union budget – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Feb 2023 04:22:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png union budget – malayalees.ch https://malayalees.ch 32 32 ഇത്തവണയെങ്കിലും എയിംസ് വരുമോ? ഈ ബജറ്റില്‍ കേരളത്തിന് പ്രതീക്ഷ കൂടുതല്‍ https://malayalees.ch/kerala-is-waiting-for-aiims-permission-in-union-budget-2023/ Wed, 01 Feb 2023 04:22:31 +0000 https://malayalees.ch/?p=75433 രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റവതരണത്തിന് കാത്തിരിക്കുന്ന കേരളത്തിന് എയിംസ് വലിയ പ്രതീക്ഷയാണ്. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസിന് ഇത്തവണയെങ്കിലും അനുമതി കിട്ടുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും അതിനുള്ള എല്ലാ യോഗ്യതയും സംസ്ഥാനത്തിനുണ്ടെന്നും മുഖ്യമന്ത്രി ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് പറഞ്ഞിരുന്നു.

ദീര്‍ഘകാലമായി കേരളം ഉന്നയിക്കുന്ന ആവശ്യമാണ് എയിംസ്. പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചര്‍ച്ചയില്‍ എയിംസ് ലഭ്യമാക്കുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി പങ്കുവച്ചെങ്കിലും അതുണ്ടായില്ല. കാലതാമസം വരുത്താതെ സംസ്ഥാനത്തിന്റെ ആവശ്യം ഈ ബജറ്റിലെങ്കിലും പരിഗണിക്കണമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. എയിംസിന്റെ കാര്യത്തില്‍ കേന്ദ്രം പച്ചക്കൊടി കാട്ടിയാല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കേരളം തയ്യാറെടുത്തുകഴിഞ്ഞു. കോഴിക്കോട് കിനാലൂരിലെ വ്യവസായ വകുപ്പിന്റെ ഭൂമിയാണ് ഇതിനായി കരുതിവച്ചിട്ടുള്ളത്.

തിരുവനന്തപുരം നെട്ടുകാല്‍തേരി, കോട്ടയം മെഡിക്കല്‍ കോളജ്, കളമശ്ശേരി എച്ച്.എം.ടി, കോഴിക്കോട് കിനാലൂര്‍ എന്നീ സ്ഥലങ്ങളാണ് എയിംസിനായി കേരളം മുന്നോട്ട് വച്ചത്. ഇതില്‍ കിനാലൂരിലെ വ്യവസായ വകുപ്പിന്റെ 150 ഏക്കര്‍ ഭൂമി പദ്ധതിക്കായി തിരഞ്ഞെടുത്ത് ആരോഗ്യവകുപ്പിന് കൈമാറാന്‍ തീരുമാനമാവുകയായിരുന്നു. എയിംസിനായി 100 ഏക്കര്‍ അധിക ഭൂമിയും ഏറ്റെടുത്ത് നല്‍കാമെന്നാണ് കേരളത്തിന്റെ ശുപാര്‍ശ. ബജറ്റില്‍ കൂടി പ്രഖ്യാപനമുണ്ടായാല്‍ സംസ്ഥാനത്തെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.

രാജ്യത്ത് 22 എയിംസ് സ്ഥാപിക്കുന്നതിനായി 2022ല്‍ അനുമതി നല്‍കിയ ഘട്ടത്തിലും കേന്ദ്രം കേരളത്തെ തഴഞ്ഞിരുന്നു. 14 സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമാണ് എയിംസ് അനുവദിച്ചിരുന്നത്. യുപിയിലും ജമ്മുകാശ്മീരിലും രണ്ട് എയിംസ് വീതം അനുവദിച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി എയിംസിനായി കേരളം കാത്തിരിക്കുകയാണ്.

]]>
സാമൂഹ്യ സുരക്ഷാ പെന്‍ഷനും പ്രസവാനുകൂല്യങ്ങളും കൂട്ടണം; സാമ്പത്തിക വിദഗ്ധരുടെ ബജറ്റ് നിര്‍ദേശങ്ങള്‍ https://malayalees.ch/economists-demands-in-union-budget-2023/ Wed, 01 Feb 2023 04:08:36 +0000 https://malayalees.ch/?p=75424 ഇത്തവണത്തെ കേന്ദ്രബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന് സാമ്പത്തിക വിദഗ്ധര്‍ അയച്ച കത്തിലെ വിവരങ്ങള്‍ പുറത്ത്. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണമെന്നും പ്രവസാനുകൂല്യങ്ങള്‍ക്ക് അധിക തുക അനുവദിക്കണമെന്നും 51 പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ അയച്ച കത്തില്‍ പറയുന്നു.

ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ ഓണററി പ്രൊഫസര്‍ ജീന്‍ ഡ്രെസ്, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ബെര്‍ക്ക്ലി എമറിറ്റസ് ഓഫ് ഇക്കണോമിക്സ് പ്രൊഫസര്‍ പ്രണബ് ബര്‍ധന്‍, ഐഐടി ഡല്‍ഹി ഇക്കണോമിക്സ് പ്രൊഫസര്‍ ആര്‍ നാഗരാജ്, ജെഎന്‍യു പ്രൊഫസര്‍ എമറിറ്റസ് സുഖദേവ് തൊറാട്ട് എന്നിവരടങ്ങിയ സംഘമാണ് കത്തയച്ചത്.

ദേശീയ വാര്‍ദ്ധക്യ പെന്‍ഷന്‍ പദ്ധതിക്ക് കീഴിലുള്ള വാര്‍ദ്ധക്യ പെന്‍ഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിഹിതം 2006 മുതല്‍ ഒരാള്‍ക്ക് പ്രതിമാസം 200 രൂപയായി തുടരുകയാണ്. 7,560 കോടി രൂപ ഇതിനായി അധിക ബജറ്റ് വിഹിതം ആവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിധവാ പെന്‍ഷന്‍ പ്രതിമാസം 300 രൂപയില്‍ നിന്ന് 500 രൂപയായി വര്‍ധിപ്പിക്കണം. ഇതിന് 1,560 കോടി രൂപ കൂടി വേണ്ടിവരും.

പ്രസവ ആനുകൂല്യമായി കുറഞ്ഞത് 8,000 കോടി രൂപ വേണം. ഒരു സ്ത്രീക്ക് ഒരു കുട്ടിക്കുള്ള പ്രസവാനുകൂല്യമേ കിട്ടൂ എന്ന നിയമവിരുദ്ധമായ നിയന്ത്രണം നീക്കണം എന്നും സാമ്പത്തിക വിദഗ്ധരുടെ നിര്‍ദേശങ്ങളില്‍ പറയുന്നു.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത്. നികുതി പരിഷ്‌കാരം ഉള്‍പ്പടെ നിരവധി ആശ്വാസ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായേക്കും.

]]>
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം https://malayalees.ch/parliament-budget-session-2023-starts-today/ Tue, 31 Jan 2023 04:03:24 +0000 https://malayalees.ch/?p=75340 പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ചൈനീസ് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ആകില്ലെന്നും അതിര്‍ത്തിയിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു.parliament budget session 2023 starts today

നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റ് ആണ് ഇത്തവണ അവതരിപ്പിക്കുന്നത്.

ബിബിസി ഡോക്യുമെന്ററി വിവാദം അടക്കമുള്ള വിഷയങ്ങളില്‍ ബജറ്റ് സമ്മേളനവും പ്രക്ഷുബ്ധമാകും. ഗവര്‍ണര്‍ – സര്‍ക്കാര്‍ ഏറ്റുമുട്ടലും ബിബിസി ഡോക്യുമെന്ററി വിവാദവും ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ചു രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. അതേ ബിബിസി ഡോക്യുമെന്ററി വിഷയം ആദ്യ ദിവസം തന്നെ ഉന്നയിക്കാനാണ് ഡിഎംകെയുടെ തീരുമാനം.

ഡോക്യുമെന്ററി വിവാദത്തോടൊപ്പം അദാനി വിഷയവും സഭയില്‍ ഉന്നയിക്കുമെന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയെ തുടര്‍ന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്ന കോണ്ഗ്രസ് ഇന്ന് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് സഭയില്‍ സ്വീകരിക്കേണ്ട നയ സമീപനങ്ങള്‍ ചര്‍ച്ച ചെയ്യും.

]]>
ബജറ്റ് 2022: വിപണി പ്രതീക്ഷിക്കുന്ന ശുഭവാര്‍ത്തകള്‍ ഇവയാണ് https://malayalees.ch/what-indian-markets-expect-from-union-budget-2022/ Thu, 27 Jan 2022 04:22:45 +0000 https://malayalees.ch/?p=56097 കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ശക്തമാകുന്നതിനിടെ ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിന്റെയും അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിന്റേയും സമ്മര്‍ദ്ദം ബജറ്റ് അടുമ്പോള്‍ വിപണിയും താങ്ങേണ്ടി വരുന്നുണ്ട്. എന്നിരിക്കിലും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ നികുതി വരവുണ്ടായതിന്റെ ആശ്വാസവും ഇത്തവണയുണ്ട്. ഇന്ത്യന്‍ വിപണിയെ അറിഞ്ഞ് നിക്ഷേപിക്കുന്നതിനായി ബജറ്റിന് മുന്‍പുള്ള സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ കാലാവസ്ഥയെ വിലയിരുത്തുമ്പോള്‍ ധനമന്ത്രിയില്‍ നിന്നും വിപണി പ്രതീക്ഷിക്കുന്നത് താഴെപ്പറയുന്ന കാര്യങ്ങളാണ്.

2021ല്‍ ധനകമ്മി ജിഡിപിയുടെ 9.2 ശതമാനമായി ഉയര്‍ന്ന സാമ്പത്തിക സാഹചര്യമാണ് മുന്നിലുള്ളത്. എന്നിരിക്കിലും 2022ല്‍ നികുതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുണ്ടായതിനാല്‍ ഇത് ജിഡിപിയുടെ 6.8 ശതമാനമായിട്ടുണ്ട്. തെരഞ്ഞടുപ്പുകള്‍ അടുക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റില്‍ വിപണിയെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളേക്കാള്‍ ജനപ്രിയ പ്രഖ്യാപനങ്ങളും സഹായ വാഗ്ദാനങ്ങളുമുണ്ടാകുമെന്നാണ് വിപണി ആശങ്കപ്പെടുന്നത്. എങ്കിലും ഐടി മേഖലയ്ക്ക് വലിയ കുതുപ്പുണ്ടാക്കാന്‍ ഉതകുന്ന സാഹചര്യം ഇത്തവണ സൃഷ്ടിക്കപ്പെടുമെന്നാണ് നിക്ഷേപകരുടെ വിലയിരുത്തല്‍. ഐടി ഓഹരിവിലയില്‍ വലിയ കുതിപ്പുണ്ടായത് വിപണിയില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ധനകമ്മിയെ ബാധിക്കാനിടയില്ലെന്നാണ് വിലയിരുത്തലുകള്‍.

ഉരുക്ക്, ഊര്‍ജം, മുതലായ മേഖലകളില്‍ സുസ്ഥിര വികസനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വലിയ പ്രോത്സാഹനമുണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം വര്‍ധിക്കുന്നതിനാല്‍ അതിനെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ആരോഗ്യരംഗത്തെ നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് ധനകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ആരോഗ്യ സംരക്ഷണത്തിന് ബജറ്റില്‍ ഇത്തവണയും വലിയ പ്രാധാന്യമുണ്ടാകുമെന്നാണ് പ്രതീക്ഷ.

മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക വീണ്ടെടുപ്പിനായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന പുത്തന്‍ നയങ്ങളിലാണ് വിപണിയുടെ പ്രതീക്ഷ. മൂലധന ചെലവ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചേക്കുമെന്നും വിപണി പ്രതീക്ഷിക്കുന്നുണ്ട്. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതികളുണ്ടാകും. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ കുടഞ്ഞെറിഞ്ഞ് സുസ്ഥിരതയും ദീര്‍ഘവീക്ഷണവുമുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന നയരൂപീകരണം ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ വിപണി ആഗ്രഹിക്കുന്നത്.

]]>