upa – malayalees.ch https://malayalees.ch Malayalam Online News Portal Mon, 05 Sep 2022 04:36:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png upa – malayalees.ch https://malayalees.ch 32 32 ഹേമന്ത് സോറന്‍ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും; പ്രത്യേക വിമാനത്തില്‍ യുപിഎ എംഎല്‍എമാരെ എത്തിച്ചു https://malayalees.ch/hemant-soren-to-seek-trust-vote-during-special-session-today/ Mon, 05 Sep 2022 04:36:33 +0000 https://malayalees.ch/?p=67588 ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഇതിനായി നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. ഹേമന്ത് സോറനെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യതക്ക് പിന്നാലെ ബിജെപി ഓപ്പറേഷന്‍ താമര നീക്കങ്ങള്‍ സജീവമാക്കുന്ന പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ട് തേടുന്നത്.

മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ തെരഞ്ഞെടുപ്പ് അയോഗ്യതാ കേസില്‍ ഗവര്‍ണ്ണറുടെ തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് യുപിഎ സഖ്യ സര്‍ക്കാരിന്റെ അപ്രതീക്ഷിതനീക്കം. ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നത് സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിക്ക് അവസരം ഒരുക്കാനാണെന്ന ആരോപണം ഉയര്‍ന്നിട്ടിട്ടുണ്ട്. ഈ സമ്മര്‍ദ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമമാണ് വിശ്വാസ വോട്ട് തേടല്‍. അതിനായാണ് ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ റായ്പൂരിലേയ്ക്ക് മാറ്റിയ യുപിഎ എംഎല്‍എമാരെ കഴിഞ്ഞ രാത്രിയില്‍ പ്രത്യേക വിമാനത്തില്‍ റാഞ്ചിയില്‍ എത്തിച്ചു. പ്രതിപക്ഷം കുഴിച്ച കുഴിയില്‍ പ്രതിപക്ഷം തന്നെ വീഴുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ സഭയില്‍ പ്രതിഷേധിക്കും.

]]>
ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും https://malayalees.ch/sharad-pawar-to-be-new-upa-president/ Thu, 10 Dec 2020 09:19:36 +0000 https://malayalees.ch/?p=36693 എന്‍സിപി നേതാവ് ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും. സോണിയാ ഗാന്ധിക്ക് പകരം ആയിരിക്കും ശരത് പവാറിന്റെ കടന്നുവരവ്. പ്രായോഗിക പരിചയം പരിഗണിച്ചാണ് ശരത് പവാറിനെ പരിഗണിച്ചത്. കഴിഞ്ഞ ദിവസം കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാക്കളിലും ശരത് പവാറുണ്ടായിരുന്നു.

അതേസമയം കോണ്‍ഗ്രസിലും വിമത നീക്കങ്ങള്‍ ശക്തമാണ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഔദ്യോഗിക- വിമത പക്ഷങ്ങള്‍ കരുനീക്കം ശക്തമാക്കിയത്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതിയ 23 വിമത കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് അധ്യക്ഷ പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. അതേസമയം ഗോവയിലെ താമസം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയ സോണിയാ ഗാന്ധി കമല്‍നാഥ് അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസിലെ വിമതപക്ഷത്തിന് രാഷ്ട്രീയ നിരിക്ഷകര്‍ ഇപ്പോള്‍ കല്‍പിച്ചിരിക്കുന്ന പേര് ജി-23 എന്നാണ്. സോണിയാ ഗാന്ധിക്ക് ഇവര്‍ കത്ത് അയച്ചതോടെ ആയിരുന്നു പാര്‍ട്ടിയിലെ വിമത നീക്കങ്ങള്‍ മറ നീക്കിയത്. ജി-23 കഴിഞ്ഞ രണ്ട് രാത്രികളിലായി വീണ്ടും ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക്, ജിതിന്‍ പ്രസാഡ, മനീഷ് തിവാരി, ശശി തരൂര്‍, ഭൂപീന്ദര്‍ സിംഗ് ഹൂണ്ട, പൃഥ്വിരാജ് ചൗഹാന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും യോഗത്തിന് എത്തി.

]]>