UNO – malayalees.ch https://malayalees.ch Malayalam Online News Portal Fri, 25 Sep 2020 05:27:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UNO – malayalees.ch https://malayalees.ch 32 32 ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാർഡ് കേരളത്തിന് https://malayalees.ch/united-nations-award-for-lifestyle-disease-control-for-kerala/ Fri, 25 Sep 2020 04:42:59 +0000 https://malayalees.ch/?p=32293 ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാർഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യുഎൻ ചാനലിലൂടെ അവാർഡ് പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. യുഎൻഐഎടിഎഫ് എല്ലാ വർഷവും നൽകി വരുന്ന മികച്ച ജീവിതശൈലി രോഗ നിയന്ത്രണ അവാർഡിനായി തെരഞ്ഞെടുത്ത 7 രാജ്യങ്ങളായ റഷ്യ, ബ്രിട്ടൻ, മെക്‌സികോ, നൈജീരിയ, അർമേനിയ, സെന്റ് ഹെലന എന്നിവയ്‌ക്കൊപ്പമാണ് കേരളത്തിന് ഈ അവാർഡ് ലഭിച്ചത്.

ആരോഗ്യ മേഖലയിൽ കേരളത്തിന്റെ വിശ്രമമില്ലാത്ത സേവനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ജീവിതശൈലി രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് പ്രാഥമികാ രോഗ്യ കേന്ദ്രങ്ങൾ മുതൽ കേരളം സജ്ജമാക്കിയിരിക്കുന്നതെന്നും ഈ അംഗീകാരത്തിലേക്ക് കേരളത്തെ എത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

മാത്രമല്ല, ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ മികവിന് ലഭിച്ചതാണ് ഈ അവാർഡ്. അതിനൂതനമായ ശ്വാസകോശ രോഗ നിയന്ത്രണ പദ്ധതി, നേത്രപടല അന്ധതാ പദ്ധതി, കാൻസർ ചികിത്സാ പദ്ധതി, പക്ഷാഘാത നിയന്ത്രണ പദ്ധതി എന്നിവയും അവാർഡിന് കാരണമായി. കേരളത്തിലെ ഈ പദ്ധതി മറ്റ് വകുപ്പുകളുമായും മറ്റ് ഏജൻസികളുമായും സഹകരിച്ച് പ്രവർത്തിച്ചതിനും പ്രത്യേകം പരാമർശനമുണ്ടായതായി മന്ത്രി ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

]]>
യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ ഇന്ത്യയ്ക്ക് അംഗത്വം https://malayalees.ch/india-joins-un-economic-social-council/ Tue, 15 Sep 2020 04:15:46 +0000 https://malayalees.ch/?p=31801 യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ (ECOSOC) യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമൺ (UNCSW) അംഗമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
2021 മുതൽ 2025 വരെയുള്ള നാല് വർഷത്തേക്കാണ് ഇന്ത്യക്ക് യുഎൻസിഎസ്ഡബ്ല്യു അംഗത്വം. 54 അംഗ രാജ്യങ്ങളിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമണിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

വിജയിക്കാനുള്ള വോട്ടുകൾ ഇന്ത്യയും അഫ്ഗാനിസ്ഥാനും നേടിയപ്പോൾ ചൈനക്ക് പകുതി വോട്ടുപോലും ലഭിച്ചില്ലെന്നതും ശ്രദ്ദേയമാണ്. ജൂണിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരം അംഗത്വം ലഭിച്ചിരുന്നു.

ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ഇന്ത്യയ്ക്ക് ലഭിച്ച അംഗീകാരമാണിതെന്നും അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും ടി.എസ് ഗുരുമൂർത്തി പറഞ്ഞു.

]]>
സിഎഎക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണം: യുഎന്‍ https://malayalees.ch/un-human-rights-experts-urge-india-to-release-anti-caa-protesters/ Sat, 27 Jun 2020 04:54:10 +0000 https://malayalees.ch/?p=27690 സർക്കാർ നയങ്ങളെ വിമർശിക്കുന്നത് സഹിക്കില്ലെന്ന സന്ദേശം സമൂഹത്തിന് നൽകുന്നതിനായാണ് ഈ അറസ്റ്റുകളെന്ന് യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഇന്ത്യ ഉടൻ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമീഷണർ. യു.എൻ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫീസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സിഎഎ വിരുദ്ധ സമരത്തിന്‍റെ പേരില്‍ തെളിവുകളില്ലാതെ തടങ്കലിലാക്കിയ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കണം. സിഎഎ വിവേചനത്തിനെതിരെ സംസാരിച്ചു എന്ന് പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ കൂടുതലും വിദ്യാർഥികളാണ്. പൗരത്വ നിയമത്തിനെതിരെ വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഉപയോഗിച്ചതിനാണ് അവരെല്ലാം അറസ്റ്റിലായതെന്ന് ഹൈകമ്മീഷണര്‍ വിശദീകരിച്ചു.

സർക്കാർ നയങ്ങളെ വിമർശിക്കുന്നത് സഹിക്കില്ലെന്ന കടുത്ത സന്ദേശം സമൂഹത്തിന് നൽകുന്നതിനായാണ് ഈ അറസ്റ്റുകളെന്ന് യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ വിമര്‍ശിച്ചു. 11 പേരെ പ്രസ്താവനയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

മീരാൻ ഹൈദർ, ഗൾഫിഷ ഫാത്തിമ, സഫൂറ സർഗാർ, ആസിഫ് ഇക്ബാൽ തൻഹ, ദേവാംഗന കലിത, നതാഷ നർവാൾ, ഖാലിദ് സൈഫി, ഷിഫ ഉർ റഹ്മാൻ, ഡോ. കഫീൽ ഖാൻ, ഷാർജീൽ ഇമാം, അഖിൽ ഗോഗോയ് എന്നീ പേരുകളാണ് എടുത്ത് പറഞ്ഞിട്ടുള്ളത്. ഇവര്‍ക്ക് മനുഷ്യാവകാശ ലംഘനവും പീഡനവും നേരിടേണ്ടിവന്നു. ഇവര്‍ക്ക് രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് ജാമ്യം നിഷേധിച്ചതും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

പ്രക്ഷോഭകരോടുള്ള സര്‍ക്കാരിന്‍റെ വിവേചനപരമായ സമീപനത്തെയും യുഎന്‍ വിദഗ്ധര്‍ വിമര്‍ശിക്കുന്നു. സിഎഎ അനുകൂലികള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് ഒരു അന്വേഷണവും നടത്തിയില്ല. രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുക എന്നത് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ അവര്‍ മുഴക്കിയിട്ടും അന്വേഷണമുണ്ടായില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

]]>
ഇന്ത്യക്ക് രക്ഷാസമിതി താല്‍കാലികാംഗത്വം; നന്ദി അറിയിച്ച് പ്രധാനമന്ത്രി https://malayalees.ch/deeply-grateful-pm-modi-as-india-elected-unopposed-to-un-security-council/ Thu, 18 Jun 2020 12:56:33 +0000 https://malayalees.ch/?p=27274 2021 ജനുവരിയിലാരംഭിക്കുന്ന കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍192 അംഗരാജ്യങ്ങളില്‍ വോട്ടുചെയ്ത 184 അംഗങ്ങളുടെയും പിന്തുണ ഇന്ത്യക്ക് ലഭിച്ചു

021-22 കാലയളവിലേക്കുള്ള യുഎന്‍ രക്ഷാസമിതി താല്‍കാലികാംഗമായി ഇന്ത്യയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ഏഷ്യാ-പസഫിക് മേഖലയില്‍ നിന്നുള്ള അംഗമായാണ് ഇന്ത്യയുടെ രക്ഷാസമിതി പ്രവേശം. പിന്തുണച്ച രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.

2021 ജനുവരിയിലാരംഭിക്കുന്ന കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍192 അംഗരാജ്യങ്ങളില്‍ വോട്ടുചെയ്ത 184 അംഗങ്ങളുടെയും പിന്തുണ ഇന്ത്യക്ക് ലഭിച്ചു. ഇന്ത്യയോടൊപ്പം അയര്‍ലാന്‍ഡ്, നോര്‍വേ, മെക്സിക്കോ എന്നീ രാജ്യങ്ങളും രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ഇതിന് മുമ്പ് ഏഴ്തവണ രക്ഷാസമിതിയംഗമായിരുന്നിട്ടുണ്ട്. 2011-12 കാലയളവിലാണ് ഒടുവില്‍ ഇന്ത്യ രക്ഷസമിതിയംഗമായിരുന്നിട്ടുള്ളത്. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഊര്‍ജിതമായ സാഹചര്യത്തില്‍ ഇക്കുറി ഇന്ത്യയുടെ താല്‍കാലികാംഗത്വം നിര്‍ണായകമാണ്. സ്ഥിരാംഗത്വത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങളെ എതിര്‍ത്തു പോരുന്ന ചൈന ഉള്‍പ്പടെയുള്ളവരുടെ പിന്തുണയോടെയാണ് ഇക്കുറി ഇന്ത്യ താല്‍കാലികാംഗമായത്. രക്ഷാസമിതിയംഗമാകാന്‍ നല്‍കിയ പിന്തുണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. സമാധാനത്തിനും സുരക്ഷക്കും സമത്വത്തിനും വേണ്ടി ലോകരാജ്യങ്ങളോട് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

]]>
ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരം, ഇന്ത്യയും ചൈനയും സംയമനം പാലിക്കണം: യുഎന്‍ https://malayalees.ch/un-expresses-concern-over-india-china-clash/ Thu, 18 Jun 2020 04:46:26 +0000 https://malayalees.ch/?p=27218 ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി

ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും ഇരു രാഷ്ട്രങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി. അതിനിടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങളുമായി വിവിധ നയതന്ത്ര വിദഗ്ധരും രംഗത്തെത്തി.

ഗ​ൽ​വാ​ൻ താ​ഴ്​​വ​ര​യി​ലെ കഴിഞ്ഞ ദിവസമുണ്ടായ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെയാണ് വിഷയത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ രംഗത്തു വന്നത്. ഇന്ത്യയും ചൈനയും ആണവശക്തികളാണ്. അപകടകരമായ സാഹചര്യമുണ്ടാവാതിരിക്കാന്‍ ഇരു രാജ്യങ്ങളും സംഘര്‍ഷമൊഴിവാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സങ്ങ​ൾ ച​ർ​ച്ച​യിലൂ​ടെ പ​രി​ഹ​രി​ക്കു​മെന്ന് ​പ്ര​തീക്ഷിക്കു​ന്ന​താ​യി യുഎസ് സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​​മെന്‍റ് വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗസ്ഥന്‍ പ​റ​ഞ്ഞു. ജൂ​ൺ രണ്ടി​ന്​ അമേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയും ത​മ്മി​ൽ ന​ട​ന്ന ടെലഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ഇ​ന്ത്യ- ചൈ​ന അ​തി​ർ​ത്തി വി​ഷ​യം സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടിച്ചേർ​ത്തു. സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സ​മ്പ​ദ്​​വ്യ​വസ്ഥ​യി​ൽ ശ്രദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന്​ എ​ല്ലാ​വ​രും ക​രുതു​ന്ന സ​മ​യ​ത്താ​ണ്​ ചൈന അ​യ​ൽ​ക്കാ​രെ ഇ​ടി​ച്ച്​ പ്ര​കോ​പ​ന​മു​ണ്ടാ​ക്കു​ന്ന​തെ​ന്ന് ഏ​ഷ്യ​ൻ കാ​ര്യ​ങ്ങ​ളി​ൽ വി​ദ​ഗ്​​ധ​നാ​യ യു.​എ​സ്​ മു​ൻ ഉ​ന്ന​ത ന​യ​ത​ന്ത്ര​ജ്​​ഞ​നും വ്യക്തമാക്കി.

ഇ​രു​രാ​ജ്യ​ങ്ങ​ളും കോ​വി​ഡ്​ ഭീ​ഷ​ണി​മൂലം ബുദ്ധിമുട്ടുകയാണെന്നും 50 വ​ർ​ഷ​ത്തി​നി​ടെ പ്രദേശത്ത് ന​ട​ക്കു​ന്ന ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ സം​ഘ​ർ​ഷമാ​ണി​തെന്നും ചൂണ്ടിക്കാട്ടിയ യു.​എ​സി​ലെ വി​ൽ​സ​ൺ സെന്‍റര്‍ ഏ​ഷ്യ പ്രോ​ഗ്രാം ഡ​യ​റ​ക്​​ട​ർ എ​ബ്ര​ഹാം ഡെൻ​മാ​ർ​ക്​, ഇരു​രാ​ജ്യ​ങ്ങ​ളി​ലും ദേ​ശീ​യ​വാ​ദി​ക​ളാ​ണ്​ ഭ​ര​ണ​ത്തിലെന്നും പ്രതിസന്ധി ഉടന്‍ തീരാന്‍ സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടി.

അതിനിടെ സം​ഘ​ർ​ഷ​ബാ​ധി​ത മേ​ഖ​ല​യാ​യ ഗ​ൽ​വാ​ൻ താ​ഴ്​​വ​ര​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ധാ​ര​ണ ലം​ഘി​​ച്ച്​ ചൈ​നീ​സ്​ സൈ​ന്യ​ത്തിന്‍റെ ശ​ക്ത​മാ​യ സാ​ന്നി​ധ്യം തെ​ളി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റത്തുവന്നു. സൈ​ന്യ​ത്തി​​ന്‍റെ​യും സേ​ന വാ​ഹ​ന​ങ്ങ​ളു​ടെ​യും സാന്നിധ്യം വെ​ളി​പ്പെ​ടു​ത്തു​ന്ന ഉ​പ​ഗ്ര​ഹ ചിത്രങ്ങളാണ് പുറത്തുവന്നത്.

]]>
ഇന്ത്യാ – ചൈന സംഘര്‍ഷം: ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ https://malayalees.ch/un-chief-expresses-concern-over-india-china-border-face-of/ Wed, 17 Jun 2020 04:22:43 +0000 https://malayalees.ch/?p=27174 ഇന്ത്യാ – ചൈന സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. രാജ്യങ്ങളുടെ വിശദീകരണങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ അറിയിച്ചു.

ഇന്ത്യന്‍ ജവാന്‍മാരുടെ വീരമൃത്യുവില്‍ അമേരിക്ക അനുശോചനം അറിയിച്ചു. അതിനിടെ സൈനിക പോരാട്ടത്തിന് തയ്യാറാണെന്ന പ്രകോപനവുമായി ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രം ഗ്ലോബല്‍ ടൈംസ് രംഗത്തെത്തി. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈനയുടെ സംയമനം ബലഹീനതയായി കാണരുതെന്നും മുഖപത്രത്തില്‍ പറയുന്നു.

കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യന്‍ ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 17 ട്രൂപ്പുകളിലുള്ള സൈനികർക്ക് പരിക്കേറ്റു. മോശം കാലാവസ്ഥ സൈനികർക്ക് തിരിച്ചടിയായെന്നും വാർത്താ കുറിപ്പിൽ പറയുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം 43 ചൈനീസ് പട്ടാളക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇവരിൽ ചിലർ കൊല്ലപ്പെട്ടെന്നും ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു.

ഇന്നലെ ഉച്ചയോടെയാണ് കിഴക്കൻ ലഡാക്കിൽ ഒരു കേണൽ ഉൾപ്പടെ മൂന്ന് സൈനികർ വീരമൃത്യു വരിച്ചെന്ന വാർത്ത വന്നത്. തുടർന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

രാത്രിയോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സമാധാന ചർച്ചയിലൂടെ വിഷയം പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യ സ്വന്തം അതിർത്തിക്കുള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. അത്‌ പോലെ ചൈനയും പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

]]>
കൊറോണയെ തുടര്‍ന്ന് ലോകത്തിന്റെ മാനസികാരോഗ്യം ഭീഷണിയിലെന്ന് യു.എന്‍ https://malayalees.ch/major-mental-health-crisis-looming-from-coronavirus-pandemic-un/ Thu, 14 May 2020 07:26:48 +0000 https://malayalees.ch/?p=25580 കോവിഡ് നിയന്ത്രണത്തിലായതിന് ശേഷവും ജനങ്ങളില്‍ ആശങ്കയും മാനസികസംഘര്‍ഷങ്ങളും തുടര്‍ന്നേക്കാമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കുന്നു…

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്തിന്റെ തന്നെ മാനസികാരോഗ്യം ഭീഷണി നേരിടുന്നുവെന്ന് യു.എന്‍ മുന്നറിയിപ്പ്. ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം മഹാമാരിയെ തുടര്‍ന്ന് വിവിധ മാനസിക സംഘര്‍ഷങ്ങളിലായവരെ കൂടി പരിഗണിക്കണമെന്നാണ് ഐക്യരാഷ്ട്രസഭ അറിയിക്കുന്നത്.

കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ആദ്യമാസങ്ങളില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടി വരുമെങ്കിലും പിന്നീട് ലോകത്തെ വലിയൊരു വിഭാഗം പലവിധ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നേരിടുന്ന മാനസിക ബുദ്ധിമുട്ടുകള്‍ കൂടി മുഖവിലക്കെടുത്ത് പരിഹാരം കാണാന്‍ ശ്രമിക്കണമെന്നാണ് യു.എന്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ ലോകം വേണ്ട വിധത്തില്‍ അഭിസംബോധന ചെയ്തിട്ടില്ല. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം ലോകത്തെ നിരവധി വ്യക്തികളുടേയും കുടുംബങ്ങളുടേയും സമൂഹങ്ങളുടെ പോലും മാനസികാരോഗ്യത്തെ ബാധിക്കും. കോവിഡ് നിയന്ത്രണത്തിലായതിന് ശേഷവും ജനങ്ങളില്‍ ആശങ്കയും മാനസികസംഘര്‍ഷങ്ങളും തുടര്‍ന്നേക്കാമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറാസ് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു.

കോവിഡ് ദുരന്തത്തിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരായിരിക്കും മാനസിക സംഘര്‍ഷം വലിയ തോതില്‍ അനുഭവിക്കേണ്ടി വരുന്ന ഒരു പ്രധാന വിഭാഗം. തുടര്‍ച്ചയായി സംഘര്‍ഷം നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അടക്കമുള്ളവരെ രോഗം ബാധിക്കുന്നതും ആരോഗ്യപ്രവര്‍ത്തകരുടെ മാനസികാരോഗ്യത്തെ പോലും ദോഷകരമായി ബാധിക്കാം. ആരോഗ്യപ്രവര്‍ത്തകരിലെ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരുന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാണിക്കുന്നു.

സ്‌കൂളുകളില്‍ പോകാനാകാതെ വീടുകളില്‍ തന്നെ ഇരിക്കേണ്ടി വരുന്നത് കുട്ടികളില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാനിടയുണ്ട്. കുടുംബാഗങ്ങള്‍ കൂടുതല്‍ സമയവും വീടുകളില്‍ തന്നെ കഴിയുന്നതോടെ സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം വര്‍ധിക്കാനിടയുണ്ട്. നേരത്തെ അസുഖങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കിടയില്‍ കോവിഡിനെ തുടര്‍ന്ന് ആശങ്ക വലിയ തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും. ഇതെല്ലാം മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നുമാണ് യു.എന്‍ മുന്നറിയിപ്പ്.

]]>