un-aid-refugee-ukriane – malayalees.ch https://malayalees.ch Malayalam Online News Portal Fri, 25 Feb 2022 04:03:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png un-aid-refugee-ukriane – malayalees.ch https://malayalees.ch 32 32 യുക്രൈന്‍ അഭയാര്‍ഥികള്‍ക്കായി 20 മില്യണ്‍ ഡോളര്‍ നല്‍കി യു എന്‍ https://malayalees.ch/un-aid-refugee-ukriane/ Fri, 25 Feb 2022 04:02:56 +0000 https://malayalees.ch/?p=57575 യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈന്‍ ജനതയ്ക്കിടയില്‍ ഭീതിയും അരക്ഷിതാവസ്ഥയും പടരുന്ന പശ്ചാത്തലത്തില്‍ സഹായമായി 20 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ എമര്‍ജന്‍സ് റെസ്‌പോന്‍സ് ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രദേശങ്ങളായ ഡൊനെറ്റ്‌സ്‌ക, ലുഹാന്‍സ്‌ക എന്നിവിടങ്ങളില്‍ നിന്നും പലായനം ചെയ്യപ്പെടേണ്ടി വന്ന അഭയാര്‍ഥികള്‍ക്കുള്‍പ്പെടെയാണ് സഹായം ലഭിക്കുക.

ആരോഗ്യപാലനം, പാര്‍പ്പിടം, ഭക്ഷണം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വയോധികര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നാണ് യു എന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തുക വളരെപ്പെട്ടെന്ന് പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും പര്യാപ്തമല്ലെങ്കില്‍ ഇനിയും സഹായമുണ്ടാകുമെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

]]>