unlock – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Jun 2021 14:06:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png unlock – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു; ലോക്ക് ഡൗണ്‍ രീതിയില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി https://malayalees.ch/covid-rate-decrease-in-kerala-says-cm/ Mon, 14 Jun 2021 14:06:35 +0000 https://malayalees.ch/?p=45528 സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 7719 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 161 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. കൊവിഡ് ബാധിച്ച് 1,13,217 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

തിരുവനന്തപുരം, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് താഴെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ രീതിയില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനത്തിന്റെ തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു

]]>
അണ്‍ലോക്ക് 4; നിയന്ത്രണങ്ങളോടെ പൊതുപരിപാടികള്‍ക്ക് അനുമതി, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കില്ല https://malayalees.ch/unlock4-metros-can-resume-news/ Tue, 01 Sep 2020 05:48:18 +0000 https://malayalees.ch/?p=31082 21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതിയുണ്ട്. കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതിയുള്ളത്.

അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. സെപ്തംബര്‍ ഏഴ് മുതല്‍ വിവിധ മേഖലകളില്‍ ഇളവുകള്‍ നല്‍കും. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി വേണ്ട. സെപ്തംബര്‍ 21 മുതല്‍ പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കി. സെപ്റ്റംബര്‍ 30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. ഇൻഡോർ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ ഈ ഘട്ടത്തിലും‍ തുറക്കില്ല.

സെപ്റ്റംബർ ഒന്നു മുതൽ 30 വരെയുള്ള അൺലോക്ക് 4 ന്‍റെ മാർഗ്ഗനിർദ്ദേശമാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. 100 പേരെ വരെ പങ്കെടുപ്പിച്ച് സെപ്റ്റംബർ 21 മുതൽ പൊതു പരിപാടികള്‍ നടത്താം. അന്ന് മുതല്‍ ഓപ്പൺ എയർ തിയറ്ററുകളും തുറക്കാം.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യാത്രക്ക് ഇ- പാസ് വേണ്ടെന്നും കണ്ടെയിൻമെന്‍റ് സോണുകൾക്ക് പുറത്ത് കേന്ദ്ര അനുമതിയില്ലാതെ ലോക്ഡൗൺ പാടില്ലെന്നും മാർഗ്ഗ നിർദ്ദേശത്തിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മാർച്ച് മാസം മുതൽനിർത്തിവെച്ച മെട്രോ സർവീസുകൾ സെപ്റ്റംബർ 7 മുതൽ പുനരാരംഭിക്കും. അടുത്ത മാസവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. എന്നാല്‍ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് കണ്ടെയിൻമെന്‍റ് സോണിന് പുറത്താണ് സ്കൂളുകളെങ്കില്‍ പഠനാവശ്യത്തിന് പോകാം. ഇതിന് മാതാപിതാക്കൾ എഴുതിനൽകിയ സമ്മതം നിർബന്ധമാണ്.

50% അധ്യാപക-അനധ്യാപക ജീവനക്കാർക്ക് ഓൺലൈൻ പഠനത്തിൻറ ഭാഗമായി വിദ്യാലയത്തിൽ എത്താം. ടെക്നിക്കൽ, പ്രൊഫഷണൽ പിജി വിദ്യാർഥികൾ, പിഎച്ച്ഡി വിദ്യാർഥികൾ എന്നിവര്‍ക്ക് ലാബ് ആവിശ്യങ്ങൾക്കായി കലാലയങ്ങളിലേക്ക് വരാം. സിനിമ തീയറ്ററുകൾ, നീന്തൽ കുളങ്ങൾ, വിനോദ പാർക്കുകൾ, ഓപ്പൺ എയർ തിയറ്ററുകൾ ഒഴികെയുള്ള തിയറ്ററുകൾ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

]]>
അൺലോക്ക് നാലാംഘട്ടം; മാർഗനിർദേശങ്ങൾ ഇന്ന് പ്രസിദ്ധീകരിച്ചേക്കും https://malayalees.ch/unlock-4-0-delhi-metro-may-start-schools-to-stay-shut/ Tue, 25 Aug 2020 05:23:48 +0000 https://malayalees.ch/?p=30789 അൺലോക്ക് നാലാംഘട്ട മാർഗ നിർദേശങ്ങൾ കേന്ദ്രസർക്കാർ ഇന്ന് പ്രസിദ്ധീകരിച്ചേക്കും. സെപ്തംബർ ഒന്ന് മുതൽ അൺലോക്ക് നാല് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്.

പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകുന്ന മുറയ്ക്ക് ഇത് പ്രസിദ്ധീകരിക്കും. മെട്രോ ട്രെയിൻ സർവീസുകളുൾപ്പെടെ അൺലോക്ക് നാലാം ഘട്ടത്തിൽ പുനഃരാരംഭിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുമെന്നാണ് സൂചന. നിരവധി സംസ്ഥാനങ്ങൾ മെട്രോ സർവീസുകൾ പുനഃരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

പരീക്ഷണാടിസ്ഥാനത്തിലാകും മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കുക. കൂടുതൽ ട്രെയിൻ സർവീസുകൾ ഈ ഘട്ടത്തിൽ പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എയർകണ്ടീഷൻ ചെയ്ത ബസുകളുൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബസ് സർവീസുകളും ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്നത് ഈ ഘട്ടത്തിലും ഉണ്ടകില്ല എന്നാണ് വിവരം. കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചാലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടായിരിക്കും. മാർച്ച് 24നാണ് രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

]]>
അൺ ലോക്ക് രണ്ടാം ഘട്ടം: ജൂലൈ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും, രാജ്യാന്തര വിമാന സർവീസും ഇല്ല https://malayalees.ch/central-government-guidelines-on-unlock-second-stage/ Tue, 30 Jun 2020 04:12:57 +0000 https://malayalees.ch/?p=27781 അൺ ലോക്ക് രണ്ടാം ഘട്ട മാർഗരേഖയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. തിയേറ്ററുകള്‍, ജിംനേഷ്യം, ബാറുകള്‍, മെട്രോ, നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവ അടഞ്ഞുകിടക്കും. പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്.

അൺലോക്ക് രണ്ടാം ഘട്ടത്തിന്‍റെ മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. അന്താരാഷ്ട്ര വിമാന സർവീസുകൾ, സ്കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്‍ററുകൾ തുടങ്ങിയവ ജൂലൈ 31 വരെ പ്രവർത്തിക്കില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്ന വിമാനങ്ങൾക്ക് സർവീസ് നടത്താം. മെട്രോ ട്രെയിൻ സർവീസുകള്‍ ഉണ്ടാവില്ല. സിനിമാ തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, സ്വിമ്മിങ് പൂളുകൾ, എന്‍റർടെയ്ൻമെന്‍റ് പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയും തുറക്കില്ല. ആൾക്കൂട്ടമുള്ള രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പരിപാടികൾക്ക് വിലക്ക് തുടരും. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ പരിശീലന സ്ഥാപനങ്ങൾക്ക് ജൂലൈ 15 മുതൽ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കാം.

രാത്രി കാല കർവ്യുവിന്‍റെ സമയം രാത്രി 10 മണി മുതൽ രാവിലെ അഞ്ച് മണി വരെ ആക്കി കുറച്ചു. നിലവിൽ അനുവദിച്ചിട്ടുള്ള ആഭ്യന്തര വിമാന സർവീസുകളും ട്രെയിൻ സർവീസുകളും ഘട്ടംഘട്ടമായി വർധിപ്പിക്കും. ബാറുകളിൽ ഇരുന്ന് മദ്യപാനം അനുവദിക്കില്ല. കടകളിൽ സ്ഥലസൗകര്യമനുസരിച്ച് അഞ്ചിൽ കൂടുതൽ ആളുകൾക്ക് പ്രവേശിപ്പിക്കാമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

കാര്യമായ ഇളവില്ലാതെയാണ് കേന്ദ്രം അൺ ലോക്ക് രണ്ടാം ഘട്ട മാർഗരേഖ പുറത്തിറക്കിയത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിലാണ് വലിയ ഇളവുകള്‍ നല്‍കാത്തത്.

]]>