us shooting – malayalees.ch https://malayalees.ch Malayalam Online News Portal Mon, 18 Jul 2022 04:32:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png us shooting – malayalees.ch https://malayalees.ch 32 32 അമേരിക്കയിലെ ഷോപ്പിംഗ് മാളിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു https://malayalees.ch/us-indiana-shopping-mall-shooting/ Mon, 18 Jul 2022 04:32:03 +0000 https://malayalees.ch/?p=64970 അമേരിക്കയിലെ ഇൻഡിയാനയിലെ ഷോപ്പിംഗ് മാളിൽ വെടിവയ്പ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു.

‘ഗ്രീൻവുഡ് പാർക്ക് മാളിൽ ഇന്ന് വൈകുന്നേരം വലിയ വെടിവയ്പ്പ് നടന്നു’- ഇൻഡിയാന ഗ്രീൻവുഡ് മേയർ മാർക്ക് മിയർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ആയുധ ധാരിയായ വ്യക്തിയാണ് വെടിവയ്പ്പ് നടത്തിയതെന്നും മിയർ കുറിച്ചു. അക്രമിയെ കുറിച്ച് വിവരം നൽകാൻ ദൃക്‌സാക്ഷികളോട് അഭ്യർത്ഥിച്ചുകൊണ്ട് ഗ്രീൻവുഡ് പൊലീസ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.

അമേരിക്കയിൽ തുടർച്ചയായി വെടിവയ്പ്പും കൊലപാതകങ്ങളും നടക്കുന്നുണ്ട്. പ്രതിവർഷം മാത്രം 40,000 പേരാണ് അമേരിക്കയിൽ വെടിവയ്പ്പിൽ കൊല്ലപ്പെടുന്നതെന്ന് ഗൺ വയലൻസ് ആർക്കൈവ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

]]>
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; ആശുപത്രി സമുച്ചയത്തില്‍ നടന്ന ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു https://malayalees.ch/man-opens-fire-in-us-oklahoma-hospital/ Thu, 02 Jun 2022 04:15:48 +0000 https://malayalees.ch/?p=62767 അമേരിക്കയില്‍ ആശുപത്രി സമുച്ചയത്തില്‍ നടന്ന വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒക്ലഹോമയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവയ്പ്പുണ്ടായത്. അമേരിക്കയിലെ വെടിവയ്പ്പുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം രാജ്യത്തെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്ത്തുകയാണ്. അക്രമിസംഭവസ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടു.

പ്രാദേശിക സമയം 4.50ഓടെയാണ് സംഭവം നടക്കുന്നത്. രണ്ടാംനിലയിലെ ഒരു ഡോക്ടറുടെ ഓഫിസിലാണ് അക്രമിയുണ്ടായിരുന്നത്. വെടിവയ്പ്പിനെക്കുറിച്ച് വിവരമറിഞ്ഞയുടന്‍ പൊലീസ് പാഞ്ഞെത്തിയതിനാല്‍ കൂടുതല്‍ മരണങ്ങള്‍ ഒഴിവായി.

പൊലീസുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും വൈറ്റ്ഹൗസ് അറിയിച്ചു. തോക്കുലോബിയെ തകര്‍ക്കുമെന്ന് ഉവാള്‍ഡെ സ്‌കൂള്‍ വെടിവയ്പ്പിന് പിന്നാലെ ബൈഡന്‍ പ്രസ്താവിച്ചിരുന്നു.

നിരീക്ഷണവും ജാഗ്രതയും ശക്തമാകുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും മറ്റൊരു സ്‌കൂളിലും വെടിവയ്പ്പ് നടന്നു. ന്യൂ ഓര്‍ലീന്‍സിലെ മോറിസ് ജെഫ് ഹൈസ്‌കൂളിലാണ് ഇന്നലെ വെടിവയ്പ്പുണ്ടായത്. ഉവാള്‍ഡെ വെടിവയ്പ്പില്‍ 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്.

]]>