upi payment – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Aug 2023 07:35:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png upi payment – malayalees.ch https://malayalees.ch 32 32 ലോണ്‍ കിട്ടുമോ? സിബില്‍ സ്‌കോര്‍ ഇനി ഗൂഗിള്‍ പേയില്‍ അറിയാം https://malayalees.ch/how-to-check-cibil-score-on-google-pay/ Sat, 12 Aug 2023 07:35:45 +0000 https://malayalees.ch/?p=86065 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള യുപിഐ പേയ്‌മെന്റ് പ്ലാറ്റ് ഫോമാണ് ഗൂഗിള്‍ പേ. ഇടയ്ക്ക് പേയ്‌മെന്റ് തടസം നേരിടുന്നത് ഗൂഗിള്‍ പേ വിമര്‍ശനം നേരിടുന്നുണ്ടെങ്കിലും നിരവധി ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പേയിലുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രയോജനകരമായ ഫീച്ചര്‍ ഗൂഗിള്‍ പേ അവതരിപ്പിച്ചിരിക്കുകയാണ്.

ഉപയോക്താക്കള്‍ സിബില്‍ സ്‌കോര്‍ എളുപ്പത്തില്‍ പരിശോധിക്കാനുള്ള ഫീച്ചറാണ് ഗൂഗിള്‍ പേയില്‍ എത്തിച്ചിരിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാനുള്ള ഉപയോക്താക്കളുടെ ശേഷിയെ വായ്പനല്‍കുന്നവര്‍ വിലയിരുത്തുന്നത് നിങ്ങളുടെ സിബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ തന്നെ ഇത് അറിയുകയെന്നത് ഏറെ അത്യാവശ്യമായ കാര്യവുമാണ്. ഇത് എളുപ്പത്തില്‍ അറിയാന്‍ ഗൂഗിള്‍ പേയിലൂടെ അറിയാന്‍ കഴിയും.

ഗൂഗിള്‍ പേയില്‍ സിബില്‍ സ്‌കോര്‍ നോക്കാന്‍ ആപ്പ് ഓപ്പണ്‍ ആക്കി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. അവിടെ ചെക്ക് യുവര്‍ സിബില്‍ സ്‌കോര്‍ അറ്റ് നോ കോസ്റ്റ് എന്നു കാണാന്‍ കഴിയും അതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന ടാബില്‍ നിങ്ങളുടെ പാന്‍ നമ്പര്‍ നല്‍കുകയും തുടര്‍ന്ന് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ സിബില്‍ സ്‌കോര്‍ ലഭ്യമാകും.

]]>
യുപിഐ വഴി പണമിടപാട് നടത്തുന്നവരാണോ ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക https://malayalees.ch/making-upi-payments-5-important-things-you-need-to-know/ Mon, 17 Apr 2023 11:53:19 +0000 https://malayalees.ch/?p=79753 നാഷ്ണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴി പണമിടപാട് നടത്തുന്നത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. യുപിഐ ഇടപാടുകളുടെ 78% ഇടപാടുകളും 500 രൂപയിൽ താഴെയുള്ളവയാണ്. കഴിഞ്ഞ വർഷം നടന്ന 868 കോടി രൂപയുടെ ഇടപാടുകളിൽ 687 കോടി രൂപയുടെ ഇടപാടുകളും 500 രൂപയ്ക്ക് താഴെയുള്ളവയായിരുന്നു. അതായത് സാധാരണക്കാരാണ് യുപിഐ ഉപയോഗിക്കുന്നവരിൽ കൂടുതലും. യുപിഐ വഴി പണമയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.

പണം വാങ്ങുന്ന സമയത്ത് നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് തന്നെയാണ് പണമയക്കുന്നതെന്ന് നോക്കി ഉറപ്പ് വരുത്തണം. യുപിഐ ഐഡി നൽകുന്ന സമയക്ക് കൃത്യമാണോ എന്ന് നോക്കി ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും. അതുപോലെ തന്നെ പണമയക്കുമ്പോൾ നിങ്ങൾ പണമയക്കുന്ന വ്യക്തിയുടെ യുപിഐ ഐഡി ശരിയാണോ എന്ന് വേരിഫൈ ചെയ്തതിന് ശേഷം മാത്രം പണമയക്കുക.

ക്യൂആർ കോഡ് ശ്രദ്ധിക്കുക

കടയിൽ കയറി ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് പണം നൽകുമ്പോൾ നാം സ്‌കാൻ ചെയ്ത ക്യൂആർ കോഡ് ശരിതന്നെയെന്ന് ഉറപ്പ് വരുത്തുക. പല തട്ടിപ്പുകാരും ക്യൂആർ കോഡ് മാറ്റിവച്ച് പണം തട്ടാറുണ്ട്. ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ കടയുടമയുടെ യുപിഐ ഐഡി കാണും. ഇത് കടയുടമയോട് തന്നെ ചോദിച്ച് ശരിതന്നെയെന്ന് ഉറപ്പ് വരുത്തുക

യുപിഐ പിൻ

നിങ്ങളുടെ യുപിഐ പിൻ ഒരു കാരണവശാലും ആരുമായും ഷെയർ ചെയ്യാതിരിക്കുക.

പല യുപിഐ ആപ്പുകൾ ഉപയോഗിക്കാതിരിക്കുക

ഒന്നിൽ കൂടുതൽ യുപിഐ ആപ്പുകൾ ഉപയോഗിക്കരുതെന്നാണ് ബാങ്ക് ബസാർ ഡോട്ട് കോം സിഇഒ ആദിൽ ഷെട്ടി പറയുന്നത്. പല യുപിഐ ആപ്പുകൾ ഉപയോഗിക്കുന്ന പണമിടപാടുകളിൽ പിഴവ് വരുന്നതിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

എസ്എംഎസായും ഇമെയിൽ വഴിയുമെല്ലാം വരുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ചിലപ്പോൾ ബാങ്ക് അധികൃതരെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ ഫോൺ വിളിച്ച് ഒടിപിയും മറ്റും ആവശ്യപ്പെട്ടാൽ അത് നൽകരുത്.

]]>
ശബരിമലയിൽ ഭക്തർക്ക് ഓൺലൈനായും കാണിക്ക സമർപ്പിക്കാം https://malayalees.ch/sabarimala-upi-payment/ Fri, 18 Nov 2022 04:12:17 +0000 https://malayalees.ch/?p=71487 തീർത്ഥാടകർക്കു ഇത്തവണയും ശബരിമലയിൽ ഇ- കാണിക്ക അർപ്പിക്കാം. ഭീം യുപിഐ ഇന്റര്‍ഫേസ്
ഉപയോഗിപ്പെടുത്തിയാണ് ഭക്തര്‍ക്ക് ഇ-കാണിക്ക സര്‍പ്പിക്കാനുള്ള സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ശബരിമലയിലും ഇ-കാണിക്ക സജ്ജമാക്കിയത്.

സന്നിധാനത്ത് രണ്ട് ഇടങ്ങളിലാണ് ഇ- കാണിക്ക സൗകര്യമുള്ളത്. പ്രത്യേകം സജ്ജിച്ചിരിട്ടുള്ള കാണിക്ക വഞ്ചിയിൽ നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് കാണിക്ക സമർപ്പിക്കാവുന്നതാണ്.ഇതിനോടൊകം തന്നെ നിരവധി ഭക്തരാണ് ഇ- കാണിക്ക മുഖേന കാണിക്കാ സമർപ്പണം ഉപയോഗപ്പെടുത്തുന്നത്.

ഇ- കാണിക്ക വഴി ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്ക ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടിലേക്കാണ് എത്തുന്നത്.

]]>