Unnao case – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Feb 2021 04:29:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Unnao case – malayalees.ch https://malayalees.ch 32 32 പ്രേമം നിരസിച്ചത് കൊലക്ക് കാരണം; ഉന്നാവ കൊലപാതകത്തില്‍ പൊലീസ് https://malayalees.ch/unnao-case-man-confesses-to-feeding-water-laced-with-pesticides-to-girls/ Sat, 20 Feb 2021 04:29:30 +0000 https://malayalees.ch/?p=40450 ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ദലിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. കൊലപാതകത്തിന് കാരണം പ്രേമം നിരസിച്ചതിനെ തുടര്‍ന്നെന്ന് പൊലീസ് പറഞ്ഞു. വെള്ളത്തില്‍ കീടനാശിനി നല്‍കിയായിരുന്നു കൊലപാതകമെന്നും പൊലീസ് പറഞ്ഞു. പ്രഥമദൃഷ്ടാ പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്ന് നേരത്തേ ഉന്നാവ് പോലീസ് വ്യക്തമാക്കിയിരുന്നു. കേസില്‍ വഴിത്തിരിവാകുന്ന വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും ലക്‌നൗ ഡിജിപി പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനപ്രതി വിനയും പ്രായപൂര്‍ത്തിയാകാത്ത കൂട്ടുപ്രതിയുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമായിരുന്നു ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ദലിത് പെണ്‍കുട്ടികളെ ബോധരഹിതരായി കൃഷിയിടത്തില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇതില്‍ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൂന്നാമത്തെ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ചയോടെ സംസ്‌കരിച്ചു. പെണ്‍കുട്ടികളെ കണ്ടെത്തുമ്പോള്‍ മൂവരുടേയും വസ്ത്രങ്ങള്‍ കീറി കൈയിലും കഴുത്തിലും കെട്ടിയിരിക്കുന്നതായി കാണപ്പെട്ടുവെന്നാണ് വിവരങ്ങള്‍. കുട്ടികളുടെ മാതാപിതാക്കള്‍ തന്നെയാണ് കെട്ടുകള്‍ അഴിച്ച് മാറ്റിയത്. അതേസമയം അന്വേഷണം പുരോഗമിക്കുമ്പോഴും പെണ്‍കുട്ടികള്‍ മരിച്ചത് എങ്ങനെയെന്ന് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.

]]>
ഉന്നാവോ കേസ്; പെണ്‍കുട്ടികളുടെ മരണം വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് https://malayalees.ch/unnao-case-updates/ Fri, 19 Feb 2021 04:01:03 +0000 https://malayalees.ch/?p=40384 ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടികളുടെ പിതാവിനെ പൊലീസ് വീട്ടിൽ നിന്നും കൊണ്ടുപോയി. ശരീരത്തില്‍ പരിക്ക് പറ്റിയ പാടുകള്‍ കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍ പ്രദേശ് പൊലീസ് മേധാവി ഹിതേഷ് ചന്ദ്ര അശ്വതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

]]>
ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി https://malayalees.ch/two-girls-found-dead-in-unnao-uttar-pradesh/ Thu, 18 Feb 2021 04:17:34 +0000 https://malayalees.ch/?p=40346 ഉത്തർപ്രദേശിലെ ഉന്നാവിൽ ഗോതമ്പ് പാടത്ത് രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികൾ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കൈയ്യും കാലും കെട്ടിയിട്ട നിലയിലാണ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് അബോധാവസ്ഥയിലായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടര്‍ ടൈംസ് നൌ ന്യൂസിനോട് പറഞ്ഞു. പുല്ലു പറിക്കാൻ പോയ കുട്ടികളെ കാണാതാവുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

]]>