umrah 2020 – malayalees.ch https://malayalees.ch Malayalam Online News Portal Thu, 12 Nov 2020 04:38:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png umrah 2020 – malayalees.ch https://malayalees.ch 32 32 ആദ്യ വിദേശ ഉംറ സംഘം തിരിച്ച് പോയി; ആർക്കും ആരോഗ്യ പ്രശ്‌നങ്ങളില്ല https://malayalees.ch/first-foreign-pilgrims-team-back-after-umrah/ Thu, 12 Nov 2020 04:38:45 +0000 https://malayalees.ch/?p=34945 സൗദിയിലെത്തിയ ആദ്യ വിദേശ ഉംറ തീർഥാടക സംഘം കർമ്മങ്ങൾ പൂർത്തിയാക്കി തിരിച്ച് പോയി. തീർഥാടകരിൽ ആർക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മക്കയിൽ തീർഥാടകരുടെ എണ്ണം വർധിച്ചതോടെ ത്വവാഫിനായുള്ള ക്രമീകരണങ്ങൾ പരിഷ്കരിച്ചു.

നവംബർ ഒന്നിന് സൗദിയിലെത്തിയ ഇന്തോനേഷ്യൻ തീർത്ഥാടക സംഘമാണ് ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച സൗദിയിൽ നിന്നും സ്വദേശത്തേക്ക് യാത്ര തിരിച്ചത്. സൗദിയിലെത്തിയ ശേഷം ആദ്യ മൂന്ന് ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കിയ ശേഷമാണ് വിദേശ തീർഥാടകർ കർമ്മങ്ങൾ ആരംഭിച്ചത്. വിവിധ ഏജൻസികളുടെ പൂർണമായ മേൽനോട്ടത്തിലായിരുന്നു കർമ്മങ്ങൾ. പൂർണമായും ആരോഗ്യകരമായ സാഹചര്യത്തിൽ തീർഥാടകർക്ക് കർമ്മങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 10 ദിവസമായിരുന്നു രാജ്യത്ത് തങ്ങാൻ തീർത്ഥാടകർക്ക് അനുമതി.

തിങ്കളാഴ്ച മദീന സന്ദർശനവും പൂർത്തിയാക്കിയ ശേഷം സ്വദേശത്തേക്ക് മടങ്ങിയ സംഘത്തിൽ ആർക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തിരക്ക് വർധിച്ചതോടെ മക്കയിൽ കഅബയുടെ മുറ്റത്ത് ത്വവാഫിനായുള്ള ക്രമീകരണങ്ങൾ പരിഷ്കരിക്കുവാൻ ഇരുഹറം കാര്യാലയം മേധാവി നിർദ്ദേശിച്ചു. തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും വർധിപ്പിക്കുന്നതിനായി ഇരുഹറമുകളിലും അണുനശീകരണ പ്രവർത്തനങ്ങളും നിരീക്ഷണങ്ങളും കർശനമാക്കണമെന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

]]>
നവംബർ ഒന്ന് മുതൽ വിദേശരാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സൗദിയിലെത്താം https://malayalees.ch/from-november-1-umrah-pilgrims-from-abroad-can-also-visit-saudi-arabia/ Thu, 01 Oct 2020 05:08:16 +0000 https://malayalees.ch/?p=32607 നവംബർ ഒന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സൗദിയിലെത്താം. ദിനം പ്രതി ഇരുപതിനായിരം തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ അവസരം ലഭിക്കും. മക്ക ഗവർണ്ണറുടെ നേതൃത്വത്തിൽ നടന്ന എക്സികൂട്ടീവ് കമ്മറ്റി ഹറമിലെ ഒരുക്കങ്ങൾ വിലയിരുത്തി. ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനവും സന്ദർശനവും തിരിച്ച് കൊണ്ട് വരുന്നതോടൊപ്പം വിശ്വാസികൾക്ക് ഇരുഹറമുകളും പ്രാർത്ഥനക്കായി തുറന്ന് കൊടുക്കുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ ഞായറാഴ്ച മുതൽ ദിനം പ്രതി 6000 ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ മാത്രമായിരിക്കും അവസരം നൽകുക.

]]>
ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുന്ന തയ്യാറെടുപ്പിലാണ് സൗദി https://malayalees.ch/umra-restarting-is-progressing/ Tue, 22 Sep 2020 05:23:13 +0000 https://malayalees.ch/?p=32156 ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിനായി ഭൂരിഭാഗം സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്ന് സൗദിയിലെ ഹജ്ജ് ഉംറ മന്ത്രി. കോവിഡ് സാഹചര്യത്തില്‍ തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിനായാണ് ഓണ്ലൈന് സൌകര്യമൊരുക്കുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സ്വീകരിച്ച് ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സൗദിയെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മുൻകരുതലുകൾ പാലിച്ച് കൊണ്ട് ഉംറ തീർത്ഥാടനം പുനരാരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സൗദിയെന്ന്, ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബെൻതൻ പറഞ്ഞു. തീർത്ഥാടകർക്ക് മികച്ച അനുഭവം നൽകുന്നതിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കൊണ്ടാണ് തീർത്ഥാടനം പുനരാരംഭിക്കുക. സാങ്കേതിക പരിഹാരങ്ങളിലൂടെ സേവനങ്ങൾ വികസിപ്പിക്കുവാനും, അത് പ്രാദേശിക തലത്തിലും ആഗോള തലത്തിലും വിപണനം നടത്തുന്നതിനും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രാപ്തമാക്കും. ഉംറക്കുള്ള അപേക്ഷ സമർപ്പിക്കുന്നത് മുതൽ അവസാനം വരെയുള്ള സേവനങ്ങൾ ഓണ്‍ലൈൻ വഴിയാക്കും.

ഉംറ ആപ്ലിക്കേഷൻ വഴിയാണ് ഈ സേവനങ്ങൾ നൽകുക. തീർത്ഥാടകർ ആപ്ലിക്കേഷൻ ലോഗിൻ ചെയ്ത ശേഷം അനുയോജ്യമായ സമയം തെരഞ്ഞെടുക്കണം. തീർത്ഥാടകർക്ക് ആവശ്യമെങ്കിൽ, പാർപ്പിടമോ മറ്റ് സേവനങ്ങളോ നൽകുന്നതാണ്. ഉംറ സേവന കമ്പനികൾ അക്കാര്യം രാജ്യത്തിനകത്തും പുറത്തും പ്രചരിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായി പ്രവർത്തിക്കുന്ന ഓൺലൈൻ ട്രാവൽ ഏജൻസികളുടെ എണ്ണം മുപ്പതിലധികമായി വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.

]]>