union budget 2022 – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Feb 2022 11:39:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png union budget 2022 – malayalees.ch https://malayalees.ch 32 32 ”പൊള്ളയായ ബജറ്റ്”; കർഷകരേയും ദരിദ്രരേയും അവഗണിച്ചെന്ന് രാഹുൽ ഗാന്ധി https://malayalees.ch/rahul-gandhi-reaction-on-union-budget/ Tue, 01 Feb 2022 11:39:15 +0000 https://malayalees.ch/?p=56339 മോദി സർക്കാരിന്റേത് പൊള്ളയായ ബജറ്റാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശമ്പളക്കാർക്കും മധ്യവർഗത്തിനും ദരിദ്രർക്കും യുവാക്കൾക്കും കർഷകർക്കും ചെറുകിട വ്യവസായികൾക്കും ഒന്നും ബജറ്റിൽ ഒരു ആനുകൂല്യവുമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

തൊഴിലില്ലായ്മയും പണപ്പെരുപ്പവും തകർത്ത സാധാരണക്കാർക്ക് ബജറ്റിൽ ഒന്നുമില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. പെഗാസസിലൂടെ കറങ്ങുന്ന ബജറ്റ് എന്നാണ് മമത ബജറ്റിനെ വിശേഷിപ്പിച്ചത്.

]]>
സമ്പന്നർക്ക് വേണ്ടിയുള്ള ബജറ്റ്; സാധാരണക്കാരന് ഒന്നുമില്ല: പ്രതിപക്ഷം https://malayalees.ch/budget-for-the-rich-nothing-in-it-for-poor-or-salaried-people-says-mallikarjun-kharge/ Tue, 01 Feb 2022 11:36:53 +0000 https://malayalees.ch/?p=56336 കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത് സമ്പന്നർക്കുള്ള ബജറ്റാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലികാർജുൻ ഖാർഗെ. പാവപ്പെട്ടവർക്കും ശമ്പളം വാങ്ങുന്ന സാധാരണക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. “2022 ഓടെ പാവങ്ങൾക്കായി നാല് കോടി വീടുകൾ നിർമിക്കുമെന്നാണ് നേരത്തെ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇത് വരെ രണ്ട് കോടി വീടുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. ഇപ്പോൾ അവർ പറയുന്നു 80 ലക്ഷം വീടുകൾ കൂടി നിർമ്മിക്കുമെന്ന്. എല്ലാ വാഗ്ദാനങ്ങളും പൊള്ളയാണെന്ന് തെളിയുകയാണ്.” – ഖാർഗെ പറഞ്ഞു.

സാധാരണ ശമ്പളക്കാർക്ക് ഒരുവിധ ഇളവും പ്രഖ്യാപിക്കാതെ കോർപറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത ഖാർഗെ സർക്കാരിന്റെ ഉറ്റ ചങ്ങാതിമാരായ സമ്പന്നർക്ക് വേണ്ടി മാത്രമുള്ളതാണ് ഈ ബജറ്റെന്നും വിമർശിച്ചു. തൊഴിലവസരണങ്ങൾ ഉൾപ്പെടെ സാധാരണക്കാർക്ക് ബജറ്റിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാൽ ഇതൊന്നും സഫലമാക്കാൻ ധനമന്ത്രിക്ക് കഴിഞ്ഞില്ലെന്നും രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമ്മ പറഞ്ഞു.

]]>
ബജറ്റ് ഇന്ത്യക്ക് നല്‍കുന്നത് വലിയ അവസരം; തുറന്ന മനസോടെ ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്ന് എം.പിമാരോട് പ്രധാനമന്ത്രി https://malayalees.ch/plenty-of-opportunities-for-india-in-todays-world-scenario-pm-narendra-modi-ahead-of-budget-session/ Mon, 31 Jan 2022 12:04:30 +0000 https://malayalees.ch/?p=56284 ബജറ്റ് സമ്മേളനത്തിൽ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് ഇന്ത്യക്ക് വലിയ അവസരമാണ് നൽകുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയില്‍ ലോകത്തിന് ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാൻ ബജറ്റിലൂടെ കഴിയും. ഇന്ത്യയുടെ വാക്സിനേഷന്‍ പദ്ധതി ലോകത്തിന് മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. നിലവിലെ ആഗോള സാഹചര്യത്തില്‍ ഇന്ത്യക്ക് ഒരു പാട് സാധ്യതകളുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച, വാക്‌സിനേഷന്‍ പ്രോഗ്രാം, തദ്ദേശീയമായി നിര്‍മ്മിച്ച വാക്‌സിനുകള്‍ എന്നിവയില്‍ ലോകത്തിന് ആത്മവിശ്വാസം പകരുന്നതിന് ബജറ്റ് സമ്മേളനം കരുത്തുപകരും. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബജറ്റ് സമ്മേളനത്തെയും ചര്‍ച്ചകളെയും ബാധിക്കുമെന്നത് സത്യമാണ്. രാജ്യത്ത് ഒരു വര്‍ഷം നടപ്പാക്കേണ്ട പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന രൂപരേഖ എന്ന നിലയില്‍ ബജറ്റ് സമ്മേളനത്തെ അതിന്റേതായ പ്രാധാന്യത്തോടെ കാണാന്‍ എം.പിമാര്‍ ശ്രമിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തി ഈ സമ്മേളനത്തെ ഫലപ്രദമാക്കണം. ഈ വര്‍ഷത്തിന്‍റെ അവശേഷിക്കുന്ന കാലത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുറന്ന മനസോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചര്‍ച്ചയില്‍ പങ്കെടുക്കണം. അതിലൂടെ വികസനത്തിന്‍റെ വേഗത കൂട്ടുന്നതില്‍ പങ്കാളികളായി മാറണമെന്നും മോദി അഭ്യര്‍ഥിച്ചു.

]]>
ജിഡിപി വളർച്ച 9.2 ശതമാനം: സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽ വെച്ച് ധനമന്ത്രി https://malayalees.ch/economic-survey-2022-fm-sitharaman-tables-report-in-budget-session/ Mon, 31 Jan 2022 07:55:29 +0000 https://malayalees.ch/?p=56270 ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവേ റിപ്പോർട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ചു. കേന്ദ്ര ബജറ്റ് 2022 ന് മുന്നോടിയായാണ് സാമ്പത്തിക സർവേ ഫലം പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 9.2 ശതമാനം ജിഡിപി വളർച്ച നേടാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ എട്ട് മുതൽ എട്ടര ശതമാനം വരെ വളർച്ച നേടാനാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ഈ സാമ്പത്തിക വർഷത്തിൽ കാർഷികോൽപ്പാദന രംഗത്ത് 3.9 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ ഫലം പറയുന്നുണ്ട്. വ്യാവസായിക രംഗത്ത് 11.8 ശതമാനം വളർച്ചയാണ് സർവേ പ്രതീക്ഷിക്കുന്നത്. സേവന രംഗത്ത് നടപ്പ് സാമ്പത്തിക വർഷം 8.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

ലോക്സഭയിൽ അവതരിപ്പിക്കുന്ന സാമ്പത്തിക സർവേ ഫലം ഇതിന് ശേഷം വൈകീട്ട് മൂന്നരയ്ക്ക് രാജ്യസഭയുടെ മേശപ്പുറത്തും വെക്കും. രാജ്യസഭയിൽ അവതരണം കഴിഞ്ഞാൽ സാമ്പത്തിക സർവേ ഫലം പുറത്തുവിടും. ഇതോടെ പൊതുജനത്തിന് ഇതിലെ വിശദാംശങ്ങൾ അറിയാനാകും.

കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അടുത്തിടെ നിയമിതനായ ഡോ അനന്ത നാഗേശ്വരൻ ദില്ലിയിൽ ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് വാർത്താ സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. സൻസദ് ടിവിയും പിഐബി ഇന്ത്യയും ഇത് തത്സമയം പ്രദർശിപ്പിക്കും.

]]>
കേന്ദ്ര ബജറ്റ് ഈ വര്‍ഷവും പേപ്പര്‍ രഹിതം https://malayalees.ch/union-budget-2022-paperless/ Sat, 29 Jan 2022 04:06:26 +0000 https://malayalees.ch/?p=56187 കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷത്തെ കേന്ദ്രബജറ്റും പേപ്പര്‍രഹിതമാക്കാന്‍ തീരുമാനം. ബജറ്റിന്റെ 14 രേഖകള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. www.indiabudget.gov.in വെബ്‌സൈറ്റില്‍ നിന്ന് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ബജറ്റ് രഹസ്യം ചോര്‍ന്നുപോകാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബജറ്റ് അവതരണം കഴിയുന്നത് വരെ ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ബജറ്റ് പ്രസില്‍ തുടരണമെന്നാണ് നിര്‍ദേശം. ഫെബ്രുവരി 1നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കുക.

ബജറ്റ് അവതരണത്തിനുമുന്‍പായി തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള തിരക്കിലാണ് ഓരോ മേഖലയിലേയും വിദഗ്ധര്‍. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് മാര്‍ക്കറ്റ് വിദഗ്ധര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ആഗോളതലത്തില്‍ സമീപഭാവിയില്‍ പലിശ നിരക്കിലുണ്ടാകാനിരിക്കുന്ന വര്‍ധനവ് ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപങ്ങളെ വലിയ അളവില്‍ സ്വാധീനിക്കാന്‍ ഇടയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വിദേശ പോര്‍ട്ഫോളിയോ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കെ വൈ സി മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നത് ഉള്‍പ്പെടെ പരിഗണിക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ഇതിനായി പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഡിമാന്റ് ഉയര്‍ത്തുക മുതലായവയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതെല്ലാം കൈവരിക്കുന്നതിനായി വിദേശ നിക്ഷേപങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊളളണമെന്നാണ് മാര്‍ക്കറ്റ് വിദഗ്ധരുടെ ആവശ്യം. ആഗോളതലത്തില്‍ തന്നെ മാന്ദ്യം നേരിടുമ്പോള്‍ സമ്പദ്വ്യവസ്ഥയെ പരിഷ്‌കരിക്കാനുള്ള ശ്രമം വലിയ വെല്ലുവിളിയാണ്. വിദേശനിക്ഷേപകരെ ആശ്രയിക്കാതെ വളര്‍ച്ചയുടെ ഗതിവേഗം വീണ്ടെടുക്കുന്നത് പ്രയാസമാകുമെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

2021ല്‍ ധനകമ്മി ജിഡിപിയുടെ 9.2 ശതമാനമായി ഉയര്‍ന്ന സാമ്പത്തിക സാഹചര്യമാണ് മുന്നിലുള്ളത്. എന്നിരിക്കിലും 2022ല്‍ നികുതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുണ്ടായതിനാല്‍ ഇത് ജിഡിപിയുടെ 6.8 ശതമാനമായിട്ടുണ്ട്. തെരഞ്ഞടുപ്പുകള്‍ അടുക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റില്‍ വിപണിയെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളേക്കാള്‍ ജനപ്രിയ പ്രഖ്യാപനങ്ങളും സഹായ വാഗ്ദാനങ്ങളുമുണ്ടാകുമെന്നാണ് വിപണി ആശങ്കപ്പെടുന്നത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ കുടഞ്ഞെറിഞ്ഞ് സുസ്ഥിരതയും ദീര്‍ഘവീക്ഷണവുമുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന നയരൂപീകരണം ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ വിപണി ആഗ്രഹിക്കുന്നത്.

]]>
കേന്ദ്രബജറ്റ് ഫെബ്രുവരി 1ന് തന്നെ; കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം നല്‍കും https://malayalees.ch/union-budget-2022/ Mon, 22 Nov 2021 08:46:07 +0000 https://malayalees.ch/?p=52879 കേന്ദ്രബജറ്റ് ഫെബ്രുവരി 1ന്. ബജറ്റ് തീയതി മാറ്റേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചു. കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സമയം ഇത്തവണ അനുവദിക്കും. പദ്ധതികള്‍ക്കായി വകയിരുത്തിയ തുകയുടെ വിനിയോഗത്തിന്റെ കാര്യത്തിലടക്കം കൂടുതല്‍ സമയം ലഭ്യമാക്കാന്‍ ഭരണപരമായ നടപടികളുണ്ടാകും.

കൊവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഈ വര്‍ഷം തുക വിനിയോഗത്തിന്റെ കാര്യത്തില്‍ ചില വീഴ്ചകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബജറ്റ് തീയതി മാറ്റിവക്കാമെന്നും തുക വിനിയോഗത്തിന് കൂടുതല്‍ സമയം നല്‍കാമെന്നുമായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ധനമന്ത്രാലയം ഇതിന് തയാറായില്ല.

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന നാലാമത്തെ ബജറ്റാണ് ഫെബ്രുവരിയിലേത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റവതരിപ്പിക്കും. ഒക്ടോബര്‍ 12 മുതല്‍തന്നെ ബജറ്റ് അവതരണത്തിനുമുന്നോടിയായുള്ള നടപടകള്‍ തുടങ്ങിക്കഴിഞ്ഞു. കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടയില്‍ വരുന്ന ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് പ്രതീക്ഷയുണ്ടാകും. തൊഴിലവസരങ്ങളും ബജറ്റില്‍ ഇടംനേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>