UNNI MUKUNDAN – malayalees.ch https://malayalees.ch Malayalam Online News Portal Thu, 14 Sep 2023 11:07:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UNNI MUKUNDAN – malayalees.ch https://malayalees.ch 32 32 11 മാസത്തെ കഠിനാധ്വാനം, ലുക്ക് മാറ്റി ഉണ്ണി മുകുന്ദന്‍; ഭാരത് സ്റ്റാര്‍’ വിളി ഇഷ്ടമാണെന്നും താരം https://malayalees.ch/fan-called-unni-mukundan-as-bharat-star-new-look/ Thu, 14 Sep 2023 11:01:40 +0000 https://malayalees.ch/?p=87760 തമിഴിലടക്കം പുതിയ സിനിമകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉണ്ണി മുകുന്ദന്‍റെ ഏറ്റവും പുതിയ മേക്കോവര്‍ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.(Fan called unni mukundan as bharat star new look)

11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഉണ്ണിമുകുന്ദന്റെ ചിത്രത്തിന് താഴെ വരുന്ന കമന്റുകൾക്കും അദ്ദേഹം മറുപടി നൽകി. ഇപ്പോൾ അതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

ഗണപതിക്ക് സിക്‌സ് പാക്ക് ഇല്ലെനന്നായിരുന്നു ആദ്യം വന്ന കമന്റ്. ‘ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും. നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തമാശകൾക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നൽകാൻ ഞാൻ മടിക്കില്ല ഉണ്ണി മുകുന്ദൻ കുറിച്ചു.

‘ഭാരത് സ്റ്റാർ’ എന്നു വിളിച്ചായിരുന്നു മറ്റൊരു കമന്റ് അതിനും ഉണ്ണി മുകുന്ദൻ മറുപടി നൽകി.പൊളി ടൈറ്റിൽ ആണ് ഇതെന്നും കളിയാക്കിയതാണെങ്കിലും ഇത് തനിക്ക് ഇഷ്ടമായെന്നും ഉണ്ണി മുകുന്ദൻ മറുപടിയായി പറഞ്ഞു. ഇതിന് പിന്നാലെ ആ വിളി തമാശയായി പറഞ്ഞതാണെന്ന് കമന്‍റ് ചെയ്ത ആളും മറുപടി നല്‍കി.

‘മാളികപ്പുറ’ത്തിന് വേണ്ടി തന്‍റെ ശരീരത്തില്‍ നടത്തിയ രൂപമാറ്റം 11 മാസത്തിന് ശേഷം പഴയ ടിയാക്കിയിരിക്കുകയാണ് താരം. തന്റെ മേക്കോവറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ ആണ് ഉണ്ണി മുകുന്ദന്റെ പുതിയ പ്രോജക്ട്. ഇതിനു പുറമെ തമിഴില്‍ ദേശീയ പുരസ്കാര ജേതാവായ വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന സിനിമയില്‍ ശശികുമാറിനും സൂരിക്കുമൊപ്പം പ്രധാന വേഷത്തിലെത്തുന്നുമുണ്ട്

]]>
ഇത് കണ്ടതിൽ വളരെ സന്തോഷം, ബോർഡിംഗിൽ സൈനികർക്ക് മുൻഗണന; എയർ ഏഷ്യക്ക് നന്ദിയറിയിച്ച് ഉണ്ണിമുകുന്ദൻ https://malayalees.ch/unni-mukundan-praises-air-asia-on-soldiers-compartment/ Thu, 18 May 2023 11:47:38 +0000 https://malayalees.ch/?p=81429 എയർ ഏഷ്യയെ അഭിനന്ദിച്ച് നടൻ ഉണ്ണിമുകുന്ദൻ. എയർ ഏഷ്യയുടെ ബോർഡിംഗിന് സൈനികർക്ക് മുൻഗണന നൽകുന്ന തീരുമാനം പ്രശസനീയമാണെന്ന് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.എയർ ഏഷ്യയുടെ ഇതുമായി ബന്ധപ്പെട്ട ചിത്രം സഹിതമാണ് താരം ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത്. ‘ഗംഭീരം എയർ ഏഷ്യ ! ഇത് ഇത് കണ്ടതിൽ വളരെ സന്തോഷം ‘ എന്നാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്.

നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.അവർ കൊള്ളുന്ന വെയിലാണ് നമ്മുടെ തണൽ, പരിഗണനകൾ പരിഗണനകൾ അർഹമായിടത്ത് നൽകുന്നതിലൂടെ നാം സ്വയം ബഹുമാനിതരാകുന്നു എന്നൊക്കെയാണ് കമന്റുകൾ. മുൻപ് സായുധ സേനാംഗങ്ങൾക്ക് അടിസ്ഥാന നിരക്കുകളില്ലാതെ 50,000 സീറ്റുകൾ എയർഏഷ്യ വാഗ്ദാനം ചെയ്തിരുന്നു.

]]>
സർഗാത്മക എഴുത്തുകാർക്ക് അവസരം, പുതിയ കഥകളും തിരക്കഥകളും ആവശ്യം; ഉണ്ണിമുകുന്ദൻ https://malayalees.ch/unni-mukundan-films-invite-scripts-and-stories-html/ Wed, 12 Apr 2023 11:28:11 +0000 https://malayalees.ch/?p=79539 രചയിതാക്കളില്‍ നിന്നും പുതിയ കഥകളും തിരക്കഥകളും തേടി നടന്‍ ഉണ്ണി മുകുന്ദന്‍റെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദൻ പുതിയ എഴുത്തുകാരെയും കഥയും തേടുന്നതായി അറിയിച്ചത്. ഇതിനകം രജിസ്റ്റര്‍ ചെയ്യപ്പെട്ട കഥകളും തിരക്കഥകളുമാണ് തങ്ങള്‍ തേടുന്നതെന്നും താത്പര്യമുള്ളവര്‍ കഥയുടെ ഒറ്റ പേജിലുള്ള ഒരു സിനോപ്സിസ് ആണ് അയക്കേണ്ടതെന്നും ഉണ്ണി മുകുന്ദന്‍ ഫിലിംസ് അറിയിച്ചിട്ടുണ്ട്.

ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്;

ഹലോ,
രജിസ്റ്റർ ചെയ്‌ത സ്‌ക്രിപ്റ്റുകളും സ്റ്റോറികളും ഞങ്ങളുമായി പങ്കിടാൻ തയ്യാറുള്ള സർഗ്ഗാത്മക എഴുത്തുകാരെ ഉദ്ദേശിച്ചാണ് ഈ സന്ദേശം.
കഴിഞ്ഞ തവണ ഞങ്ങളെത്തിയവയിലൂടെ ഞങ്ങൾ കടന്നുപോയി, പക്ഷേ കൂടുതൽ ആളുകളെ ആവശ്യമാണ്

നിങ്ങളുടെ രജിസ്റ്റർ ചെയ്ത സ്ക്രിപ്റ്റുകളും സ്റ്റോറികളും സമർപ്പിക്കാൻ, ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക:

  1. കഥയുടെ ഒരു പേജ് സംഗ്രഹം PDF ഫോർമാറ്റിൽ അയയ്‌ക്കുക, പ്ലോട്ടിന്റെയും കഥാപാത്രങ്ങളുടെയും പ്രസക്തമായ വിശദാംശങ്ങളുടെയും ഒരു ഹ്രസ്വ അവലോകനം വേണം.
  2. സാധ്യതയുള്ള ഫോളോ-അപ്പിനായി നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ (പേര്, ഇമെയിൽ, സോഷ്യൽ മീഡിയ ഹാൻഡിലുകൾ) ഉൾപ്പെടുത്തുക.
    നിങ്ങളുടെ സ്ക്രിപ്റ്റുകളും സ്റ്റോറികളും stories@umfpl.com എന്ന വിലാസത്തിൽ സമർപ്പിക്കുക, +91 7902742209 എന്ന നമ്പറിൽ ഞങ്ങളെ whatsapp ചെയ്യുക.
    നിങ്ങളുടെ സർഗ്ഗാത്മക പ്രവർത്തനത്തിനുള്ള സാധ്യതയുള്ള പ്ലാറ്റ്‌ഫോമായി ഞങ്ങളെ പരിഗണിച്ചതിന് നന്ദി.
    നന്ദി.

]]>
‘രാഷ്ട്രീയ പ്രവേശനമുണ്ടാവില്ല’; ബിജെപി സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനമെന്ന വാര്‍ത്ത തള്ളി ഉണ്ണി മുകുന്ദന്‍ https://malayalees.ch/unni-mukundan-reacts-to-news-about-his-political-entry-through-bjp-ticket/ Mon, 10 Apr 2023 08:21:07 +0000 https://malayalees.ch/?p=79389 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ ഉണ്ണി മുകുന്ദന്‍. നിലവില്‍ സിനിമാ ചിത്രീകരണ തിരക്കിലാണെന്നും പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും നടന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനമുണ്ട്. (Unni Mukundan reacts to news about his political entry through bjp ticket)

രാഷ്ട്രീയ പ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ നടന്‍ വ്യക്തമാക്കി. ‘എന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ‘ഗന്ധര്‍വ്വ ജൂനിയറിന്റെ’ ചിത്രീകരണ തിരക്കുകളിലാണ് ഞാനിപ്പോള്‍. വലിയ ഷെഡ്യൂളാണിത്. കൂടൂതല്‍ വിവരങ്ങള്‍ വഴിയേ അറിയിക്കാം.

“ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. അത് വ്യാജമാണ്. എന്‍റെ പുതിയ ചിത്രം ഗന്ധര്‍വ്വ ജൂനിയറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. അതൊരു നീണ്ട ഷെഡ്യൂള്‍ ആണ്. അത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം. ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടും മുന്‍പ് അതിന്‍റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു. സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നെന്ന നിലയില്‍ രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും വലിയ ബഹുമാനം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. ലാഘവത്തോടെയല്ല ഞാന്‍ രാഷ്ട്രീയത്തെ സമീപിക്കുന്നത്. ഈ കുറിപ്പിലൂടെ ഞാന്‍ നിലപാട് വ്യക്തമാക്കിയതായി കരുതുന്നു”,

]]>
മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു https://malayalees.ch/meppadiyan-director-vishnu-mohan-getting-married/ Fri, 24 Mar 2023 13:52:55 +0000 https://malayalees.ch/?p=78517 മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു.വധു ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ്റെ മകൾ അഭിരാമിയാണ്. കൊച്ചി ചേരാനാലൂരിലെ വധുഗ്രഹത്തിലാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.(Meppadiyan director vishnu mohan getting married)

നടൻ ഉണ്ണിമുകുന്ദനാണ് ഫേസ്ബുക്കിലൂടെ വിവാഹ വിവരം അറിയിച്ചത്. എ എന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂർ വച്ചാണ് വിവാഹം.

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. ഇന്ന് നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ ആശംസകളുമായി ഉണ്ണി മുകുന്ദനും പങ്കെടുത്തു. മേപ്പടിയാനിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും ഒപ്പം ചിത്രത്തിന്‍റെ നിര്‍മ്മാണവും ഉണ്ണി മുകുന്ദന്‍ ആയിരുന്നു.

]]>
ആറ്റുകാൽ ഉത്സവത്തിന് തുടക്കം; കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു https://malayalees.ch/attukal-pongala-2023-unnimukundan-inaugurated-programes-2/ Wed, 01 Mar 2023 08:44:17 +0000 https://malayalees.ch/?p=77128 ആറ്റുകാൽ പൊങ്കാല ഉത്സവം തിങ്കളാഴ്ച ആരംഭിച്ചു. മാർച്ച് ഏഴിന് രാവിലെ 10.30-നാണ് ആറ്റുകാൽ പൊങ്കാല. വൈകുന്നേരം 6.30-ന് കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു. ഉത്സവത്തിനു മുന്നോടിയായി ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്ന ചടങ്ങ് പുലർച്ചെ നടന്നു.(attukal pongala 2023 unnimukundan inaugurated programes)

മാളികപ്പുറം വിജയിപ്പിച്ച പ്രേക്ഷകർക്ക് ഉണ്ണിമുകുന്ദൻ നന്ദി പറഞ്ഞു. ആ സിനിമയാണ് എന്നെ ഇവിടെ വിളിക്കാൻ നിമിത്തമായത്. ജീവിതത്തിൽ പരാജയങ്ങൾ സംഭവിച്ചപ്പോഴും അമ്മയുടെ അനുഗ്രഹം കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. പ്രേക്ഷകരുടെ പോത്സാഹനം എപ്പോഴും ആവശ്യമാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണിതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.

മൂന്നാം ഉത്സവ ദിവസം കുത്തിയോട്ടവ്രതം ആരംഭിക്കും. ക്ഷേത്രത്തിൽ തങ്ങിയാണ് കുട്ടികൾ വ്രതം എടുക്കുന്നന്നത്. കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് മാർച്ച് ഏഴിന് രാത്രി 7.45-ന് നടക്കും. രാത്രി 10.15-ന് എഴുന്നള്ളത്ത് ആരംഭിക്കും.

മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത് പിറ്റേന്ന് പുലർച്ചെയ്‌ക്കാണ് തിരികെ എത്തുന്നത്. മാർച്ച് എട്ടിന് രാത്രി 9.15-ന് ദേവിയുടെ കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടക്കുന്ന കുരുതിയോടെ ഉത്സവം സമാപിക്കും.മൂന്ന് ഓഡിറ്റോറിയങ്ങളിലായാണ് കലാപരിപാടികൾ നടക്കുന്നത്. അംബ, അംബിക, അംബാലിക എന്നീ ഓഡിറ്റോറിയങ്ങളിൽ മുഴുവൻ സമയവും പരിപാടികൾ നടക്കും

]]>
ആറ്റുകാൽ ഉത്സവത്തിന് തുടക്കം; കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു https://malayalees.ch/attukal-pongala-2023-unnimukundan-inaugurated-programes/ Tue, 28 Feb 2023 04:38:08 +0000 https://malayalees.ch/?p=77020 ആറ്റുകാൽ പൊങ്കാല ഉത്സവം തിങ്കളാഴ്ച ആരംഭിച്ചു. മാർച്ച് ഏഴിന് രാവിലെ 10.30-നാണ് ആറ്റുകാൽ പൊങ്കാല. വൈകുന്നേരം 6.30-ന് കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു. ഉത്സവത്തിനു മുന്നോടിയായി ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്ന ചടങ്ങ് പുലർച്ചെ നടന്നു.(attukal pongala 2023 unnimukundan inaugurated programes)

മാളികപ്പുറം വിജയിപ്പിച്ച പ്രേക്ഷകർക്ക് ഉണ്ണിമുകുന്ദൻ നന്ദി പറഞ്ഞു. ആ സിനിമയാണ് എന്നെ ഇവിടെ വിളിക്കാൻ നിമിത്തമായത്. ജീവിതത്തിൽ പരാജയങ്ങൾ സംഭവിച്ചപ്പോഴും അമ്മയുടെ അനുഗ്രഹം കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. പ്രേക്ഷകരുടെ പോത്സാഹനം എപ്പോഴും ആവശ്യമാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണിതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.

മൂന്നാം ഉത്സവ ദിവസം കുത്തിയോട്ടവ്രതം ആരംഭിക്കും. ക്ഷേത്രത്തിൽ തങ്ങിയാണ് കുട്ടികൾ വ്രതം എടുക്കുന്നന്നത്. കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് മാർച്ച് ഏഴിന് രാത്രി 7.45-ന് നടക്കും. രാത്രി 10.15-ന് എഴുന്നള്ളത്ത് ആരംഭിക്കും.

മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത് പിറ്റേന്ന് പുലർച്ചെയ്‌ക്കാണ് തിരികെ എത്തുന്നത്. മാർച്ച് എട്ടിന് രാത്രി 9.15-ന് ദേവിയുടെ കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടക്കുന്ന കുരുതിയോടെ ഉത്സവം സമാപിക്കും.മൂന്ന് ഓഡിറ്റോറിയങ്ങളിലായാണ് കലാപരിപാടികൾ നടക്കുന്നത്. അംബ, അംബിക, അംബാലിക എന്നീ ഓഡിറ്റോറിയങ്ങളിൽ മുഴുവൻ സമയവും പരിപാടികൾ നടക്കും

]]>
‘സിനിമയിൽ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചത്’; ഫോൺകോൾ വിവാദത്തിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ https://malayalees.ch/unni-mukundan-fb-post-about-phone-call-controversy/ Thu, 26 Jan 2023 08:39:58 +0000 https://malayalees.ch/?p=75069 ഉണ്ണി മുകുന്ദന്റെ ഫോൺ കോൾ വിവാദത്തിൽ പ്രതികരണവുമായി താരം. സിനിമയിൽ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചതെന്നും വാക്കുകൾകൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമചോദിക്കുന്നുവെന്നും താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ രൂപം :

Please spare a minute or two:
തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാൻ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു.തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്ടുമ്പിൽ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാൻലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.
സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങൾ പറയണം. അതു പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്..
എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേർസനൽ പരാമർശങ്ങളോടാണ്.
നിങ്ങൾ ഒരു വിശ്വാസി അല്ല എന്നു വച്ചു ഞാൻ അയ്യപ്പനെ വിറ്റു എന്നു പറയാൻ ഒരു യുക്തിയുമില്ലാ .
എന്നെ വളർത്തിയവർ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ,അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാൻ സാധിക്കു.
എന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളിൽ വിളിച്ച് മാപ്പ് ചോദിച്ചതും , എന്നാൽ സിനിമ അഭിപ്രായങ്ങൾ ആവാം പക്ഷെ വീട്ടുകാരേയോ എന്റെ ചിന്തകളേയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസൻറ് ചെയേണ്ടത് എന്നെ ഞാൻ പറഞ്ഞിട്ടുള്ളു , ഉദ്ദേശിച്ചിട്ടുള്ളു. ആദ്യ ഫോൺ കോൾ റെക്കോർഡ് അല്ല എന്ന് പറഞ്ഞിട്ട് റെക്കോർഡ് ചെയ്ത സ്ഥിതിക്ക് രണ്ടാമത്തെതും റെക്കോർഡ് ആവണം … അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്തതോ അറിയാതെ ചെയ്തതോ ആവാം എന്തും ആയിക്കോട്ടേ
പറഞ്ഞ രീതി ശരി അല്ല എന്നു ആവാം.
പക്ഷെ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന പൂർണ്ണ വിശ്വാസത്തോടെ മുൻപോട്ട് പോവുകയാണ്.
ഒരു കാര്യം പറയാം ഞാൻ ഒരു വിശ്വാസിയാണ്, അയ്യപ്പഭക്തനാണ് , ആരുടേയും വിശ്വാസത്തേ ചോദ്യം ചെയ്തിട്ടില്ലാ,ആരോടും മാറാൻ പറഞ്ഞിട്ടില്ലാ ..
സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം , പക്ഷെ
” ഫ്രീഡം ഓഫ് സ്പീച്ച് ‘ എന്നു പറഞ്ഞു വീട്ടുകാരേ
മോശമായി കാണിക്കരുത് , സിനിമയിൽ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചത്.
ഒരു അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ, പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാൻ പറ്റില്ലാ. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ , അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേൽ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം . ഒരു സിനിമ ചെയ്തു, അതിനെ വിമർശിക്കാം, എന്നതു കൊണ്ട് എന്റെ മാതാപിതാക്കളേയോ ദേവുനേയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാൻ പറ്റില്ല ..
ഉണ്ണി എന്ന ഞാൻ ഇമോഷണല്ലി റിയാക്റ്റ് ചെയ്തു എന്നു പലരും പറഞ്ഞു, സത്യം എന്തെന്നാൽ ഞാൻ ഇങ്ങനെയാണ്. ഒന്നും വെറുതെ കിട്ടിയതല്ലാ നല്ലവണ്ണം കഷ്ട്ടപ്പെട്ട് പ്രാർത്ഥിച്ചും പ്രയത്‌നിച്ചും കിട്ടിയതാണ്. അതിന് ഇവിടത്തെ പ്രേക്ഷകരോടും ദൈവത്തോടും തന്നെയാണ് ഇപ്പോഴും നന്ദി .
വാക്കുകൾകൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമചോദിക്കുന്നു. Kindly take my apology as a testament for my responsibility as a socially responsible person and not as my weakness as a Man. ഇതു വരെ കൂടെ നിന്നതിനും ഇപ്പോഴും നിക്കുന്നതിനും സ്‌നേഹം മാത്രം . See u at the movies – Love u all ??
മാളികപ്പുറം തമിഴ് തെലുങ്ക് വേർഷനുകൾ റിലീസ് ആവുകയാണ്. പ്രാർത്ഥിക്കണം ?? Unni Mukundan

]]>
സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടി നടൻ ഉണ്ണി മുകുന്ദൻ ശബരിമലയിൽ https://malayalees.ch/unni-mukundan-sabarimala/ Sat, 27 Nov 2021 08:29:59 +0000 https://malayalees.ch/?p=53142 തന്റെ പുതിയ സിനിമ റിലീസ് ചെയ്യും മുമ്പ് സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടി നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദൻ ( unni mukundan ) ശബരിമലയിൽ ( sabarimala ) എത്തി. സിനിമയിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ സിഡി ശബരിമല തന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച മേപ്പടിയാൻ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായിട്ടാണ് അയ്യപ്പന്റെ അനുഗ്രഹം തേടി ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണു മോഹനും ശബരിമലയിൽ എത്തിയത്. നടൻ രോഹിത് മാധവും ഒപ്പമുണ്ടായിരുന്നു. ഈ സിനിമയിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ സിഡി ശബരിമല തന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു.

ജനുവരിയിൽ റിലീസ് ചെയ്യുന്ന സിനിമ തീയറ്ററിലെത്തി എല്ലാവർക്കും കാണാൻ കഴിയട്ടെ എന്നാണ് പ്രാർത്ഥനയെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി ശബരിമലയിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇനിയും വരാൻ കഴിയണമെന്നാണ് ആഗ്രഹമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

]]>
‘ബാറുകള്‍ തുറന്നു, തിയേറ്ററുകള്‍ തുറക്കാനും അനുമതി വേണം; ഉണ്ണി മുകുന്ദന്‍ https://malayalees.ch/permission-is-also-required-to-open-theaters-unni-mukundan/ Thu, 31 Dec 2020 05:04:22 +0000 https://malayalees.ch/?p=37756 കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ അടച്ചുപൂട്ടിയ പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവർത്തിച്ചു തുടങ്ങിയ നിലക്ക് തിയേറ്ററുകളും തുറക്കണമെന്ന് ചലച്ചിത്ര താരം ഉണ്ണിമുകുന്ദന്‍. കോടിക്കണക്കിനു രൂപ സർക്കാരുകൾക്ക് ടാക്സ് ഇനത്തിൽ വർഷം തോറും നൽകുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകൾ അനുവദിച്ച് തീയറ്ററുകൾ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവ പൂര്‍വം ഉണ്ടാകണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സിനിമയും ഒരു തൊഴിലാണ് !!

കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി കടന്ന് വന്ന് നമ്മുടെ എല്ലാം ജീവിതം തന്നെ താറുമാറാക്കിയിട്ട് ഒരു വർഷത്തോളമാകുന്നു. കോവിഡ്-19 എന്ന വൈറസ് കാരണം നമ്മുടെ ജീവിത ശൈലി തന്നെ മാറ്റിമറിക്കപ്പെട്ടു. എന്നാൽ നാമിന്ന് ഏറെക്കുറെ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരവധി വാക്സിൻ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് അറിയാൻ കഴിയുന്നത്.

എത്രയും വേഗം ഈ മഹാമാരിയ്ക്ക് ഒരു പര്യവസാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ സമയത്ത് പ്രസക്തമെന്ന് തോന്നിയ ഒരു വിഷയം പറയാൻ ആഗ്രഹിക്കുന്നു. ഘട്ടം ഘട്ടമായി ആണെങ്കിലും ഒട്ടുമിക്ക വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുമടക്കം പൂർവ്വ സ്ഥിതിയിലെത്തിയെങ്കിലും ഇന്നും പ്രതിസന്ധിയിൽ നിൽക്കുന്ന ഒരു വ്യവസായമാണ് സിനിമ. സിനിമ ചിത്രീകരണങ്ങൾ പരിമിതിയോടെ പുനരാംഭിച്ചുവെങ്കിലും തീയറ്ററുകൾ തുറക്കാൻ സാധിക്കാനാത്തതിനാൽ കൊറോണയ്ക്ക് മുൻപ് ചിത്രീകരണം ആരംഭിച്ചതുൾപ്പടെ 80 ലേറെ ചിത്രങ്ങളാണ് മലയാളത്തിൽ മാത്രം ഈ പ്രതിസന്ധി നേരിടുന്നത്.

സിനിമ മേഖലയിലെ ആർട്ടിസ്റ്റുകൾ, ടെക്നിഷ്യൻസ്, പ്രൊഡക്ഷൻ രംഗത്തെ തൊഴിലാളികൾ, തീയറ്റർ ഉടമകൾ, തൊഴിലാളികൾ, എന്നിങ്ങനെ ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാർഗ്ഗം വഴിമുട്ടി നിൽക്കുകയാണ്. തീയറ്ററുകൾ പൂർവ്വ സ്ഥിതിയിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിൽ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളു. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവർത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സർക്കാരുകൾക്ക് ടാക്സ് ഇനത്തിൽ വർഷം തോറും നൽകുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകൾ അനുവദിച്ച് തീയറ്ററുകൾ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂർവ്വം ഉണ്ടാകണമെന്ന് പ്രത്യാശിക്കുന്നു.

]]>