Uttar Pradesh – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Nov 2023 10:02:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Uttar Pradesh – malayalees.ch https://malayalees.ch 32 32 പൊതുടാപ്പിൽ നിന്ന് വെള്ളം കുടിച്ചതിന് യുപിയിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു https://malayalees.ch/dalit-youth-beaten-to-death-in-up-for-drinking-water-from-public-tap/ Wed, 29 Nov 2023 10:02:04 +0000 https://malayalees.ch/?p=92005
ഉത്തർപ്രദേശിൽ പൊതുടാപ്പിൽ നിന്ന് വെള്ളം കുടിച്ച ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. യുപിയിലെ ബദൗൺ ജില്ലയിലാണ് ദാരുണമായ സംഭവം. പൊതുടാപ്പിൽ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് 24 കാരനായ കമലേഷിനെയാണ് ഒരു സംഘമാളുകൾ ചേർന്ന് വടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രധാന പ്രതി സൂരജ് റാത്തോഡും കൂട്ടാളികളും അറസ്റ്റിലായി.

തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ടാപ്പിൽ നിന്ന് കമലേഷ് വെള്ളം കുടിച്ചതറിഞ്ഞെത്തിയ പ്രതികൾ ഇയാളെ ക്രൂരമായി മർദിക്കുകയായിരുന്നു. അക്രമികൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

മർദനമേറ്റ് അവശനിലയിലായ യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കമലേഷിന്റെ പിതാവ് ജഗദീഷിന്റെ പരാതിയിൽ പൊലീസ് സൂരജ് റാത്തോഡ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

]]>
മക്കളെ കാണണം; യുവാവിനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി തിരിച്ചെത്തിയേക്കും https://malayalees.ch/indian-national-anju-likely-to-return-from-pakistan/ Mon, 18 Sep 2023 04:44:16 +0000 https://malayalees.ch/?p=87918 യുവാവിനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി തിരിച്ചെത്തിയേക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 34 കാരിയായ അഞ്ജു ഇന്ത്യയില്‍ ഉള്ള രണ്ടു മക്കളെ കാണാത്തതിനാല്‍ മാനസികബുദ്ധമുട്ട് അനുഭവിക്കുകയാണ് പാകിസ്താനിലെ ഭര്‍ത്താവ് നസറുല്ല(29) അറിയിച്ചു. ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25നു നസറുല്ലയെ വിവാഹം ചെയ്തിരുന്നു.

അടുത്തമാസം അഞ്ജു തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഗ ബോര്‍ഡര്‍ വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭര്‍ത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്.

2019 മുതല്‍ സമൂഹമാധ്യമത്തിലുണ്ടായ പരിചയമാണ് അതിര്‍ത്തി കടന്നു വിവാഹത്തിലെത്തിയത്. നാലു വര്‍ഷം മുന്‍പാണ് ഇരുവരും ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. എന്നാല്‍ അഞ്ജു പാകിസ്ഥാനില്‍ എത്തിയത് വിവാഹം കഴിക്കാനല്ലെന്ന് നസ്രുള്ളയുടെ കുടുംബം ആദ്യം പറഞ്ഞിരുന്നത്. കൃത്യമായ രേഖകളുമായാണ് അഞ്ജു പാകിസ്ഥാനിലേക്ക് പോയത്.

]]>
‘ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ല, ഗുണ്ടകള്‍ വാണ സ്ഥലത്ത് ജനം നിർഭയം സഞ്ചരിക്കുന്നു’; നരേന്ദ്രമോദി https://malayalees.ch/narendra-modi-praises-uttarpradesh/ Mon, 28 Aug 2023 08:29:23 +0000 https://malayalees.ch/?p=86885 ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുണ്ടകള്‍ വാണ സ്ഥലത്ത് ഇപ്പോള്‍ ജനങ്ങള്‍ക്ക് ഭയമില്ല. നിയമവാഴ്ച ഉറപ്പാക്കിയെന്നും വികസനത്തിന്റെ പുതിയ ഉയരങ്ങളിലാണ് സംസ്ഥാനമെന്നും മോദി അവകാശപ്പെട്ടു.(Narendra modi praises uttarpradesh)

ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ഭാവി രൂപകൽപന ചെയ്യുന്നതിൽ വലിയ പങ്കാണ് യുവാക്കൾക്കുള്ളതെന്നും മോദി പറഞ്ഞു. അൻപത്തിയൊന്നായിരം പേർക്ക് നിയമന ഉത്തരവ് നൽകിയുള്ള തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

എന്നാൽ ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം നടന്നിരുന്നു. സംഭവം വിവാദമാവുകയും അധ്യാപികക്ക് നേരെ കേസ് വരികയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ പുറത്ത് വരുമ്പോഴാണ് ഉത്തർപ്രദേശിനെ പുകഴ്ത്തി മോദി രംഗത്തെത്തുന്നത്.

അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ മർദ്ദനമേറ്റ കുട്ടിയുടെ മൊഴി പുറത്ത് വന്നു. ഒരു മണിക്കൂർ നേരം മർദ്ദനമേറ്റെന്നാണ് കുട്ടിയുടെ മൊഴി. അഞ്ചിൻ്റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മർദ്ദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രണ്ടാം ക്ലാസുകാരന്റെ മൊഴിയിൽ പറയുന്നു.

]]>
ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു https://malayalees.ch/bjp-leader-shot-dead-outside-residence-in-moradabad/ Fri, 11 Aug 2023 09:11:15 +0000 https://malayalees.ch/?p=86011 ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കിസാൻ മോർച്ച നേതാവ് അനൂജ് ചൗധരിയാണ് മരിച്ചത്. മൊറാബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവെച്ചത്.

അനൂജ് ചൗധരി സഹോദരനൊപ്പം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ മൂന്ന് പേർ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ചൗധരിക്ക് നേരെ ഒന്നിലധികം തവണ സംഘം വെടിയുതിർത്തു, ചികിത്സയ്ക്കായി ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ പ്രവശിപ്പിക്കുന്നതിന് മുമ്പ് മരിക്കുകയായിരുന്നു

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അനൂജ് ചൗധരിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ കേസെടുത്തു.

]]>
തർക്കഭൂമിയിൽ പശുവിനെ വളർത്തി, യുപിയിൽ 70 കാരനെ അടിച്ചുകൊന്നു https://malayalees.ch/70-year-old-up-man-beaten-to-death-for-keeping-cow-on-disputed-land/ Mon, 07 Aug 2023 09:23:54 +0000 https://malayalees.ch/?p=85760 ഉത്തർപ്രദേശിൽ ഭൂമി തർക്കത്തിന്റെ പേരിൽ എഴുപതുകാരനെ തല്ലിക്കൊന്നു. തർക്കഭൂമിയിൽ പശുക്കളെ വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്ഷീരകർഷകന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ആക്രമണത്തിൽ ഇയാളുടെ മകനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഒരു ബന്ധുവിനെതിരെ കേസെടുത്തു.

കുരേഭർ മേഖലയിലെ സധോഭാരി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. മഗ്ഗു റാം(70) ആണ് മരിച്ചത്. തർക്കഭൂമിയിൽ പശുവിനെ വളർത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഞായറാഴ്ച തർക്കം രൂക്ഷമായതോടെ ചിലർ വടികൊണ്ട് റാമിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ വിജയ്ക്ക് മർദനമേറ്റത്.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മഗ്ഗു റാം കൊല്ലപ്പെടുകയായിരുന്നു. മകൻ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. റാമിന്റെ അനന്തരവൻ മണിക് ലാലിനെതിരെ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. കേസിൽ ഒരു അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായതായി എസ്എച്ച്ഒ കുരേഭർ, പ്രവീൺ കുമാർ യാദവ് പറഞ്ഞു.

]]>
23 വർഷത്തിന് ശേഷം ജയിൽ മോചിതനായി, തെറ്റുകൾക്ക് പ്രായശ്ചിത്തമായി ക്ഷേത്രത്തിന് 101 കിലോയുടെ മണി സംഭാവന ചെയ്ത് കൊടും കുറ്റവാളി https://malayalees.ch/former-dacoit-walks-out-of-jail-after-23-years-donates-101-kg-bell-to-up-temple/ Thu, 03 Aug 2023 07:30:54 +0000 https://malayalees.ch/?p=85547 ഒരുകാലത്ത് ഉത്തർപ്രദേശിനെ കിടുകിടാ വിറപ്പിച്ച പേരുകളിൽ ഒന്നാണ് ‘നജ്ജു ഗുജ്ജാർ’. ഷാജഹാൻപൂരിലും സമീപ പ്രദേശങ്ങളിലും 12 വർഷത്തോളം ഇയാൾ നടത്തിയത് കൊടും കുറ്റകൃത്യങ്ങൾ. 1999-ൽ മൂന്ന് സബ് ഇൻസ്‌പെക്ടർമാരെയും ഒരു കോൺസ്റ്റബിളിനെയും വെടിവെച്ചുകൊന്നതുൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. കൊലപാതകം, കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഡസൻ കണക്കിന് കേസുകളിലും ഇയാൾ പ്രതിയാണ്. പൊലീസിന്റെ അശ്രാന്തപരിശ്രമത്തിനൊടുവിൽ കൊടും കുറ്റവാളി ഒടുവിൽ പിടിയിലായി.

നീണ്ട 23 വർഷത്തെ തടവിന് ശേഷം ഇപ്പോൾ ജയിൽ മോചിതനായിരിക്കുകയാണ് ഇയാൾ. പ്രതികാരത്തിന്റെ കണക്കുപുസ്തകം പൊടിതട്ടിയെടുക്കുമെന്ന് ഭയന്ന യുപി ജനതയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് നജ്ജു ഗുജ്ജാർ. ജയിൽ മോചിതനായ ശേഷം നജ്ജു ഒരിക്കൽ കൂടി ഷാജഹാൻപൂരിലെത്തി. ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തമായി ബ്രഹ്മദേവ് ക്ഷേത്രത്തിൽ 101 കിലോ തൂക്കമുള്ള മണി സമർപ്പിക്കാനായിരുന്നു ഈ വരവ്. നൂറുകണക്കിനാളുകളാണ് കൊള്ളക്കാരനായ നജ്ജുവിനെ കാണാൻ തടിച്ചുകൂടിയത്.

ബിജെപി എംഎൽഎ വീർ വിക്രം സിംഗ് കുപ്രസിദ്ധ കൊള്ളക്കാരന് ഗംഭീര സ്വീകരണമാണ് നൽകിയത്. കൂടാതെ നജ്ജു ഗുജ്ജാറുമായി വേദി പങ്കിട്ടു. തിങ്കളാഴ്ച, ജില്ലയിലെ പരൂർ പ്രദേശത്തുള്ള ക്ഷേത്രത്തിൽ എംഎൽഎയ്‌ക്കൊപ്പമാണ് നജ്ജു മണി സംഭാവന ചെയ്തത്. ചെയ്ത കുറ്റകൃത്യങ്ങളിൽ പശ്ചാത്തപിക്കുന്നു. യുവതലമുറ കുറ്റകൃത്യങ്ങളിൽ നിന്ന് മാറിനിൽക്കണം. സ്വന്തം ഭാവിക്കും കുടുംബത്തിനും വേണ്ടി പ്രവർത്തിക്കണമെന്നും നജ്ജു തദവസരത്തിൽ പറഞ്ഞു.

‘കുറ്റകൃത്യങ്ങൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിൽ ചേരാൻ ആഗ്രഹിക്കുന്നവരെ സഹായിക്കും. നജ്ജു എന്നോടൊപ്പം ക്ഷേത്രത്തിൽ എത്തി താൻ ചെയ്ത കുറ്റങ്ങൾക്ക് ക്ഷമാപണം നടത്തി. ഒരു സാധാരണ മനുഷ്യന്റെ ജീവിതം നയിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. നജ്ജു വളരെയധികം കഷ്ടപ്പെട്ടു, അദ്ദേഹം ചെയ്ത തെറ്റുകൾക്ക് 23 വർഷം ശിക്ഷ അനുഭവിച്ചു. ഞാൻ അദ്ദേഹത്തെ ഈ മണ്ണിലേക്ക് സ്വാഗതം ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുന്നു’ – കത്ര എംഎൽഎ പറഞ്ഞു. മുൻ കൊള്ളക്കാരനെ “ഞങ്ങളുടെ ബഹുമാന്യനായ അമ്മാവൻ” എന്ന് പരാമർശിച്ചുകൊണ്ടാണ് നിയമസഭാംഗം തൻ്റെ പ്രസംഗം ആരംഭിച്ചത്.

പൊലീസ് സൂപ്രണ്ട് അശോക് കുമാർ മീണ പറയുന്നതനുസരിച്ച്, ജില്ലയിൽ നജ്ജുവിനെതിരെ 15 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ബറേലി സെൻട്രൽ ജയിലിലേക്ക് അയച്ച 1999-ലെ കൊലപാതക കേസും ഇതിൽ ഉൾപ്പെടുന്നുവെന്ന് എസ്പി പിടിഐയോട് പറഞ്ഞു. ‘1999-ൽ നജ്ജു മൂന്ന് സബ് ഇൻസ്‌പെക്ടർമാരെയും ഒരു കോൺസ്റ്റബിളിനെയും വെടിവച്ചു കൊന്നു. പിന്നീട് ഇയാൾ കീഴടങ്ങി. അന്നുമുതൽ അദ്ദേഹം ബറേലി സെൻട്രൽ ജയിലിലായിരുന്നു’- മീണ പറഞ്ഞു. ഷാജഹാൻപൂർ, ബറേലി, ഫറൂഖാബാദ്, ബുദൗൺ, ഇറ്റാ, ഹർദോയ് ജില്ലകളിലാണ് നജ്ജുവിന്റെ സംഘത്തിന്റെ സ്വാധീനം.

തൊണ്ണൂറുകളിലെ ഭീകരത:
90-കളിൽ ഷാജഹാൻപൂർ, ഫറൂഖാബാദ്, ബദൗൺ എന്നിവിടങ്ങളിൽ ഭീകരതയുടെ പര്യായമായിരുന്നു നജ്ജു. ഡസൻ കണക്കിന് പൊലീസുകാരെയും ഗ്രാമീണരെയുമാണ് ഇയാളുടെ നേതൃത്വത്തിലുള്ള കൊള്ളസംഘം കൊന്നു തള്ളിയത്. ആളുകളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങുന്നതും സംഘത്തിന്റെ പതിവായിരുന്നു. കാസ്ഗഞ്ചിലെ മരുധാർ എക്‌സ്പ്രസിലും നജ്ജു കവർച്ച നടത്തി, ഇതിനുപുറമെ 2 സൈനികരെയും കൊലപ്പെടുത്തിയിട്ടുണ്ട്. ഷാജഹാൻപൂർ, ബദൗൺ, ഫറൂഖാബാദ് എന്നിവിടങ്ങളിൽ കവർച്ച, കൊലപാതകം, കൊള്ളയടിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഡസൻ കണക്കിന് കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

]]>
വയറുവേദനയുമായി നവവധു ആശുപത്രിയില്‍; കല്യാണപ്പിറ്റേന്ന് കുഞ്ഞിന് ജന്മം നല്‍കി https://malayalees.ch/bride-complaints-of-stomach-ache-give-birth-to-baby/ Fri, 30 Jun 2023 12:34:35 +0000 https://malayalees.ch/?p=83584
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിൽ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. സെക്കന്ദ്രാബാദ് സ്വദേശിയായ യുവതിയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.

പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ വരന്റെ വീട്ടുകാരില്‍ നിന്ന് വിവരം മറച്ച് വച്ചതാണെന്നും വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ചു. വയറ്റില്‍ നിന്നും കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതിനാലാണ് വയര്‍ വീര്‍ത്തിരിക്കുന്നതെന്നായിരുന്നു വരന്റെ വീട്ടുകാരോട് പറഞ്ഞിരുന്നത്.

വിവാഹ രാത്രിയില്‍ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് യുവതി ഏഴുമാസം ഗര്‍ഭിണിയാണെന്ന് അറി‍ഞ്ഞത്.

പിറ്റേന്ന് പുലര്‍ച്ചയോടെ പ്രസവിക്കുകയായിരുന്നു.വഞ്ചനയാണ് കാണിച്ചതെന്ന് വ്യക്തമാക്കി ഭര്‍തൃവീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്ന് വധുവിന്റെ കുടുംബം തെലങ്കാനയില്‍ നിന്നെത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോയി.

]]>
ആചാരത്തിന്റെ പേരിൽ ക്രൂരത; യുപിയിൽ പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് ചൂടുപാൽ നുര തേച്ച് പൊള്ളിച്ചു https://malayalees.ch/up-priest-covers-baby-in-boiling-milk-foam/ Wed, 28 Jun 2023 11:14:40 +0000 https://malayalees.ch/?p=83462 ഉത്തർപ്രദേശിൽ പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത. ബല്ലിയയിൽ മതപരമായ ആചാരത്തിന്റെ പേരിൽ കൊച്ചുകുട്ടിയുടെ ദേഹത്ത് ചൂടുപാൽ നുര തേച്ച് പൊള്ളിച്ചു. കുഞ്ഞിന്റെ മുഖത്തും ശരീരത്തിലും തിളച്ചുമറിയുന്ന പാൽനുര പുരട്ടുന്ന പൂജാരിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ശ്രാവൺപൂർ ഗ്രാമത്തിലാണ് ഈ ചടങ്ങ് നടന്നത്. വൈറലായ വീഡിയോയിൽ, വാരണാസിയിൽ നിന്നുള്ള പൂജാരി ഒരു പാത്രത്തിൽ നിന്ന് ചൂട് പാൽനുര കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും പുരട്ടുന്നത് കാണാം. കുഞ്ഞ് വേദന കൊണ്ട് കരയുന്നതും ആയിരക്കണക്കിന് ആളുകൾ അവരെ നോക്കി പ്രാർത്ഥിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. യാദവ സമുദായത്തിൽ ഇതൊരു സാധാരണ ആചാരമാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

]]>
യുപിയിൽ 17 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു https://malayalees.ch/up-teen-girl-dies-after-being-raped-accuseds-house-razed/ Wed, 28 Jun 2023 08:56:16 +0000 https://malayalees.ch/?p=83450 ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ നടപടി. ഫത്തേപൂരിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. സംഭവം ലൗ ജിഹാദാണെന്നാണ് വിശ്വഹിന്ദു പരിഷത്ത് ആരോപണം. പ്രതി മുസ്ലീമാണെന്നും ഹിന്ദുവാണെന്ന് നടിച്ച് പെൺകുട്ടിയെ കെണിയിൽ വീഴ്ത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും വിഎച്ച്പി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഫത്തേപൂരിലെ ഒരു ഗ്രാമത്തിൽ ജൂൺ 22 നാണ് 17 വയസുകാരി പീഡനത്തിനിരയായത്. ഗ്രാമത്തിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടിയും കുടുംബവും. പെൺകുട്ടിയുടെ പിതാവ് പറഞ്ഞതനുസരിച്ച് രാത്രി 11 മണിയോടെ മകളെ കല്യാണമണ്ഡപത്തിൽ നിന്ന് കാണാതായി. ബന്ധുക്കൾ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ പിതാവ് പൊലീസിനെ സമീപിച്ചു.

തുടർന്ന് ജൂൺ 23 ന് വിവാഹ വേദിക്ക് സപീമം നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടിൽ നിന്നും പെൺകുട്ടിയെ രക്തംവാർന്ന നിലയിൽ കണ്ടെത്തി. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രൂരമായ പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നാം ദിവസം ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഇതിനിടെ സംഭവത്തിൽ ഉൾപ്പെട്ട നാലുപേരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ പ്രതിയുടെ വീട് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും വിഎച്ച്പി അംഗങ്ങളും രംഗത്തെത്തി. തുടർന്ന് തിങ്കളാഴ്ച പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി.

]]>
വിവസ്ത്രനാക്കി, കൈകാലുകൾ ബന്ധിച്ച് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; യുപിയിൽ മകനോട് പിതാവിൻ്റെ ക്രൂരത https://malayalees.ch/stripped-hands-tied-boy-made-to-sit-on-railway-track-by-father-in-up/ Wed, 14 Jun 2023 04:39:46 +0000 https://malayalees.ch/?p=82700 ഉത്തർപ്രദേശിലെ ഹർദോയിൽ പത്തുവയസ്സുകാരൻ മകനോട് പിതാവിൻ്റെ ക്രൂരത. നിസ്സാര തെറ്റിൻ്റെ പേരിൽ മകനെ വിവസ്ത്രനാക്കി കൈകാലുകൾ ബന്ധിച്ച് ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. റെയിൽവേ ട്രാക്കിൽ നഗ്നനായി ഇരിക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

നഗ്നനായി കൈകാലുകൾ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് ബന്ധിച്ച നിലയിൽ ഒരു കുട്ടി റെയിൽവേ ട്രാക്കിന് നടുവിൽ ഇരിക്കുന്നതാണ് വൈറലായ വീഡിയോ. ഹർദോയ് റെയിൽവേ സ്റ്റേഷന് സമീപമുള്ള സീതാപൂർ മേൽപ്പാലത്തിന് താഴെ നിന്നുള്ളതാണ് വൈറലായ വീഡിയോ എന്നാണ് സൂചന. എന്തിനാണ് കുട്ടിയെ ഇങ്ങനെ ഇരുത്തിയെന്ന് ഒരു സ്ത്രീ പിതാവിനോട് ചോദിക്കുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. ദൂരെ നിന്ന് ട്രെയിൻ വരുന്നുണ്ടെന്നും മകനെ റെയിൽവേ ട്രാക്കിൽ നിന്ന് മാറ്റണമെന്നും ആളുകൾ നിർബന്ധിക്കുന്നുണ്ട്.

ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ മകൻ രാത്രി വൈകി തിരിച്ചെത്തിയതിനാണ് പിതാവിന്റെ ഈ ക്രൂരമായ ശിക്ഷ. സഹോദരി പിതാവിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണണം. ആളുകൾ ബഹളം വെച്ചതിനെ തുടർന്നാണ് ഇയാൾ മകനെ ട്രാക്കിൽ നിന്ന് മാറ്റിയത്. വൈറലായ വീഡിയോ റെയിൽവേ പൊലീസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജിആർപി സ്റ്റേഷൻ ഇൻചാർജ് അരവിന്ദ് കുമാർ സംഭവത്തിൽ അന്വേഷണം നടത്തി നടപടിക്ക് ഉത്തരവിട്ടു.

]]>