Union Budget 2021 – malayalees.ch https://malayalees.ch Malayalam Online News Portal Mon, 01 Feb 2021 08:39:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Union Budget 2021 – malayalees.ch https://malayalees.ch 32 32 ആരോഗ്യമേഖലക്ക് 64,180 കോടി https://malayalees.ch/union-budget-2021-live-updates/ Mon, 01 Feb 2021 08:39:41 +0000 https://malayalees.ch/?p=39433 ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ 137 ശതമാനം വര്‍ധനവുണ്ടായി

ആരോഗ്യ മേഖലക്കായി 64,180 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ 137 ശതമാനം വര്‍ധനവുണ്ടായി. പശ്ചാത്തല മേഖലാ വികസനത്തിന് 20,000 കോടിയും ബജറ്റില്‍ വകയിരുത്തി. 2.217 കോടി രൂപയാണ് വായു മലിനീകരണം മാറ്റിവച്ചിരിക്കുന്നത്.

വാക്സിനേഷൻ പദ്ധതിക്കായി 35,000 കോടി രൂപ നൽകി. ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കും. 2022 മാർച്ചിനുള്ളിൽ 8000 കിലോമീറ്റ൪ റോഡുകൾ വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

]]>
അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി കേന്ദ്ര പൊതുബജറ്റ് https://malayalees.ch/fm-nirmala-sitharaman-concludes-budget-address-introduces-bill-in-parliament/ Mon, 01 Feb 2021 08:37:00 +0000 https://malayalees.ch/?p=39429 64,000 കോടിയാണ് ആരോഗ്യമേഖലക്കായി വകയിരുത്തിയത്. കോവിഡ് വാക്സിനേഷനായി 35,000 കോടിയും അനുവദിച്ചു. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി വർധിപ്പിച്ചു

2021-2022 വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

64,000 കോടിയാണ് ആരോഗ്യമേഖലക്കായി വകയിരുത്തിയത്. കോവിഡ് വാക്സിനേഷനായി 35,000 കോടിയും അനുവദിച്ചു. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി വർധിപ്പിച്ചു. 75 വയസ് കഴിഞ്ഞ പെൻഷൻമാത്രം വരുമാനമായുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി.

കർഷക നിയമങ്ങൾക്കെതിരെ പ്രതിപക്ഷ പ്രതിഷേധവും സഭയിലുണ്ടായി. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ കറുത്ത ഗൗൺ ധരിച്ചാണ് സഭയിൽ എത്തിയത്. ബജറ്റ് അവതരിപ്പിക്കാനായി ധനമമന്ത്രി എഴുനേറ്റപ്പോൾ മുദ്രാവാക്യം വിളികളുമുണ്ടായി. എന്നാൽ ബജറ്റവതരണത്തിന് ശേഷം അവസരം നൽകുമെന്ന് ലോക്സഭ ചെയർമാൻ അറിയച്ചതിനെ തുടർന്ന് പ്രതിപക്ഷം ശാന്തരാകുകയായിരുന്നു. പേപ്പർ രഹിത ബജറ്റായിരുന്നു ധനമന്ത്രി അവതരിപ്പിച്ചത്.

]]>
പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കും https://malayalees.ch/senior-citizens-nris-get-tax-exemptions/ Mon, 01 Feb 2021 08:34:30 +0000 https://malayalees.ch/?p=39425 നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കും. കോർപ്പറേറ്റ് നികുതി ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ്

പ്രവാസികളുടെ ഇരട്ട നികുതി പ്രശ്നം പരിഹരിക്കാന്‍ ചട്ടം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കും. കോർപ്പറേറ്റ് നികുതി ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണ്.

പെന്‍ഷന്‍ വരുമാനം മാത്രമുള്ള 75 വയസ് കഴിഞ്ഞവര്‍ക്ക് ആദായ നികുതി ഒഴിവാക്കും. നാനൂറോളം കസ്റ്റംസ് നികുതിയിളവുകള്‍ പിന്‍വലിക്കും. പുതിയ കസ്റ്റംസ് നികുതി ഘടന കൊണ്ടുവരും. ചെറുകിട നികുതിദായകര്‍ക്കായി തര്‍ക്ക പരിഹാര പാനല്‍ കൊണ്ടുവരും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ് തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

]]>