US Election Results 2020 – malayalees.ch https://malayalees.ch Malayalam Online News Portal Wed, 04 Nov 2020 12:05:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png US Election Results 2020 – malayalees.ch https://malayalees.ch 32 32 അമേരിക്ക ഫോട്ടോഫിനിഷിലേക്ക്; വോട്ടെണ്ണൽ നിർത്തണമെന്നാവശ്യപ്പെട്ട് ട്രംപ് സുപ്രീംകോടതിയില്‍ https://malayalees.ch/us-election-results-2020-live-updates-3/ Wed, 04 Nov 2020 12:05:50 +0000 https://malayalees.ch/?p=34472 അമേരിക്കയിൽ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നു. നിലവിൽ ഫലം പുറത്തുവന്ന ഇടങ്ങളിൽ ബൈഡനാണ് മുന്നിൽ. പക്ഷേ ഇനി ഫലം വരാനിരിക്കുന്ന നിർണായക സംസ്ഥാനങ്ങളിൽ ട്രംപാണ് ലീഡ് ചെയ്യുന്നത് . വോട്ടുകൾ എല്ലാം എണ്ണിത്തീരും മുമ്പ് വിജയം അവകാശപ്പെട്ട് ട്രംപ് രംഗത്തുവന്നു. വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു.

അവസാനത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. നിലവിലെ ഫലങ്ങളിൽ ബൈഡനാണ് മുന്നിൽ. പക്ഷേ നിർണായ സ്വിങ് സ്റ്റേറ്റുകളിൽ ഭൂരിഭാഗത്തിലും ട്രംപിനാണ് ലീഡ്. വെള്ളിയാഴ്ച മാത്രമേ അന്തിമ ഫലം വ്യക്തമാകൂ.വിജയം അവകാശപ്പെട്ട് ട്രംപും ബൈഡനും രംഗത്തുവന്നിട്ടുണ്ട്.

നിലവിൽ 225 ഇലക്ടറൽ കോളജുകൾ ബൈഡൻ നേടി. ട്രംപിനൊപ്പം നിലവിൽ 213 ഇലക്ടറൽ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ട്രംപാണ് വിജയിച്ചത്. അരിസോണയിലെ 81 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡനാണ് മുന്‍തൂക്കം. ജോര്‍ജ്ജിയയും ലോവയും ട്രംപിനൊപ്പമാണ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും.

ഇന്ത്യൻ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാൽ വോട്ടുകൾ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാൽ ഫലം വൈകുമെന്നാണ് സൂചന. എല്ലാ വോട്ടിങ്ങ് കേന്ദ്രങ്ങളിലും വോട്ട് ചെയ്യാന്‍ ആളുകളുടെ വലിയ നിരയാണ് ഉണ്ടായിരുന്നത്. കൂടുതല്‍ പേരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് വോട്ട് ചെയ്യാന്‍ എത്തിയത്. ഇരു സ്ഥാനാര്‍ഥികളും വലിയ വിജയ പ്രതീക്ഷയിലാണ്. ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഈ യാത്ര വൈറ്റ് ഹൗസിലേക്കാകുമെന്ന് ബൈഡനും പറയുന്നു.

]]>
ഇഞ്ചോടിഞ്ച് പോരാട്ടം; ജോ ബൈഡൻ മുന്നില്‍, നിർണായക സംസ്ഥാനങ്ങൾ ട്രംപിനൊപ്പം https://malayalees.ch/us-election-results-2020-live-updates-2/ Wed, 04 Nov 2020 09:02:43 +0000 https://malayalees.ch/?p=34446 അമേരിക്കൻ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിജയം കൈയെത്തും ദൂരത്തെത്തിയെന്ന് ഡോണൾഡ് ട്രംപ്. ഫ്‌ളോറിഡ, ടെക്‌സസ്, ഒഹായോ എന്നിവിടങ്ങളിൽ തനിക്ക് ലഭിച്ച വിജയം ശുഭസൂചനയാണെന്നും പെൻസിൽവാനിയയിൽ വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചുകൊണ്ടിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

വലിയ ആഘോഷത്തിന് വേണ്ടി തയാറെടുക്കുകയാണ് താനെന്നും ട്രംപ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. തന്നെ പിന്തുണച്ച അമേരിക്കൻ ജനത, ഫസ്റ്റ് ലേഡി, തന്റെ കുടുംബം എന്നിവർക്ക് നന്ദി പറഞ്ഞ ട്രംപ് താൻ തന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്നും പറഞ്ഞു.

അതേസമയം, അമേരിക്കയിൽ പോരാട്ടം കനക്കുകയാണ്. സർവേ ഫലങ്ങൾ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന് അനുകൂലമായിരുന്നു. വോട്ടെണ്ണൽ ആരംഭിച്ചരപ്പോൾ ആരംഭഘട്ടത്തിലെ ട്രെൻഡ് ബൈഡന് അനുകൂലമായിരുന്നുവെങ്കിലും നിലവിൽ അമേരിക്ക ചുവപ്പണിയുന്ന രംഗമാണ് കാണുന്നത്. ഇലക്ട്രൽ വോട്ടിൽ നിലവിൽ 225 വോട്ടോടെ ബൈഡൻ തന്നെയാണ് മുന്നേറുന്നതെങ്കിലും അപ്രതീക്ഷിത മുന്നേറ്റമാണ് ട്രംപ് നടത്തുന്നത്. 213 ഇലക്ട്രൽ വോട്ടാണ് ട്രംപ് നേടിയിരിക്കുന്നത്.

]]>
ട്രംപിന് മുന്‍തൂക്കം; മാറിമറിഞ്ഞ് ലീഡ് നില https://malayalees.ch/us-election-results-2020-live-updates/ Wed, 04 Nov 2020 04:53:08 +0000 https://malayalees.ch/?p=34436 അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് മത്സരം. നിലവിൽ 209 ഇലക്ടറൽ കോളജുകൾ ബൈഡൻ നേടി. ട്രംപിനൊപ്പം നിലവിൽ 118 ഇലക്ടറൽ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ നിര്‍ണായക സംസ്ഥാനങ്ങളില്‍ ബൈഡൻ ഏറെ പിന്നിലാണ്. ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്.

അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ട്രംപിനാണ് ഇവിടെ ലീഡ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും. ഉച്ചയോടെ അന്തിമഫലം അറിയാനാകും.

ഇന്ത്യൻ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാൽ വോട്ടുകൾ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാൽ ഫലം വൈകുമെന്നാണ് സൂചന. എല്ലാ വോട്ടിങ്ങ് കേന്ദ്രങ്ങളിലും വോട്ട് ചെയ്യാന്‍ ആളുകളുടെ വലിയ നിരയാണ് ഉണ്ടായിരുന്നത്. കൂടുതല്‍ പേരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് വോട്ട് ചെയ്യാന്‍ എത്തിയത്. ഇരു സ്ഥാനാര്‍ഥികളും വലിയ വിജയ പ്രതീക്ഷയിലാണ്. ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഈ യാത്ര വൈറ്റ് ഹൗസിലേക്കാകുമെന്ന് ബൈഡനും പറയുന്നു. സർവേകൾ പ്രകാരം ജോ ബൈ‍ഡന് ട്രംപിനെക്കാൾ പലയിടങ്ങളിലും മേല്‍ക്കൈ ഉണ്ടെന്നാണ് സൂചന.

]]>