United Nations – malayalees.ch https://malayalees.ch Malayalam Online News Portal Tue, 22 Nov 2022 04:10:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png United Nations – malayalees.ch https://malayalees.ch 32 32 ലോകത്ത് എല്ലാ 11 മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു : യുഎൻ https://malayalees.ch/one-woman-dies-in-every-11-minute-says-un/ Tue, 22 Nov 2022 04:10:51 +0000 https://malayalees.ch/?p=71653 ലോകത്ത് എല്ലാ പതിനൊന്ന് മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു. ഒരു വനിതയോ പെൺകുട്ടിയോ, പങ്കാളിയാലോ അടുത്ത കുടുംബംഗത്താലോ കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

സ്ഥിതി വിവരങ്ങളെ ഉദ്ധരിച്ച് യു.എൻ സെക്രറി ജനറൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 15-49 നും ഇടയിൽ പ്രായമുള്ള എല്ലാ 10 വനിതകളിലും ഒരാൾ ലൈംഗിക-മാനസ്സിക അതിക്രമങ്ങളുടെ ഇരയാണ്. കോറോണാ വ്യാപനത്തിന് ശേഷം 4 ൽ 1 വനിതയും കുടുംബ പ്രശ്‌നങ്ങൾ നേരിടുന്നവരാണെന്നും യു.എൻ പറയുന്നു.

ലോകത്തെ എല്ലാ രാജ്യങ്ങളും വനിതകളുടെ അവകാശങ്ങൾക്കായുള്ള അവബോധം സ്യഷ്ടിക്കാൻ 50 ശതമാനം അധിക തുക മാറ്റി വയ്ക്കണമെന്നും യു.എൻ വ്യക്തമാക്കി.

]]>
ഇന്ത്യയുടെ ജിഡിപി കുത്തനെ ഇടിയുമെന്ന് യുഎന്‍ ഏജന്‍സി; ഈ വര്‍ഷം ജിഡിപി 5.7 ശതമാനമാകുമെന്ന് റിപ്പോര്‍ട്ട് https://malayalees.ch/indias-economy-to-grow-5-7-in-2022-4-7-in-2023-unctad/ Tue, 04 Oct 2022 09:44:40 +0000 https://malayalees.ch/?p=68998 2022ല്‍ ഇന്ത്യയുടെ ജിഡിപി 5.7 ശതമാനം മാത്രമായിരിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫെറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റ്. 2023ല്‍ നാല് ശതമാനത്തിലേക്ക് വീണ്ടും ജിഡിപി നിരക്ക് താഴുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 20212ല്‍ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനമായിരുന്നു.

ഇന്ത്യ ബ്രിട്ടണിനെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയത് സമീപ ദിവസങ്ങളിലാണ്. എന്നാല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ സമീപ ഭാവിയില്‍ കാര്യമായ ഇടിവുണ്ടാകും എന്നാണ് യുഎന്‍സിടിഡിയുടെ റിപ്പോര്‍ട്ടിലുള്ളത്.

തിങ്കളാഴ്ചയാണ് യു എന്‍ ഏജന്‍സി വാര്‍ഷിക ട്രേഡ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 2023 കഴിയുന്നതോടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൊവിഡ് പൂര്‍വ്വ ട്രെന്‍ഡുകളിലേക്ക് തിരിച്ചുപോകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

]]>
ഒരുദിവസം 4,000 പേർക്ക് എച്ച്‌ഐവി; ഞെട്ടിക്കുന്ന കണക്ക് നിരത്തി ഐക്യരാഷ്ട്രസഭ https://malayalees.ch/4000-people-infected-with-hiv-across-world-every-day-un/ Mon, 01 Aug 2022 08:27:20 +0000 https://malayalees.ch/?p=65709 ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. എച്ച്ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു. യു.എന്നിന്‍റെ ഗ്ലോബൽ എച്ച്ഐവി റെസ്പോണ്‍സ് എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്.

കഴിഞ്ഞ രണ്ട് വർഷങ്ങളിലായുണ്ടായ കൊവിഡ് 19 പ്രതിസന്ധിയിൽ എച്ച്‌ഐവിക്കെതിരായ പ്രതിരോധം കുത്തനെ ഇടിഞ്ഞുവെന്നാണ് പഠനം. കൃത്യമായ രോ​ഗപ്രതിരോധത്തിലെ അപാകതകൾ മൂലം ദശലക്ഷക്കണക്കിന് ജീവനുകളാണ് അപകടത്തിലാകുന്നത്. കാനഡയിലെ മോൺട്രിയലിൽ നടക്കുന്ന അന്താരാഷ്ട്ര എയ്ഡ്‌സ് കോൺഫറൻസിന് മുന്നോടിയായാണ് സാഹചര്യം വളരെ മോശമാണെന്ന് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് പുറത്തിറക്കിയത്.

മധ്യ ഏഷ്യ, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, നോർത്ത് ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലാണ് എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതൽ. എയിഡ്സ് ബാധിതരുടെ എണ്ണം ഏഷ്യ പസഫിക്ക് മേഖലകളിൽ വളരെ കൂടുതലാണ്. കിഴക്കൻ – തെക്കൻ ആഫ്രിക്കയിൽ രോഗ പ്രതിരോധ മേഖലയിലെ പുരോ​ഗതി 2021-ൽ കുറഞ്ഞുവെന്നും റിപ്പോർട്ട് വ്യക്‌തമാക്കുന്നു.

എയ്‌ഡ്‌സ് പ്രതിരോധം മന്ദ​ഗതിയിലാകുന്നത് വലിയ അപകടമാണെന്നും ഇക്കാര്യത്തിൽ ജാ​ഗ്രത പുലർത്തണമെന്നും യുഎൻഎഐഡിഎസ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ വിന്നി ബയനിമ പറയുന്നു. 6,50,000 എയ്‌ഡ്‌സ് മരണങ്ങളാണ് 2021-ൽ മാത്രം റിപ്പോർട്ട് ചെയ്‌തത്. 2025 ആകുമ്പോൾ പ്രതിവർഷ രോഗികളുടെ എണ്ണം 370,000 ആക്കണമെന്നതായിരുന്നു ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ ലക്ഷ്യം. എന്നാൽ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 2025 ആകുമ്പോൾ പ്രതിവർഷം പുതിയ അണുബാധ കേസുകളുടെ എണ്ണം 1.2 ദശലക്ഷത്തിലധികമാവുമെന്ന് വിന്നി ബയനിമ മുന്നറിയിപ്പ് നൽകുന്നു.

]]>
പുടിനേയും സെലന്‍സ്‌കിയേയും നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ യുഎന്‍ സെക്രട്ടറി ജനറല്‍; ഉടന്‍ കീവിലേക്ക് https://malayalees.ch/un-secretary-general-to-meet-putin-and-zelensky/ Sat, 23 Apr 2022 04:49:28 +0000 https://malayalees.ch/?p=60588 യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുക്രൈനിലേക്ക്. റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായും വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം ചര്‍ച്ച നടത്തും. വ്യാഴാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ കീവ് സന്ദര്‍ശിക്കുമെന്നാണ് വിവരം. യുദ്ധം അവസാനിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് അന്റോണിയോ ഗുട്ടെറസ് നേരിട്ട് ചര്‍ച്ചകള്‍ക്കായി എത്തുന്നത്.

ചൊവ്വാഴ്ച മോസ്‌കോയിലെത്തുന്ന ഗുട്ടെറസിനെ പുടില്‍ നേരിട്ടെത്തി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം പ്രസിഡന്റിനൊപ്പം ഉച്ചഭക്ഷണവും കഴിക്കും.

വ്യാഴാഴ്ച യുക്രൈനിലെത്തുന്ന ഗുട്ടെറസിനെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി സ്വീകരിക്കും. വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

]]>
അഫ്ഗാൻ വിഷയം: യു എൻ ചർച്ചയ്ക്ക് : ഭീഷണി നേരിടുന്നവരെ രക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണം https://malayalees.ch/un-meet-about-afghan-issue/ Tue, 17 Aug 2021 04:13:42 +0000 https://malayalees.ch/?p=48221 ഐക്യരാഷ്ട രക്ഷാ സമിതിയിൽ അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്നു. ലക്ഷക്കണക്കിന് അഫ്ഗാൻ ജനതയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് അഫ്ഗാൻ പ്രതിനിധി. അഫ്ഗാൻ ജനത ഭയപ്പാടിലാണ്,താലിബാൻ വീടുകളിൽ പരിശോധന നടത്തുന്നു. താലിബാനിൽ നിന്ന് ഭീഷണി നേരിടുന്നവരെ രക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണം.

ബലപ്രയോഗത്തിലൂടെ അധികാരത്തിലെത്തുന്ന ഒരു സംവിധാനത്തെയും അംഗീകരിക്കരുത്. പലായനം ചെയ്യുന്നവർക്ക് അയൽ രാജ്യങ്ങൾ അഭയം നൽകണമെന്ന് യു എൻ ഇൽ അമേരിക്കൻ പ്രതിനിധി. മനുഷ്യ അവകാശ ലംഘനം അനുവദിക്കാനാകില്ലെന്നും അമേരിക്കൻ പ്രതിനിധി. ജനാധിപത്യം സംരക്ഷിക്കണമെന്ന് യു എൻ ലെ ഫ്രഞ്ച് പ്രതിനിധി അറിയിച്ചു.അഫ്ഗാനിസ്ഥാനിലെ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്ന് നോർവേ.

അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുത്തതിനുള്ള ആദ്യ പ്രതികരണവുമായി ഇന്ത്യ. സംഭവ വികാസങ്ങൾ ശ്രദ്ധാ പൂർവം വീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. എംബസി ഉദ്യോഗസ്ഥരുടെയും സിഖ്,ഹിന്ദു തുടങ്ങിയ ന്യൂനപക്ഷ വിവഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കും. അഫ്‌ഗാനിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കും. ഇരു രാജ്യങ്ങളുടെയും വികസനത്തിനായി ഒപ്പം നിന്ന മുഴുവൻ അഫ്ഗാൻകാർക്കും പിന്തുണ. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ നിർത്തിയത് ഒഴിപ്പിക്കലിന് തടസ്സമായി.

അതേസമയം കാബൂളില്‍ ഇരുന്നൂറിലേറെ ഇന്ത്യക്കാര്‍ തിരികെയെത്താനാകാതെ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് സാഹചര്യത്തിലടക്കം തിരികെയത്താന്‍ കഴിയാത്തവര്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ഇന്ന് കാബൂളിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദുചെയതതാണ് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കിയത്. പലയിടത്തും ടെലഫോണ്‍ ബന്ധവും തകരാറിലായി.

]]>
കർഷകര്‍ക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് ഐക്യരാഷ്ട്രസഭ https://malayalees.ch/people-have-a-right-to-demonstrate-peacefully/ Sat, 05 Dec 2020 13:00:36 +0000 https://malayalees.ch/?p=36396 കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസഭ. കര്‍ഷകര്‍ക്ക് സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് ഐക്യരാഷ്ട്രസഭ വക്താവ് സെറ്റഫാൻ ഡുജാറിക് വ്യക്തമാക്കി. കര്‍ഷകസമരത്തെപ്പറ്റി വിദേശനേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ തെറ്റിദ്ധാരണാജനകമാണെന്ന കേന്ദ്രസര്‍ക്കാരിൻ്റെ മറുപടിയ്ക്ക് പിന്നാലെയായിരുന്നു യു.എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗൂട്ടെറസിൻ്റെ വക്താവിൻ്റെ പ്രതികരണം. ഇന്ത്യയിലെ സമരത്തെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു ആളുകള്‍ക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടന്നും സര്‍ക്കാരുകള്‍ അത് അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയത്.

കർഷകര്‍ക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് ഐക്യരാഷ്ട്രസഭ

ഇതിനിടെ കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ വിദേശ നേതാക്കള്‍ രംഗത്തെത്തി. സമരത്തെ അവഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി കനേഡിയൻ പ്രധാനമന്ത്രി ജസ്റഅറിൻ ട്രൂഡോയാണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ ഇതിനെതിരെ ഇന്ത്യ രംഗത്തെത്തിയെങ്കിലും ട്രൂഡോ തന്റെ പ്രസ്താവന ആവര്‍ത്തിക്കുകയാണുണ്ടായത്. യു.കെയിലെ 36 പാര്‍ലമെന്‍റ് അംഗങ്ങളും വിഷയത്തിൽ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെടണമെന്നും ഇന്ത്യയുമായി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

]]>
ലോകത്ത് പട്ടിണിയേറും; 100 ദശലക്ഷം പേര്‍ ദാരിദ്ര്യത്തിന്‍റെ പടുകുഴിയിലേക്ക് വീഴും https://malayalees.ch/more-people-could-slip-into-hunger-as-result-of-covid-19-says-un-chief/ Wed, 15 Jul 2020 05:01:49 +0000 https://malayalees.ch/?p=28530 അതേസമയം ലോകത്ത് കോവിഡ് രോഗികള്‍ ഒരു കോടി മുപ്പത്തി അയ്യായിരത്തിലേക്ക് അടുത്തു

ആഗോള സാമ്പത്തിക രംഗത്തെ കോവിഡ് പിന്നോട്ടടിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന. നൂറ് ദശലക്ഷം പേര്‍ അങ്ങേയറ്റം ദാരിദ്ര്യത്തിലേക്ക് പോകുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. അതേസമയം ലോകത്ത് കോവിഡ് രോഗികള്‍ ഒരു കോടി മുപ്പത്തി അയ്യായിരത്തിലേക്ക് അടുത്തു.

1870ല്‍ ഉണ്ടായിരുന്ന ആളോഹരി വരുമാനത്തിലേക്ക് സമ്പദ് വ്യവസ്ഥ കൂപ്പുകുത്തും എന്നിങ്ങനെയാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം. വിവിധ മേഖലഖളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് ഈ ദുരവസ്ഥയെ മറികടക്കാന്‍ വേണ്ടതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് ട്വീറ്റ് ചെയ്തു.

കോവിഡ് കൂടുതല്‍ രാജ്യങ്ങളില്‍ ഇനിയും നാശം വിതയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. വൈറസ് ഒന്നാം നമ്പര്‍ ശത്രുവായി തുടരുകയാണെന്ന് ഡബ്ള്യൂ.എച്ച്.ഒ തലവന്‍ ടെഡ്രോസ് ആദാനം ഗെബ്രിയേസസ് പറഞ്ഞു. ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി മുപ്പത്തിനാല് ലക്ഷം പിന്നിട്ടു. മരണം അഞ്ച് ലക്ഷത്തി എണ്‍പതിനായിരത്തിലേറെ. അമേരിക്കയില്‍ അറുപതിനായിരത്തിലേറെ പേര്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രണ്ടാമതുള്ള ബ്രസീലില്‍ നാല്‍പ്പത്തി മൂവായിരത്തിലേറെ പേര്‍‌ക്കും. അമേരിക്കയില്‍ തൊള്ളായിരത്തോളവും ബ്രസീലില്‍ 1300ലേറെയും മരണവും റിപ്പോർട്ട് ചെയ്തു. ആഫ്രിക്കയില്‍ രോഗികള്‍ ആറ് ലക്ഷം കവിഞ്ഞു.

അത്യാവശ്യ യാത്രകള്‍ക്കല്ലാതെ രാജ്യത്ത് പ്രവേശിക്കുന്നത് അമേരിക്കയും കാന‍ഡയും വിലക്കി. ആഗസ്ത് 21 വരെ നിയന്ത്രണം തുടരും. കോവിഡിന്‍റെ രണ്ടാം വ്യാപനം ഒഴിവാക്കാന്‍ പൊതുഗതാഗതം ജര്‍മനിയില്‍ നിരോധിച്ചു. ഫ്രാന്‍സില്‍ ഇന്‍ഡോര്‍ ആയ പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി.

]]>