United Kingdom – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Aug 2023 11:23:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png United Kingdom – malayalees.ch https://malayalees.ch 32 32 യുകെയിൽ പുതിയ കൊവിഡ് വേരിയന്റ് ‘എറിസ്’ വ്യാപിക്കുന്നതായി റിപ്പോർട്ട് https://malayalees.ch/new-covid-variant-eris-spreading-across-uk-report/ Sat, 05 Aug 2023 11:23:04 +0000 https://malayalees.ch/?p=85694 ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. അതിവേഗം പടരുന്ന ഒമൈക്രോണിൽ നിന്ന് ഉത്ഭവിച്ച ‘EG.5.1’ എന്ന പുതിയ വകഭേദം യുകെയിൽ തല പൊക്കുന്നതായാണ് റിപ്പോർട്ട്. ‘എറിസ്’ എന്ന് വിളിപ്പേരുള്ള EG.5.1 വേരിയന്റ് കഴിഞ്ഞ മാസമാണ് യുകെയിൽ ആദ്യമായി കണ്ടെത്തുന്നത്. ഇപ്പോൾ ഇത് രാജ്യത്ത് അതിവേഗം പടരുകയാണെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ അധികാരികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി PTI റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും ‘എറിസ്’ മൂലമാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) പറയുന്നത്. ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നത് പുതിയ കേസുകളുടെ 14.6 ശതമാനവും EG.5.1 മൂലമാണെന്നാണ്. റെസ്പിറേറ്ററി ഡാറ്റാമാർട്ട് സിസ്റ്റത്തിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട 4396 ശ്വാസകോശ സ്രവങ്ങളില്‍ 5.4 ശതമാനത്തിലും കൊവിഡ് സാന്നിധ്യം കണ്ടെത്തി. മുന്‍ റിപ്പോര്‍ട്ടില്‍ 4403 സ്രവങ്ങളില്‍ 3.7 ശതമാനത്തില്‍ മാത്രമേ കൊവിഡിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നുള്ളൂ. മുൻ ആഴ്ചകളെ അപേക്ഷിച്ച് ഈ ആഴ്ച കേസുകളുടെ നിരക്ക് വർധിച്ചിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും UKHSA റിപ്പോർട്ടിൽ പറയുന്നു.

അന്താരാഷ്ട്രതലത്തിൽ, പ്രത്യേകിച്ച് ഏഷ്യയിൽ കൊവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് ഹൊറൈസൺ ലെവൽ സ്‌കാനിംഗിലാണ് 2023 ജൂലൈ 3-ന് EG.5.1 ആദ്യമായി കണ്ടെത്തിയത്. ജൂലൈ 31 ൽ എറിസിനെ ഒരു വേരിയന്റായി തരംതിരിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വകഭേദങ്ങളുടെ പട്ടികയിലും EG.5.1 ഉണ്ട്. എക്സ്ബിബി.1.5, എക്സ്ബിബി.1.16, ബിഎ.2.75, സിഎച്ച്.1.1, എക്സ്ബിബി, എക്സ്ബിബി1.9.1, എക്സ്ബിബി 1.9.2, എക്സ്ബിബി.2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍. 45 രാജ്യങ്ങളിലായി 4722 സീക്വന്‍സുകള്‍ ഇജി 5.1 ന്‍റേതായി കണ്ടെത്തിയിട്ടുണ്ട്.

]]>
ബ്രിട്ടനിൽ മലയാളി വിദ്യാർത്ഥികളോട് വിവേചനം: ഇടപെട്ട് എസ്എഫ്ഐ https://malayalees.ch/discrimination-against-malayali-students-in-britain-sfi-intervenes/ Wed, 26 Jul 2023 10:12:05 +0000 https://malayalees.ch/?p=85070 ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർത്ഥികളോട് അധ്യാപകർ വിവേചനം കാട്ടുന്നതായി ആരോപണം. എംഎസ്‌സി അക്കൗണ്ടിങ്‌ ആൻഡ്‌ ഫിനാൻസ്‌ സ്റ്റഡീസ്‌ വിദ്യാർത്ഥികളാണ്‌ ശ്രീലങ്കൻ/മലേഷ്യൻ അധ്യാപകനിൽ നിന്ന്‌ വിവേചനവും വംശീയാധിക്ഷേപവും നേരിട്ടത്. വിദ്യാർത്ഥികളെ അധ്യാപകർ കൂട്ടത്തോടെ പരാജയപ്പെടുത്തുകയാണെന്ന് മലയാളി വിദ്യാർത്ഥിനി.

ടാക്സേഷൻ ആൻഡ്‌ ഓഡിറ്റിങ് പഠിപ്പിക്കാനെത്തിയ അധ്യാപകൻ ആദ്യ ദിവസം തന്നെ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥിനി പറയുന്നു. പണം സമ്പാദിക്കാനാണ് മലയാളികൾ യുകെയിലെത്തുന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷയിൽ മലയാളി വിദ്യാർത്ഥികളെ മാത്രം തോൽപ്പിക്കുമെന്നുമായിരുന്നു ഭീഷണി. ഫലം വന്നപ്പോൾ 90 ഓളം വിദ്യാർത്ഥികളെ പരാജയപ്പെടുത്തിയെന്നും വിദ്യാർത്ഥിനി.

രണ്ടാമത്തെ ശ്രമത്തിലും വിദ്യാർത്ഥികളെ പരാജയപ്പെടുത്തി. കൂടാതെ മലയാളി വിദ്യാർത്ഥികളുടെ ഐഡി കാർഡുകൾ പിടിച്ചെടുത്തു. ഉത്തരപേപ്പറുകൾ മുഖത്തേക്ക് എറിഞ്ഞതായും പഠനം പൂർത്തിയാക്കാൻ നിൽക്കാതെ മറ്റ്‌ ജോലികൾ നോക്കുന്നതോ വിവാഹം ചെയ്യുന്നതോ ആകും നല്ലതെന്നും അധ്യാപകൻ പറഞ്ഞതായി വിദ്യാർഥിനികൾ ആരോപിക്കുന്നു. ഇതേത്തുടർന്നാണ് ഒരുസംഘം വിദ്യാർത്ഥികൾ ബ്രിട്ടനിലെ എസ്‌എഫ്‌ഐ പ്രവർത്തകരെ ബന്ധപ്പെട്ടത്‌.

ഒക്‌ടോബറിൽ പ്രത്യേക ഓൺലൈൻ പരീക്ഷ നടത്താമെന്ന്‌ ഉറപ്പ് ലഭിച്ചു. ഇതോടെ വിദ്യാർത്ഥികൾക്ക്‌ വിസാ കാലാവധി നീട്ടേണ്ട സാഹചര്യം ഒഴിവായി.

]]>
18 വർഷമായി ജീന്‍സ് അലക്കിയിട്ട്; ദുര്‍ഗന്ധം വന്നാല്‍ ഫ്രീസറില്‍ വയ്ക്കും; യുവതി https://malayalees.ch/uk-woman-have-not-washed-jeans-in-18years/ Fri, 05 May 2023 04:18:12 +0000 https://malayalees.ch/?p=80715 താൻ ഉപയോഗിക്കുന്ന ജീന്‍സ് 18 വര്‍ഷമായി അലക്കിയിട്ടില്ലെന്ന് യുവതി. ഒരു ടെലിവിഷന്‍ ഷോയിലായിരുന്നു സാന്ദ്രയുടെ തുറന്നു പറച്ചില്‍. സാന്ദ്ര വില്ലിസെന്ന യുവതിയാണ് ജീന്‍സ് വാങ്ങിയിട്ട് ഇന്നേവരെ അലക്കിയിട്ടില്ലെന്ന് തുറന്നു പറഞ്ഞത്. (uk woman have not washed jeans in 18years)

ഇനി രണ്ട് വര്‍ഷം കൂടെ ആ ജീന്‍സ് കഴുകാതെ ഉപയോഗിക്കാനാവുമെന്നും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ ജീന്‍സ് ഉപയോഗിക്കുന്നതെന്നും സാന്ദ്ര സാന്ദ്ര വ്യക്തമാക്കി.

അഴുക്ക് പറ്റിയാല്‍ ആ ഭാഗം മാത്രം തുടച്ച് വൃത്തിയാക്കുമെന്നും ദുര്‍ഗന്ധമുണ്ടോയെന്ന് താന്‍ സ്ഥിരമായി പരിശോധിക്കുകയും ചെയ്യുമെന്നും സാന്ദ്ര പറയുന്നു. ദുര്‍ഗന്ധം അനുഭപ്പെടുന്ന സന്ദര്‍ഭത്തില്‍ ജീന്‍സ് ഫ്രീസറില്‍ വയ്ക്കുമെന്നും സാന്ദ്ര പറയുന്നു.

അലക്കാതിരുന്നതിനാല്‍ ഇന്‍ഡിഗോ ബ്ലൂ ജീന്‍സ് പുതിയത് പോലെ തന്നെയുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു. 20 വര്‍ഷത്തിലേറെക്കാലം ജീന്‍സ് അലക്കാതെ ഉപയോഗിക്കാമെന്ന് ഷോയില്‍ വിദഗ്ധര്‍ പറഞ്ഞതോടെയാണ് സാന്ദ്രയും ആളുകളെ ഞെട്ടിച്ചത്.

]]>
യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം മാറ്റിവെച്ചു https://malayalees.ch/uk-pm-boris-johnson-cancels-india-visit/ Wed, 06 Jan 2021 03:56:45 +0000 https://malayalees.ch/?p=38093 രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്ത്യന്‍ സന്ദര്‍ശനം മാറ്റിവെച്ചു. ഈ മാസം അവസാനമാണ് ബോറിസ് ജോണ്‍സന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം നടക്കേണ്ടിയിരുന്നത്. ജനുവരി 26ന് നടക്കുന്ന റിപബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ബോറിസ് ജോണ്‍സണെയായിരുന്നു നിശ്ചയിച്ചിരുന്നത്.

ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി വക്താക്കള്‍ അറിയിക്കുന്നു. കഴിഞ്ഞ രാത്രി പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൌണിന്‍റെയും ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍, യുകെയിൽ തുടരേണ്ടത് പ്രധാനമന്ത്രിയെന്ന നിലയില്‍ പ്രധാനമാണെന്ന് ബോറിസ് ജോണ്‍സന്‍ മോദിയെ അറിയിച്ചതായി ഡൌണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.

ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും വളർത്തിയെടുക്കുന്നത് തുടരുമെന്നും ഡൌണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ജി7 ഉച്ചകോടിക്ക് മുമ്പ് തന്നെ ഇന്ത്യ സന്ദര്‍ശനം നടത്തുമെന്ന് ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

]]>
ഇ​ന്ത്യ-​യു​.കെ വി​മാ​ന ​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു https://malayalees.ch/india-uk-flights-to-resume-from-january-eight/ Sat, 02 Jan 2021 04:47:13 +0000 https://malayalees.ch/?p=37903 ഇ​ന്ത്യ​യി​ൽ​നി​ന്നും യു.​കെ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. ജ​നു​വ​രി എ​ട്ട് മു​ത​ൽ വി​മാ​ന​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി​യാ​ണ് അ​റി​യി​ച്ച​ത്. അതിവേഗം വ്യാപിക്കുന്ന ജനതിക മാറ്റം വന്ന കോവിഡ് ബ്രിട്ടനിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിമാന സർവീസുകൾ നിർത്തിവച്ചത്.

ജ​നു​വ​രി 23വ​രെ ഓ​രോ ആ​ഴ്ച​യി​ലും 15 വി​മാ​ന​ങ്ങ​ൾ വീ​ത​മാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക. ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​കും സ​ർ​വീ​സ്. സർവീസുകളുടെ വിശദാംശങ്ങൾ ഡി.ജി.സി.എ ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡി​സം​ബ​ര്‍ 22 മു​ത​ൽ ഡി​സം​ബ​ര്‍ 31 വ​രെ​യാ​യി​രു​ന്നു വി​ല​ക്ക്. പി​ന്നീ​ട് ഇ​ത് ജ​നു​വ​രി എ​ട്ട് വ​രെ നീ​ട്ടു​ക​യാ​യി​രു​ന്നു.

]]>