UMMAN CHANDY – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 May 2021 07:52:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UMMAN CHANDY – malayalees.ch https://malayalees.ch 32 32 കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായി മുറവിളി; തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം https://malayalees.ch/group-clash-intensifies-in-congress/ Wed, 05 May 2021 07:51:53 +0000 https://malayalees.ch/?p=43717 തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനുള്ള മുറവിളി ശക്തമാകുന്നു. കൂടുതല്‍ നേതാക്കള്‍ സംഘടനാ തലത്തില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് രംഗത്ത് എത്തി.തിരക്കിട്ട് തീരുമാനം വേണ്ടെന്നായിരുന്നു കെ. സുധാകരന്‍റെ പ്രതികരണം. പുതിയ കെപിസിസി അധ്യക്ഷനെ കുറിച്ചുള്ള ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു കെ. മുരളീധരന്‍റെ മറുപടി.

നേതൃമാറ്റം വേണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മുല്ലപ്പള്ളി രാമചന്ദ്രനെതിരെയാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം. കെ. സുധാകരനെ അധ്യക്ഷനാക്കണമെന്ന ആവശ്യം പരസ്യമായി ഉയര്‍ന്നു കഴിഞ്ഞു. പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തത്തില്‍ നിന്നും കെ.പി.സി.സി അധ്യക്ഷന്‍ ഒഴിഞ്ഞു മാറാനാവില്ലെന്ന് സണ്ണി ജോസഫ് എം.എല്‍.എ തുറന്നടിച്ചു.

സുധാകരന്‍ കെ.പി.സി.സി പ്രസിഡന്‍റ് ആകണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹമെന്നും സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. എന്നാല്‍ നേതൃമാറ്റം സംബന്ധിച്ച ചോദ്യത്തിന് കരുതലോടെയായിരുന്നു സുധാകരന്‍റെ മറുപടി. കെ.പി.സി.സിയുടെ ജംബോ കമ്മറ്റികള്‍ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട കെ. മുരളീധരന്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനം എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ നിരവധി പേരുണ്ടെന്ന് പരിഹസിച്ചു.

നേതൃമാറ്റത്തെ കുറിച്ച് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് നേതാക്കള്‍ ഒരു പോലെ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതോടെ ഹൈക്കമാന്‍ഡ് നിലപാട് നിര്‍ണായകമാവും. താഴേ തട്ടിലും ഡി.സി.സി തലത്തിലുമൊക്കെ മാറ്റം വേണമെന്നാണ് പൊതുവികാരം. അതിനിടയില്‍ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് എ ഗ്രൂപ്പ് യോഗം ചേർന്നു.

കവടിയാറിലെ ആര്യാടൻ മുഹമ്മദിൻറെ ഫ്ലാറ്റിലാണ് യോഗം ചേർന്നത്.കെ.ബാബു, കെ.സി ജോസഫ്,തമ്പാനൂർ രവി, ബെന്നി ബെഹ്നാനൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ആരോഗ്യപ്രശ്നങ്ങളുള്ള ആര്യാടൻ മുഹമ്മദിനെ കാണാനെത്തിയതാണെന്ന് നേതാക്കൾ പ്രതികരിച്ചു.

]]>
കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമാറ്റം നേരത്തെയാകാമായിരുന്നു: ഉമ്മന്‍ചാണ്ടി https://malayalees.ch/kodiyeri-balakrishnan-oommen-chandy/ Fri, 13 Nov 2020 13:13:47 +0000 https://malayalees.ch/?p=35047 കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമാറ്റം നേരത്തെയാകാമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഉയര്‍ന്ന് വന്നത് ആരോപണങ്ങളല്ല, യാഥാര്‍ത്ഥ്യങ്ങളാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, വൈകിയാണെങ്കിലും സ്ഥാനമൊഴിയാനുള്ള തീരുമാനം നന്നായി എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജിയും യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും ഉമ്മന്‍ ചാണ്ടി തൃശൂരില്‍ പറഞ്ഞു.

അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി നേരത്തെ ചികിത്സയ്ക്ക് പോയപ്പോള്‍ സ്ഥാനം രാജിവെച്ചിരുന്നില്ല. ഇപ്പോഴത്തെ തീരുമാനം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ കാരണമാണെന്നും രാജി തീരുമാനം ആദ്യം എടുക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

ആരോഗ്യപരമായ കാരണങ്ങളാല്‍ അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. വാര്‍ത്താക്കുറിപ്പിലൂടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്ന കാര്യം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയത്.

]]>
അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തത് യുഡിഎഫ് എല്ലാ പണിയും പൂര്‍ത്തിയാക്കിയ വിക്ടേഴ്‌സിന്റെ അടുത്ത ഘട്ടമെന്ന് ഉമ്മന്‍ചാണ്ടി https://malayalees.ch/ommen-chandy-taking-achtanandan-on-victors-channel-issue/ Tue, 02 Jun 2020 12:41:05 +0000 https://malayalees.ch/?p=26440 വെറും രണ്ടരമാസത്തിനുള്ളില്‍ വിക്ടേഴ്‌സ് ചാനലിനെ വലിയ സന്നാഹമുള്ള നോണ്‍ ഇന്റര്‍ആക്ടീവ് മോഡിലാക്കാനുള്ള എന്തു മാന്ത്രികവടിയാണ് വിഎസിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്താമോ?

വിക്ടേഴസ് ചാനലുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും തമ്മിലെ പോര് കനക്കുന്നു. അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ഉമ്മന്‍ചാണ്ടി രംഗത്ത് എത്തി. വിക്ടേഴ്സ് ചാനലിന് രണ്ട് ഘട്ടമുണ്ട്, ആദ്യത്തേത് ഉദ്ഘാടനം ചെയ്തത് യു.ഡി.എഫ് സര്‍ക്കാരാണെന്ന് എല്ലാവരും അംഗീകരിച്ച കാര്യമാണ്, രണ്ടാംഘട്ടത്തിലെ പണികളെല്ലാം പൂര്‍ത്തിയാക്കിയതും യുഡിഎഫാണ്, എല്ലാ നടപടിക്രമങ്ങളും യുഡിഎഫ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു കാത്തിരുന്ന വിക്ടേഴ്‌സിന്റെ അടുത്ത ഘട്ടമാണ് വിഎസ് ഉദ്ഘാടനം ചെയ്തതെന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലെഴുതുന്നു.

പണ്ട് കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനെതിരെ ചിന്ത വാരിക പ്രസിദ്ധീകരിച്ച പുസ്തകത്തെപ്പറ്റിയും ഉമ്മന്‍ ചാണ്ടി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഐടി അധിഷ്ഠിത സാങ്കേതികവിദ്യയ്‌ക്കെതിരേ ഉറഞ്ഞുതുള്ളിയശേഷം വിക്ടേഴ്‌സ് ചാനലിനെ വെട്ടിനിരത്തിയില്ല എന്നതില്‍ തീര്‍ച്ചയായും എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാമെന്ന പരിഹാസവും ഉമ്മന്‍ ചാണ്ടി ചൊരിയുന്നു. ചാനലുമായി ബന്ധപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തരംതാണതാണെന്നും ഐ.ടി അറ്റ് സ്കൂള്‍ എന്ന ആശയം രൂപപ്പെടുന്നത് പ്രഫസര്‍ യു.ആര്‍. റാവു അധ്യക്ഷനായ ഒരു കര്‍മസമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണെന്നുമായിരുന്നു വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വിക്ടേഴ്‌സ് ചാനലുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദര്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാനിടയായി. വിക്ടേഴ്‌സ് ചാനല്‍ ആരു തുടങ്ങി എന്നതു സംബന്ധിച്ചാണല്ലോ തര്‍ക്കം.

ഇതു സംബന്ധിച്ച ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്നത് വിക്ടേഴ്‌സ് ചാനല്‍ ഉള്‍പ്പെടെയുള്ള ഐടി സാങ്കേതികവിദ്യാഭ്യാസത്തിന്റെ നടത്തിപ്പുകാരായ Kerala Infrasructure and Technology for Education (KITE) ന് ആണല്ലോ. അവര്‍ വ്യക്തമായി പറയുന്നൂ, വിക്ടേഴ്‌സ് ഉദ്ഘാടനം ചെയ്തത് 2005 ജൂലൈ 28ന് രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആണെന്ന്. അതാണു ഞാനും നേരത്തെ ചൂണ്ടിക്കാട്ടിയത്. അന്ന് എല്ലാ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ ഇനി തര്‍ക്കമില്ല.

Kite ല്‍ പറയുന്ന മറ്റൊരു കാര്യം വിക്ടേഴ്‌സ് ചാനലിന് രണ്ടു ഭാഗങ്ങളുണ്ട് എന്നാണ്. ആദ്യത്തേത് രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ഇന്‍ര്‍ ആക്ടീവ് മോഡും രണ്ടാമത്തേത് വിഎസ് മുഖ്യമന്ത്രിയായി രണ്ടര മാസം കഴിഞ്ഞ് ഉദ്ഘാടനം ചെയ്ത നോണ്‍ ഇന്റര്‍ ആക്ടീവ് മോഡും.

ഇന്റര്‍ ആക്ടീവ് മോഡില്‍ പരിമിതമായ തോതിലാണ് വിക്ടേഴ്‌സ പ്രവര്‍ത്തിച്ചിരുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിനെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡിലാക്കി 1000 സ്‌കൂളുകളില്‍ എത്തിക്കാനുള്ള നടപടി യുഡിഎഫാണ് സ്വീകരിച്ചത്. കേന്ദ്രാനുമതി ലഭ്യമാക്കുക, ബാന്‍ഡ് വിഡ്ത്ത് കൂട്ടുക, ആന്റിനകളും സെറ്റപ്പ് ബോക്‌സുകളും ലഭ്യമാക്കുക തുടങ്ങിയ സന്നാഹങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2006 മാര്‍ച്ച് ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. എല്ലാ നടപടിക്രമങ്ങളും യുഡിഎഫ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു കാത്തിരുന്ന വിക്ടേഴ്‌സിന്റെ അടുത്ത ഘട്ടമാണ് വിഎസ് ഉദ്ഘാടനം ചെയ്തത്.

2006 മെയ് 18ന് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറുകയും 2006 ഓഗസ്റ്റ് 3ന് വിക്ടേഴ്‌സ് ചാനലിന്റെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡ് വിഎസ് ഉദ്ഘാടനം ചെയ്യുകയുമാണ് ഉണ്ടായത്. വെറും രണ്ടരമാസത്തിനുള്ളില്‍ വിക്ടേഴ്‌സ് ചാനലിനെ വലിയ സന്നാഹമുള്ള നോണ്‍ ഇന്റര്‍ആക്ടീവ് മോഡിലാക്കാനുള്ള എന്തു മാന്ത്രികവടിയാണ് വിഎസിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്താമോ?

ഐടി അധിഷ്ഠിത സാങ്കേതികവിദ്യയ്‌ക്കെതിരേ ഉറഞ്ഞുതുള്ളിയശേഷം വിക്ടേഴ്‌സ് ചാനലിനെ വെട്ടിനിരത്തിയില്ല എന്നതില്‍ തീര്‍ച്ചയായും എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാം. ‘തൊഴില്‍ തിന്നുന്ന ബകന്‍’ എന്ന പേരില്‍ കമ്പ്യൂട്ടര്‍വത്കരണത്തിനെതിരേ ചിന്ത വാരിക പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും ഇടതുപക്ഷക്കാരുടെ കയ്യില്‍ കാണുമല്ലോ.

യുഡിഎഫ് പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂര്‍വിമാനത്താവളവും മറ്റും ഉദ്ഘാടനം ചെയ്ത് എല്‍ഡിഎഫ് തനിക്കാക്കിയതിന്റെ മറ്റൊരു പകര്‍പ്പായി മാത്രമേ വിക്ടേഴ്‌സ് ചാനല്‍ സംബന്ധിച്ച് വിഎസിന്റെ നിലപാടിനെയും കാണുന്നുള്ളു.

]]>