US President – malayalees.ch https://malayalees.ch Malayalam Online News Portal Wed, 06 Sep 2023 06:32:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png US President – malayalees.ch https://malayalees.ch 32 32 G20 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് പങ്കെടുക്കും; അഭ്യൂഹങ്ങള്‍ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം https://malayalees.ch/us-president-joe-biden-will-attend-the-g20-summit/ Wed, 06 Sep 2023 06:32:06 +0000 https://malayalees.ch/?p=87298 ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കും. ഭാര്യ ജില്‍ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബൈഡന്റെ ഇന്ത്യയിലേക്കുള്ള വരവില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റ് എത്തുമെന്ന് അഭ്യൂഹങ്ങള്‍ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്രസിഡന്റ് ജോ ബൈഡന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സെപ്റ്റംബര്‍ ഏഴിന് ബൈഡന്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്നും സെപ്റ്റംബര്‍ എട്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും വെള്ളിയാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രയെ ഉറ്റുനോക്കുകയാണെന്ന് ബൈഡന്‍ പ്രതികരിച്ചിരുന്നു.

സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ വെച്ചാണ് ജി-20 ഉച്ചകോടി നടക്കുന്നത്. ഇന്ത്യ കൂടാതെ അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്‍ഡോനീഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സികോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ജി20 അംഗങ്ങള്‍.

]]>
ബൈഡന്റെ വിജയം അംഗീകരിച്ച് യു.എസ് കോണ്‍ഗ്രസ് https://malayalees.ch/congress-accepts-electoral-college-results/ Thu, 07 Jan 2021 13:56:50 +0000 https://malayalees.ch/?p=38201 അമേരിക്കൻ കോൺഗ്രസ് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്‍ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറിൽ നടന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഇലക്​ടറൽ കോളജിൽ 306 വോട്ടുനേടി ജോ ബൈഡൻ പ്രസിഡൻറ്​ പദം ഉറപ്പിച്ചിട്ടുണ്ട്​. ട്രംപിന്​ 232 വോട്ടാണ്​ ലഭിച്ചത്​. ജനുവരി 20ന് ട്രംപ് അധികാരം കൈമാറണം.

വ്യവസ്ഥാപിതമായ രീതിയില്‍ അധികാരം കൈമാറുമെന്ന് ട്രംപ് അറിയിച്ചു.

‘തിരഞ്ഞെടുപ്പ് ഫലത്തോട് എനിക്ക് തീര്‍ത്തും വിയോജിപ്പുണ്ടെങ്കിലും ജനുവരി 20 ന് ക്രമമായ ഒരു അധികാരകൈമാറ്റം ഉണ്ടാകും’ ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ‘നിയമപരമായ വോട്ടുകള്‍ മാത്രം കണക്കാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം തുടരുമെന്ന് താന്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. പ്രസിഡന്റ് കാലയളവിലെ അവസാനത്തെയാണിപ്പോള്‍ ഞാന്‍ പ്രതിനിധീകരിക്കുന്നതെങ്കിലും അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണ്’ 2024 തിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കികൊണ്ട് ട്രംപ് പറഞ്ഞു.

]]>
പുതിയ അമേരിക്കന്‍ പ്രസിഡൻറിൽ പ്രതീക്ഷയര്‍പ്പിച്ച് അറബ് രാജ്യങ്ങള്‍ https://malayalees.ch/arab-countries-hope-for-new-us-president/ Sat, 07 Nov 2020 04:34:57 +0000 https://malayalees.ch/?p=34658 പുതിയ യു.എസ് പ്രസിഡന്‍റുമായി ചേർന്ന് പശ്ചിമേഷ്യൻ സമാധാന പദ്ധതി പുനരാരംഭിക്കാനുള്ള സാധ്യത അറബ് രാജ്യങ്ങൾ ആരായും. ഇസ്രായേലുമായി ചില അറബ് രാജ്യങ്ങൾ രൂപപ്പെടുത്തിയ ബന്ധം ഭാവിനീക്കങ്ങളിൽ അനുകൂല ഘടകമായി മാറുമെന്നും അറബ് ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നു.

സമ്പൂർണമായും ഇസ്രായേൽ അനുകൂല നിലപാടാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം സ്വീകരിച്ചു വന്നത്. ജറൂസലേമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതും ജുലാൻ കുന്നുകൾക്കു മേലുള്ള അധിനിവേശം അംഗീകരിച്ചതും ഇതിന്‍റെ ഭാഗമാണ്. കാതലായ മാറ്റം അമേരിക്കയുടെ ഭാഗത്തു നിന്ന് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

അതേസമയം ഫലസ്തീൻ പ്രശ്നങ്ങൾ കൂടി അഭിമുഖീകരിക്കണമെന്ന് ഇലക്ഷൻ കാമ്പയിൻ വേളയിൽ ജോ ബൈഡൻ പറഞ്ഞിരുന്നു. പശ്ചിമേഷ്യയിൽ ഇരുകൂട്ടർക്കുമിടയിൽ സംഭാഷണം പുനരാരംഭിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന വിലയിരുത്തലിൽ ആണ് അറബ് ലീഗ്. വെസ്റ്റ്ബാങ്കിൽ അധിനിവേശം നിർത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും കൂടുതൽ ശക്തമായ നടപടികളുമായി ഇസ്രായേൽ ഇപ്പോൾ മുന്നോട്ടു പോവുകയാണ്. തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന വികാരം ഫലസ്തീൻ ജനതക്കിടയിൽ വ്യാപകമാണ്. ഇതു മാറ്റിയെടുക്കാൻ ശക്തമായ നീക്കം ഉണ്ടാകണമെന്നാണ് മിക്ക അറബ് രാജ്യങ്ങളുടെയും വിലയിരുത്തൽ. ബൈഡന്‍റെ ജയം ഉറപ്പായാൽ പശ്ചിമേഷ്യൻ സമാധാന വഴിയിൽ ചില നല്ല തുടക്കമെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയും ശക്തമാണ്.

]]>