US presidential election 2020 – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 Nov 2020 04:33:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png US presidential election 2020 – malayalees.ch https://malayalees.ch 32 32 അമേരിക്കയില്‍ ഇന്ന് തെരഞ്ഞെടുപ്പ്: അഭിപ്രായ സർവെകൾ ബൈഡന് അനുകൂലം, ഭരണത്തുടർച്ച തേടി ട്രംപ് https://malayalees.ch/www-mediaonetv-in-international-2020-11-03-us-president-election-today/ Tue, 03 Nov 2020 04:33:33 +0000 https://malayalees.ch/?p=34348 അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്. ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിച്ച് ജോ ബൈഡന്‍ അധികാരം പിടിക്കുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുമ്പോഴും കനത്ത പോരാട്ടമാണ് ഇരുസ്ഥാനാര്‍ഥികളും തമ്മില്‍ നടക്കുന്നത്.

മാസങ്ങള്‍ നീണ്ട സങ്കീര്‍ണമായ തെരഞ്ഞെടുപ്പ് പ്രക്രിയ. റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റ് പാര്‍ട്ടിയും ആഭ്യന്തരമായി നടത്തിയ തെരഞ്ഞെടുപ്പ് നടപടികള്‍. ഒടുവില്‍ ട്രംപും ബൈഡനുമെന്ന രണ്ട് സ്ഥാനാര്‍ഥികള്‍.

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഇത്ര വീറും വാശിയുമുള്ള തെരഞ്ഞെടുപ്പ് രംഗം മുന്‍പുണ്ടായിട്ടില്ല. ഡോണള്‍ഡ് ട്രംപെന്ന പ്രസിഡന്റ് ഇനി ഒരിക്കല്‍ കൂടി അധികാരത്തിലേറിയാല്‍ അത് രാജ്യത്തിന്റെ ആത്മാവിനെ നശിപ്പിക്കുന്നതിന് തുല്യമായിരിക്കുമെന്നാണ് ഡമോക്രാറ്റുകള്‍ പ്രചരിപ്പിച്ചത്. കോവിഡ് എന്ന മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പ് രീതികളിലും വ്യത്യാസം വന്നു. 9 കോടി ജനങ്ങള്‍ നവംബര്‍ മൂന്നിന് മുന്‍പേ വോട്ട് ചെയ്തു കഴിഞ്ഞു. ഓരോ സംസ്ഥാനത്തും വോട്ടെടുപ്പിന് വ്യത്യസ്ത സമയാണ്. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചക്ക് ശേഷം മൂന്നര മുതല്‍ നാളെ രാവിലെ ആറര വരെ നീണ്ടുനില്‍ക്കും വോട്ടെടുപ്പ് സമയം.

വൈസ് പ്രസിഡന്റ് പദത്തിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മൈക് പെന്‍സും ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസും മത്സരിക്കുന്നു. യുഎസ് കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലെ ചില സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

ഇലക്ടറല്‍ കോളജ് വോട്ടുകളാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. അത് അത്ര പെട്ടെന്ന് സാധ്യമാവില്ല. ഇത്തവണ കുറച്ച് ദിവസങ്ങള്‍ അതിനായി കാത്തിരിക്കേണ്ടി വരും, അടുത്ത വര്‍ഷം ജനുവരി 20നാണ് അടുത്ത പ്രസിഡന്‍റ് അധികാരത്തിലേറേണ്ടത്.

]]>
വോട്ടെടുപ്പിന് ഇനി 8 ദിവസം കൂടി https://malayalees.ch/us-presidential-election-2020-updates-over-7-million-voted-early-in-texas/ Mon, 26 Oct 2020 08:44:12 +0000 https://malayalees.ch/?p=33896 അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. യഥാര്‍ഥ വോട്ടെടുപ്പ് ദിവസത്തിന് 8 ദിവസം കൂടി അവശേഷിക്കേ 6 കോടിയോളം പേര്‍ ഇതിനകം വോട്ടു ചെയ്തു കഴിഞ്ഞു. വോട്ട് രേഖപ്പെടുത്തിയവരില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഉള്‍പ്പെടും.

നവംബര്‍ മൂന്നാണ് അമേരിക്കയില്‍ വോട്ടെടുപ്പ് തിയതി. പക്ഷേ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും നേരത്തെ വോട്ടു ചെയ്യാനുള്ള നിയമമുണ്ട്. ഓരോ സംസ്ഥാനത്തും നേരത്തെയുള്ള വോട്ടിന് വ്യത്യസ്ത നിബന്ധനകളാണുള്ളത്. തപാല്‍ വോട്ടും സാധാരണ വോട്ടും മിക്ക സംസ്ഥാനങ്ങളും അംഗീകരിക്കുന്നുണ്ട്.

ചില സംസ്ഥാനങ്ങളില്‍ സെപ്തംബറില്‍ തന്നെ വോട്ടെടുപ്പ് തുടങ്ങി. നവംബറില്‍ മാത്രം തുടങ്ങുന്ന സംസ്ഥാനങ്ങളുമുണ്ട്. അമേരിക്കയില്‍ ഇത്തവണ 15 കോടി പേര്‍ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ മൂന്നിലൊന്നിലധികം പേര്‍ ഇതിനകം വോട്ടു ചെയ്തു കഴിഞ്ഞു. ഏകദേശം 6 കോടിയോളം പേര്‍. 2016ല്‍ നേരത്തെ വോട്ട് ചെയ്ത ആകെ എണ്ണത്തെ ഇപ്പോള്‍ തന്നെ മറികടന്നു.

ഇനിയുള്ള ദിവസങ്ങളില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം കൂടും. കോവിഡ് ഭീതി തന്നെയാണ് നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണം കൂടാനുള്ള കാരണം. നവംബര്‍ മൂന്നിലെ തിരക്കൊഴിവാക്കുകയാണ് ലക്ഷ്യം. 65 വയസിനു മുകളിലുള്ള 63% പേര്‍ നവംബര്‍ മൂന്നിനു മുന്‍പ് വോട്ട് ചെയ്യും. തപാല്‍ വോട്ടുകളടക്കം വര്‍ധിക്കുന്നത് തെരഞ്ഞെടുപ്പ് ഫലം വൈകാന്‍ ഇടയാക്കുമെന്ന ആശങ്ക നിലവിലുണ്ട്. പോസ്റ്റല്‍ ബാലറ്റുകളില്‍ വിശ്വാസമില്ലെന്ന് ട്രംപ് പല തവണ പറയുകയും ചെയ്തിരുന്നു.

]]>