unempolyment – malayalees.ch https://malayalees.ch Malayalam Online News Portal Thu, 20 Aug 2020 13:55:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png unempolyment – malayalees.ch https://malayalees.ch 32 32 “യുവാക്കൾക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയം” രാഹുൽ ഗാന്ധി https://malayalees.ch/rahul-gandhi-again-attacks-govt-claims-india-won-t-be-able-to-give-jobs-to-youth/ Thu, 20 Aug 2020 13:54:58 +0000 https://malayalees.ch/?p=30560 വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്മയെയും സമ്പദ്‌വ്യവസ്ഥയുടെ നാശത്തെയും കുറിച്ചുള്ള സത്യം മറച്ചുവെക്കാനാവില്ല രാഹുൽ ഗാന്ധി ട്വിറ്റ് ചെയ്തു

യുവാക്കൾക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാരിന് പരാജയമെന്ന് രാഹുൽ ഗാന്ധി.”കോവിഡ് മൂലം കനത്ത നഷ്ടമുണ്ടാകുമെന്ന് ഞാൻ രാജ്യത്തിന് മുന്നറിയിപ്പ് നൽകിയപ്പോൾ മാധ്യമങ്ങൾ എന്നെ വിമര്‍ശിച്ചിരുന്നു. വരുന്ന മാസങ്ങളില്‍ ഇന്ത്യയിലെ യുവാക്കളുടെ അവസ്ഥ കൂടുതല്‍ മോശമാക്കും. ഇത് ഇന്ത്യയെ എത്രത്തോളം ബാധിക്കുമെന്ന് കാത്തിരുന്നു കാണം ”രാഹുൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

കഴിഞ്ഞ നാല് മാസത്തിനിടെ രണ്ട് കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. “കഴിഞ്ഞ നാല് മാസത്തിനിടെ രണ്ട് കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. രണ്ട് കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലായി. ഫേസ്ബുക്കിൽ വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്മയെയും സമ്പദ്‌വ്യവസ്ഥയുടെ നാശത്തെയും കുറിച്ചുള്ള സത്യം രാജ്യത്ത് നിന്ന് മറച്ചുവെക്കാനാവില്ലെന്നും രാഹുല്‍ ട്വിറ്റ് ചെയ്തിരുന്നു.

]]>