under-19 – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Feb 2022 04:27:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png under-19 – malayalees.ch https://malayalees.ch 32 32 അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്കിത് തുടർച്ചയായ നാലാം ഫൈനൽ https://malayalees.ch/india-advanced-to-the-fourth-consecutive-under-19-world-cup-final/ Fri, 04 Feb 2022 04:27:06 +0000 https://malayalees.ch/?p=56468 കോവിഡ് ബാധിച്ച ക്ഷീണവും രണ്ടു മത്സരങ്ങളുടെ നഷ്ടവും കാണിക്കാതെ ക്യാപ്റ്റൻ യാഷ് ദുല്ലും വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദും പടനയിച്ചപ്പോൾ ഇന്ത്യ നടന്നു കയറിയത് തുടർച്ചയായ നാലാം അണ്ടർ 19 ലോകകപ്പ് ഫൈനലിലേക്ക്. 1998 ന് ശേഷം ആദ്യമായി ഫൈനലിലെത്തിയ ഇംഗ്ലണ്ടിനെതിരെ ശനിയാഴ്ചയാണ് നിർണായക പോരാട്ടം. നാലുവട്ടം കിരീടം നേടിയ ഇന്ത്യ കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ഫൈനലിലെത്തിയിരുന്നു. 2016ൽ ബംഗ്ലാദേശിൽ നടന്ന ടൂർണമെൻറിൽ വെസ്റ്റിൻഡീസ് അഞ്ചുവിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോൾ, 2018ൽ ന്യൂസിലാൻഡിൽ വെച്ച് ആസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് വീഴ്ത്തി രാജ്യം ജേതാക്കളായി. എന്നാൽ 2020ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ മൂന്നുവിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ചാമ്പ്യന്മാരായി.

വെസ്റ്റിൻഡീസിൽ നടന്നു കൊണ്ടിരിക്കുന്ന ലോകകപ്പിൽ ആസ്‌ട്രേലിയക്കെതിരെയുള്ള സെമിഫൈനലിൽ ക്യാപ്റ്റന്റെ സെഞ്ച്വറിയുടെയും വൈസ് ക്യാപ്റ്റന്റെ അർധസെഞ്ച്വറി(94) യുടെയും കരുത്തിൽ ഇന്ത്യ നേടിയ 290 റൺസ് ടോട്ടലിനെ മറികടക്കാൻ കംഗാരുപ്പടക്കായിരുന്നില്ല. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഓപ്പണർ വില്ലി മടങ്ങി. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായപ്പോൾ 41.5 ഓവറിൽ 194 റൺസിന് ആസ്‌ട്രേലിയയുടെ എല്ലാവരും പുറത്താകുകയായിരുന്നു. അണ്ടർ 19 ടൂർണമെൻറിൽ സെഞ്ച്വറി നേടുന്ന മൂന്നാം ഇന്ത്യൻ ക്യാപ്റ്റനാണ് യാഷ് ദുൽ. 2008ൽ വിരാട് കോഹ്‌ലിയും 2012 ഉന്മുക്ത് ചന്ദും ക്യാപ്റ്റനായി അണ്ടർ 19 ലോകകപ്പിൽ സെഞ്ച്വറി നേടിയിരുന്നു. മൂവരും ന്യൂഡൽഹി സ്വദേശികളാണ്.

അഫ്ഗാനിസ്താനെ തോൽപിച്ചാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചത്. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ജയം 15 റൺസിനായിരുന്നു. സ്‌കോർബോർഡ് ചുരുക്കത്തിൽ: ഇംഗ്ലണ്ട്: 231-6, അഫ്ഗാനിസ്താൻ 215-9 ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ഓപ്പൺ ജോർജ് തോമസ് 50 റൺസ് നേടി. 56 റൺസെടുത്ത ജോർജ് ബെൽ ആണ് ടോപ് സ്‌കോറർ. ബാക്കിയുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. അഫ്ഗാനിസ്താൻ ബൗളർമാർ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുകയായിരുന്നു.

]]>
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം https://malayalees.ch/icc-under-19-world-cup-2022-west-indies-u19-vs-australia-u19/ Fri, 14 Jan 2022 08:38:46 +0000 https://malayalees.ch/?p=55504 അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം. ആദ്യ ദിവസത്തെ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയയെയും ശ്രീലങ്ക, സ്കോട്‍ലന്‍ഡിനെയും നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്. 50 ഓവര്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ഉഗാണ്ട ടീമുകള്‍ക്കൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ. 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ ഫെബ്രുവരി അഞ്ചിന് നടക്കും. ബംഗ്ലാദേശ് ആണ് നിലവിലെ ജേതാക്കള്‍.

ഇന്ത്യന്‍ ടീമിനെ യഷ് ദുല്‍ ആണ് നയിക്കുന്നത്. 17 അംഗ സംഘത്തെയാണ് സെലക്റ്റര്‍മാര്‍ പ്രഖ്യാപിച്ചത്. നാല് തവണ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായിരുന്നു. 2000, 2008, 2012, 2018 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ കപ്പുയര്‍ത്തിയത്.

ഇന്ത്യന്‍ ടീം: യഷ് ദുല്‍ (ക്യാപ്റ്റന്‍), ഹര്‍നൂര്‍ സിംഗ്, ആഗ്രിഷ് രഘുവന്‍ഷി, എസ് കെ റഷീദ് (വൈസ് ക്യാപ്റ്റന്‍), നിശാന്ത് സിദ്ദു, സിദ്ധാര്‍ത്ഥ് യാദവ്, അനീഷ്വര്‍ ഗൗതം, ദിനേഷ് ബന (വിക്കറ്റ് കീപ്പര്‍), ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), രാജ് അങ്കത് ബാവ, മാനവ് പ്രകാശ്, കൗശല്‍ താംബെ, ആര്‍ എസ് ഹംഗര്‍ഗേക്കര്‍, വാസു വാട്‌സ്, വിക്കി ഒസ്ത്വല്‍, രവികുമാര്‍, ഗാര്‍വ് സാങ്‌വാന്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: റിഷിത് റെഡ്ഡി, ഉദയ് സഹരണ്‍, അന്‍ഷ് ഗോസായ്, അമൃത് രാജ് ഉപാദ്യായ്, പി എം സിംഗ് റാത്തോര്‍.

]]>