UP Police firing – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Jul 2020 04:20:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UP Police firing – malayalees.ch https://malayalees.ch 32 32 ഉത്തര്‍പ്രദേശില്‍ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് 8 പൊലീസുകാര്‍ കൊല്ലപ്പെട്ടു https://malayalees.ch/eight-police-personnel-lost-their-lives/ Fri, 03 Jul 2020 04:20:35 +0000 https://malayalees.ch/?p=27949 നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേയ്ക്കു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്.

യുപിയിലെ കാണ്‍പൂരിൽ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് 8 പോലീസുകാർ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരാള്‍ ഡിവൈഎസ്‍പിയാണ്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേയ്ക്കു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം.

ഡിവൈഎസ്‍പി ദേവേന്ദ്ര മിശ്രയാണ് കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. 3 സബ് ഇന്‍സ്പെക്ടര്‍മാരും നാല് കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ട മറ്റ് ഏഴുപേര്‍. പരിക്കേറ്റ നാലുപേരുടെയും നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

]]>