USA – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Aug 2023 05:01:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png USA – malayalees.ch https://malayalees.ch 32 32 മെസി മാജിക്; ചരിത്രത്തിലാദ്യമായി ഇൻ്റർ മയാമി ലീഗ് കപ്പ് ഫൈനലിൽ https://malayalees.ch/lionel-messi-inter-miami-league-cup-final/ Wed, 16 Aug 2023 05:01:10 +0000 https://malayalees.ch/?p=86232 ചരിത്രത്തിലാദ്യമായി ഇൻ്റർ മിയാമി യുഎസ് ലീഗ് കപ്പ് ഫൈനലിൽ. സെമിഫൈനലിൽ ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് രാജകീയമായാണ് ഇൻ്റർ മയാമി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. തുടർച്ചയായ ആറാം മത്സരത്തിലും മെസി സ്കോർ ഷീറ്റിൽ ഇടം പിടിച്ചപ്പോൾ ജോസഫ് മാർട്ടിനസ്, ജോർഡി ആൽബ, ഡേവിഡ് റൂയിസ് എന്നിവരാണ് മയാമിയുടെ മറ്റ് സ്കോറർമാർ. അലസാണ്ട്രോ ബെദോയ ഫിലാഡൽഫിയക്കായി ആശ്വാസഗോൾ നേടി.

മത്സരത്തിൻ്റെ മൂന്നാം മിനിട്ടിൽ ജോസഫ് മാർട്ടിനസിലൂടെ മയാമി ലീഡെടുത്തു. 19ആം മിനിട്ടിൽ മെസിയുടെ ഒരു ലോംഗ് റേഞ്ചറിൽ അവർ ലീഡ് ഇരട്ടിയാക്കി. ഇതോടെ തുടർച്ചയായ 6 മത്സരങ്ങളിൽ നിന്ന് മെസി നേടിയ ഗോളുകൾ 9 ആയി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജോർഡി ആൽബ മൂന്നാം ഗോൾ നേടി. മയാമിക്കായി ആൽബയുടെ ആദ്യ ഗോളാണിത്. 73ആം മിനിട്ടിൽ ബെദോയയിലൂടെ ഫിലാഡൽഫിയ ഒരു ഗോൾ മടക്കിയെങ്കിലും 84ആം മിനിട്ടിൽ ഡേവിഡ് റൂയിസ് കൂടി സ്കോർ ചെയ്തതോടെ മയാമി കൂറ്റൻ ജയം ഉറപ്പിച്ചു.

ഫൈനലിൽ മോണ്ടെരിയോ നാഷ്വിലെയോ ആകും ഇന്റർ മയാമിയുടെ എതിരാളികൾ. ജയത്തോടെ മെസിയും സംഘവും അടുത്ത വർഷത്തെ കോൺകാഫ് കപ്പിനും യോഗ്യത നേടി.

]]>
അമേരിക്കയിൽ ഇന്ത്യൻ കോൺസുലേറ്റ് നേരെ ആക്രമണം: ഖലിസ്താൻ അനുകൂലികൾ തീയിട്ടു https://malayalees.ch/indian-consulate-in-san-francisco-vandalised-by-khalistan-supporters/ Tue, 04 Jul 2023 06:55:18 +0000 https://malayalees.ch/?p=83764 യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്താൻ അനുകൂലികൾ തീയിട്ടു. ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെയായിരുന്നു അക്രമണമെന്ന് പ്രാദേശിക ചാനലായ ദിയ ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു.

ജൂലൈ രണ്ടിനാണ് ഒരു സംഘം ആളുകൾ തീയിടാൻ ശ്രമം നടത്തിയതെന്ന് ദിയ ടിവി റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ അഗ്നിശമനസേന എത്തി തീ അണച്ചത് വൻ അപകടം ഒഴിവാക്കി. കോൺസുലേറ്റിന് കാര്യമായ നാശനഷ്ടമോ ജീവനക്കാർക്ക് പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. കോൺസുലേറ്റിന് തീയിടുന്നതിന്റെ വീഡിയോ ഖലിസ്താൻ അനുകൂലികൾ പുറത്തുവിട്ടിട്ടുണ്ട്.

“ശനിയാഴ്ച സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നു. യുഎസിലെ നയതന്ത്ര കേന്ദ്രങ്ങൾക്കോ വിദേശ നയതന്ത്രജ്ഞർക്കോ നേരെയുള്ള ആക്രമണം ക്രിമിനൽ കുറ്റമാണ്” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ ട്വീറ്റ് ചെയ്തു. അഞ്ച് മാസത്തിനിടെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. മാർച്ചിലും ഖലിസ്താൻ അനുകൂലികൾ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം നടത്തിയിരുന്നു.

]]>
സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക് https://malayalees.ch/new-york-declares-diwali-as-school-holiday/ Tue, 27 Jun 2023 10:24:49 +0000 https://malayalees.ch/?p=83398 ദീപാവലി ദിനത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്. സിറ്റി മേയർ എറിക് ആഡംസ് തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ ദക്ഷിണേഷ്യൻ സമൂഹത്തിന്റെ ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം പ്രസിഡന്റ് ബൈഡനും ഭാര്യയും വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ചിരുന്നു.

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇനി മുതൽ ന്യൂയോർക്ക് നഗരത്തിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് എറിക് പറഞ്ഞു. ഗവർണർ ഈ തീരുമാനത്തിൽ ഒപ്പ് വയ്ക്കുന്നതോടെ അവധി പ്രാബല്യത്തിൽ വരും. ഗവർണർ കാത്തി ഹോച്ചുൾ ബില്ലിൽ ഒപ്പുവക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മേയർ കൂട്ടിച്ചേർത്തു.

സ്കൂൾ അവധി കലണ്ടറിലെ “ബ്രൂക്ലിൻ-ക്വീൻസ് ഡേ” എന്നതിന് പകരമാണ് പുതിയ ദീപാവലി അവധി. അന്ധകാരത്തിനു മേൽ വെളിച്ചം നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി ആയിരക്കണക്കിന് ന്യൂയോർക്കുകാർ ഓരോ വർഷവും ദീപാവലി ആഘോഷിക്കാറുണ്ട്. അതേസമയം ഈ വർഷം ദീപാവലി ആഘോഷിക്കുന്നത് നവംബർ 12 ഞായറാഴ്ചയാണ്. അതിനാൽ തന്നെ 2024 ലെ സ്കൂളുകൾക്ക് ആദ്യമായി ദീപാവലി അവധി ലഭിക്കുക.

]]>
ടെക്സാസിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി 7 പേർ കൊല്ലപ്പെട്ടു https://malayalees.ch/seven-dead-as-car-strikes-people-in-texas-border-town/ Mon, 08 May 2023 04:36:09 +0000 https://malayalees.ch/?p=80867 യുഎസിലെ ടെക്സാസിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി 7 പേർ കൊല്ലപ്പെട്ടു. ഭവനരഹിതർക്കും കുടിയേറ്റക്കാർക്കുമുള്ള അഭയകേന്ദ്രത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിലാണ് സംഭവം. അപകടത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. 

മെക്സിക്കൻ അതിർത്തിക്കടുത്തുള്ള ബ്രൗൺസ്‌വില്ലെ നഗരത്തിൽ പ്രാദേശിക സമയം 08:30 ന് (14:30 GMT) ആണ് സംഭവം. ബസ് സ്റ്റോപ്പിൽ കാത്തുനിന്നവരെ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കൊല്ലപ്പെട്ടവർ കുടിയേറ്റക്കാരാണോ എന്ന് വ്യക്തമല്ല. പരിക്കേറ്റ ആറ് പേരിൽ ചിലരുടെ നില ഗുരുതരമാണ്.

ബോധപൂർവമായ ആക്രമണമാണെന്ന് പൊലീസിനെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ഡ്രൈവറെ അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്. ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാൾ അധികൃതരുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം യുഎസ് അതിർത്തി സംരക്ഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ബ്രൗൺസ്‌വില്ലെ നഗരത്തിൽ അനധികൃത കുടിയേറ്റക്കാരുടെ വരവ് ഗണ്യമായി വർധിച്ചിട്ടുണ്ട്.

]]>
പകര്‍പ്പവകാശ ലംഘനക്കേസ്: എഡ് ഷീരൻ കോപ്പിയടിച്ചിട്ടില്ലെന്ന് യുഎസ് കോടതി https://malayalees.ch/ed-sheeran-wins-thinking-out-loud-copyright-case/ Fri, 05 May 2023 08:14:17 +0000 https://malayalees.ch/?p=80763 ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീരന് ആശ്വാസം. 2014-ലെ ഹിറ്റായ ‘തിങ്കിംഗ് ഔട്ട് ലൗഡ്’ എന്ന ഗാനത്തിനെതിരായുളള പകര്‍പ്പവകാശ ലംഘന കേസില്‍ അനുകൂല കോടതി വിധി. “തിങ്കിംഗ് ഔട്ട് ലൗഡിനായി” മാർവിൻ ഗേയുടെ ക്ലാസിക് “ലെറ്റ്സ് ഗെറ്റ് ഇറ്റ് ഓൺ” കോപ്പിയടിച്ചിട്ടില്ലെന്ന് മാൻഹട്ടനിലെ ഒരു ഫെഡറൽ ജൂറി കണ്ടെത്തി. (Ed Sheeran wins Thinking Out Loud copyright case)

https://160de409246a34d8b647940227f8bcbf.safeframe.googlesyndication.com/safeframe/1-0-40/html/container.html

‘തിങ്കിംഗ് ഔട്ട് ലൗഡ്’ എന്ന ഗാനം, അന്തരിച്ച അമേരിക്കന്‍ പോപ് ഗായകനായ മാര്‍വിന്‍ ഗേയുടെ ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണ്‍’ എന്ന ഗാനത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് എഡ് ഷീരനെതിരെയുള്ള ആരോപണം. ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണി’ന്റെ സഹരചയിതാവായ എഡ് ടൗണ്‍സെന്‍ഡിന്റെ എസ്റ്റേറ്റാണ് പോപ് താരത്തിനെതിരെ കേസ് കൊടുത്തത്.

എഡ് ഷീരന്‍ പകർപ്പവകാശ ലംഘനമാണു നടത്തിയതെന്ന് കാതറിന്‍ പരാതിയിൽ പറയുന്നു. 100 മില്യൻ ഡോളർ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങള്‍ അപമാനകരമാണെന്നും തിങ്കിംഗ് ഔട്ട് ലൗഡില്‍ ഉപയോഗിച്ചിരിക്കുന്ന കോർഡുകള്‍ നിരവധി ഗാനങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളതാണെന്നും എഡ് ഷീരന്‍ പ്രതികരിച്ചു. തന്റെ ഗാനം മാര്‍വിന്‍ ഗേയുടെ ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണിന്റെ പകര്‍പ്പാണെന്ന് ജഡ്ജിമാര്‍ തീരുമാനിച്ചാല്‍ താന്‍ പാട്ടു പാടുന്നത് തന്നെ നിര്‍ത്തുമെന്നുമെന്നും എഡ് ഷീരന്‍ പ്രഖ്യാപിച്ചിരുന്നു.

]]>
പെന്റഗൺ ഡോക്യുമെന്റ് ചോർച്ച: പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് https://malayalees.ch/suspect-arrested-over-pentagon-document-leaks/ Fri, 14 Apr 2023 04:14:41 +0000 https://malayalees.ch/?p=79604 യുക്രൈനിലെ റഷ്യന്‍ അധിനിവേശവും, മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും സംബന്ധിച്ച അമേരിക്കയുടെ സുപ്രധാന രഹസ്യ രേഖകള്‍ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ. 21 കാരനായ എയർ നാഷണൽ ഗാർഡ് അംഗത്തെ മസാച്യുസെറ്റ്‌സിൽ നിന്ന് എഫ്ബിഐ അറസ്റ്റ് ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

നോർത്ത് ഡൈടൺ പട്ടണത്തിലെ വീട്ടിൽ വച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന ജാക്ക് ടെയ്‌ക്‌സെയ്‌റയെ(Jack Teixeira) എഫ്ബിഐ അറസ്റ്റ് ചെയ്തത്. കനത്ത സുരക്ഷയിലാണ് എഫ്ബിഐയുടെ അറസ്റ്റ്. കഴിഞ്ഞ വർഷം അവസാനത്തിനും മാർച്ചിനുമിടയിൽ അതീവരഹസ്യമായ രേഖകളുടെ നൂറുകണക്കിന് ഫോട്ടോഗ്രാഫുകൾ ആദ്യമായി അപ്‌ലോഡ് ചെയ്ത ഒരു ഓൺലൈൻ ചാറ്റ് ഗ്രൂപ്പിന്റെ അഡ്മിനാണ് ടെയ്‌സീറയെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

‘തഗ് ഷേക്കർ സെൻട്രൽ’ എന്നാണ് ഈ ഓൺലൈൻ ഗ്രൂപ്പിന്റെ പേര്. തോക്കുകൾ, സൈനിക ഉപകരണങ്ങൾ, വീഡിയോ ഗെയിമുകൾ എന്നിവയിൽ താൽപ്പര്യമുള്ള 30 യുവാക്കളും കൗമാരക്കാരുമാണ് ഗ്രൂപ്പിലുള്ളത്. വംശീയ ഭാഷാപ്രയോഗം സംഘത്തിന്റെ പൊതുസ്വഭാവമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗ്രൂപ്പിലെ മറ്റുള്ളവരെ ആകർഷിക്കാനുള്ള പ്രത്യക്ഷമായ ശ്രമത്തിൻ്റെ ഭാഗമാണ് ഇത്തരം രേഖകൾ പങ്കിടുന്നതെന്ന് ഗ്രൂപ്പിലെ മുൻ അംഗങ്ങൾ വാഷിംഗ്ടൺ പോസ്റ്റിനോടും ന്യൂയോർക്ക് ടൈംസിനോടും പറഞ്ഞു.

അതേസമയം യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് അറസ്റ്റ് സ്ഥിരീകരിച്ചു. എയർ നാഷണൽ ഗാർഡ്‌സ്മാൻ മസാച്യുസെറ്റ്‌സ് ജില്ലാ കോടതിയിൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സൈനിക, രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് പുറത്തുവന്ന രേഖകളില്‍, യുക്രൈൻ സേന, വ്യോമ പ്രതിരോധം, സൈനിക ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷാ രഹസ്യങ്ങള്‍ അടങ്ങുന്ന നൂറിലധികം രേഖകളും ഇസ്രായേലും ദക്ഷിണ കൊറിയയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും ഇതില്‍ പെടുന്നു.

]]>
തടവുകാർ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുമര് തുരന്ന് ജയിൽചാടി; കയ്യോടെ പിടികൂടി പൊലീസ് https://malayalees.ch/us-prisoners-dig-holes-with-toothbrush-to-escape/ Fri, 24 Mar 2023 14:05:51 +0000 https://malayalees.ch/?p=78526 ജയിലിൽ നിന്ന് ചുമര് തുരന്ന് രക്ഷപ്പെട്ട തടവുപുള്ളികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസിലെ ജയിലിലാണ് സംഭവം. ജോണ്‍ ഗാര്‍സ, ആര്‍ലെ നെമോ എന്നിവരാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. സമീപത്തുള്ള നഗരത്തിലെ റെസ്‌റ്റോറന്റിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.

ജയില്‍ അധികൃതര്‍ രാത്രി തടവുകാരുടെ എണ്ണമെടുക്കുന്നതിനിടെയാണ് ഇരുവരെയും കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ സെല്ലിലെ ചുമര്‍ തുരന്നനിലയിൽ കണ്ടെത്തി. ഇതോടെ പൊലീസ് സംഘം തെരച്ചില്‍ ആരംഭിക്കുകയും പുലര്‍ച്ചെ സമീപനഗരമായ ഹാംടണില്‍ നിന്ന് രണ്ടുപേരെയും പിടികൂടുകയുമായിരുന്നു.

സെല്ലില്‍ നിന്ന് പുറത്തുകടന്ന ഇവർ ജയില്‍ വളപ്പിലെ സുരക്ഷാമതില്‍ ചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ടൂത്ത് ബ്രഷും മറ്റൊരു ലോഹവസ്തുവും ഉപയോഗിച്ചാണ് ഇരുവരും ചുമരില്‍ ദ്വാരമുണ്ടാക്കിയത്.

]]>
സ്ത്രീയെ കൊന്ന് ഹൃദയം പാകം ചെയ്ത് കുടുംബത്തിനു നൽകി; ശേഷം കുടുംബാംഗങ്ങളെ കൊലപ്പെടുത്തി; യുവാവിന് തടവ് https://malayalees.ch/usa-womans-heart-cooks-killed/ Fri, 17 Mar 2023 07:21:49 +0000 https://malayalees.ch/?p=78140 4 വയസുള്ള കുട്ടിയും ഒരു സ്ത്രീയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം. മറ്റൊരു കുറ്റത്തിന് ജയിലിലായിരുന്ന ലോറൻസ് പോൾ ആൻഡേഴ്സൺ എന്നയാൾ ശിക്ഷ കഴിഞ്ഞ് ഇറങ്ങി ഒരു മാസത്തിനുള്ളിലാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. 2021ലായിരുന്നു കൊലപാതകങ്ങൾ.

ജയിലിൽ നിന്നിറങ്ങി ആഴ്ചകൾക്ക് ശേഷം ഇയാൾ ആൻഡ്രിയ ബ്ലാങ്കൻഷിപ്പ് എന്ന യുവതിയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്തു. തുടർന്ന് ഈ ഹൃദയവുമായി ഇയാൾ അമ്മാവൻ്റെ വീട്ടിലേക്ക് പോയി. തുടർന്ന് ഉരുളക്കിഴങ്ങിട്ട് ഹൃദയം പാചകം ചെയ്ത് ഇയാൾ അമ്മാവനും അമ്മായിക്കും നൽകി. ശേഷം അമ്മാവനെയും അയാളുടെ 4 വയസുള്ള ചെറുമകളെയും ഇയാൾ കൊലപ്പെടുത്തിയതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ പരുക്കേറ്റ അമ്മായിയും മറ്റ് ബന്ധുക്കളും ചേർന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്.

മയക്കുമരുന്ന് കേസിൽ 20 വർഷം ശിക്ഷിക്കപ്പെട്ട ആൻഡേഴ്സൺ 3 വർഷത്തിനു ശേഷം ജയിൽ മോചിതനായിരുന്നു. ആദ്യം ശിക്ഷിച്ചെങ്കിലും മയക്കുമരുന്ന് കേസിൽ കുറ്റക്കാരനല്ലെന്ന് പിന്നീട് തെളിഞ്ഞതോടെയാണ് കോടതി ഇയാളെ മോചിപ്പിച്ചത്.

]]>
ആന്ധ്ര സ്വദേശി അമേരിക്കയിൽ ട്രെയിനിടിച്ച് മരിച്ചു https://malayalees.ch/andhra-man-dead-train-america/ Thu, 09 Mar 2023 04:44:17 +0000 https://malayalees.ch/?p=77653 ആന്ധ്രാ പ്രദേശ് സ്വദേശിയായ 39കാരൻ അമേരിക്കയിൽ ട്രെയിനിടിച്ച് മരിച്ചു. ശ്രീകാന്ത് ഡിഗാല എന്നയാളാണ് മരിച്ചത്. ന്യൂ ജഴ്സിയിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ഇയാളുടെ കാൽ കുടുങ്ങുകയായിരുന്നു. ഫെബ്രുവരി 28നായിരുന്നു അപകടം.

വാഷിംഗ്ടണിൽ നിന്ന് ബോസ്റ്റണിലേക്കുള്ള അംട്രാക്ക് ട്രെയിനാണ് യുവാവിനെ ഇടിച്ചത്. ഉടൻ തന്നെ ഇയാൾ മരണപ്പെട്ടു. ആന്ധ്രാപ്രദേശിലെ അണ്ണമയ്യ സ്വദേശിയായ ഇയാൾ ന്യൂ ജഴ്സിയിലെ പ്ലെയിൻസ്ബോറോയിലാണ് താമസിക്കുന്നത്. ഭാര്യയും 10 വയസുള്ള മകനുമുണ്ട്. നാട്ടിൽ 70 വയസിനു മുകളിൽ പ്രായമുള്ള മാതാപിതാക്കളും ഇയാളുടെ സംരക്ഷണത്തിലായിരുന്നു.

ശ്രീകാന്തിൻ്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഒരു ധനസമാഹരണ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. രണ്ടര ലക്ഷം യുഎസ് ഡോളർ ലക്ഷ്യമിട്ട് തുടങ്ങിയ ക്യാമ്പയിൻ ഇതുവരെ 3 ദിവസം കൊണ്ട് 97,520 ഡോളർ സമാഹരിച്ചു.

]]>
എൽ ചാപ്പോയുടെ മകനെ കൈമാറണമെന്ന് യുഎസ് https://malayalees.ch/us-requests-extradition-of-drug-lord-el-chapos-son/ Tue, 28 Feb 2023 04:27:05 +0000 https://malayalees.ch/?p=77004 തടവിൽ കഴിയുന്ന മയക്കുമരുന്ന് മാഫിയ തലവൻ ജാക്വിൻ എൽ ചാപ്പോയുടെ മകൻ ഒവിഡിയോ ഗുസ്മാനെ കൈമാറണമെന്ന് അമേരിക്ക. യുഎസിലേക്ക് ലഹരി കള്ളക്കടത്ത് നടത്തിയ കേസുകളിൽ വിചാരണ നേരിടാൻ വിട്ടുനൽകണമെന്നാണ് ആവശ്യം. രക്തരൂക്ഷിതമായ ഏറ്റുമുട്ടലിനൊടുവിൽ അടുത്തിടെയാണ് മെക്സിക്കൻ സുരക്ഷാ സേന ഗുസ്മാനെ അറസ്റ്റ് ചെയ്തത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മെക്സിക്കോ സന്ദർശനത്തിനു തൊട്ടുമുൻപാണ് ‘മൗസ്’ എന്നു വിളിപ്പേരുള്ള ഒവിഡിയോ അറസ്റ്റിലായത്. പിതാവിന്റെ പാതയിൽ ലഹരി സംഘത്തെ നയിച്ചിരുന്ന ഇയാളെ അറസ്റ്റ് ചെയ്യാൻ സിനലോവ സംസ്ഥാനത്ത് നടത്തിയ ഓപ്പറേഷനിൽ 19 മയക്കുമരുന്ന് സംഘാംഗങ്ങളും 10 സൈനികരും കൊല്ലപ്പെട്ടു എന്നാണ് വിവരം.

യുഎസിലേക്ക് ലഹരി കള്ളക്കടത്ത് നടത്തിയ കേസിൽ ഇയാളെ അമേരിക്ക തെരയുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് സംഘങ്ങളിലൊന്നായ എൽ ചാപ്പോയുടെ സിനലോവ കാർട്ടലിന്റെ ഒരു വിഭാഗത്തെ നിയന്ത്രിക്കുന്നത് ‘ദ മൗസ്’ എന്നറിയപ്പെടുന്ന ഒവിഡിയോ ആണെന്ന് കരുതുന്നു. മാസം 1,300 മുതൽ 2,200 കിലോഗ്രാം വരെ മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന 11 മെത്താംഫെറ്റമൈൻ ലാബുകൾ ഇയാളും സഹോദരൻ വാകീനും ചേർന്ന് നടത്തുന്നുണ്ടെന്ന് യുഎസ് സേറ്റ്റ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നു.

]]>