UTHARPRADESH – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Nov 2022 07:47:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UTHARPRADESH – malayalees.ch https://malayalees.ch 32 32 ഉത്തർപ്രദേശിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ പീഡനത്തിനിരയാക്കി https://malayalees.ch/one-and-a-half-year-old-girl-was-molested-in-uttar-pradesh/ Thu, 10 Nov 2022 07:47:20 +0000 https://malayalees.ch/?p=71021 ഉത്തർപ്രദേശിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ പീഡനത്തിനിരയാക്കി. സംഭവത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിലെ മരേഹ്റയിലാണ് സംഭവം. കേസ് രജിസ്റ്റർ ചെയ്തതായും, പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഇറ്റാഹ് എഎസ്പി ധനഞ്ജയ് സിംഗ് കുശ്വാഹ അറിയിച്ചു.

]]>
രാമക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവന ലഭിച്ചത് 15000 വണ്ടി ചെക്ക്; മൂല്യം 22 കോടി https://malayalees.ch/15000-cheques-of-rs-22-crore-donated-to-ram-temple-trust-bounce/ Tue, 21 Jun 2022 12:41:17 +0000 https://malayalees.ch/?p=63692 രാജ്യത്തുടനീളമുള്ള ഭക്തർ രാമക്ഷേത്ര ട്രസ്റ്റിന് സംഭാവന നൽകിയ 22 കോടിയിലധികം രൂപയുടെ 15,000 ബാങ്ക് ചെക്കുകൾ ബൗൺസ് ആയി. വണ്ടിച്ചെക്കുകൾ അത് നൽകിയവർക്ക് തിരികെ നൽകാനാണ് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം വിശ്വഹിന്ദു പരിഷത്ത് പുറത്തുവിട്ട ഓഡിറ്റ് റിപ്പോർട്ട് പ്രകാരം രാമക്ഷേത്രം നിർമിക്കുന്നതിനായി ട്രസ്റ്റിന് ഇതുവരെ 3400 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്.

സംഭാവന നൽകിയവരുടെ വിശദ വിവരങ്ങളും ട്രസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. 127 പേർ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സംഭാവന നൽകി. 25 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ സംഭാവന നൽകിയത് 123 പേർ. 927 പേർ 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ സംഭാവന നൽകി. ആകെ 1,428 പേർ 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ സംഭാവന നൽകിയപ്പോൾ 31,663 പേർ ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ സംഭാവനയായി നൽകി.

വണ്ടിച്ചെക്കുകളിൽ കൂടുതലും ക്ഷേത്രം നിർമ്മിക്കുന്ന അയോദ്ധ്യ നഗരത്തിൽ നിന്നുമാണ് എന്നതാണ് കൗതുകം. മൊത്തം 15,000 ബൗൺസ് ചെക്കുകളിൽ 2,000-ത്തിലധികം ചെക്കുകൾ ഇവിടെ നിന്നും ലഭിച്ചതാണ്. ചെക്കുകൾ ബൗൺസ് ആകാനുള്ള പ്രധാന കാരണം അക്കൗണ്ടിൽ തുക ഇല്ലാത്തതാണെന്ന് ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ അയോധ്യ ഓഫീസ് ഇൻ ചാർജ് പ്രകാശ് ഗുപ്ത TOI യോട് പറഞ്ഞു. അക്ഷരപ്പിശകുകൾ, തിരുത്തിയെഴുതൽ, ഒപ്പിലെ പൊരുക്കേടുകൾ എന്നിവയും കാരണമായി. ചെക്കുകൾ ദാതാക്കൾക്ക് തിരികെ നൽകി പുതിയവ വാങ്ങാൻ ട്രസ്റ്റ് തീരുമാനിച്ചെന്നും ഗുപ്ത പറഞ്ഞു.

]]>
പുതിയ കേസുകൾ കുറയുന്നു, യുപിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു https://malayalees.ch/up-govt-lifts-all-covid-19-restrictions/ Thu, 17 Mar 2022 12:45:47 +0000 https://malayalees.ch/?p=58733 ഉത്തർപ്രദേശിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. പുതിയ കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എല്ലാ നിയന്ത്രണങ്ങളും നീക്കാൻ യുപി സർക്കാർ തീരുമാനിച്ചത്. ഹോളി ആഘോഷത്തിന് തൊട്ടുമുമ്പുള്ള തീരുമാനം ജനങ്ങൾക്ക് ഏറെ ആശ്വാസമാകും. അതേസമയം മാസ്ക് ധാരണം തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്ത് അടച്ചിട്ടിരുന്ന നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവ വീണ്ടും തുറക്കും. അങ്കണവാടി കേന്ദ്രങ്ങൾക്കും തുറന്ന് പ്രവർത്തിക്കാം. വിവാഹ ചടങ്ങുകളുടെ കാര്യത്തിലും സർക്കാർ വലിയ പ്രഖ്യാപനമാണ് നടത്തിയത്. അടച്ചിട്ടതോ തുറന്നതോ ആയ സ്ഥലങ്ങളിൽ പൂർണ്ണ ശേഷിയോടെ ആളുകൾക്ക് പങ്കെടുക്കാം. മാസ്ക് ധാരണവും കൊവിഡ് പ്രോട്ടോക്കോളും നിർബന്ധമാണ്.

അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവനീഷ് അവസ്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ നിരക്ക് കുറഞ്ഞതിനെ തുടർന്നുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം എന്ന് ഉത്തരവിൽ പറയുന്നു.

]]>
ലഖിംപൂർ ഖേരി; ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും https://malayalees.ch/farmer-murder-case-the-supreme-court-will-reconsider-today/ Mon, 15 Nov 2021 04:15:59 +0000 https://malayalees.ch/?p=52481 ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്നതടക്കമുള്ള കാര്യങ്ങളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് യുപി സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ചിഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജി ഇന്നത്തേക്ക് മാറ്റിയത്.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

നേരത്തെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രിം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. തെളിവുകള്‍ സംരക്ഷിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു.

]]>
കർഷക കൊലപാതകം; അന്വേഷണ പുരോഗതി റിപ്പോർട്ടിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി https://malayalees.ch/supreme-court-lakhimpur-kheri-violence-case/ Mon, 08 Nov 2021 08:35:33 +0000 https://malayalees.ch/?p=52163 ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ കർഷക കൊലപാതകത്തിൽ സർക്കാരിനെതിരെ സുപ്രീംകോടതി. കേസിൽ യു.പി സർക്കാർ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ കോടതി അതൃപ്തി അറിയിച്ചു. റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു.

10 ദിവസം സമയം നൽകിയിട്ടും റിപ്പോർട്ടിൽ പുരോഗതിയില്ല. ഒരു പ്രതിയുടെ ഫോൺ ഒഴികെ മറ്റ് പ്രതികളുടെ ഫോൺ എന്തുകൊണ്ട് പിടിച്ചെടുത്തില്ലെന്ന് കോടതി ചോദിച്ചു. ഫോറൻസിക് റിപ്പോർട്ട് വേഗത്തിലാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പൊലീസ് അത് പാലിച്ചില്ലെന്നും കോടതി പറഞ്ഞു.

കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെ മറ്റൊരു ഹൈക്കോടതി ജഡ്ജി നടപടികൾ നിരീക്ഷിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. അതേസമയം ഒരു പ്രതി ഒഴികെ മറ്റു പ്രതികൾക്ക് ഫോൺ ഇല്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. കർഷകർക്ക് എതിരെ അക്രമം നടത്തിയ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പൊലീസും അറിയിച്ചു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെ 10 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. സംഭവത്തിൽ സിബിഐയെ ഉൾപ്പെടുത്തി ഉന്നതതല ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിന് പിന്നാലെയാണ് സുപ്രീം കോടതി വിഷയം പരിഗണിക്കുന്നത്.

]]>
13 നഗരങ്ങളിൽ പടക്കം വിൽക്കാനും ഉപയോഗിക്കാനും വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ https://malayalees.ch/uttar-pradesh-government-bans-13-cities-from-selling-and-using-fire-crackers/ Wed, 11 Nov 2020 04:32:20 +0000 https://malayalees.ch/?p=34841 ദീപാവലിക്ക് മുന്നോടിയായി പടക്കം വിൽക്കാനും ഉപയോഗിക്കാനും 13 നഗരത്തിൽ വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. നവംബർ 9 അർധരാത്രി മുതൽ നവംബർ 30 അർധരാത്രി വരെയാണ് വിലക്ക്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവ്. എന്നാൽ, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട ജില്ലകളിൽ മാത്രം പടക്കം വിൽക്കാൻ അനുവാദമുണ്ട്.

മുസാഫിർ നഗർ, ആഗ്ര, വരാണസി, മീററ്റ്, ഹാപൂർ, ഗാസിയബാദ്, കാൺപൂർ, ലഖ്‌നൗ, മൊറാദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ബാഗ്പത്, ബുലന്ദ്ഷഹർ എന്നീ നഗരങ്ങളിലാണ് നിരോധനം. ഉത്തരവ് പിന്നീട് അവലോകനം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.

അതേസമയം, ഉത്തരവുകൾ നടപ്പിലാക്കാൻ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളതായി ലക്‌നൗ പോലീസ് കമ്മീഷണർ അറിയിച്ചു. ഉത്തരവ് ലംഘിച്ച് പടക്കം വിൽക്കുന്ന കടകൾ അടച്ചു പൂട്ടണമെന്നും ഇങ്ങനെയുള്ള കടകൾ കണ്ടുകെട്ടണമെന്നും നിർദേശത്തിലുണ്ട്.

]]>
സിദ്ദിഖ് കാപ്പനെതിരെ കലാപ ശ്രമത്തിന് വീണ്ടും കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ് https://malayalees.ch/uttar-pradesh-police-have-registered-another-case-against-siddique-kappan-for-attempted-riot/ Sat, 17 Oct 2020 08:40:27 +0000 https://malayalees.ch/?p=33467 ഹത്‌റാസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ് പൊലീസ്. ഹത്‌റാസിൽ കലാപശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പനെയും ഒപ്പം അറസ്റ്റിലായ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും പ്രതിചേർത്തത്. മഥുരയിൽ രജിസ്റ്റർ ചെയ്ത കേസിന് പുറമേയാണിത്.

ഈ മാസം അഞ്ചിനാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. എന്നാൽ, യുപി പൊലീസ് നാലാം തീയതി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് അടക്കം മൂന്നുപേരെ പ്രതിയാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിദ്ദിഖ് കാപ്പൻ.

]]>
‘ ശ്രീകൃഷ്ണ ജന്മഭൂമി ‘ ഉടമസ്ഥാവകാശം; അപ്പീല്‍ ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു https://malayalees.ch/srikrishna-janmabhoomi-district-court-accepted-appeal/ Sat, 17 Oct 2020 08:31:54 +0000 https://malayalees.ch/?p=33460 ഉത്തര്‍പ്രദേശില്‍ ശ്രീകൃഷ്ണ ജന്മഭൂമി ഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ മഥുര സിവില്‍ ജഡ്ജിയുടെ ഉത്തരവിന് എതിരായ അപ്പീല്‍ ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു. ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് പള്ളി പണിതതെന്ന അവകാശപ്പെട്ടാണ് ലഖ്നൗ നിവാസിയായ രഞ്ജന അഗ്‌നിഹോത്രി ഉള്‍പ്പെടെ അഞ്ച് പേര്‍ തിങ്കളാഴ്ച അപ്പീല്‍ സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് സുന്നി വഖഫ്ബോര്‍ഡ്, ഈദ്ഗാഹ് മസ്ജിദ് ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്‍മഭൂമി സേവാസംഘ് തുടങ്ങിയ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ജില്ലാ കോടതി നിര്‍ദേശിച്ചു.

തിങ്കളാഴ്ച കേസിന്റെ എല്ലാ രേഖകളും ഹാജരാക്കാന്‍ ജില്ലാ ജഡ്ജി സാധ്നാ റാണി താക്കൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അപ്പീല്‍ ഫയലില്‍ സ്വീകരിച്ചത്. വ്യാഴാഴ്ച കേസ് പരിഗണിക്കുമെന്ന് ജില്ലാ കോടതി അറിയിച്ചു. ‘ശ്രീകൃഷ്ണ ജന്മസ്ഥാനം’ എന്ന് ഭക്തര്‍ വിശ്വസിക്കുന്ന പ്രദേശത്തെ ക്ഷേത്രത്തിന്റെ ഒരുഭാഗം തകര്‍ത്താണ് മുഗള്‍ചക്രവര്‍ത്തി ഔറംഗസേബ് പള്ളി പണിഞ്ഞതെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ക്ഷേത്ര സമുച്ചയത്തിന്റെ ഭരണസമിതിയും 1968 ല്‍ പള്ളിയുടെ മാനേജ്‌മെന്റ് ട്രസ്റ്റും തമ്മിലുള്ള ഒത്തുതീര്‍പ്പ് ഉത്തരവ് റദ്ദാക്കണമെന്നും പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കര്‍ വരുന്ന ‘ജന്‍മസ്ഥാനം’ ഭക്തര്‍ക്ക് തിരിച്ചുനല്‍കണമെന്നാണ് അപ്പീലിലെ ആവശ്യം.

]]>