UP – malayalees.ch https://malayalees.ch Malayalam Online News Portal Wed, 25 May 2022 08:21:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UP – malayalees.ch https://malayalees.ch 32 32 കോൺ​ഗ്രസിന് വൻതിരിച്ചടി, കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിൽ; രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു https://malayalees.ch/kapil-sibal-left-the-congress-and-joined-samajwadi-party/ Wed, 25 May 2022 08:21:27 +0000 https://malayalees.ch/?p=62390 കോൺ​ഗ്രസിന് വലിയ തിരിച്ചടിയായി മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടി ക്യാമ്പിൽ. കപിൽ സിബൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്. ഈ മാസം 16ന് രാജിക്കത്ത് കൈമാറിയെന്നാണ് കപിൽ സിബൽ വെളിപ്പെടുത്തുന്നത്. എന്നാൽ ഇക്കാര്യം ഇതുവരെ കോൺ​ഗ്രസ് പുറത്തുവിട്ടിരുന്നില്ല.

കാലാവധി പൂർത്തിയാവുന്ന കപിൽ സിബലിനെ ഇനി രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ് നിലപാടെടുത്തിരുന്നു. തുടർന്നാണ് കോൺ​ഗ്രസിന്റെ നാവായിരുന്ന കപിൽ സിബൽ സമാജ് വാദി പാർട്ടിയിലേക്കെത്തുന്നത്. എസ് പിക്ക് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഉത്തർപ്രദേശിൽ നിന്നുള്ളത്. ഇതിൽ ഒരു സീറ്റാണ് അദ്ദേഹത്തിന് നൽകുന്നത്. നിരന്തരം കോൺ​ഗ്രസിനെ വിമർശിച്ചുകൊണ്ടിരുന്ന കപിൽ സിബലിനോട് ഇനി സന്ധിയില്ലെന്ന നിലപാട് കോൺ​ഗ്രസ് കൈക്കൊണ്ടിരുന്നു.

കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ട് കപിൽ സിബൽ ഉൾപ്പടെയുള്ള 23 നേതാക്കൾ രം​ഗത്തെത്തിയിരുന്നെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പലരും വിമർശനം മയപ്പെടുത്തിയിരുന്നു. എന്നാൽ കപിൽ സിബൽ അപ്പോഴും നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചുകൊണ്ട് പല തവണ രം​ഗത്തെത്തിയിരുന്നു. ചിന്തർ ശിബിരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

]]>
യുപി തെരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും https://malayalees.ch/up-elections-the-campaign-for-the-first-round-of-voting-will-end-today/ Tue, 08 Feb 2022 04:16:02 +0000 https://malayalees.ch/?p=56623 ഒന്നാം ഘട്ട വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ,ഉത്തർപ്രദേശിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് ബിജെപി പ്രകടന പത്രികയും പുറത്തിറക്കും. വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറങ്ങുന്നത്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ രൂക്ഷമായ വാക്പോരാണ് ഉത്തർപ്രദേശിൽ പാർട്ടി നേതാക്കൾക്കിടയിൽ നടക്കുന്നത്.

സംസ്ഥാനത്തെ 11 ജില്ലകളിലായുള്ള 58 സീറ്റുകളിലേക്കാണ് പോളിങ് നടക്കുക. സമാജ്‌വാദി പാർട്ടിയെയും അഖിലേഷ് യാദവിനെയും രാഹുൽ ഗാന്ധിയെയും, ഒരുപോലെ യോഗി ആദിത്യനാഥ്‌ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നടന്ന ജൻ ചൗപ്പൽ യോഗങ്ങളിൽ കണ്ടത്. സംസ്ഥാനത്ത് വികസനം കൊണ്ട് വന്നത് യോഗി സർക്കാരിന്റെ കാലത്താണെന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദിയും ഇന്നലെ അവകാശപ്പെട്ടിരുന്നു.

അന്തരിച്ച മുൻ ബിജെപി നേതാവ് ഉപേന്ദ്ര ദത്ത് ശുക്ലയുടെ ഭാര്യ, ശുഭവതി ശുക്ലയെ യോഗിയ്ക്ക് എതിരായി ഗോരഖ്പൂരിൽ നിന്ന് സമാജ്‌വാദി പാർട്ടി മത്സരിപ്പിക്കുന്നതും ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്.

ജനങ്ങൾ പിന്തുണച്ചാൽ അഖിലേഷ് യാദവ് ജയിക്കുമെന്നും, ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി വിജയിക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും മമത ബാനർജി പറഞ്ഞു. ഇതോടെ തൃണമൂൽ കോൺഗ്രസ്, ആർഎൽഡിക്കൊപ്പം നൽകുന്ന പിന്തുണ അഖിലേഷ് യാദവിനും പാർട്ടിക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. കർഹാലിനു പുറമെ മുബാറക്പൂരിൽ നിന്നും അഖിലേഷ് യാദവ് മത്സരിക്കുന്നുണ്ട്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസവും ഉത്തർപ്രദേശിൽ താരപ്രചാരകരെ തന്നെ രംഗത്ത് ഇറക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കം.

]]>
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി; 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം https://malayalees.ch/congress-launches-manifesto-in-up/ Sat, 22 Jan 2022 04:15:25 +0000 https://malayalees.ch/?p=55861 ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. എഐസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് പത്രിക പുറത്തിറക്കിയത്. അധികാരത്തിലേറിയാല്‍ യുവാക്കള്‍ക്കായി 20 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കി. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള മാര്‍ഗരേഖയാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ജാതി, മത വിവേചനങ്ങളോട് ഒറ്റക്കെട്ടായി പൊരുതാമെന്നും പിന്നോക്ക വിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശ് തിരിച്ചുപിടിക്കാനായി ബിജെപി ഒഴികെയുള്ള മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചു. കോണ്‍ഗ്രസ് പ്രകടന പത്രിക തന്നെയായിരിക്കും സഖ്യത്തിന്റെ അടിസ്ഥാനം. അതിന് അനുസൃതമായി മാത്രമേ പാര്‍ട്ടി പ്രവര്‍ത്തിക്കൂ. പ്രാദേശിക വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി ഏകജാലക സംവിധാനം കൊണ്ടുവരുമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ മുഖം താനായിരിക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയത്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ട 125 പേരില്‍ 50 പേരും വനിതകളാണ്. ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ആശ സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വവും ശ്രദ്ധേയമാണ്. ഇവരെ കൂടാതെ സാമൂഹ്യപ്രവര്‍ത്തക സദഫ് ജാഫറും ആശാ പ്രവര്‍ത്തകയായ പൂനം പാണ്ഡെയും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.

അതേസമയം ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ഇത്തവണ ബിജെപി താരപ്രചാരകനാകില്ല. ലഖിംപുര്‍ഖേരി സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി തീരുമാനം. വരുണ്‍ഗാന്ധിയെയും താരപ്രചാരകനാക്കാതെയാണ് ബിജെപി മുന്നോട്ടുപോകുന്നത്. മന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി വി.കെ. സിങ്ഹേമ മാലിനി തുടങ്ങിയവര്‍ 30 അംഗ താരപ്രചാരക പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

]]>
ബിഹാർ ജാർഖണ്ഡ് യുപി എന്നിവ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങൾ: നീതി ആയോഗ് https://malayalees.ch/bihar-jharkhand-up-poorest-states-in-india-niti-aayogs-poverty-index/ Sat, 27 Nov 2021 04:18:31 +0000 https://malayalees.ch/?p=53131 ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ദാരിദ്ര്യമെന്ന് നീതി ആയോഗ്. നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക (എംപിഐ) പ്രകാരം ഈ 3 സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളായി കണ്ടെത്തിയത്.

സൂചിക പ്രകാരം, ബീഹാറിലെ 51.91 ശതമാനം ദരിദ്രരാണ്, ജാർഖണ്ഡിൽ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവുമാണ്. മധ്യപ്രദേശ് (36.65 ശതമാനം) സൂചികയിൽ നാലാം സ്ഥാനത്തെത്തിയപ്പോൾ, മേഘാലയ (32.67 ശതമാനം) അഞ്ചാം സ്ഥാനത്തുമാണ്.

കേരളം (0.71 ശതമാനം), ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ്‌നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം) എന്നിവ ഇന്ത്യയിലുടനീളമുള്ള ഏറ്റവും കുറഞ്ഞ ദാരിദ്ര്യം രേഖപ്പെടുത്തി സൂചികയിൽ താഴെയാണ്.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ അടിസ്ഥാന പെടുത്തിയാണ് പഠനം നടത്തുന്നത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗർഭകാല പരിചരണം, സ്കൂൾ വിദ്യാഭ്യാസം, സ്കൂൾ ഹാജർ, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിങ്ങനെ 12 സൂചകങ്ങൾ ഇവയെ പ്രതിനിധീകരിക്കുന്നു.

]]>
അഖിലേഷ് യാദവ് കസ്റ്റഡിയില്‍; ലഖിംപൂര്‍ഖേരിയില്‍ നിരോധനാജ്ഞ https://malayalees.ch/akhilesh-yadav-in-custody-up-lakhimpurkheri-incident/ Mon, 04 Oct 2021 09:00:34 +0000 https://malayalees.ch/?p=50452 യുപി ലഖിംപൂരില്‍ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ലഖിംപൂരിഖേരി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റിനുപിന്നാലെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ലഖ്‌നൗവിലെ വീടിനുമുന്നില്‍ നിന്നാണ് അഖിലേഷ് യാദവിനെ കസ്റ്റഡിയിലെടുത്തത്.

യുപിയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ പൊലീസ് ജീപ്പ് കത്തിച്ചത് പൊലീസ് തന്നെയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. അഖിലേഷിനൊപ്പം സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ ശിവ്പാല്‍ യാദവ്, റാംഗോപാല്‍ യാദവ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്.

നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേരാണ് യുപിയില്‍ മരിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനടക്കം 14 പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍. എന്നാല്‍ കര്‍ഷകരെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളടങ്ങിയ പൊലീസ് റിപ്പോര്‍ട്ടില്‍ അപകടത്തില്‍പ്പെട്ട വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതായും പറയുന്നു.

കേന്ദ്രമന്ത്രി രാജി വയ്ക്കണമെന്നും സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നുമാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഉള്‍പ്പെടെ സംഘടനകളുടെ ആവശ്യം.

]]>
യുപിയില്‍ മരിച്ച കര്‍ഷകരുടെ എണ്ണം എട്ടായി ; ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച https://malayalees.ch/farmers-killed-in-up-kisan-morcha-needs-judicial-enquiry/ Mon, 04 Oct 2021 04:29:21 +0000 https://malayalees.ch/?p=50435 യുപിയില്‍ കര്‍ഷകര്‍ക്കുമേല്‍ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ച സംഭവത്തില്‍ മരിച്ചവരുടെഎണ്ണം എട്ടായി. ലഖിംപുര്‍ഖേരി എസ്പി അരുണ്‍ കുമാര്‍ സിംഗ് ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. നാളെ രാജ്യത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളും ഉപരോധിക്കാനാണ് ആഹ്വാനം. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഉപരോധ സമരം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

അപകടത്തില്‍ എട്ട് കര്‍ഷകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശ് ലഖിംപൂര്‍ഖേരി ജില്ലയിലെ ടികുനിയയിലാണ് സംഭവമുണ്ടായത്. യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യ പങ്കെടുക്കുന്ന ചടങ്ങ് ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ പ്രദേശത്ത് ഹെലിപാഡില്‍ തടിച്ചുകൂടിയിരുന്നു.

പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് അജയ് കുമാര്‍ മിശ്രയുടെ മകനും സംഘവും പ്രദേശത്ത് കാത്തുനിന്നതായാണ് വിവരം. എന്നാല്‍ കേശവ്പ്രസാദ് മൗര്യ ഉള്‍പ്പെടെയുള്ളവര്‍ അവിടെയിറങ്ങാതെ തിരികെ മടങ്ങി. ഇതിനുപിന്നാലെ കര്‍ഷകര്‍ പിരിഞ്ഞുപോകാന്‍ തീരുമാനിച്ചതിനിടയാണ് ആശിഷ് മിശ്രയുടെ സംഘത്തിന്റെ വാഹനം കര്‍ഷകര്‍ക്കുനേരെ പാഞ്ഞുകയറിയത്.

]]>
കനത്ത മഴ; മൂന്ന് ദിവസത്തിനിടെ യുപിയിൽ മരണപ്പെട്ടത് 24 പേർ https://malayalees.ch/24-dead-up-heavy-rain/ Sat, 18 Sep 2021 04:19:07 +0000 https://malayalees.ch/?p=49762 കനത്ത മഴയെ തുടർന്ന് മൂന്ന് ദിവസത്തിനിടെ ഉത്തർപ്രദേശിൽ മരണപ്പെട്ടത് 24 പേർ. ഇന്ന് മാത്രം മരണപ്പെട്ടത് 12 പേരാണ്. മഴയിൽ വീടും മതിലും തകർന്നുവീണാണ് മരണം. ചിത്രകൂട്ട്, പ്രതാപ്ഗർ, അമേഠി, സുൽത്താൻപൂർ ജില്ലകളിലുണ്ടായ അപകടങ്ങളിൽ 12 പേർ മരണപ്പെട്ടു. ഒരു യുവതിയും രണ്ട് കുഞ്ഞ് മക്കളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ 72 മണിക്കൂറായി ഉത്തർപ്രദേശിൽ തുടർച്ചയായ മഴയാണ്. മഴയിൽ ഒട്ടേറെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. (dead UP Heavy Rain)

]]>
യു പിയിൽ 10 ദിവസത്തിനിടെ 45 കുട്ടികളുൾപ്പടെ 53 മരണം; ഡെങ്കി വ്യാപനമെന്ന് സംശയം: അന്വേഷണം https://malayalees.ch/45-children-die-in-ups-firozabad-in-10-days-dengue-suspected-probe-on/ Wed, 01 Sep 2021 08:31:54 +0000 https://malayalees.ch/?p=48918 ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 53 പേര്‍ മരിച്ചത് ഡെങ്കി വ്യാപനത്തേതുടര്‍ന്നെന്ന് സംശയം. നിരവധി മരണം സ്​ഥിരീകരിച്ചതോടെ യഥാർഥ മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്​ യു.പി സർക്കാർ.

ഫിറോസാബാദ്​ മെഡിക്കൽ കോളജിൽ രോഗബാധിതരായ നിരവധി കുട്ടികൾ ചികിത്സയിലാണ്​. ഇവരിൽ മിക്കവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ്​ വിവരം. ദിവസങ്ങളായി നീണ്ടുനിന്ന പനിയെ തുടർന്നാണ്​ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ആശുപത്രിയിലെത്തിയ ഭൂരിഭാഗത്തിനും വൈറല്‍ പനിയാണെന്നും ചിലര്‍ക്ക് പരിശോധനയില്‍ ഡെങ്കി സ്ഥിരീകരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

രോഗ വ്യാപനത്തെത്തുടർന്ന് സെപ്റ്റംബര്‍ ആറ് വരെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അടച്ചിടാന്‍ ഉത്തരവായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഫിറോസാബാദ്​ സന്ദർശിച്ചിരുന്നു. മരണകാരണം സ്ഥിരീകരിക്കുന്നതിനായി അന്വേഷണ സമിതിയെ രൂപീകരിച്ചതായും യോഗി പറഞ്ഞു.

]]>
യു.പിയിൽ അജ്ഞാത രോഗ ഭീഷണി; രണ്ട് ആഴ്ചയ്ക്കിടെ മരിച്ചത് 68 പേർ https://malayalees.ch/up-12-more-children-die-of-mystery-fever/ Tue, 31 Aug 2021 08:21:08 +0000 https://malayalees.ch/?p=48857 ഉത്തർപ്രദേശിൽ ആശങ്ക ഉയർത്തി ഡെങ്കിപനിക്ക് സമാനമായ പകർച്ച് വ്യാധി വ്യാപകമാകുന്നു. പടിഞ്ഞാറൻ യു.പിയിൽ 24 മണിക്കൂറിനിടെ 12 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ രോഗം ബാധിച്ച് ഉത്തർപ്രദേശിൽ മരിച്ചത് 68 പേർ. അജ്ഞാത രോഗം കൂടുതൽ ബാധിക്കുന്നത് കുട്ടികളിലെന്ന് ഉത്തർപ്രദേശ് ആരോഗ്യവകുപ്പ്.

അതേസമയം രാജ്യത്തെ പ്രതിദിന രോഗബാധ 30,941 ആയി കുറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ രോഗിബാധിതരുടെ എണ്ണം 3,27,68,880 ആയി. സജീവരോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് ഇത് തുടര്‍ച്ചയായി ആറാമത്തെ ദിവസമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് കഴിഞ്ഞ ദിവസം 350 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു, ആകെ മരിച്ചവരുടെ എണ്ണം 4,38,560.

സജീവ രോഗികളുടെ എണ്ണം നിലവില്‍ 3,70,640 ആണ്. ഇത് ആകെ രോഗബാധിതരുടെ 1.13 ശതമാനമാണ്. ദേശീയ തലത്തില്‍ രോഗമുക്തി നിരക്ക് 97.53 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനുള്ളില്‍ 5,684 പേര്‍ രോഗമുക്തരായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.22 ശതമാനമാണ്. പ്രതിവാര നിരക്ക് 2.51 ശതമാനവുമാണ്. തുടര്‍ച്ചയായി 67ാം ദിവസമാണ് രോഗമുക്തി നിരക്ക് മൂന്ന് ശതമാനത്തില്‍ കൂടുതലാവുന്നത്. രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം 3,19,59,680 ആണ്. കൊവിഡ് മരണനിരക്ക് 1.34 ശതമാനമായി.

]]>
യു.പിയില്‍ ഗൊരഖ്‌നാഥ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു https://malayalees.ch/finance-minister-kn-balagopal/ Thu, 03 Jun 2021 06:23:15 +0000 https://malayalees.ch/?p=45040 ഉത്തര്‍പ്രദേശില്‍ ഗൊരഖ്‌നാഥ് ക്ഷേത്രത്തിന്റെ സമീപത്ത് നിന്ന് മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞാണ് ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന 11 കുടുംബങ്ങളോട് ഒഴിഞ്ഞുപോവാന്‍ യു.പി ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നതെന്നും ‘ദി ക്വിന്റ’് റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ പ്രകാരം കുടിയൊഴിപ്പിക്കുന്ന 11 പേരും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ 10 പേരും മെയ് 28ന് എഗ്രിമന്റില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം ആരെയും നിര്‍ബന്ധിച്ച് കുടിയൊഴിപ്പിച്ചിട്ടില്ലെന്ന് ഗൊരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് വിജേന്ദ്ര പാണ്ഡ്യന്‍ പറഞ്ഞു. ഒഴിഞ്ഞുപോവുന്നവര്‍ക്ക് അവരുടെ ഭൂമിയുടെ വിലയായി കോടികള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിങ്ങളോട് മാത്രമാണ് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടതെന്ന് പ്രദേശവാസിയായ മുഷീര്‍ അഹമ്മദ് പറഞ്ഞു. ഹിന്ദു സമുദായത്തില്‍ നിന്നുള്ളവര്‍ ഇവിടെ താമസിക്കുന്നില്ല. 11 മുസ്‌ലിം കുടുംബങ്ങള്‍ മാത്രമാണ് കരാറില്‍ ഒപ്പുവെച്ചത്. ഞങ്ങളുടെ കുടുംബം കഴിഞ്ഞ 125 വര്‍ഷമായി ഇവിടെയാണ് താമസിക്കുന്നത്. 11 മുസ്‌ലിം കുടുംബങ്ങളില്‍ ചിലര്‍ ഇവിടെ വിട്ടുപോവാന്‍ തയ്യാറാണ്. പോവാന്‍ തയ്യാറുള്ളവര്‍ പോവട്ടെ. എന്നെപ്പോലുള്ള പാവപ്പെട്ടവര്‍ എവിടെ പോവാനാണ്- 70 വയസുകാരനായ മുശീര്‍ അഹമ്മദ് ചോദിച്ചു. 71 കാരനായ ജാവേദ് അക്തറും ഇത് തന്നെ ചോദിക്കുന്നു. ജാവേദിനും മുശീര്‍ അഹമ്മദിനും മറ്റെവിടെയും സ്വന്തമായി ഭൂമിയില്ല. അധികൃതരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് എഗ്രിമെന്റില്‍ ഒപ്പുവെച്ചതെന്നാണ് ഇവര്‍ പറയുന്നത്.

ക്ഷേത്രത്തിന്റെ സുരക്ഷക്കായി പൊലീസ് സ്റ്റാന്റ് സ്ഥാപിക്കാനാണ് കുടിയൊഴിപ്പിക്കുന്നത്. നിലവില്‍ രണ്ട് പൊലീസ് സ്റ്റാന്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം ഒരു യോഗം വിളിച്ചിരുന്നു. ഞങ്ങള്‍ പങ്കെടുത്തിട്ടില്ല. ഞങ്ങള്‍ അഭിഭാഷകരുടെ സഹായത്തോടെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കോടതിയുടെ ഉപദേശം പോലെ പ്രവര്‍ത്തിക്കും-ജാവേദ് അക്തര്‍ പറഞ്ഞു. പ്രദേശത്തെ ചില കുടുംബങ്ങള്‍ പുതിയ കരാറിന് അനുകൂലമാണ്. ഞങ്ങളുടെ വീടുകള്‍ ഏറ്റെടുക്കുമെന്ന് കരാറില്‍ പറയുന്നില്ലെന്ന് മറ്റൊരു പ്രദേശവാസിയായ ശാഹിര്‍ ഹുസൈന്‍ പറഞ്ഞു. ഇത് പ്രാഥമികമായ ഒരു കരാര്‍ മാത്രമാണ്. ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ശാഹിര്‍ പറഞ്ഞു.

]]>