Umrah – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Nov 2023 04:58:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Umrah – malayalees.ch https://malayalees.ch 32 32 സ്നേഹ സമ്മാനം ഉംറ പദ്ധതി; സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസിയുടെ തണലിൽ 100 പേർക്ക് ഉംറയുടെ സാഫല്യം https://malayalees.ch/100-people-to-perform-umrah-under-the-help-of-kmcc-saudi-eastern-province/ Tue, 07 Nov 2023 04:58:25 +0000 https://malayalees.ch/?p=90698 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസി ആരംഭിച്ച ഇഹ്ത്തിഫാൽ 2023 വാർഷിക ക്യാമ്പയിൻ സ്നേഹ സമ്മാനം ഉംറ പദ്ധതിയിലെ 100 അംഗ തീർത്ഥാടകർ നവംബർ 8 ബുധനാഴ്ച കരിപ്പൂരിൽ നിന്നും യാത്ര തിരിക്കും. യാത്രയയപ്പ് സംഗമം നവംബർ 8 ബുധനാഴ്ച രാവിലെ 9 മണി മുതൽ കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും വിവിധ കെഎംസിസി ഘടകങ്ങൾ നാട്ടിലെ തദ്ദേശ കമ്മിറ്റികൾ ശുപാർശ ചെയ്ത നിസ്വാർത്ഥയ സാമൂഹിക പ്രവർത്തകർ, വിധവകൾ അടക്കം സാമ്പത്തികം മാത്രം തടസ്സമായി വിശുദ്ധ ഭൂമിയിൽ എത്തിപ്പെടാൻ വർഷങ്ങളായി ആഗ്രഹിച്ചിരുന്ന നൂറോളം വരുന്ന പ്രവർത്തകർക്ക് മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സ്നേഹ സമ്മാനം ആയാണ് ഉംറ പദ്ധതി നടപ്പാക്കുന്നത്.

നവംബർ എട്ടിന് ജിദ്ദയിലേക്ക് യാത്ര തിരിക്കുന്ന സംഘം മക്ക,മദീന എന്നിവിടങ്ങളിൽ ഉംറ,സിയാറത്ത് എന്നിവക്ക് ശേഷം സൗദിയിലെ ബുറൈദ, റിയാദ് എന്നീ നഗരങ്ങൾ സന്ദർശിച്ച് നവമ്പർ 17 ന് കീഴക്കൻ പ്രവിശ്യാ കെഎംസിസി ആസ്ഥാനമായ ദമ്മാമിൽ പ്രവിശ്യാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ സംഗമത്തിൽ പങ്കെടുത്ത ശേഷം ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവള ത്തില് നിന്നും നാട്ടിലേക്ക് തിരിക്കുന്ന രീതിയിലാണ് ഉംറ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ദമ്മാം വഴി മടങ്ങുന്ന 100 അംഗങ്ങൾക്കും 15 കിലോ വീതം അടങ്ങുന്ന ഗിഫ്റ്റ് സമ്മാനമായി നൽകും. ദമാമിലെ മത സാമൂഹിക രംഗത്തെ പ്രമുഖൻ അബൂജിർഫാസ് മൗലവിയാണ് തീർത്ഥാടകരുടെ ചീഫ് അമീർ. ദമ്മാം ആസ്ഥാനമായി സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗരങ്ങളിലുള്ള എട്ടോളം സെൻട്രൽ കമ്മിറ്റികളും, പതിനൊന്നോളം ജില്ലാ കമ്മിറ്റികളും അതിനു കീഴിലുള്ള ഏരിയ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികൾ അടക്കമുള്ള നിരവധി കമ്മിറ്റികളുടെ മേൽ കമ്മിറ്റിയായ കിഴക്കൻ പ്രവിശ്യാ കെഎംസിസി ക്ക് കീഴിൽ 2022 ഡിസംബർ 30ന് ദമാമിൽ തുടക്കം കുറിച്ച ഇഹ് തിഫാൽ 2023 ക്യാമ്പയിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം, ഏരിയ തല പതാകദിനം,ഏരിയാ തല പ്രമേയ വിശദീകരണ സമ്മേളനം ,2023 പ്ലാറ്റിനം ജൂബിലി മാർച്ച് 10 മദിരാശി രാജാജി ഹാൾ ഐക്യദാർഢ്യ സംഗമം വ്യത്യസ്ത സംഘടന പ്രവർത്തനങ്ങൾ നടന്നതായി ഭാരവാഹികൾ വ്യക്തമാക്കി.

കെഎംസിസി നേതാക്കളായ ആക്റ്റിങ് പ്രസിഡന്റ് അബ്ദുൽ മജീദ് കൊടുവള്ളി , ആക്റ്റിങ് ജനറൽ സെക്രട്ടറി എ.ആർ.സലാം ആലപ്പുഴ , ട്രഷറർ അഷ്‌റഫ് ഗസാൽ ,വൈസ് പ്രസിഡന്റ് മാരായ ,അബ്ദുൽ ഖാദർ മാസ്റ്റെർ വാണിയമ്പലം , അമീർ അലി കൊയിലാണ്ടി ,എ.കെ .എം.നൗഷാദ് തിരുവനന്തപുരം , ജോയിന്റ് സെക്രട്ടറി മാരായ ഒ.പി. ഹബീബ് ബാലുശ്ശേരി , ടി.ടി.കരീം വേങ്ങര എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

]]>
ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്​-ഉംറ മന്ത്രാലയം https://malayalees.ch/ministry-of-hajj-and-umrah-has-started-granting-online-visa-for-umrah/ Wed, 05 Jul 2023 11:34:31 +0000 https://malayalees.ch/?p=83863 ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്​-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടനത്തിന് ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിൽനിന്ന്​​ കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്​​ ഇത്​. വിസ ഓൺലൈനിൽ ആകുന്നതോടെ പ്രവേശന നടപടിക്രമങ്ങളും എളുപ്പമാകും. ‘നുസുക്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിസക്ക്​ അപേക്ഷിക്കേണ്ടത് മുഹറം ഒന്ന്​ (ജൂലൈ 19) മുതൽ ഓൺലൈൻ വിസയിലുള്ള ഉംറ തീർഥാടകരുടെ വരവ്​ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

]]>
വിമാനത്തില്‍ വച്ച് ഹൃദയാഘാതം; മലയാളി ഉംറ തീര്‍ത്ഥാടക റിയാദില്‍ മരിച്ചു https://malayalees.ch/umrah-pilgrim-died-due-to-heart-attack-in-plane/ Wed, 22 Mar 2023 04:35:35 +0000 https://malayalees.ch/?p=78374 വിമാനത്തില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഉംറ തീര്‍ഥാടക റിയാദില്‍ മരിച്ചു. മലപ്പുറം എടയൂര്‍ നോര്‍ത്ത് ആദികരിപ്പാടി മവണ്ടിയൂര്‍ മൂന്നാം കുഴിയില്‍ കുഞ്ഞിപ്പോക്കരുടെ ഭാര്യ ഉമ്മീരിക്കുട്ടി ആണ് റിയാദിലെ കിങ് അബ്ദുല്ല ആശുപത്രിയില്‍ മരിച്ചത്.

ഉംറ നിര്‍വഹിച്ച് സ്‌പേസ് ജറ്റ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഉമ്മീരിക്കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വിമാനത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ജിദ്ദ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ വിമാനം റിയാദില്‍ അടിയന്തരമായി ഇറക്കി. വിമാനത്താവളത്തിന് അടുത്തുള്ള കിംങ്ങ് അബ്ദുല്ല ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ഉച്ചക്ക് 1.30ഓടെ മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവിനൊപ്പം സ്വകാര്യ ഗ്രൂപ്പിലാണ് ഇവര്‍ ഉംറക്കെത്തിയത്.

]]>
മുസ്ലീം ആശാ പ്രവർത്തകർക്ക് ഉംറ യാത്ര സംഘടിപ്പിച്ച് കോൺഗ്രസ് എംഎൽഎ https://malayalees.ch/congress-mla-organises-umrah-trip-for-muslim-asha-workers-in-poll-bound-karnataka/ Mon, 27 Feb 2023 11:58:07 +0000 https://malayalees.ch/?p=76972 കർണാടകയിൽ മുസ്ലീം ആശാ പ്രവർത്തകർക്കായി ഉംറ തീർത്ഥാടനം ഒരുക്കി കോൺഗ്രസ് എംഎൽഎ. ചാമരാജ്‌പേട്ട് എം.എൽ.എ സമീർ അഹമ്മദ് ഖാനാണ് 16 ആശാ പ്രവർത്തകർക്ക് ഉംറ യാത്ര സാധ്യമാക്കുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദേശ കറൻസി വിതരണം ചെയ്ത് എംഎൽഎ വോട്ടർമാരെ സ്വാധീനിക്കുകയാണ് ബിജെപി ആരോപിച്ചു.

ശനിയാഴ്ച ജഗ്ജീവൻ റാം നഗർ വാർഡ് ഓഫീസിൽ നടന്ന പരിപാടിയിൽ ഓരോരുത്തർക്കും 500 സൗദി റിയാൽ (11,097 രൂപ) അദ്ദേഹം വിതരണം ചെയ്തു. തീർഥാടകർക്ക് പണത്തിന് പുറമെ ദേശീയ യാത്രാ കിറ്റുകളും എം.എൽ.എ നൽകി. പരിപാടിയുടെ വിശദംശങ്ങൾ എംഎൽഎ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ വന്നാൽ ഓരോ ഗൃഹനാഥയായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തതിന് തൊട്ടുപിന്നാലെയാണിത്.

വിദേശ കറൻസി വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച എംഎൽഎക്കെതിരെ ബിജെപി നടപടി ആവശ്യപ്പെട്ടു. പൊലീസ് സ്വമേധയാ കേസെടുത്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അതേസമയം കോൺഗ്രസ് നേതാവ് സംഘടിപ്പിച്ച പരിപാടിയെക്കുറിച്ച് അറിയില്ലെന്ന് ആശ വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ സോമശേഖർ പ്രതികരിച്ചു.

]]>
ഉംറ തീർത്ഥാടനം; വിസ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച https://malayalees.ch/uae-umrah-pilgrims-flock-to-saudi-during-ramadan-after-eased-visa/ Mon, 16 May 2022 04:14:22 +0000 https://malayalees.ch/?p=61848 വിസക്കുള്ള അപേക്ഷ തിങ്കളാഴചവരെ മാത്രമെ സ്വീകരിക്കുകയുള്ളൂ എന്നാണ് സൗദി ഹജജ് ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഹജജ് കര്‍മ്മത്തിനുശേഷമായിരിക്കും പുതിയ ഉംറ സീസണ്‍ ആരംഭിക്കുക. നിലവിലെ ഹജജ് സീസണ്‍, ഇന്ന് അവസാനമായി സ്വീകരിക്കുന്ന അപക്ഷേകര്‍ ഉംറ ചെയ്ത് മടങ്ങുന്നതോടെ അവസാനിക്കും. അതിനുശേഷം ഹജജ് കര്‍മ്മത്തിനുള്ള സൗകര്യങ്ങളൊരുക്കുന്ന തിരക്കിലായിരിക്കും അധികൃതര്‍.

ഹജജ് കര്‍മ്മത്തിനുള്ള പെര്‍മിറ്റിനായുള്ള വ്യാജ വെബ്സൈറ്റുകളെ കരുതിയിരിക്കണമെന്ന് അധികൃതര്‍ നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇത്തവണ ഹജിജിന് അനുമതി ഉണ്ടാകുക.

കൊവിഡ് വ്യാപനത്തിനുമുമ്പ് ഇത്തരമൊരു നിബന്ധന ഉണ്ടായിരുന്നില്ല. അതേസമയം ഹജജ് തീര്‍ത്ഥാടകര്‍ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്സിന്‍ എടുത്തിരിക്കണം. സൗദിയിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പേടുത്ത പി.സി.ആര്‍ പരിശോധനാഫലവും നിര്‍ബന്ധമാണ്.

]]>
45 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് സ്വതന്ത്ര ഉംറ വിസ അനുവദിക്കും https://malayalees.ch/free-umrah-visas-will-also-be-issued-to-women-under-45-years-of-age/ Fri, 08 Apr 2022 04:29:47 +0000 https://malayalees.ch/?p=59729 45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് തൊട്ടടുത്ത ബന്ധുക്കൾ (മഹ്റം) കൂടെ ഇല്ലെങ്കിലും സ്വതന്ത്ര ഉംറ വിസ അനുവദിക്കുമെന്ന് സൗദി ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉത്തരവാദിത്തപ്പെട്ടവര്‍ കൂടെ ഉണ്ടെങ്കില്‍ മാത്രമായിരുന്നു ഈ പ്രായത്തിലുള്ളവര്‍ക്ക് നേരത്തെ വിസ അനുവദിച്ചിരുന്നത്. (Free Umrah visas will also be issued to women under 45 years of age)https://b1e1fa02f06fc43cf6a37f45d66e2834.safeframe.googlesyndication.com/safeframe/1-0-38/html/container.html

ഇത് പ്രകാരം പ്രായഭേദമെന്യ സ്ത്രീകൾക്ക് ഉംറ വിസ അനുവദിക്കും. ഔദ്യോഗിക ട്വിറ്റർ വഴിയാണ് ഇത് സംബന്ധിച്ച വിശദീകരണം സൗദി മന്ത്രാലയം നൽകിയത്. വിദേശ വനിതകൾക്ക് അനായാസം വിസ ലഭിക്കാൻ ഇത് കാരണമാകുമെന്നാണ് പ്രതീക്ഷ.

45 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ക്കു മഹ്റമിനോടൊപ്പമോ സ്ത്രീകളുടെ കൂട്ടായ സംഘത്തോടൊപ്പമോ അല്ലെങ്കിലും ഉംറ നിര്‍വഹിക്കാനായോ സൗദിയിലേക്ക് വിസ നല്‍കുമെന്ന് സൗദി ഹജജ് ഉംറ മന്ത്രാലയം സൂചനനല്‍കി. ഇതുസംബന്ധമായ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം വ്യക്തത വരുത്തിയിട്ടുള്ളത്. മുമ്പ് 45 വയസ്സും അതിനു മുകളിലും പ്രായമുള്ള പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമായിരുന്നു മഹ്റം ഇല്ലാതെ ഉംറ വിസ നല്‍കിയിരുന്നത്.

]]>
ഉംറ സീസൺ വിജയകരമാക്കാൻ ഒരുമിച്ച്​ പ്രവർത്തിക്കും; സുരക്ഷസേന കമാൻഡർ https://malayalees.ch/we-combine-with-our-companions-for-a-profitable-umrah-season/ Sat, 02 Apr 2022 04:44:50 +0000 https://malayalees.ch/?p=59458 ഉംറ സീസൺ വിജയകരമാക്കാൻ ഒരുമിച്ച്​ പ്രവർത്തിക്കുമെന്ന്​ ഉംറ സുരക്ഷസേന കമാൻഡർ മേജർ ജനറൽ മുഹമ്മദ്​ അൽബസാമി . മക്കയിൽ നടന്ന ഉംറ സുരക്ഷ സേനയുടെ പത്രസമ്മേളനത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്.

മത്വാഫും താഴത്തെ നിലയും ഉംറ തീർഥാടകർക്ക്​ മാത്രമായി നിശ്ചയിച്ചിട്ടുണ്ട്​. കിംങ്​ ഫഹദ് കവാടം, കിംങ് അബ്​ദുൽ അസീസ്​ കവാടം, ഉംറ, അൽസലാം കവാടങ്ങൾ, മർവയുടെ പ്രവേശന കവാടം എന്നിവ ഉംറ തീർഥാടകർക്ക്​ മാത്രമായി നിശ്ചയിച്ചിട്ടുണ്ട്​.

സുരക്ഷാ, വ്യവസ്ഥ നിലനിർത്തുക, ജനക്കൂട്ടത്തെ നിയന്ത്രിക്കുക, ട്രാഫിക് നിയന്ത്രിക്കുക, സുരക്ഷാ ഏജൻസികളെയും മറ്റ് സഹായ സേവനങ്ങളെയും പിന്തുണയ് ക്കുക തുടങ്ങിയ കാര്യങ്ങളിലൂന്നികൊണ്ടുള്ളതാണ് ഉംറ സുരക്ഷ സേനയുടെ റമദാൻ പ്രവർത്തന പദ്ധതികളെന്നും ഉംറ സുരക്ഷസേന കമാൻഡർ പറഞ്ഞു. തീർഥാടകരുടെ ആരോഗ്യ, പ്രതിരോധ നടപടികൾക്കുള്ള നിർദേശങ്ങൾക്കനുസൃതമായും ഹറം ഏരിയയിൽ എല്ലാവരും മാസ്​ക്​ ധരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ഉംറ നിര്‍വഹിക്കാം; അനുമതി നല്‍കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം https://malayalees.ch/covid-vaccination-saudi-ministry-of-hajj-and-umrah/ Sat, 19 Mar 2022 04:43:19 +0000 https://malayalees.ch/?p=58793 കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. എന്നാല്‍ കൊവിഡ് ബാധിതര്‍ക്കും സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാനോ ഹറം പള്ളിയില്‍ പ്രവേശിക്കാനോ അനുമതി നല്‍കില്ലെന്നും മന്ത്രാലയം അറിയിച്ചു.

മക്കയിലും മദീനയിലുമുള്ള ഹറംപള്ളികളിലെ മറ്റ് പ്രാര്‍ത്ഥനകള്‍ക്കും കൊവിഡ് ബാധിതനോ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവനോ അല്ലെന്ന് ഉറപ്പുവരുത്തിയാല്‍ മതി. വിദേശ തീര്‍ത്ഥാടകര്‍ക്കും ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും ഇത് ബാധകമാണ്. ഉംറ തീര്‍ത്ഥാടനത്തിനും മദീനയില്‍ പ്രാര്‍ത്ഥിക്കാനുമാണ് ഇപ്പോള്‍ അനുമതി എടുക്കേണ്ടത്. മറ്റ് പ്രാര്‍ത്ഥനകള്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ തന്നെ നേരിട്ട് പള്ളികളില്‍ പ്രവേശിക്കാം.

അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി ലഭിക്കില്ലെങ്കിലും അഞ്ച് നേരത്തെ നിസ്‌കാരത്തിന് രക്ഷിതാക്കളോടൊപ്പം ഹറം പള്ളിയില്‍ പ്രവേശിക്കാം. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മക്കയിലെ ഹറംപള്ളിയില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഉംറ നിര്‍വഹിക്കാനും പ്രാര്‍ത്ഥിക്കാനുമായി എത്തുന്നത്. റമദാന്‍ അടുത്തതോടെ വിദേശ തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

]]>
ഉംറ തീർത്ഥാടകർക്കുള്ള പ്രവേശന നടപടിക്രമങ്ങൾ പരിഷ്‌കരിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം https://malayalees.ch/ministry-of-hajj-and-umrah-revises-entry-procedures-for-umrah-pilgrims/ Tue, 08 Feb 2022 04:21:15 +0000 https://malayalees.ch/?p=56630 വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വരുന്ന ഉംറ തീർത്ഥാടകർക്കുള്ള പ്രവേശന നിബന്ധനകൾ പരിഷ്‌കരിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. പരിഷ്‌കരിച്ച ചട്ടപ്രകാരം തീർത്ഥാടകർ യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലമാണ് ഇനി മുതൽ ഹാജരാക്കേണ്ടത്. പി.സി.ആർ പരിശോധന ഫലവും, ആന്റിജൻ പരിശോധന ഫലവും സ്വീകാര്യമാണ്. ഇക്കാര്യത്തിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് പ്രത്യേക ഇളവുകളൊന്നുമില്ല.

ഫെബ്രുവരി 9ന് ബുധനാഴ്ച പുലർച്ചെ ഒരു മണിമുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും. വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വരുന്ന സ്വദേശികൾക്കും താമസ വിസയിലുള്ള വിദേശികൾക്കും യാത്ര നടപടിക്രമങ്ങൾ പരിഷ്‌കരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. അതിനനുസൃതമായി ജനറൽ അതേറിറ്റി ഓഫ് സിവിൽ ഏവിയേഷനും വിമാന കമ്പനികൾക്ക് സർക്കുലർ അയച്ചു.ഇതിന്റെ തുടർച്ചായായാണ് ഇപ്പോൾ ഉംറ തീർത്ഥാടകർക്കുള്ള നടപടിക്രമങ്ങളും പരിഷ്‌കരിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചത്.

]]>
ഉംറ തീർത്ഥാടനം പുരോഗമിക്കുന്നു; നവംബർ 15 വരെ ബുക്കിംഗ് പൂർത്തിയായി https://malayalees.ch/umrah-continues/ Wed, 07 Oct 2020 04:53:51 +0000 https://malayalees.ch/?p=32905 ഉംറക്കെത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും തീർത്ഥാടകർ സീസണൽ ഇൻഫ്‌ളുവൻസ, മെനിഞ്ചൈറ്റിസ് എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പുകളെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

മക്കയിൽ ഉംറ തീർത്ഥാടനം പുരോഗമിക്കുന്നു. അടുത്ത മാസം 15 വരെയുള്ള ബുക്കിംഗ് ഇതിനോടകം തന്നെ പൂർത്തിയായി. തീർത്ഥാടകർ കുത്തിവെപ്പുൾപ്പെടെയുള്ള എല്ലാ പ്രതിരോധമാർഗ്ഗങ്ങളും സ്വീകരിച്ചാണ് ഉംറക്കെത്തേണ്ടതെന്ന് മന്ത്രാലം അറിയിച്ചു.

ഹറം കാര്യവിഭാഗം ഉദ്യോഗസ്ഥരുടേയും, ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ പാലിച്ച്കൊണ്ടാണ് തീർത്ഥാടകർ കർമ്മങ്ങൾ ചെയ്യേണ്ടത്. ഹറമിലെത്തുന്ന തീർത്ഥാടകർക്ക് ലഭിക്കുന്ന വള പുറപ്പെട്ട സ്ഥാനത്ത് തിരിച്ചെത്തുന്നത് വരെ കയ്യിൽ ധരിക്കണം. വളയുടെ അതേ നിറത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ട്രാക്കിലൂടെയാണ് തീർത്ഥാടകർ ഹറമിനകത്ത് പ്രവേശിക്കേണ്ടതും, കർമ്മങ്ങൾ ചെയ്യേണ്ടതും.

ഉംറക്കെത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും തീർത്ഥാടകർ സീസണൽ ഇൻഫ്‌ളുവൻസ, മെനിഞ്ചൈറ്റിസ് എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പുകളെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, കൈകകൾ ഇടക്കിടെ 20 സെക്കന്റ് വീതം കഴുകി അണുവിമുക്തമാക്കുക, മുടിനീക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുമു്തമാക്കുക, തുടങ്ങിയ കാര്യങ്ങളിൽ തീർത്ഥാടകർ കണിശതപാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു. മീഖാത്തിൽ പോയി ഇഹ്‌റാം ചെയ്യുന്നവർ നമസ്‌കരിക്കുന്നതിനായി സ്വന്തമായി പരവതാനി കൊണ്ട് വരേണ്ടതാണ്. തീർത്ഥാടകർക്ക് കുടിക്കുന്നതിനായി സംസം വെള്ളം ബോട്ടിലുകളിലായി വിതരണം ചെയ്യുമെന്ന് ഹറം കാര്യ വിഭാഗം അറിയിച്ചു.

]]>