UNICEF – malayalees.ch https://malayalees.ch Malayalam Online News Portal Tue, 13 Dec 2022 11:24:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UNICEF – malayalees.ch https://malayalees.ch 32 32 പോക്‌സോ കേസുകളില്‍ നാലില്‍ ഒന്നും പ്രണയബന്ധങ്ങള്‍: യുണിസെഫ് പഠനം https://malayalees.ch/25-of-pocso-cases-are-romantic-relations-study/ Tue, 13 Dec 2022 11:24:34 +0000 https://malayalees.ch/?p=72775 പശ്ചിമ ബംഗാള്‍, അസം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പോക്‌സോ കേസുകള്‍ സംബന്ധിച്ച് നടത്തിയ പഠനത്തിലൂടെ സുപ്രധാന കണ്ടെത്തലുകളുമായി പ്രോആക്ടീവ് ഹെല്‍ത്ത് ട്രസ്റ്റും യുണിസെഫ് ഇന്ത്യയും. ഈ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകളില്‍ നാലിലൊന്നും പ്രണയബന്ധങ്ങള്‍ മാത്രമാണെന്നാണ് കണ്ടെത്തല്‍. ഈ പ്രണയബന്ധങ്ങളില്‍ തന്നെ പകുതിയോളം പെണ്‍കുട്ടികളും 16 മുതല്‍ 18 വരെ വയസ് പ്രായമുള്ളവരാണെന്നും പഠനം അടയാളപ്പെടുത്തുന്നു. 

ഉഭയകക്ഷി സമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളുടെ പേരില്‍ കൗമാരക്കാരെ ക്രിമിനല്‍വത്ക്കരിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ വാക്കുകളെ ഈ പഠനഫലം ഊട്ടിയുറപ്പിക്കുന്നുണ്ട്. ഗവേഷകരായ സ്വാഗത രാഹയും ശ്രുതി രാമകൃഷ്ണനും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ ഭാഗമായി അസം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 2016-നും 2020-നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത 7,064 പോക്സോ വിധികളാണ് പരിശോധിച്ചത്. ഇതില്‍ 1,715 കേസുകളില്‍ പരാതിക്കാരും പ്രതികളും തമ്മില്‍ നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് പഠനം കണ്ടെത്തി.

1715 കേസുകളില്‍ 1508 എണ്ണത്തിലും അന്വേഷണഘട്ടത്തിലോ മൊഴിയെടുക്കുന്ന ഘട്ടത്തിലോ പ്രതിയുമായി പ്രണയത്തിലായിരുന്നെന്ന് പെണ്‍കുട്ടികള്‍ സമ്മതിച്ചതായും പറയുന്നുണ്ട്. പെണ്‍കുട്ടികളെ നിയന്ത്രിക്കാനും കുടുംബത്തിന് ഇഷ്ടമില്ലാത്ത ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടികളെ തടയാനും പെണ്‍കുട്ടികള്‍ ഒളിച്ചോടിയാല്‍ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കാനുമാണ് ഈ നിയമം പല കേസുകളിലും പ്രയോഗിക്കപ്പെട്ടതെന്ന് പഠനം അടിവരയിടുന്നു. ചില കേസുകളില്‍ വിവാഹ വാഗ്ദാനം പാലിക്കാന്‍ കുറ്റാരോപിതനെ പ്രേരിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായും നിയമം പ്രവര്‍ത്തിച്ചെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

]]>
അഫ്ഗാൻ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക; യുനിസെഫ് https://malayalees.ch/unicef-expresses-concern-over-violence-on-children/ Mon, 25 Apr 2022 04:20:26 +0000 https://malayalees.ch/?p=60631 അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി യുണിസെഫ്(UNICEF). ഒരാഴ്ചയ്ക്കിടെ മാത്രം അഫ്ഗാനിലെ സ്‌ഫോടനങ്ങളിൽ 50-ലധികം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത് സംഭവിക്കുന്നത് ഹീനമായ അവകാശ ലംഘനമാണെന്നും യുനിസെഫ് ഡയറക്ടർ ആരോപിച്ചു.

പെൺകുട്ടികൾക്ക് പഠനം നിഷേധിക്കുന്ന അഫ്ഗാൻ നിലപാടിനേയും യുഎൻ ഏജൻസി കുറ്റപ്പെടുത്തി. താലിബാൻ ഭരണകൂടം പഠന വിലക്ക് ഏർപ്പെടുത്തിയിട്ട് ഒരുമാസം പിന്നിടുന്നു. ആറാം ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. പഠനം അവരുടെ അവകാശമാണ്. തുടർന്നും ഇത് നോക്കിനിൽക്കാൻ കഴിയില്ലെന്ന് യുനിസെഫ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സാധ്യമായത് ചെയ്യും. അധ്യാപകർക്ക് ശമ്പളം നൽകുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തെ സഹായിക്കുമെന്ന് യുനിസെഫ് വാഗ്ദാനം ചെയ്തു. വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗുകളും പാഠപുസ്തകങ്ങളും എത്തിക്കും. തങ്ങളുടെ സഹായം ആവശ്യമുള്ള കുട്ടികളെ ഉപേക്ഷിക്കില്ലെന്നും യുനിസെഫ്.

അതേസമയം, 7മുതൽ 12 വരെയുള്ള പെൺകുട്ടികൾക്കായി സമീപഭാവിയിൽ സ്‌കൂളുകൾ തുറക്കുമെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

]]>
50000 ഡോളർ പിഎം കെയേഴ്സിലേക്ക് നൽകില്ല; കമ്മിൻസിന്റെ സംഭാവന യുണിസെഫിലേക്ക് https://malayalees.ch/pat-cummins-donates-50000-to-unicef-australias-india-covid-19-crisis-appeal-h/ Tue, 04 May 2021 04:12:42 +0000 https://malayalees.ch/?p=43641 പിഎം കെയേഴ്സിലേക്ക് 50000 ഡോളർ സംഭാവന നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഓസീസ് പേസർ പാറ്റ് കമ്മിൻസ്. യുണിസെഫ് ഓസ്ട്രേലിയയുടെ ഇന്ത്യ കൊവിഡ് സഹായനിധിയിലേക്കാണ് ഈ തുക കമ്മിൻസ് നൽകിയിരിക്കുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ക്രിക്കറ്റ് ഓസ്ട്രേലിയയും ഇന്ത്യയെ കൊവിഡ് പ്രതിസന്ധിയിൽ സഹായിക്കാൻ കൈകോർക്കും. യുണിസെഫ് ഓസ്ട്രേലിയയും ക്രിക്കറ്റ് ഓസ്ട്രേലിയയും ചേർന്നാണ് ഇന്ത്യയ്ക്ക് സഹായം എത്തിക്കുക. ഓക്സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വാങ്ങി ഇന്ത്യയിൽ എത്തിക്കാനാവും ഈ തുക ഉപയോഗിക്കുക

അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നത്തെ ആർസിബി-കെകെആർ മത്സരം മാറ്റിവച്ചിരുന്നു. തമിഴ്നാട് താരങ്ങളായ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരുണിൽ നിന്നാണ് സന്ദീപിന് കൊവിഡ് പകർന്നതെന്നാണ് നിഗമനം.

സന്ദീപ് വാര്യർക്ക് കൊവിഡ് പോസിറ്റീവായതിനു പിന്നാലെ കോൺടാക്ട് ട്രേസിങ് നടത്തുകയും വൈറസിൻ്റെ ഉറവിടം വരുൺ ചക്രവർത്തി ആണെന്ന് കണ്ടെത്തുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. വയറുവേദനയെ തുടർന്ന് വരുണിനെ ആശുപത്രിയിൽ ചില ടെസ്റ്റുകൾക്കായി കൊണ്ടുപോയിരുന്നു. ഈ സമയത്ത് വരുണിൽ വൈറസ് പ്രവേശിച്ചു എന്നാണ് കണക്കുകൂട്ടൽ. വൈറസ് വ്യാപനത്തെ തുടർന്ന് കൊൽക്കത്ത ടീം അംഗങ്ങൾ മുഴുവൻ അഹ്മദാബാദിലെ ഹോട്ടലിൽ ക്വാറൻ്റീനിൽ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച താരങ്ങളെ പ്രത്യേകം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

]]>
കോവിഡ് പ്രതിസന്ധി ഇന്ത്യയിലെ 286 മില്യണ്‍ കുട്ടികളെ ബാധിച്ചതായി യുനിസെഫ് https://malayalees.ch/286-million-school-children-in-india-affected-by-covid-19-unicef/ Fri, 28 Aug 2020 04:59:39 +0000 https://malayalees.ch/?p=30978 ലോകത്ത് കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്കെങ്കിലും ലോക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടമായിട്ടുണ്ടെന്ന് യുനിസെഫ്

ലോകത്ത് കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്കെങ്കിലും ലോക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടമായിട്ടുണ്ടെന്ന് യുനിസെഫ്. ലോക്ഡൌണില്‍ സ്കൂള്‍ മുടങ്ങിയ 150 കോടി കുട്ടികളില്‍ 46 കോടിയില്‍പരം വരുന്ന കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സംവിധാനം ഇല്ല. ലോകത്ത് വിദ്യാഭ്യാസ അടിയന്താരാവസ്ഥയുടെ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് യുനിസെഫ് ഡയറക്ടര്‍ ഹെന്‍റിറ്റ ഫോറെ വ്യക്തമാക്കി.

കോവിഡ് മഹാമാരി മൂലം സ്കൂളുകളടച്ചത് ഇന്ത്യയില്‍ പ്രീ-പ്രൈമറി മുതല്‍ സെക്കന്‍ഡറി തലം വരെ 286 മില്യണ്‍ കുട്ടികളെയാണ് ബാധിച്ചത്. ഇതില്‍ 49 ശതമാനം പെണ്‍കുട്ടികളാണ്. ഇതില്‍‌ തന്നെ ഭൂരിഭാഗം കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൌകര്യം ലഭിച്ചിട്ടില്ലെന്നും യുനിസെഫ് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ 1.5 മില്യണ്‍ സ്കൂളുകള്‍ കോവിഡ് കാലത്ത് അടച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ വിവിധ സൌകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇത് എത്രത്തോളം കുട്ടികളിലേക്ക് എത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമാണ്. കാരണം 24 ശതമാനം കുടുംബങ്ങളിലും ഇന്‍റര്‍നെറ്റ് സൌകര്യമില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൌകര്യം ലഭ്യമാകുന്നില്ല.

സ്കൂളുകള്‍ അടച്ചിരിക്കുന്നു, മാതാപിതാക്കള്‍ക്ക് ജോലിയില്ല. ഇന്ത്യയിലെ ഭൂരിഭാഗം കുടുംബങ്ങളും ബുദ്ധിമുട്ടിലാണ്..യുനിസെഫ് ഇന്ത്യ പ്രതിനിധി യാസ്മിൻ അലി ഹക്ക് പറഞ്ഞു. ഒരു തലമുറയിലെ തന്നെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുകയാണ്. ഓണ്‍ലൈന്‍ സൌകര്യം ലഭിക്കാത്തത് കുട്ടികള്‍ക്കിടയില്‍ പഠനവിടവ് സൃഷ്ടിക്കുന്നു. മാതാപിതാക്കളും സന്നദ്ധ സംഘടനകളും ഈ കുട്ടികള്‍ക്ക് പിന്തുണ നല്‍കുകയും വേണ്ട സൌകര്യങ്ങളൊരുക്കുകയും ചെയ്യണമെന്ന് അലി ആവശ്യപ്പെടുന്നു.

]]>