umran malik – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Jan 2023 10:21:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png umran malik – malayalees.ch https://malayalees.ch 32 32 ഉമ്രാൻ മാലിക് ഹാരിസ് റൗഫിനോളം മിടുക്കനല്ലെന്ന് പാകിസ്താൻ്റെ മുൻ താരം https://malayalees.ch/umran-malik-haris-rauf-fitness/ Mon, 23 Jan 2023 10:20:24 +0000 https://malayalees.ch/?p=74914 ഇന്ത്യൻ പേസർ ഉമ്രാൻ മാലിക് പാകിസ്താൻ പേസർ പാക് പേസർ ഹാരിസ് റൗഫിനോളം മിടുക്കനല്ലെന്ന് പാകിസ്താൻ്റെ മുൻ താരം ആക്വിബ് ജാവേദ്. റൗഫിനോളം ഫിറ്റ്നസോ മിടുക്കോ ഉമ്രാന് ഇല്ല. ഏകദിനത്തിലെ ആദ്യ സ്പെല്ലും അവസാന സ്പെല്ലും പരിഗണിക്കുമ്പോൾ ഉമ്രാൻ്റെ വേഗത ഗണ്യമായി കുറയാറുണ്ടെന്നും ആക്വിബ് ജാവേദ് പറഞ്ഞു.

“ഹാരിസ് റൗഫിനോളം ഫിറ്റ്നസോ മിടുക്കോ ഉമ്രാന് ഇല്ല. ഏകദിനം പരിഗണിക്കുമ്പോൾ ആദ്യ സ്പെല്ലിൽ ഉമ്രാൻ മാലിക്ക് 150 കിലോമീറ്റർ എറിയും. ഏഴാമത്തെയോ എട്ടാമത്തെയോ ഓവറുകൾ എറിയുമ്പോൾ 138 കിലോമീറ്ററായി കുറയും. 160 കിലോമീറ്റർ വേഗത്തിൽ പന്തെറിയുക എന്നത് അത്ര വലിയ കാര്യമല്ല. പക്ഷേ, മത്സരത്തിലുടനീളം ഒരേ വേഗത്തിൽ പന്തെറിയുക എന്നത് നിർണായകമാണ്. കോലിയും മറ്റ് ബാറ്റർമാരും തമ്മിലുള്ള വ്യത്യാസം പോലെയാണ് ഇത്. ഹാരിസ് റൗഫിൻ്റെ ഭക്ഷണക്രമവും ജീവിതരീതിയും പരിശീലനവുമൊക്കെ വളരെ മികച്ചതാണ്.”- ആക്വിബ് ജാവേദ് പറഞ്ഞു.

]]>
ബ്രെറ്റ് ലീയ്ക്ക് പിന്നാലെ ഉമ്രാൻ മാലിക്കിനായി വാദിച്ച് വസീം അക്രം https://malayalees.ch/wasim-akram-umran-malik-t20-world-cup/ Thu, 13 Oct 2022 09:00:53 +0000 https://malayalees.ch/?p=69532 ബ്രെറ്റ് ലീയ്ക്ക് പിന്നാലെ ഉമ്രാൻ മാലിക്കിനായി വാദിച്ച് മുൻ പാകിസ്താൻ താരം വസീം അക്രം. ടി-20യിൽ തല്ലുകിട്ടുക സ്വാഭാവികമാണെന്നും ഉമ്രാനെ പിന്തുണയ്ക്കണമെന്നും അക്രം പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച കാർ ഉണ്ടായിട്ടും ഇന്ത്യ അത് ഗ്യാരേജിൽ ഇട്ടിരിക്കുകയാണെന്നാണ് ബ്രെറ്റ് ലീ പറഞ്ഞത്.

“നിങ്ങള്‍ അവനെ കാണുന്നുണ്ടോ? ഉമ്രാന്‍ മാലിക്ക്… അവനു വേഗതയുണ്ട്. ഇന്ത്യ അവനെ അയര്‍ലന്‍ഡിലേക്ക് കൊണ്ടുപോയി. പക്ഷേ തല്ലുവാങ്ങി. ടി-20യില്‍ അങ്ങനെ സംഭവിക്കും. എങ്കിലും അവനെ പിന്തുണയ്ക്കണം. നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കില്‍ അവനെ എപ്പോഴും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തും. എത്ര കൂടുതൽ കളിക്കുന്നോ, അത്ര മികച്ച താരമായി അവൻ മാറും. ടി-20യിൽ മത്സരപരിചയം വളരെ അത്യാവശ്യമാണ്.”- വസീം അക്രം പറയുന്നു.

ഉമ്രാൻ മാലിക്ക് മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാണ് പന്തെറിയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കാർ ഉണ്ടായിട്ടും അത് നിങ്ങൾ ഗ്യാരേജിൽ ഇട്ടിരിക്കുകയാണ്. പിന്നെ, ആ കാർ ഉള്ളതുകൊണ്ട് എത് പ്രയോജനം? ഉമ്രാൻ മാലിക്ക് ഇന്ത്യയുടെ ടി-20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടേണ്ടതായിരുന്നു. അത് അവൻ ചെറുപ്പക്കാരനാണ്. പക്ഷേ, അവൻ മണിക്കൂറിൽ 150 കിലോമീറ്ററിനു മുകളിൽ പന്തെറിയുന്നു. അതുകൊണ്ട് അവനെ ടീമിലെടുക്കൂ. 140 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നതും 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നതും തമ്മിൽ വ്യത്യാസമുണ്ട്.”- ബ്രെറ്റ് ലീ പറഞ്ഞു.

ടി-20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മൂവരും ഓസ്ട്രേലിയയ്ക്ക് പറക്കുമെന്നും ഇവരിൽ ഒരാൾ ലോകകപ്പ് ടീമിൽ ഉൾപ്പെടും എന്നുമാണ് റിപ്പോർട്ട്. സംഘം ഒക്ടോബർ 13ന് യാത്ര തിരിക്കുമെന്നാണ് സൂചന.

കൊവിഡ് മുക്തനായ ഷമി ഫിറ്റ്നസ് ടെസ്റ്റ് പാസായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് സിറാജും താക്കൂറും പരിഗണനാ പട്ടികയിൽ ഉൾപ്പെട്ടത്. ലോകകപ്പ് ടീമിൽ സ്റ്റാൻഡ് ബൈ താരമായിരുന്ന ദീപക് ചഹാറിനെ പരുക്കേറ്റതിനെ തുടർന്ന് ടീമിൽ പരിഗണിക്കില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരക്കിടെ പരുക്കേറ്റ താരം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

]]>
ലോകകപ്പ് പ്ലാനുകളിൽ ഉമ്രാൻ മാലിക്ക് ഉണ്ട്: രോഹിത് ശർമ https://malayalees.ch/umran-malik-world-cup-rohit-sharma/ Thu, 07 Jul 2022 05:07:41 +0000 https://malayalees.ch/?p=64414 ഈ വർഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുന്നവരിൽ യുവ പേസർ ഉമ്രാൻ മാലിക്ക് ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. അവനിൽ നിന്ന് ടീം എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവനു മനസ്സിലാക്കിക്കൊടുക്കുകയാണ് ശ്രമം. വളരെ മികച്ച ഒരു താരമാണ് ഉമ്രാൻ എന്നും രോഹിത് പറഞ്ഞു.

“തീർച്ചയായും അവൻ ഞങ്ങളുടെ പദ്ധതികളിൽ ഉണ്ട്. അവനിൽ നിന്ന് ടീം എന്താണ് പ്രതീക്ഷിക്കുന്നതിനെന്ന് അവന് മനസ്സിലാക്കിക്കൊടുക്കുകയാണ് ശ്രമം. ചിലരെ പരീക്ഷിച്ചുനോക്കേണ്ടതുണ്ട്. തീർച്ചയായും അവരിൽ ഒരാളാണ് ഉമ്രാൻ. ലോകകപ്പ് അടുത്തുനിൽക്കെ അവന് ടീമിനെന്തുനൽകാനാവുമെന്നറിയണം. വളരെ മികച്ച ഒരു താരം തന്നെയാണ് ഉമ്രാൻ. അതിൽ സംശയമില്ല. വേഗത്തിൽ പന്തെറിയാൻ അവനു കഴിയുമെന്ന് നമ്മൾ ഐപിഎലിൽ കണ്ടു. ന്യൂ ബോളിൽ ആയാലും ഡെത്ത് ഓവറുകളിലായാലും ആ റോള് അവനു നൽകുക എന്നതാണ്. ദേശീയ ടീമിലെയും ഫ്രാഞ്ചൈസികളിലെയും റോളുകൾ വിഭിന്നമായിരിക്കും.”- രോഹിത് പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. സതാംപ്ടണിലെ റോസ്‌ബൗളിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. ആദ്യ ടി-20യിൽ അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച താരങ്ങൾ തന്നെ അണിനിരക്കും. കൊവിഡ് മുക്തനായ ക്യാപ്റ്റൻ രോഹിത് ശർമ തിരികെയെത്തുമ്പോൾ ആര് പുറത്തിരിക്കുമെന്നതാണ് സുപ്രധാന ചോദ്യം. ഋതുരാജ് ഗെയ്‌ക്വാദോ സഞ്ജു സാംസണോ ആവും ക്യാപ്റ്റനു വഴിമാറുക.

അയർലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ 77 റൺസ് നേടിയ സഞ്ജു തൻ്റെ രാജ്യാന്തര കരിയറിലെ ആദ്യ ഫിഫ്റ്റി നേടിയിരുന്നു. പിന്നീട് ഇംഗ്ലണ്ടിലെത്തി രണ്ട് പരിശീലന മത്സരങ്ങളിലും സഞ്ജു കളിച്ചു. ആദ്യ ടി-20യിൽ 38 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയ സഞ്ജു രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി.

പുതിയ പരിമിത ഓവർ ക്യാപ്റ്റനു കീഴിലാണ് ഇംഗ്ലണ്ട് ഇറങ്ങുക. ഓയിൻ മോർഗൻ കളി മതിയാക്കിയതിനാൽ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ ഇംഗ്ലണ്ടിനെ നയിക്കും. ലിയാം ലിവിങ്സ്റ്റൺ, ജേസൻ റോയ്, സാം കറൻ, മൊയീൻ അലി തുടങ്ങിയ ടി-20 സ്പെഷ്യലിസ്റ്റുകൾ അണിനിരക്കുന്ന ഇംഗ്ലണ്ടിനെതിരെ വിജയിക്കാൻ ഇന്ത്യ നന്നായി വിയർപ്പൊഴുക്കേണ്ടിവരും.

]]>