university – malayalees.ch https://malayalees.ch Malayalam Online News Portal Wed, 26 Jul 2023 11:22:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png university – malayalees.ch https://malayalees.ch 32 32 ബ്രിട്ടനിൽ മലയാളി വിദ്യാർത്ഥികളോട് വിവേചനം: ഇടപെട്ട് എസ്എഫ്ഐ https://malayalees.ch/discrimination-against-malayali-students-in-britain-sfi-intervenes/ Wed, 26 Jul 2023 10:12:05 +0000 https://malayalees.ch/?p=85070 ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർത്ഥികളോട് അധ്യാപകർ വിവേചനം കാട്ടുന്നതായി ആരോപണം. എംഎസ്‌സി അക്കൗണ്ടിങ്‌ ആൻഡ്‌ ഫിനാൻസ്‌ സ്റ്റഡീസ്‌ വിദ്യാർത്ഥികളാണ്‌ ശ്രീലങ്കൻ/മലേഷ്യൻ അധ്യാപകനിൽ നിന്ന്‌ വിവേചനവും വംശീയാധിക്ഷേപവും നേരിട്ടത്. വിദ്യാർത്ഥികളെ അധ്യാപകർ കൂട്ടത്തോടെ പരാജയപ്പെടുത്തുകയാണെന്ന് മലയാളി വിദ്യാർത്ഥിനി.

ടാക്സേഷൻ ആൻഡ്‌ ഓഡിറ്റിങ് പഠിപ്പിക്കാനെത്തിയ അധ്യാപകൻ ആദ്യ ദിവസം തന്നെ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥിനി പറയുന്നു. പണം സമ്പാദിക്കാനാണ് മലയാളികൾ യുകെയിലെത്തുന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷയിൽ മലയാളി വിദ്യാർത്ഥികളെ മാത്രം തോൽപ്പിക്കുമെന്നുമായിരുന്നു ഭീഷണി. ഫലം വന്നപ്പോൾ 90 ഓളം വിദ്യാർത്ഥികളെ പരാജയപ്പെടുത്തിയെന്നും വിദ്യാർത്ഥിനി.

രണ്ടാമത്തെ ശ്രമത്തിലും വിദ്യാർത്ഥികളെ പരാജയപ്പെടുത്തി. കൂടാതെ മലയാളി വിദ്യാർത്ഥികളുടെ ഐഡി കാർഡുകൾ പിടിച്ചെടുത്തു. ഉത്തരപേപ്പറുകൾ മുഖത്തേക്ക് എറിഞ്ഞതായും പഠനം പൂർത്തിയാക്കാൻ നിൽക്കാതെ മറ്റ്‌ ജോലികൾ നോക്കുന്നതോ വിവാഹം ചെയ്യുന്നതോ ആകും നല്ലതെന്നും അധ്യാപകൻ പറഞ്ഞതായി വിദ്യാർഥിനികൾ ആരോപിക്കുന്നു. ഇതേത്തുടർന്നാണ് ഒരുസംഘം വിദ്യാർത്ഥികൾ ബ്രിട്ടനിലെ എസ്‌എഫ്‌ഐ പ്രവർത്തകരെ ബന്ധപ്പെട്ടത്‌.

ഒക്‌ടോബറിൽ പ്രത്യേക ഓൺലൈൻ പരീക്ഷ നടത്താമെന്ന്‌ ഉറപ്പ് ലഭിച്ചു. ഇതോടെ വിദ്യാർത്ഥികൾക്ക്‌ വിസാ കാലാവധി നീട്ടേണ്ട സാഹചര്യം ഒഴിവായി.

]]>
മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷകൾ മാറ്റി https://malayalees.ch/mahatma-gandhi-university-exams-changed/ Wed, 10 Aug 2022 12:33:02 +0000 https://malayalees.ch/?p=66216 മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് 11ന്  നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര മേഖലയിലാകും കൂടുതൽ മഴ ലഭിക്കുക. ഒഡിഷയ്ക്ക് മുകളിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദവും ഗുജറാത്ത് മുതൽ കേരള തീരം വരെയുള്ള ന്യൂനമർദപ്പാത്തിയുമാണ് മഴ തുടരാൻ കാരണം. കടലിൽ പോകുന്നതിന് മൽസ്യതൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.

തൃശൂരിൽ ഇന്ന് രാവിലെ 6 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയത് ആശങ്ക പടർത്തി. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. വൈദ്യുതി കമ്പികളും പൊട്ടി വീണു. ജില്ലയിൽ ഇന്ന് മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തൃശൂരിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

]]>
കാസർഗോഡ് കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിൽ രാത്രികാല യാത്രയ്ക്ക് നിരോധനം; പ്രതിഷേധം ശക്തം https://malayalees.ch/central-university-kerala-protest/ Thu, 21 Jul 2022 04:27:49 +0000 https://malayalees.ch/?p=65165 കാസർഗോഡ് കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തം. രാത്രി പതിനൊന്ന് മണിക്ക് ശേഷം വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് പുതിയ സർക്കുലർ. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമാണെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം.

സർവകലാശാല ഹോസ്റ്റലിന് പുറത്തും, ക്യാമ്പസിലുമാണ് വിദ്യാർത്ഥികൾക്ക് രാത്രികാലയാത്ര നിരോധനം ഏർപ്പെടുത്തിയത്. രാത്രി പതിനൊന്ന് മണിക്ക് ശേഷം ക്യാമ്പസിലേക്ക് പ്രവേശിക്കരുതെന്നാണ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം. എന്നാൽ പരീക്ഷകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ പഠനത്തെയും കലാലയ ജീവിതത്തെയും ബാധിക്കുന്ന പുതിയ നിയന്ത്രണം ഒഴിവാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

രാത്രികാല നിയന്ത്രണം പുറത്ത് താമസിക്കുന്ന വിദ്യാർത്ഥികളെയാണ് ഏറെ ബാധിക്കുന്നത്. വിഷയത്തിൽ ഇതിനകം വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

അതേസമയം, പ്രത്യേക അനുമതിയോടെ ഗവേഷക വിദ്യാർത്ഥികൾക്ക് നിയന്ത്രണത്തിൽ ഇളവു നൽകുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. എന്നാൽ നിയന്ത്രണം പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

]]>
സർവകലാശാല വിഷയം; അനുനയത്തിന് വഴങ്ങാതെ ഗവർണർ https://malayalees.ch/university-issue-governor-against-pinarayivijayan/ Sat, 11 Dec 2021 04:03:29 +0000 https://malayalees.ch/?p=53830 സർവകലാശാല വിഷയത്തിൽ അനുനയത്തിന് വഴങ്ങാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവർണറെ കണ്ടെങ്കിലും നിലപാടിൽ മാറ്റമില്ല. സർവകലാശാലകളുടെ ചാൻസലർ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്ന് ഗവർണർ വ്യക്തമാക്കി.

സർവകലാശാല വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് പ്രതിപക്ഷം രംഗത്തെത്തി. സർവകലാശാലകളുടെ ചാൻസലർ പദവി മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

അതേസമയം സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത എതിർപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രംഗത്തെത്തിയിരുന്നു. കാലടി, കണ്ണൂർ സർവകലാശാലകളിലെ വി സി നിയമനങ്ങളിൽ അതൃപ്തി. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവർണർ സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.

കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ഇങ്ങനെയാണെങ്കിൽ സർവകലാശാലകളുടെ ചാൻസലർ എന്ന പരമാധികാര പദവി താൻ ഒഴിഞ്ഞുതരാമെന്നും, സർക്കാരിന് വേണമെങ്കിൽ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തിൽ ഗവർണർ പറയുന്നു.

ഇതോടൊപ്പം കാലടി സംസ്കൃതസർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതും പ്രതിഷേധത്തിന് കാരണമാണ്. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സർക്കാർ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് രാജ്ഭവന് നൽകി. ഇതിൽ ഗവർണർ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണർ കത്തിൽ കുറ്റപ്പെടുത്തുന്നു.

]]>