UPI – malayalees.ch https://malayalees.ch Malayalam Online News Portal Mon, 17 Apr 2023 11:53:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UPI – malayalees.ch https://malayalees.ch 32 32 യുപിഐ വഴി പണമിടപാട് നടത്തുന്നവരാണോ ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക https://malayalees.ch/making-upi-payments-5-important-things-you-need-to-know/ Mon, 17 Apr 2023 11:53:19 +0000 https://malayalees.ch/?p=79753 നാഷ്ണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴി പണമിടപാട് നടത്തുന്നത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. യുപിഐ ഇടപാടുകളുടെ 78% ഇടപാടുകളും 500 രൂപയിൽ താഴെയുള്ളവയാണ്. കഴിഞ്ഞ വർഷം നടന്ന 868 കോടി രൂപയുടെ ഇടപാടുകളിൽ 687 കോടി രൂപയുടെ ഇടപാടുകളും 500 രൂപയ്ക്ക് താഴെയുള്ളവയായിരുന്നു. അതായത് സാധാരണക്കാരാണ് യുപിഐ ഉപയോഗിക്കുന്നവരിൽ കൂടുതലും. യുപിഐ വഴി പണമയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.

പണം വാങ്ങുന്ന സമയത്ത് നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് തന്നെയാണ് പണമയക്കുന്നതെന്ന് നോക്കി ഉറപ്പ് വരുത്തണം. യുപിഐ ഐഡി നൽകുന്ന സമയക്ക് കൃത്യമാണോ എന്ന് നോക്കി ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും. അതുപോലെ തന്നെ പണമയക്കുമ്പോൾ നിങ്ങൾ പണമയക്കുന്ന വ്യക്തിയുടെ യുപിഐ ഐഡി ശരിയാണോ എന്ന് വേരിഫൈ ചെയ്തതിന് ശേഷം മാത്രം പണമയക്കുക.

ക്യൂആർ കോഡ് ശ്രദ്ധിക്കുക

കടയിൽ കയറി ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് പണം നൽകുമ്പോൾ നാം സ്‌കാൻ ചെയ്ത ക്യൂആർ കോഡ് ശരിതന്നെയെന്ന് ഉറപ്പ് വരുത്തുക. പല തട്ടിപ്പുകാരും ക്യൂആർ കോഡ് മാറ്റിവച്ച് പണം തട്ടാറുണ്ട്. ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ കടയുടമയുടെ യുപിഐ ഐഡി കാണും. ഇത് കടയുടമയോട് തന്നെ ചോദിച്ച് ശരിതന്നെയെന്ന് ഉറപ്പ് വരുത്തുക

യുപിഐ പിൻ

നിങ്ങളുടെ യുപിഐ പിൻ ഒരു കാരണവശാലും ആരുമായും ഷെയർ ചെയ്യാതിരിക്കുക.

പല യുപിഐ ആപ്പുകൾ ഉപയോഗിക്കാതിരിക്കുക

ഒന്നിൽ കൂടുതൽ യുപിഐ ആപ്പുകൾ ഉപയോഗിക്കരുതെന്നാണ് ബാങ്ക് ബസാർ ഡോട്ട് കോം സിഇഒ ആദിൽ ഷെട്ടി പറയുന്നത്. പല യുപിഐ ആപ്പുകൾ ഉപയോഗിക്കുന്ന പണമിടപാടുകളിൽ പിഴവ് വരുന്നതിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

എസ്എംഎസായും ഇമെയിൽ വഴിയുമെല്ലാം വരുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ചിലപ്പോൾ ബാങ്ക് അധികൃതരെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ ഫോൺ വിളിച്ച് ഒടിപിയും മറ്റും ആവശ്യപ്പെട്ടാൽ അത് നൽകരുത്.

]]>
കുതിച്ച് ഡിജിറ്റൽ ഇന്ത്യ; രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന… https://malayalees.ch/upi-transactions-reach-657-crore-in-august-worth-rs-10-72-lakh-cr/ Sat, 03 Sep 2022 12:06:13 +0000 https://malayalees.ch/?p=67557 യുപിഐ ഇടപാടുകളില്‍ ചരിത്രം കുറിച്ച് ഇന്ത്യ. രാജ്യത്ത് റെക്കോർഡ് വർധനവാണ് യുപിഐ ഇടപാടുകളിൽ നടന്നിരിക്കുന്നത്. യുപിഐ ഉപയോഗിച്ച് ഓഗസ്റ്റില്‍ 657 കോടി ഇടപാടുകളാണ് നടന്നിരിക്കുന്നത്. 10.72 ലക്ഷം കോടി രൂപ കഴിഞ്ഞ 31 ദിവസത്തിനിടെ കൈമാറ്റം ചെയ്തിരിക്കുന്നത്. 2016 ലാണ് രാജ്യത്ത് യുപിഐ സേവനം ആരംഭിക്കുന്നത്. അതിനുശേഷമുള്ള രാജ്യത്തെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. റെക്കോർഡ് വളർച്ചയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

ജൂലൈയിൽ 600 കോടി കടന്നിരുന്നു. ആറ് വർഷം മുൻപ് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഏകദേശം 100 ശതമാനമായാണ് യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം വർധിച്ചിരിക്കുന്നത്. കൂടാതെ ഇടപാട് തുകകൾ ഓഗസ്റ്റ് മാസത്തിൽ 75 ശതമാനം വളർച്ചയും നേടി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിദിനം 100 കോടി രൂപയുടെ ഇടപാടുകൾ നടത്തുക എന്ന നിലയിലേക്ക് വളർച്ചയെത്തിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം.

എല്ലാവരും ഇപ്പോൾ യുപിഐ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത്. വളരെ ചെറിയ തുക മുതൽ വലിയ തുക വരെ കൈമാറാൻ സാധിക്കും എന്നതാണ് യുപിഐ ഇടപാടുകൾ സ്വീകാര്യത കൂടാൻ കാരണമായി പറയുന്നത്. മാത്രവുമല്ല കടകളിലും മറ്റും ഏത് പ്ലാറ്റ്ഫോം ഉപയോഗിച്ചും ഇടപാടുകൾ നടത്താൻ സാധിക്കുന്ന വിധത്തിൽ ക്യുആർ കോഡുകൾ സ്ഥാപിച്ചതും കൂടുതൽ ഇടപാടുകൾ യുപിഐ ഉപയോഗിച്ച് നടത്താൻ ആളുകളെ ആകർഷിച്ചു. 2021 ഓഗസ്റ്റില്‍ 235 ബാങ്കുകളാണ് യുപിഐ പ്ലാറ്റ്‌ഫോമിലൂടെ സേവനം നല്‍കിയിരുന്നതെങ്കില്‍ 2022 ഓഗസ്റ്റില്‍ അത് 338 ബാങ്കുകളായി വര്‍ധിച്ചു. ഇടപാടുകളുടെ മൂല്യത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.

]]>
യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി https://malayalees.ch/rbi-may-impose-service-charge-for-upi-transaction/ Thu, 18 Aug 2022 04:25:54 +0000 https://malayalees.ch/?p=66593 ഭാവിയിൽ യുപിഐ പണമിടപാടുകൾക്കും ഇനി സർവീസ് ചാർജ് ഈടാക്കിയേക്കും. പുതിയ കരട് നിർദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആർബിഐ.

യുപിഐ, ഐഎംപിഎസ്, എൻഇഎഫ്ടി, ആർടിജിഎസ് എന്നിങ്ങനെയുള്ള വിവിധ പണമിടപാട് സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള നയങ്ങളിൽ മാറ്റം വേണമെന്ന് നിർദേശിക്കുന്ന ഡിസ്‌കഷൻ പേപ്പർ ആർബിഐ ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ഒക്ടോബർ 3ന് മുൻപായി ഇതിൽ പ്രതികരണം അറിയിക്കാനാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്.

‘ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ പോലെ തന്നെയാണ് യുപിഐയുടേയും പ്രവർത്തനം. അതുകൊണ്ട് തന്നെ ഐഎംപിഎസിന് ഈടാക്കുന്ന സർവീസ് ചാർജ് യുപിഐക്കും ബാധകമാകേണ്ടതാണ്. വിവിധ സ്ലാബിലുള്ള തുകയ്ക്ക് അതിനനുസൃതമായ സർവീസ് ചാർജ് ഈടാക്കാം’- ആർബിഐ ഡിസ്‌കഷൻ പേപ്പറിൽ പറയുന്നു.

800 രൂപ യുപിഐ വഴി അയക്കുമ്പോൾ 2 രൂപയുടെ ചെലവ് വരുന്നുണ്ടെന്നാണ് ആർബിഐ നിരത്തുന്ന കണക്ക്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ട്രാൻസാക്ഷൻ മെതേഡ് യുപിഐ ആണ്. പ്രതിമാസം ആകെമൊത്തം 10 ട്രില്യൺ മൂല്യം വരുന്ന 6 ബില്യൺ ട്രാൻസാക്ഷനുകളാണ് രാജ്യത്ത് നടക്കുന്നത്.

]]>
യുപിഐ ലൈറ്റ് എന്നാൽ എന്ത്? ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഇനി ഇന്റർനെറ്റ് ആവശ്യമില്ലേ? https://malayalees.ch/what-is-upi-lite-and-how-it-can-help-you/ Mon, 21 Mar 2022 08:41:36 +0000 https://malayalees.ch/?p=58857 കൊവിഡ് പ്രതിസന്ധി ഡിജിറ്റൽ രംഗത്തിന് തുറന്ന് നൽകിയത് അനന്തസാധ്യതകളുടെ കലവറയാണ്. ലോക്ക്ഡൗണിൽ പുറത്തിറങ്ങാതെ വേഗത്തിലും എളുപ്പത്തിലും പണമടയ്ക്കാൻ ഉതകുന്ന മാർഗങ്ങൾ സുലഭമായി. ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകാര്യത കൈവരിച്ചതും ഈ കൊവിഡ് കാലയളവിലാണ്. ഡിജിറ്റലായി പണമിടപാട് നടത്താൻ വിവിധ മാർഗങ്ങളുണ്ടെങ്കിലും രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്ന ഒരു രീതിയാണ് യുപിഐ (Unified Payment Interface).

Google Pay, PhonePe, Paytm തുടങ്ങി UPI പേയ്‌മെന്റുകൾ നടത്താൻ നിരവധി പ്ലാറ്റ്‌ഫോമുകൾ ഇന്നുണ്ട്. പക്ഷേ നമുക്കറിയും പോലെ ഇന്റർനെറ്റ് സേവനമില്ലെങ്കിൽ ഈ പ്ലാറ്റ്‌ഫോമുകൾ വെറും നോക്കു കുത്തിയായി മാറും. ഒരിക്കലെങ്കിലും UPI പേയ്‌മെന്റുകൾ പണിതരാത്ത ആരും ഉണ്ടാകില്ല എന്നതാണ് മറ്റൊരു വസ്തുത. ചുരുക്കത്തിൽ ഇത്തരം സമയങ്ങളിൽ 123Pay അല്ലെങ്കിൽ USSD അടിസ്ഥാനമാക്കിയുള്ള UPI സേവനം മാത്രമേ ഉപയോഗിക്കാനാവൂ. എന്നാൽ ഈ USSD രീതികൾ ഉപയോക്താക്കളിൽ മടുപ്പുണ്ടാക്കുന്ന കാര്യമാണ്. ഈ രീതികൾക്കൊന്നും QR കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ഇല്ലാത്തതാണ് ഇതിന് കാരണം.

അത്തരം സന്ദർഭങ്ങളിൽ ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, നാഷണൽ പേയ്‌മെന്റ് കമ്മീഷൻ ഓഫ് ഇന്ത്യ (NPCI) UPI Lite എന്ന പുതിയ UPI സേവനം ആരംഭിച്ചത്. അതെന്താണെന്ന് കൂടുതൽ അറിയാൻ താൽപര്യമുണ്ടെങ്കിൽ നിങ്ങളുടെ ഉത്തരം ഇതാ…

എന്താണ് UPI Lite ?
Paytm, Freecharge, MobiKwik പോലുള്ള ജനപ്രിയ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൾക്ക് സമാനമാണ് UPI Lite. എന്നാൽ ഇന്റർനെറ്റ് സേവനമില്ലാതെ ഡിജിറ്റൽ പേയ്‌മെന്റുകൾ വേഗത്തിൽ നടത്താൻ സാധിക്കും എന്നതാണ് UPI Lite ൻ്റെ സവിശേഷത. ആദ്യ ഘട്ടത്തിൽ ഇടപാടുകൾ ‘നിയർ ഓഫ്‌ലൈൻ’ മോഡിൽ നടത്താൻ കഴിയും. രണ്ടാം ഘട്ടത്തിൽ ഇത് ‘സമ്പൂർണ്ണ ഓഫ്‌ലൈൻ’ മോഡിൽ ഉപയോഗിക്കാൻ സാധിക്കുന്നു.

UPI Lite-ലെ ഇടപാട് പരിധി എത്ര ?
പരിധി 2,000 രൂപയാണ് വാലറ്റ് ബാലൻസ് വേണ്ടത്. ഇതിൽ നിന്നുള്ള ഡെബിറ്റ് മാത്രമേ അനുവദിക്കൂ. പരിധി 200 രൂപ വരെ UPI ലൈറ്റ് ഉപയോഗിച്ച് കൈമാറാൻ കഴിയും. അധിക ഫാക്ടർ ഓതന്റിക്കേഷൻ (additional factor authentication) ഉപയോഗിച്ചോ യുപിഐ ഓട്ടോപേ (UPI AutoPay) ഉപയോഗിച്ചോ വാലറ്റിൽ കൂടുതൽ ബാലൻസ് ചേർക്കാൻ സാധിക്കും എന്ന് NPCI പറയുന്നു.

UPI Lite എപ്പോൾ ലഭ്യമാകും?
യുപിഐ ലൈറ്റ് ലോഞ്ച് ചെയ്യുന്നതിനുള്ള പ്രത്യേക തീയതിയൊന്നും എൻപിസിഐ വെളിപ്പെടുത്തിയിട്ടില്ല. തുടക്കത്തിൽ ഒന്നിലധികം ബാങ്കുകളും ആപ്പ് ദാതാക്കളുമായി ചേർന്ന് പൈലറ്റായി UPI Lite ആരംഭിക്കുക എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) സ്പെഷ്യലൈസ്ഡ് ഡിവിഷൻ പുറപ്പെടുവിച്ച സർക്കുലർ വ്യക്തമാക്കുന്നു.

]]>
ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും സിംഗപ്പൂരും https://malayalees.ch/upi-and-paynow-singapore/ Tue, 14 Sep 2021 09:07:13 +0000 https://malayalees.ch/?p=49556 അതിവേഗ പണമിടപാട് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഒരുങ്ങുന്നു. ഇന്ത്യന്‍ റിസര്‍വ് ബാങ്കും സിംഗപൂര്‍ മോണിറ്ററി അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.

ഒരു രാജ്യങ്ങളുടെയും അതിവേഗ പണമിടപാട് സംവിധാനങ്ങളായ യുപിഐ, പേ നൗ എന്നിവ പരസ്പരം ബന്ധിപ്പിക്കും. 2022 ജൂലൈ മാസത്തോടെ ഇത് സാധ്യമാകുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മറ്റ് വഴികള ആശ്രയിക്കാതെയും കുറഞ്ഞ ചിലവിലും പണമിടപാട് നടത്താനാകും.

യുപിഐ, പേ നൗ ബന്ധിപ്പിക്കല്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലെ സുപ്രധാന നാഴികക്കല്ലാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

എളുപ്പത്തില്‍ പണവിനിമയം സാധ്യമാകും എന്നത് കൂടാതെ സുരക്ഷിതത്വവും ഇതിലൂടെ ഉറപ്പുവരുത്തുന്നുണ്ട്. ഓണ്‍ലൈന്‍ പണമിടപാട് രംഗത്ത് അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ സ്വീകാര്യത നേടിയ സംവിധാനമാണ് യുപിഐ. ഓരോ വര്‍ഷവും ഇതില്‍ വലിയ വര്‍ദ്ധനവും ഉണ്ടാകുന്നുണ്ട്.

]]>
യു.പി.ഐ ഇടപാടുകൾക്ക് പരിധി കൂടിയാൽ​ ചാർജ്​ ഈടാക്കുമെന്ന് സ്വകാര്യ ബാങ്കുകള്‍​ https://malayalees.ch/private-banks-are-charging-a-fee-on-upi-payments/ Sat, 29 Aug 2020 06:01:37 +0000 https://malayalees.ch/?p=31032 2.5 രൂപ മുതല്‍ 5 രൂപ വരെയുള്ള ഫീസ് ആയിരിക്കും ബാങ്കുകള്‍ ഇതിനായി ചുമത്തുക.

യു.പി.ഐ (യുണിഫൈഡ്​ പേയ്​മെൻറ്​ ഇൻറർഫേസ്​) വഴിയുള്ള വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനൊരുങ്ങി രാജ്യത്തെ വൻകിട സ്വകാര്യ ബാങ്കുകൾ. യു.പി.ഐ ഇടപാടുകൾ ഒരു മാസത്തില്‍ 20ത്തില്‍ കൂടുതലെങ്കില്‍ ഇനി മുതല്‍ ഫീസ് ഈടാക്കുമെന്ന് സ്വകാര്യ ബാങ്കുകള്‍​.

യു.പി.ഐ പേയ്​മെൻറുകൾ സൗജന്യമായി തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നിസ്സാര ഇടപാടുകള്‍ സിസ്റ്റത്തിന് അധികഭാരം ചുമത്തുന്നത് തടയാനാണ്​ പുതിയ ചാര്‍ജുകള്‍ ഈടാക്കുന്നതെന്ന്​ ബാങ്കുകള്‍ അറിയിച്ചു. 2.5 രൂപ മുതല്‍ 5 രൂപ വരെയുള്ള ഫീസ് ആയിരിക്കും ബാങ്കുകള്‍ ഇതിനായി ചുമത്തുക.

ജി.എസ്.ടി ഒഴികെ 1,000 രൂപയോ അതിന്​ താഴെയോ ഉള്ള ഇടപാടുകള്‍ക്ക് 2.5 രൂപയാണ്​ ഈടാക്കുക. 1,000 രൂപക്ക്​ മുകളിലുള്ള ഇടപാടുകള്‍ക്ക് 5 രൂപയും ഈടാക്കിയേക്കും.

]]>