Under 19 World Cup – malayalees.ch https://malayalees.ch Malayalam Online News Portal Mon, 16 Jan 2023 10:11:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Under 19 World Cup – malayalees.ch https://malayalees.ch 32 32 അണ്ടർ 19 വനിതാ ലോകകപ്പ്; യുഎഇക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യും https://malayalees.ch/u19-world-cup-india-bat-uae/ Mon, 16 Jan 2023 10:11:34 +0000 https://malayalees.ch/?p=74548 അണ്ടർ 19 വനിതാ ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ യുഎഇക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ യുഎഇ ക്യാപ്റ്റൻ തീർത്ഥ സതീഷ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഗ്രൂപ്പിൽ ഇന്ത്യ ഒന്നാമതും യുഎഇ രണ്ടാമതുമാണ്. രണ്ട് ടീമുകൾക്കും ഓരോ ജയം സഹിതം 2 പോയിൻ്റ് വീതമുണ്ട്. ഇന്ത്യ ആദ്യ കളിയിൽ ദക്ഷിണാഫ്രിക്കയെയും യുഎഇ സ്കോട്ട്ലൻഡിനെയും കീഴടക്കുകയായിരുന്നു. സോനം യാദവിനു പകരം ടൈറ്റസ് സിദ്ധു ഇന്ത്യൻ ടീമിൽ ഇടം നേടി.

ടീമുകൾ

UAE: Theertha Satish, Lavanya Keny, Samaira Dharnidharka, Mahika Gaur, Rinitha Rajith, Vaishnave Mahesh, Archara Supriya, Siya Gokhale, Indhuja Nandakumar, Geethika Jyothis, Avni Sunil Patil

India: Shweta Sehrawat, Shafali Verma, Gongadi Trisha, Richa Ghosh(w), Sonia Mendhiya, Hrishita Basu, Titas Sadhu, Archana Devi, Mannat Kashyap, Parshavi Chopra, Shabnam MD

]]>
4 റൺസ് വഴങ്ങി 3 വിക്കറ്റ്; അണ്ടർ 19 ടീം അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം https://malayalees.ch/najla-cmc-under-19-3-wickets/ Tue, 03 Jan 2023 04:26:04 +0000 https://malayalees.ch/?p=73822 അണ്ടർ 19 ടീമിലെ അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം നജ്ല സിഎംസി. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി-20യിൽ തകർത്ത് പന്തെറിഞ്ഞ നജ്ല 3 ഓവറിൽ വെറും 4 റൺസ് വഴങ്ങി വീഴ്ത്തിയത് 3 വിക്കറ്റ്. മലപ്പുറം തിരൂർ സ്വദേശിനിയായ നജ്ല ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. പിന്നീടുള്ള രണ്ട് മത്സരങ്ങൾ മഴ മൂലം മുടങ്ങുകയും ചെയ്തു. ഈ മാസം 14ന് ആരംഭിക്കുന്ന അണ്ടർ 19 ലോകകപ്പ് ടീമിൻ്റെ റിസർവ് നിരയിലും നജ്ല ഉൾപ്പെട്ടിട്ടുണ്ട്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 86 റൺസ് മാത്രമേ നേടാനായുള്ളൂ. മറുപടി ബാറ്റിംഗിൽ ഒന്ന് പതറിയെങ്കിലും ക്യാപ്റ്റൻ ഷഫാലി വർമ (29), വിക്കറ്റ് കീപ്പർ റിച്ച ഘോഷ് (15) എന്നിവരുടെ ഇന്നിംഗ്സ് ഇന്ത്യക്ക് നാല് വിക്കറ്റ് ജയം നേടിക്കൊടുത്തു. ഇതോടെ ഒരു മത്സരം കൂടി ശേഷിക്കെ ഇന്ത്യ പരമ്പര നേടി. ഓൾറൗണ്ടറായ നജ്ല ബാറ്റ് ചെയ്തില്ല.

]]>