായി നേരിടുന്ന ദുരിതത്തിൽ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി.ജനങ്ങളെ സുരക്ഷിതമായി മാറ്റിയെന്ന് അറിയിച്ച മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി,വൈകിട്ട് ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. വിള്ളൽ വീഴുന്നത് പഠിക്കാൻ സർക്കാർ നിയോഗിച് പ്രത്യേക ശാസ്ത്രസംഘം സ്ഥലം സന്ദർശിച്ച് സംഭവത്തെ കുറിച്ച് അന്വേഷിക്കും.

]]>
ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു https://malayalees.ch/bus-carrying-50-people-accident-uttarakhand/ Wed, 05 Oct 2022 04:20:24 +0000 https://malayalees.ch/?p=69055 ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു. റിഖ്‌നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിനരികിലാണ് സംഭവം നടന്നത്. അപകടം ഉണ്ടായത് സിംഡി ഗ്രാമത്തിലാണ്. പൗരി ഗർവാൾ ജില്ലയിലാണ് സംഭവം. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു.

സംസ്ഥാന ദുരന്ത നിവാരണ സേന സംഭവ സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ടെന്നും പരമാവധി സൗകര്യങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. നാട്ടുകാർ രക്ഷപ്രവർത്തനങ്ങളിൽ ഏറെ സഹകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. ബസ് 500 മീറ്റർ ആഴത്തിലേക്കാണ് വീണതെന്നും അപകടത്തിൽപ്പെട്ട ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡി.ജി.പി അശോക് കുമാർ അറിയിച്ചു.

ഇന്നിത് രണ്ടാമത്തെ ദുരന്തമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്. നേരത്തെ ഹിമപാതമുണ്ടായി പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. ഗഢ്‌വാളിലുണ്ടായ ഹിമപാതത്തിൽ കണ്ടെത്താനുള്ളത് 11 പേരെ ഇനിയും കണ്ടെത്താനുണ്ട്. അപകടത്തിൽപ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തിൽ പത്തു ട്രെയിനീ മൗണ്ടനേഴ്‌സാണ് കൊല്ലപ്പെട്ടത്.

]]>
ഉത്തരാഖണ്ഡിലും ഒഡിഷയിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് ഫലമറിയാം https://malayalees.ch/uttarakhand-and-odisha-by-election/ Fri, 03 Jun 2022 04:43:49 +0000 https://malayalees.ch/?p=62828 തൃക്കാക്കരയ്ക്ക് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗര്‍ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും. ചമ്പാവതില്‍ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പുഷ്‌കര്‍ സിംഗ് ധാമിക്ക് വിജയം അനിവാര്യമാണ്.

വികസനത്തിനാണ് ജനത്തിന്റെ വോട്ടെന്ന് പുഷ്‌കര്‍ സിംഗ് ധാമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ചമ്പാവതില്‍ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി, പുഷ്‌കര്‍ സിങ് ധാമിക്കായി എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് നിര്‍മല ഗെഹ്‌തോറിയാണ് മുഖ്യ എതിരാളി.

സമാജ്‌വാദി പാര്‍ട്ടിയിലെ മനോജ് കുമാര്‍ ഭട്ട്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹിമാഷു ഗഡ്‌കോട്ടി എന്നിവരും തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലുണ്ട്. ഒഡിഷയിലെ ബ്രജ് രാജ് നഗറില്‍, ബിജു ജനതാദള്‍ എംഎല്‍എ കിഷോര്‍ മൊഹന്തിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

]]>
ഉത്തരാണ്ഡിലും ഒഡിഷയിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്; പുഷ്‌കര്‍ സിംഗ് ധാമിക്ക് നിര്‍ണായകം https://malayalees.ch/odisha-and-uttarakhand-by-election-today/ Tue, 31 May 2022 04:45:55 +0000 https://malayalees.ch/?p=62679 തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗറിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്. ചമ്പാവതില്‍ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പുഷ്‌കര്‍ സിംഗ് ധാമിക്ക് വിജയം അനിവാര്യമാണ്.

ചമ്പാവതില്‍ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി, ധാമിയ്ക്കായി എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് നിര്‍മല ഗെഹ്‌തോറിയാണ് മുഖ്യ എതിരാളി. സമാജ്‌വാദി പാര്‍ട്ടിയിലെ മനോജ് കുമാര്‍ ഭട്ട്, സ്വതന്ത്ര സ്ഥാനാര്‍ഥി ഹിമാഷു ഗഡ്‌കോട്ടി എന്നിവരും പോര്‍ക്കളത്തിലുണ്ട്.

2012 മുതല്‍ രണ്ട് തവണ വിജയിച്ച ഖട്ടിമ മണ്ഡലത്തില്‍ നിന്ന് ഫെബ്രുവരിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാമി തോറ്റിരുന്നു. ചമ്പാവതില്‍ മുഴുവന്‍ സമ്മതിദായകരും വോട്ട് രേഖപ്പെടുത്തി ചരിത്രം സൃഷ്ടിക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ഒഡിഷയിലെ ബ്രജ് രാജ് നഗറില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. ബിജു ജനതാദള്‍ ങഘഅ കിഷോര്‍ മൊഹന്തിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

]]>
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും https://malayalees.ch/pushkar-singh-dhami-will-take-oath-as-cm-of-uttarakshand/ Wed, 23 Mar 2022 04:38:56 +0000 https://malayalees.ch/?p=58936 ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടില്‍ 3.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്.

ഖാട്ടിമ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭുവന്‍ചന്ദ്ര കാപ്രിയോട് വന്‍ തോല്‍വി വഴങ്ങിയ ധാമിയെ മാറ്റുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ധാമിക്ക് ഒരവസരം കൂടി നല്‍കാന്‍ ബി ജെ പി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

70 അംഗ നിയമസഭയിലേക്ക് 47 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി വിജയിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തെ തവണയാണ് ബിജെപി സംസ്ഥാനത്ത് ഭരണത്തിലേറുന്നത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചിരിക്കുന്നത്. പുഷ്‌കര്‍ സിംഗ് ധാമി കോണ്‍ഗ്രസിന്റെ ഭുവന്‍ചന്ദ്ര കാപ്രിയോട് 6000 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും ജയിച്ചുകയറാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ച നേതാവിനെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒന്നിച്ച് തീരുമാനിക്കുകയായിരുന്നു.

]]>
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: 87 ‘പ്രേത ഗ്രാമങ്ങളിൽ’ വോട്ടെടുപ്പില്ല https://malayalees.ch/no-poll-booths-uttarakhand-ghost-villages/ Tue, 11 Jan 2022 08:23:03 +0000 https://malayalees.ch/?p=55338 ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 87 ഗ്രാമങ്ങൾ വോട്ട് ചെയ്യില്ല. അൽമോറ ജില്ലയിലെ 6 നിയോജകമണ്ഡലങ്ങളിലായുള്ള ഈ ഗ്രാമങ്ങൾ പ്രേത ഗ്രാമങ്ങളെന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രാമം മുഴുവൻ ശൂന്യമാണ്. കഴിഞ്ഞ വർഷങ്ങളിലായി ഇവിടെയുണ്ടായിരുന്ന താമസക്കാരെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറിപ്പാർക്കുകയായിരുന്നു.

2017 തെരഞ്ഞെടുപ്പിൽ ഇവിടെ ആകെ 25 പ്രേത ഗ്രാമങ്ങളാണ് ഉണ്ടായിരുന്നത്. അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ ഈ സംഖ്യ 87 ആയി ഉയർന്നു എന്നത് ഏറെ ഗൗരവതരമായ സംഗതിയാണ്. ‘വോട്ടർമാരില്ലാതെ അവിടെ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തും? ആളുകൾ താമസമില്ലാത്തതിനാൽ ഇവിടെ പോളിംഗ് ബൂത്തുകൾ സ്ഥാപിക്കില്ല എന്ന് അഡീഷണൽ ഡിസ്ട്രിക്ട് ഓഫീസർ ചന്ദ്ര സിംഗ് മർതോലിയ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

റോഡുകളുടെ ശോചനീയാവസ്ഥയും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് ആളുകളെ ഈ ഗ്രാമങ്ങളിൽ നിന്ന് മാറി താമസിക്കാൻ പ്രേരിപ്പിക്കുന്നത്. 2017ൽ ഈ ആറ് നിയോജകമണ്ഡലങ്ങളിൽ വോട്ട് ചെയ്തവരുടെ എണ്ണവും കുറവായിരുന്നു. ഒരിടതതും 60 ശതമാനത്തിനു മുകളിൽ വോട്ടിംഗ് രേഖപ്പെടുത്തിയില്ല. 57.96 ശതമാനം പേർ വോട്ട് ചെയ്ത അൽമോറയാണ് പട്ടികയിൽ ഒന്നാമത്.

]]>
ഉത്തരാഖണ്ഡിൽ രാഷ്ട്രീയ റാലികൾക്ക് നിരോധനം https://malayalees.ch/uttarakhand-bans-political-rallies/ Sat, 08 Jan 2022 12:15:31 +0000 https://malayalees.ch/?p=55245 ഉത്തരാഖണ്ഡിൽ രാഷ്ട്രീയ റാലികൾക്ക് നിരോധനം. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മാസം 16 വരെ റാലികൾക്കും മറ്റ് ധർണകൾക്കുമൊക്കെ നിരോധനം ഏർപ്പെടുത്തിയത്. ഞായറാഴ്ച മുതൽ നിബന്ധനകൾ പ്രാബല്യത്തിൽ വരും. രാഷ്ട്രീയ റാലികൾക്കൊപ്പം മറ്റ് സാംസ്കാരിക പരിപാടികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

അംഗണവാടികൾ, സ്കൂളുകൾ, സ്വിമ്മിങ് പൂളുകൾ, വാട്ടർ പാർക്കുകൾ തുടങ്ങിയവയൊക്കെ ഇക്കാലയളവിൽ അടഞ്ഞുകിടക്കും. 12ആം ക്ലാസ് വിദ്യാർത്ഥികൾക്ക് ഓഫ്‌ലൈനായി ക്ലാസുകൾ തുടരും. ജിമ്മുകൾ, ഷോപ്പിംഗ് മാളുകൾ, തീയറ്ററുകൾ, സ്പാകൾ, സലൂണുകൾ തുടങ്ങിയവകൾ 50 ശതമാനം കപ്പാസിറ്റിയിൽ പ്രവർത്തിക്കും. രാത്രി കർഫ്യൂ തുടരും.

]]>