uniform civil code – malayalees.ch https://malayalees.ch Malayalam Online News Portal Wed, 13 Sep 2023 04:43:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png uniform civil code – malayalees.ch https://malayalees.ch 32 32 ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കി നാഗാലാൻഡ് നിയമസഭ https://malayalees.ch/nagaland-house-clears-resolution-to-exempt-the-state-from-uniform-civil-code/ Wed, 13 Sep 2023 04:43:35 +0000 https://malayalees.ch/?p=87641 ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നാഗാലാൻഡ് നിയമസഭാ പാസാക്കി. ഈ മാസം ആദ്യം യുസിസി വിഷയത്തിൽ ഗോത്ര സംഘടനകളുടെയും മറ്റു പാർട്ടികളുടെയും അഭിപ്രായം തേടിയിരുന്നതായി നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അറിയിച്ചു. ( Nagaland House clears resolution to exempt the state from Uniform Civil Code )

പ്രതിനിധികൾ ഏകീകൃത സിവിൽ കോഡിനെതിരെ കടുത്ത അതൃപ്ത്തി രേഖപ്പെടുത്തി എന്നും നെഫ്യൂ റിയോ സഭയിൽ പറഞ്ഞു.ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് പ്രമേയത്തെ പിന്തുണച്ചത്.യുസിസിയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 22-ാമത് നിയമ കമ്മീഷന് സംസ്ഥാന മന്ത്രിസഭ നേരത്തെ തന്നെ നിവേദനം നൽകിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് പരിശോധിക്കാമെന്ന് അറിയിച്ചതായും സർക്കാർ സഭയിൽ വ്യക്തമാക്കിയിരുന്നു.എൻഡിഎ സഖ്യകക്ഷി ഭരിക്കുന്ന സംസ്ഥാനത്താണ് ഏക സിവിൽകോഡിനെതിരെ പ്രമേയം പാസാക്കിയത്.

]]>
ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം; പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും https://malayalees.ch/resolution-against-uniform-civil-code-in-kerala-assembly-today/ Tue, 08 Aug 2023 04:24:46 +0000 https://malayalees.ch/?p=85775 ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. പ്രമയത്തെ സഭ ഐകകണ്‌ഠേന പാസാക്കും.

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തിയയിരുന്നു. സംസ്ഥാനത്ത് സിപിഐഎം സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഐയും ഏകസിവില്‍ കോഡിനെ എതിര്‍ത്തിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നലെയാണ് തുടങ്ങിയത്. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങളാണ് പരിഗണിക്കുന്നത്.

അതേസമയം വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഓര്‍ഡിനന്‍സിന് പകരമുള്ള ഭേദതഗതി ബില്ലും ഇന്ന് നിയമസഭ പരിഗണിക്കും. ഡോ വന്ദനദാസ് കൊലപാതകത്തെ തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

]]>
നിയമപരമായി നേരിടും; ഏകീകൃത സിവില്‍ കോഡ് തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്ന് ലീഗ് https://malayalees.ch/muslim-league-will-face-legal-action-against-uniform-civil-code/ Tue, 04 Jul 2023 11:45:54 +0000 https://malayalees.ch/?p=83780 ഏകീകൃത സിവില്‍ കോഡ് തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. നിയമപരമായി നേരിടേണ്ട വിഷയമായതിനാല്‍ ബോധവത്ക്കരണം വേണമെന്നും ജാതിമതഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ശേഷമാണ് ലീഗ് നേതാക്കളുടെ പ്രതികരണം.

ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ തന്നെ പ്രശ്‌നമാണ്. വിവിധ വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്. പ്രതിഷേധങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളെ പങ്കെടുപ്പിക്കും. വിഷയം മുതലെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കെണിയില്‍ വീഴരുതെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശം. സിപിഐഎം ക്ഷണിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് ആ വിഷയം ചര്‍ച്ച ചെയ്തില്ലെന്നും ലീഗ് നേതാക്കള്‍ മറുപടി നല്‍കി.

എപി സമസ്ത, ഇ കെ സമസ്ത, കെഎന്‍എം വിസ്ഡം, എംഇഎസ്, തബ്ലീഗ്, ദക്ഷിണ കേരള മുസ്ലിം ജമാഅത്ത് എന്നിങ്ങനെ 11 സംഘടന പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. ഏകീകൃത സിവില്‍ കോഡ് മുസ്ലിംകളുടെ മാത്രമല്ല, ഗോത്രവര്‍ഗക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുന്ന കാര്യമാണെന്നും ഒരുമിച്ചുള്ള നീക്കമാണ് ഉണ്ടാകേണ്ടത് എന്നുമായിരുന്നു മുസ്ലിംലീഗ് നേതാവ് ഡോക്ടര്‍ എം കെ മുനീറിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.

സിവില്‍ കോഡിനെതിരെ പോരാടാന്‍ മതേതര കക്ഷികളുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയപ്പോള്‍ സിപിഐഎമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന ആരോപണത്തിലാണ് കോണ്‍ഗ്രസ്. സിപിഐഎമ്മിനുണ്ടായ മാറ്റത്തെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സ്വാഗതം പൂര്‍ണ മനസ്സോടെ സ്വാഗതം ചെയ്യുകയും ചെയ്തു. ശരീഅത്ത് വിഷയത്തിലും ഷാ ബാനു കേസിലും എടുത്ത നിലപാടല്ല സിപിഐഎമ്മിന് ഇപ്പോള്‍ എന്ന് രാഷ്ട്രീയ ചരിത്രം ഓര്‍മിപ്പിക്കുക കൂടിയാണ് പിഎംഎ സലാം.

]]>
ഏക സിവിൽ കോഡ്: സിപിഐഎമ്മിന് ആത്മാർത്ഥതയില്ലെന്ന് രമേശ് ചെന്നിത്തല https://malayalees.ch/uniform-civil-code-ramesh-chennithala-says-cpim-is-not-sincere/ Mon, 03 Jul 2023 11:49:47 +0000 https://malayalees.ch/?p=83719 ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഐഎമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന് ആത്മാർത്ഥതയില്ലെന്നാണ് വിമർശനം. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ ചെന്നിത്തല, കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് പറഞ്ഞു.

സിപിഐഎമ്മിൻ്റേത് രാഷ്ട്രീയ അജണ്ട. ഇഎംഎസിന്റെ നിലപാടിനെ തള്ളിപ്പറയാൻ സിപിഐഎം തയ്യാറാണോ? തെരത്തെടുപ്പ് അടുത്തപ്പോൾ വർഗീയ ധ്രുവീകരണത്തിനാണ് പാർട്ടി ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മോദിക്കും പിണറായിക്കും ഒരേ സ്വരമാണെന്നും സിപിഐഎമ്മിൻ്റേത് ഗൂഡ ഉദ്ദേശമാണെന്നും അദ്ദേഹം ആരോപിച്ചു. ഏക സിവിൽ കോഡ് വേണ്ടെന്നാണ് കോൺഗ്രസിന്റെ നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കി.

ഉന്മൂലന രാഷ്ട്രീയത്തിലാണ് സിപിഐഎം വിശ്വസിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ വധശ്രമ വെളിപ്പെടുത്തലിനോട് പ്രതികരിക്കവെയാണ് ചെന്നിത്തലയുടെ പ്രതികരണം. കെ സുധാകരൻ പറയുന്നതിൽ കഴമ്പുണ്ട്. ആക്രമണങ്ങളെ അതിജീവിച്ച വ്യക്തിയാണ് സുധാകരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തലസ്ഥാനമാറ്റ വിവാദത്തിൽ ഹൈബി ഈഡൻ്റെ നടപടി ശരിയായില്ലെന്ന് ചെന്നിത്തല പ്രതികരിച്ചു. ഹൈബിയുടേത് പക്വതയില്ലാത്ത തീരുമാനമാണ്. വ്യക്തിപരമായി ഹൈബിയുമായി സംസാരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

]]>
‘ഗോത്ര സ്വത്വത്തെ തകർക്കരുത്’; ഏകീക്രത സിവിൽ കോഡിനെ എതിർത്ത് സി.കെ ജാനു https://malayalees.ch/ck-janu-against-uniform-civil-code/ Mon, 03 Jul 2023 07:36:01 +0000 https://malayalees.ch/?p=83704 ഏകീക്രത സിവിൽ കോഡിനെ എതിർത്ത് സി.കെ ജാനു. ഏക സിവിൽ കോഡ് ആദിവാസി ജീവിതത്തെ ബാധിക്കും. ഗോത്ര സ്വത്വത്തെ തകർക്കരുതെന്നും ആദിവാസികളുടെ ജീവിതരീതി സിവിൽ നിയമങ്ങൾക്ക് അപ്പുറത്താണെന്നും സി.കെ ജാനു പറഞ്ഞു. 

‘ഓരോ വിഭാഗത്തിനും ഓരോ രീതികളുണ്ട്. സംസ്‌കാരവും ജീവിതവും നിലവിലുള്ളത് പോലെ തന്നെ തുടരേണ്ടതുണ്ട്. ഗോത്ര ജീവിതം പൊതുസമൂഹത്തിന് ഒരു തരത്തിലും ദോഷം ചെയ്യുന്ന ഒന്നല്ല. പ്രകൃതിയെയും മനുഷ്യരെയും സംരക്ഷിക്കുന്നതാണ് ഗോത്ര രീതികൾ. നൂറ്റാണ്ടുകളായി ഇത് തുടർന്ന് വരികയാണ്. ഇതിനെ ഇല്ലാതാക്കി മറ്റൊരു സംവിധാനത്തെ ഉൾക്കൊള്ളാൻ ആദിവാസികൾക്ക് കഴിയില്ല’ സി.കെ ജാനു പറഞ്ഞു.

തന്റെ തീരുമാനം എൻഡിഎയ്‌ക്കൊപ്പം തുടരാനാണെന്നും അത് രാഷ്ട്രീയമാണെന്നും രാഷ്ട്രീയവും സമുദായവും രണ്ടാണെന്നും സി.കെ ജാനു പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഐഎമ്മിനൊപ്പം ചേർന്നുള്ള പ്രതിഷേധത്തിനില്ലെന്നും സിപിഐമ്മിന് ഇരട്ടത്താപ്പാണെന്നും സി.കെ ജാനു ആരോപിച്ചു. പാർട്ടിയിൽ ആളെ കൂട്ടാനുള്ള രാഷ്ടീയമാണ് സിപിഐഎം നടത്തുന്നതെന്നും അതുകൊണ്ട് തന്നെ അവരുടെ പ്രതിഷേധങ്ങളിൽ വിശ്വാസമില്ലെന്നും സി.കെ ജാനു പറഞ്ഞു. ഏക സിവിൽ കോഡിനെതിരായുള്ള എതിർപ്പ് എൻഡിഎ വേദികളിൽ അവസരം കിട്ടിയാൽ ഉന്നയിക്കുമെന്നും അവർ വ്യക്തമാക്കി.

]]>
‘ഏക സിവിൽ കോഡ് ഭരണഘടനയ്ക്ക് എതിരായത്’: പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി https://malayalees.ch/uniform-civil-code-is-against-constitution-says-palayam-imam/ Thu, 29 Jun 2023 04:32:01 +0000 https://malayalees.ch/?p=83472 ഏക സിവിൽ കോഡ് നിയമം ഭരണഘടനക്ക് എതിരായതെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി. തിരുവനന്തപുരം ഈദ് ഗാഹിൽ പ്രഭാഷണം നടത്തുന്നിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നമ്മുടെ നാട്ടിൽ ഇതു നടപ്പാക്കുന്നത് നല്ലതല്ല. ബഹുസ്വരതയ്ക്ക് എതിരായി മാറും. വിശ്വാസികളുടെ ജീവിതത്തെ പ്രയാസകരമാക്കും. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രം പിന്മാറണം എന്നും മൗലവി ആവശ്യപ്പെട്ടു.

മണിപ്പൂരിലെ കലാപത്തെ പറ്റി വിമർശിച്ച ഇമാം അവിടെ ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെടുന്നതായി അറിയിച്ചു. മതപരമായി ഭിന്നിപ്പിച്ച് അധികാരം നിലനിർത്തുന്നതിൽ നിന്നും കേന്ദ്രം പിന്മാറണം. ധ്രുവീകരണ രാഷ്ട്രീയം നാടിന്റെ സമാധാനം തകർക്കുമെന്നാണ് മണിപ്പൂർ തെളിയിക്കുന്നത് എന്ന് അദ്ദേഹം അറിയിച്ചു.

കേരള സ്റ്റോറിക്ക് നേരെയും രൂക്ഷ വിമർശനം ഉന്നയിച്ച പാളയം ഇമാം വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് നാടിന്റെ സാഹോദര്യം തകർക്കാൻ മാത്രമേ ഇതു ഉപകരിക്കൂ എന്ന് വ്യക്തമാക്കി. ഒരു മതത്തെയും സംസ്ഥാനത്തെയും അപമാനിക്കാൻ മാത്രമേ ഈ നീക്കത്തെ സഹായിക്കു. സൗഹൃദത്തിന്റെ കേരള സ്റ്റോറികൾ എത്രയോ വേറെയുണ്ട്. സൗഹൃദങ്ങളെ തകർക്കാൻ ഒരു ശക്തിയെയും കഴുകന്മാരെയും അനുവദിക്കരുത്. തീവ്രവാദത്തെ ആരും അനുകൂലിക്കുന്നില്ല. ഇക്കാര്യം മുസ്ലീം പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് അദ്ദേഹം പ്രഭാഷണത്തിനിടെ പറഞ്ഞു.

]]>
ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് അനിവാര്യമെന്ന് അലഹബാദ് ഹൈക്കോടതി https://malayalees.ch/uniform-civil-code-is-necessity-for-country-says-alahabad-hc/ Sat, 20 Nov 2021 04:47:30 +0000 https://malayalees.ch/?p=52805 ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് അനിവാര്യമെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടനയുടെ 44ാം അനുഛേദം രാജ്യത്തെ ജനങ്ങളുടെ അവകാശമാണ്. ഏകീകൃത സിവില്‍ കോഡ് വേഗം നടപ്പിലാക്കണം എന്നും സുപ്രിംകോടതി അനുകൂല നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

മിശ്രവിവാഹവുമായി ബന്ധപ്പെട്ട 17 ഓളം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.ആര്‍ട്ടിക്കിള്‍ 44ഉം ആയി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നതിന് ഒരു പാനല്‍ രൂപീകരിക്കുന്നത് പരിഗണിക്കാനും കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സുനീത് കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

ന്യൂനപക്ഷ സമുദായത്തിന്റെ ഭയം മാത്രം കണക്കിലെടുത്ത് ഇത് നടപ്പാക്കാതിരിക്കാന്‍ ആകില്ല . മിശ്രവിവാഹിതരായവരെ കുറ്റവാളികളായി വേട്ടയാടാതിരിക്കാന്‍ ഈ നിയമം നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യയില്‍ ഉടനീളം ഏകീകൃത സിവില്‍ കോഡ് അത്യാവശ്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

]]>
രാജ്യത്തിന് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമുണ്ട് : ഡൽഹി ഹൈക്കോടതി https://malayalees.ch/india-needs-uniform-civil-code-observes-delhi-hc/ Fri, 09 Jul 2021 11:50:59 +0000 https://malayalees.ch/?p=46603 രാജ്യത്തിന് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമുണ്ടെന്ന് നിരീക്ഷിച്ച് ഡൽഹി ഹൈക്കോടതി. ആധുനിക ഇന്ത്യൻ സമൂഹത്തിൽ ജാതി മത അതിർവരമ്പുകൾ കുറഞ്ഞുവരുന്നു.

ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന ഏകീകൃത സിവിൽ കോഡ്, വ്യക്തി നിയമങ്ങൾ കാരണമുണ്ടാകുന്ന സംഘർഷങ്ങൾ ഇല്ലാതാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമവുമായി ബന്ധപ്പെട്ട വിധിയിലാണ് ഹൈക്കോടതി, ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ചത്.

വിധിയുടെ പകർപ്പ് കേന്ദ്രസർക്കാരിന് അയച്ചുകൊടുക്കാൻ നിർദേശം നൽകിയ ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ യുക്തമായ നടപടിയെടുക്കാനും നിർദേശം നൽകി.

]]>