unemployment – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Jun 2021 13:17:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png unemployment – malayalees.ch https://malayalees.ch 32 32 കോവിഡ് രണ്ടാം തരംഗം; രാജ്യത്ത് ഒരു കോടി ആളുകൾ തൊഴിൽ രഹിതരായെന്ന് റിപ്പോർട്ട് https://malayalees.ch/covid-second-wave-one-crore-people-are-reported-to-be-unemployed-in-the-country/ Tue, 01 Jun 2021 13:16:53 +0000 https://malayalees.ch/?p=44951 കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ഒരു കോടി ആളുകൾ തൊഴിൽ രഹിതരായെന്ന് റിപ്പോർട്ട്. 97 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തിൽ കുറവുണ്ടായെന്നും സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി നടത്തിയ സർവേയിൽ പറയുന്നു. ഏപ്രിലിൽ എട്ട് ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മെയ് മാസം അവസാനിക്കുമ്പോൾ 12 ശതമാനമായി ഉയർന്നു. ജോലി നഷ്ടപ്പെട്ടവരിൽ സംഘടിത, അസംഘടിത മേഖലകളിൽ ഉള്ളവരും ഉൾപ്പെടും. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം കുറഞ്ഞു. വരുമാനത്തിൽ കുറവുണ്ടായില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 3 ശതമാനം പേർ മാത്രമാണ്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ സമ്പദ് വ്യവസ്ഥ പൂർവസ്ഥിതിയിലെത്തുമെന്നും സിഎംഐഇ വിലയിരുത്തുന്നു. അതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് താഴെയായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.62 ശതമാനമായി കുറഞ്ഞു. 92 ശതമാനത്തിന് മുകളിലാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. തമിഴ്നാട്, കർണാടക, ഒഡീഷ എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. ലോക്ഡൗൺ ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ ഫലം കണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് സംസ്ഥാന സർക്കാറുകളുടെ തീരുമാനം.

]]>
വാഗ്ദാനങ്ങള്‍ ബാക്കി; തൊഴിലില്ലായ്മ പുതിയ ഉയരത്തില്‍ https://malayalees.ch/urban-jobless-rate-rises-to-9-1-in-jan-mar-from-7-9-in-oct-dec-19/ Fri, 01 Jan 2021 14:01:52 +0000 https://malayalees.ch/?p=37871 ന്യൂഡല്‍ഹി: 2020 ജനുവരി-മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ നഗരമേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 9.1 ശതമാനമായി ഉയര്‍ന്നു. 2019ലെ ഒക്ടോബര്‍-ഡിസംബറിലെ 7.9 ശതമാനത്തില്‍ നിന്നാണ് ഇത് വര്‍ധിച്ചത്. 2019ല്‍ സമാന പാദത്തില്‍ 9.3 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്.

പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം കേന്ദ്ര സ്ഥിതി വിവര മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ജനുവരി-മാര്‍ച്ചില്‍ 15-29 വയസ്സിന് ഇടയില്‍ പ്രായമുള്ളവരിലെ നഗര തൊഴിലില്ലായ്മ 21.1 ശതമാനമായിരുന്നു. ഒക്ടോബര്‍-ഡിസംബറില്‍ 19.2 ശതമാനവും. കോവിഡ് മഹാമാരിയെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ക് ഡൗണാണ് കൂട്ട തൊഴില്‍ നഷ്ടത്തിന് കാരണമായത്. ജനുവരി-മാര്‍ച്ചില്‍ വനിതാ തൊഴില്ലായ്മയും റെക്കോര്‍ഡിട്ടിരുന്നു; 10.5%.

നേരത്തെ, പ്രതിവര്‍ഷം രണ്ടു കോടി തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നത്. 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാല്‍ ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ വാഗ്ദാനം ഉള്‍പ്പെടുത്തിയിരുന്നില്ല. അധികാരമേറ്റ ശേഷം തുടര്‍ച്ചയായി തൊഴില്‍ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്‌ കേന്ദ്രസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

]]>