uma thomas – malayalees.ch https://malayalees.ch Malayalam Online News Portal Wed, 25 Oct 2023 05:40:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png uma thomas – malayalees.ch https://malayalees.ch 32 32 ‘പൊലീസ് സ്റ്റേഷനിൽ സഖാവ് എന്ന പ്രിവിലേജ് വിനായകന് കിട്ടുന്നു; തെറ്റ് ചെയ്യുന്നത് വിഐപി അല്ല ആരാണെങ്കിലും ശിക്ഷിക്കപ്പെടണം’; ഉമാ തോമസ് https://malayalees.ch/uma-thomas-against-actor-vinayakan-2/ Wed, 25 Oct 2023 05:40:40 +0000 https://malayalees.ch/?p=90019 പൊലീസ് സ്റ്റേഷനിൽ സഖാവ് എന്ന പ്രിവിലേജ് വിനായകന് കിട്ടുന്നുണ്ടെന്ന് ഉമാ തോമസ് എംഎൽഎ. ഇതിലൂടെ നാടിന് കൊടുക്കുന്നത് തെറ്റായ മെസേജാണ്. പൊലീസ് സ്റ്റേഷനിൽ പോലും എന്തും ആവാം, ആര് പ്രവർത്തിച്ചാലും സഖാവ് എന്ന രീതിയിൽ പ്രിവിലേജ് കിട്ടുന്നു എന്ന മെസേജ് ആണ് കൊടുക്കുന്നത്.(uma thomas against actor vinayakan)

സമാനമായിട്ടുള്ള ഒരുപാട് കേസുകൾ നടക്കുന്നുണ്ട്. കേസ് എടുക്കാനും എഫ്‌ഐആർ ചുമത്താനും പൊലീസ് ഭയക്കുന്നു. വിവേചനം നടക്കുന്നുണ്ടോ മുകളിൽ നിന്ന് ഉത്തരവില്ലാതെ അത് സംഭവിക്കുമോ എന്ന് അറിയണം. കേരള പൊലീസിനെ കുറിച്ച് നല്ല അഭിപ്രായമാണ്. ഉത്തരവാദിത്തപ്പെട്ടവർക്ക് നടപടിയെടുക്കാൻ സാധിക്കുന്നില്ല. പൊലീസുകാരുടെ കൈകളിൽ കൂച്ചുവിലങ്ങിട്ടിരിക്കുന്ന അവസ്ഥയാനിന്നും ഉമാ തോമസ് വ്യക്തമാക്കി.

തെറ്റ് ചെയ്യുന്നത് വിഐപി അല്ല ആരാണെങ്കിലും അവൻ ശിക്ഷിക്കപ്പെടണം.വഴിയരികിൽ സീറ്റ് ബെൽറ്റ് ഇടാത്തത് ചോദ്യം ചെയ്യുന്ന യുവാവിനെതിരെ കേസെടുക്കുന്ന പൊലീസ്, പൊലീസ്സ്റ്റേഷനിൽ ഒരാൾ മദ്യപിച്ച് കടന്നുവന്ന് പൊലീസിനോട് കയർത്ത് അസഭ്യം പറഞ്ഞ് കൃത്യനിർവഹണത്തെ തടസപ്പെടുത്തി മടങ്ങുമ്പോൾ അത് ജാമ്യമില്ലാ വകുപ്പാണോ.

സാധാരണക്കാർക്ക് നീതി ഒന്ന് സെലിബ്രിറ്റികൾക്ക് നീതി മറ്റൊന്ന് അത് ശരിയല്ല. ഇതിന് മുൻപ് പല തവണ വിനായകൻ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. അത് അദ്ദേഹത്തിന്റെ ഭാര്യക്ക് അറിയാം. ഉമ്മൻ ചാണ്ടി മരണപ്പെട്ടപ്പോൾ അതിനെതിരെ സംസാരിച്ചതിന് പോലും കേസെടുത്തില്ലെന്നും ഉമാ തൊമസ് പറഞ്ഞു.

അതേസമയം വിനായകനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി ഉമാ തോമസ് രംഗത്തെത്തിയിരുന്നു. എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന SHO ഉൾപ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്.

ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’ അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ടെന്നും ഉമാ തോമസ് ഫേസ്ബുക്കിൽ കുറിക്കുന്നു. അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ എന്നും ഉമാ തോമസ് പറഞ്ഞു.

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടു. സ്റ്റേഷന്‍റെ പ്രവർത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും നടൻ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം.

]]>
‘എന്നും അതിജീവിതയ്‌ക്കൊപ്പം’ : ഉമാ തോമസ് എംഎൽഎ https://malayalees.ch/always-with-the-survivor-says-uma-thomas/ Mon, 11 Jul 2022 04:45:58 +0000 https://malayalees.ch/?p=64587 കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉമാ തോമസ് എംഎൽഎ. താൻ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് ഉമാ തോമസ്.

‘കേസുമായി ബന്ധപ്പെട്ട് എന്റെ അഭിപ്രായം ഞാൻ പറയില്ല. കാരണം ഇത് കോടതിയിലിരിക്കുന്ന കേസാണ്. കേസിൽ എന്തെങ്കിലുമൊരു നീക്കുപോക്കോ, കോടതി ഇടപെടലോ ഉണ്ടായാൽ മാത്രമേ പ്രതികരിക്കുകയുള്ളു’- ഉമാ തോമസ് പറഞ്ഞു.

ഒന്നര മാസത്തിനകം കേസിൽ തീർപ്പുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽകിയത്. കേസിൽ തീരുമാനം ഉണ്ടാകട്ടെയെന്ന് ഉമാ തോമസ് പറഞ്ഞു. ഇത്ര ഉന്നത സ്ഥാനത്ത് ജോലി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഉമാ തോമസ് വ്യക്തമാക്കി.

നടിയെ ആക്രിച്ച കേസിൽ ദിലീപിന്റെ പേര് വന്നതിൽ പ്രതികരണവുമായി ആർ ശ്രീലേഖ ഐപിഎസ് സ്വന്തം യൂട്യൂബ് ചാനലിലൂടെ രംഗത്ത് വരുന്നത് ഇന്നലെയാണ്. ദിലീപ് ഇങ്ങനെ ചെയ്യുമോ എന്നാശങ്കയുണ്ടായിരുന്നു. ദീലിപിന്റെ ജീവിതത്തിൽ വ്യക്തിപരമായി നിരവധി പ്രശ്നങ്ങളുണ്ടായിരുന്നെന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു.

‘ദിലീപിന്റെ പെട്ടന്നുള്ള ഉയർച്ചകളിൽ ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങൾ ആ സമയത്ത് ദിലീപ് ചെയ്തിരുന്നതിൽ വളരെ ശക്തരായ ചിലർ ദിലീപിനെതിരായി. ആ സാഹചര്യത്തിൽ ദിലീപിന്റെ പേര് പറഞ്ഞതാകാം. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടല്ലേ പൾസർ സുനി ദിലീപിന്റെ പേര് പറഞ്ഞത്. മാധ്യമങ്ങൾ എല്ലാം വളച്ചൊടിക്കുകയായിരുന്നു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേൽ വരെ മിഡിയ പ്രഷർ ചെലുത്തി’- ശ്രീലേഖ പറഞ്ഞു.

]]>
‘വലിയ ദൗത്യം ഏറ്റെടുക്കുകയാണ്, ജീവിതത്തിലെ തന്നെ ഏറ്റവും വലിയൊരു കാര്യം’; സത്യപ്രതിജ്ഞയ്ക്ക് ശേഷം മറ്റ് പ്രതികരണമെന്ന് ഉമ തോമസ് https://malayalees.ch/umathomas-will-sworn-as-mla-today-her-response/ Wed, 15 Jun 2022 04:39:45 +0000 https://malayalees.ch/?p=63392 തൃക്കാക്കരയിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം ഉമ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. വലിയ ദൗത്യം ഏറ്റെടുക്കുകയാണ്, ജീവിതത്തിലെ തന്നെ ഏറ്റവും വലിയൊരു കാര്യം. സത്യപ്രതിജ്ഞയ്ക്ക് ശേഷം മറ്റ് പ്രതികരണമെന്ന് ഉമ തോമസ് പറഞ്ഞു. വിവാദ പ്രതിഷേധങ്ങളെ പറ്റി ഇപ്പോൾ പ്രതികരിക്കാനില്ല. കോൺഗ്രസ് പാർട്ടി നേതാക്കൾ വിഷയവുമായി പ്രതികരിച്ചിട്ടുണ്ട് എന്നും ഉമ തോമസ് പറഞ്ഞു.

‘ജീവിതത്തിലെ തന്നെ ഏറ്റവും വലിയൊരു കാര്യമാണ്. ഞാനൊരു വലിയ ദൗത്യം ഏറ്റെടുക്കുകയാണ്. ആ കർത്തവ്യം വളരെ നന്നായിട്ട് നടപ്പാക്കണം. വിവാദ പ്രതിഷേധങ്ങളെ പറ്റി ഇപ്പോൾ പ്രതികരിക്കാനില്ല. കോൺഗ്രസ് പാർട്ടി നേതാക്കൾ വിഷയവുമായി പ്രതികരിച്ചിട്ടുണ്ട്. കാര്യങ്ങളെല്ലാം അറിയാം. പക്ഷെ ഇപ്പോൾ പ്രതികരിക്കുന്നില്ല. ഇന്ന് എന്റെ ദൗത്യം സത്യപ്രതിജ്ഞയാണ്. പ്രിയപ്പെട്ട നേതാക്കളെ കാണണം പി ടി യുടെ നേതാക്കളെ കാണണം. വി എം സുധീരൻ, ഉമ്മൻ ചാണ്ടി, എ കെ ആന്റണി ഉൾെപ്പടെയുള്ള നേതാക്കളെ കാണണം. ആദ്യം സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം ബാക്കി പ്രതികരണം’- ഉമ തോമസ് പറഞ്ഞു.

രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെയാണ് സത്യപ്രതിജ്ഞ. ഇന്നലെ രാത്രിയോടെ ഉമ തോമസ് തിരുവനന്തപുരത്ത് എത്തി. പി ടി തോമസിൻറെ ഓർമ്മകളുമായാണ് സത്യപ്രതി‍ജ്ഞക്ക് പോകുന്നതെന്നും വോട്ടർമാർക്ക് നൽകിയ ഉറപ്പുകൾ പൂർണ്ണമായി പാലിക്കുമെന്നും ഉമ തോമസ് പറഞ്ഞു. തൃക്കാക്കരയിൽ ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകൾ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്.

2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധനവുണ്ടായി. ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വർഷത്തിനിടെ തൃക്കാക്കരയിൽ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.

]]>
‘എന്നെ നയിക്കുന്നത് പി ടി, അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയും’; ഉമ തോമസ് https://malayalees.ch/uma-thomas-on-thrikkakara-election-victory-p-t-thomas/ Sat, 04 Jun 2022 04:37:21 +0000 https://malayalees.ch/?p=62889 തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം പി ടിയ്ക്ക് സമർപ്പിക്കാനാണ് ഉപ്പുതോട്ടിലെത്തിയതെന്ന് ഉമ തോമസ്. പി ടിയാണ് മാർഗദീപം, തന്നെ നയിക്കുന്നത് അദ്ദേഹമാണ്. പി ടിയുടെ വികസന സ്വപ്നങ്ങളും രാഷ്ട്രീയ നിലപാടുകളും തുടരാനാണ് താത്പര്യം. എന്റെ അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. പറയാനുള്ളത് പറയുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയിലെത്തി ഉമ തോമസ് പ്രാർത്ഥിച്ചു. ഇടുക്കി ബിഷപ്പ് മാർ ജോർജ് നെല്ലിക്കുന്നേലിനെ സന്ദർശിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുകയാണെങ്കിൽ അവിടെ സന്ദർശനം നടത്തിയ ശേഷം ഇടുക്കിയിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഉമ തോമസ് തൃക്കാക്കരയിലേക്ക് മടങ്ങും.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്നശേഷം പി ടി തോമസിന്റെ ജന്മനാട്ടിൽനിന്നാണ് ഉമ തോമസ് പ്രചാരണം ആരംഭിച്ചത്.തെരെഞ്ഞെടുപ്പിൽ വൻ വിജയം നേടി പി ടി യെ കാണാൻ എത്തുമെന്ന് മാധ്യമങ്ങളോട് ഉമ തോമസ് അന്ന് പറഞ്ഞിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തുന്നത്.

]]>
വിജയം പി ടിക്ക് സമർപ്പിച്ച് ഉമ തോമസ് https://malayalees.ch/uma-thomas-pt-thomas/ Fri, 03 Jun 2022 12:25:15 +0000 https://malayalees.ch/?p=62858 തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ചരിത്ര വിജയം ഭർത്താവ് പിടി തോമസിനു സമർപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി. നേതാക്കളെല്ലാവരും ചേർത്തുപിടിച്ചു. ഒരുമിച്ച് നേടിയ ഉജ്ജ്വല വിജയമാണ്. ഭരണത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നും ഉമ തോമസ് പറഞ്ഞു.

“ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ബൂത്തടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച് നേടിയ ഉജ്ജ്വല വിജയം തന്നെ ആണ് ഇത്. വിജയം പിടിക്ക് സമർപ്പിക്കുന്നു. ആറ് വർഷക്കാലത്തെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളും അദ്ദേഹത്തെ സ്നേഹിക്കുന്ന ജനങ്ങളാണ് ഈ വലിയ വിജയം സമ്മാനിച്ചത്. ജനഹിതമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന സർകാരിനുള്ള വിധിയെഴുത്താണിത്. അപവാദ പ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു. 100 ശതമാനം ആത്മാർത്ഥയതോടെ എന്നും തൃക്കാക്കരയ്ക്കൊപ്പമുണ്ടാവും.”- ഉമ തോമസ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 25,016 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസ് വിജയിച്ചത്. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎയായി ഉമ നിയമസഭയിലേക്ക് എത്തും. 2011 ബെന്നി ബെഹ്നാൻ മത്സരിക്കുമ്പോൾ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പിടി തോമസ് മത്സരിക്കുമ്പോൾ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോർഡുകളാണ് ഉമ തോമസ് തകർത്തിരിക്കുന്നത്.

]]>
ഞങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ ഇതാകില്ല ചിത്രം:സാബു എം ജേക്കബ് https://malayalees.ch/sabu-m-jacob-response-after-uma-thomas-victory/ Fri, 03 Jun 2022 08:24:48 +0000 https://malayalees.ch/?p=62848 തങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ചിത്രം മറ്റൊന്നാകുമായിരുന്നെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ഇടതും വലതുമല്ലാതെ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ മറ്റൊരു ഓപ്ഷനില്ല എന്നതിനാലാണ് ഉമ തോമസ് വിജയിച്ചതെന്ന് സാബു എം ജേക്കബ് പറഞ്ഞു. കോണ്‍ഗ്രസിനെ സഹായിക്കാനല്ല ട്വന്റി ട്വന്റി മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന വിശ്വാസത്തിലാണ് മാറി നിന്നതെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.

‘ട്വന്റി ട്വന്റി മത്സരിക്കാത്തതുകൊണ്ട് പലരും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത സാഹചര്യമുണ്ടായി. ആര്‍ക്ക് വോട്ടുചെയ്തിട്ടും കാര്യമില്ല എന്ന് ഒരു വിഭാഗം ജനങ്ങള്‍ക്ക് തോന്നലുണ്ടായി. ആരെയും സഹായിക്കാനല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. ആരെയും പ്രീതിപ്പെടുത്തേണ്ട കാര്യം ഞങ്ങള്‍ക്കില്ല. ഇഷ്ടമുണ്ടായിട്ടല്ല ജനം ഏതെങ്കിലും മുന്നണിക്ക് വോട്ടുചെയ്യുന്നത്. വേറെ ഓപ്ഷനില്ലാത്ത നിവൃത്തികേടുകൊണ്ടാണ്. ട്വന്റി ട്വന്റി മത്സര രംഗത്തുണ്ടായിരുന്നെങ്കില്‍ ചിത്രം മാറിയേനെ’. സാബു എം ജേക്കബ് പറഞ്ഞു.

]]>
തൃക്കാക്കരയില്‍ ഉമ തോമസ് വിജയിച്ചു; ഭൂരിപക്ഷം 25,016 https://malayalees.ch/uma-thomas-wins-in-thrikkakara-majority-25115/ Fri, 03 Jun 2022 08:23:02 +0000 https://malayalees.ch/?p=62846 തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തും. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്.

2011ലാണ് തൃക്കാക്കര മണ്ഡലം രൂപീകരിക്കുന്നത്. യുഡിഎഫിനു വേണ്ടി ബെന്നി ബഹനാന്‍, എല്‍ഡിഎഫിന്റെ എം.ഇ ഹസൈനാര്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. സജികുമാര്‍ എന്നിവരായിരുന്നു അന്ന് മത്സരരംഗത്ത്. 73.71 ശതമാനം േപരാണ് അന്ന് വോട്ടു ചെയ്തത്. ആകെ പോള്‍ ചെയ്ത 1,59,877 വോട്ടുകളില്‍ 68,854 (55.88 ശതമാനം) നേടി ബെന്നി ബെഹനാന്‍ വിജയിച്ചു. എം.ഇ. ഹസൈനാറിന് 43,448 (36 ശതമാനം) വോട്ടും എന്‍ സജി കുമാറിന് 5935 വോട്ടും (5.04 ശതമാനം) ലഭിച്ചു. ഈ തെരഞ്ഞെടുപ്പിലാണ് ബഹനാന്‍ 22,406 വോട്ടുകള്‍ക്ക് വിജയിക്കുന്നത്.

2016 ല്‍ ഈ സീറ്റില്‍ ബഹനാന് പകരം മത്സരിച്ചത് പി.ടി.തോമസായിരുന്നു. 1,35,304 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 61,268 എണ്ണം (45.42 ശതമാനം) നേടി പി.ടി.തോമസ് സീറ്റ് നിലനിര്‍ത്തി. മുന്‍ എം.പി കൂടിയായ സെബാസ്റ്റ്യന്‍ പോളിനെയായിരുന്നു അന്ന് ഇടതുപക്ഷം കളത്തിലിറക്കിയത്. എന്നാല്‍ 49,455 വോട്ടു (36.55 ശതമാനം) മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. അതേസമയം, ബിജെപി ശക്തമായ പോരാട്ടം കാഴ്ചവച്ചതും ഈ തിരഞ്ഞെടുപ്പിലാണ്. എന്‍ഡിഎയുടെ എസ് സജി 21,247 (15 ശതമാനം) വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. മുന്‍ തിരഞ്ഞെടുപ്പിനേതിനേക്കാള്‍ 10.66 ശതമാനം വോട്ടുകള്‍ കൂടുകയും ചെയ്തു. 11,966 വോട്ടുകള്‍ക്കായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ പി.ടി.തോമസിന്റെ വിജയം.

2016ലെ തിരഞ്ഞെടുപ്പില്‍ രണ്ട് പ്രമുഖ മുന്നണികളുടെയും എതിരാളികള്‍ക്കു പുറമെ ട്വന്റി20 സ്ഥാനാര്‍ഥിയേയും നേരിടേണ്ടി വന്നിരുന്നു പി.ടി. തോമസിന്. കിറ്റക്‌സ് കമ്പനിയിലെ രാസമാലിന്യങ്ങള്‍ തന്റെ തൃക്കാക്കര മണ്ഡലത്തിന്റെ ഓരംപറ്റിയൊഴുകുന്ന കടമ്പ്രയാറിനെ മലിനീകരിക്കുന്നു എന്നാരോപിച്ചാണ് പി.ടി രംഗത്തെത്തിയത്. സ്വന്തം സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാണ് ട്വന്റി20 പ്രതികരിച്ചത്. വോട്ടു വിഹിതം കുറഞ്ഞെങ്കിലും പി.ടി തോമസിന്റെ ഭൂരിപക്ഷം പക്ഷേ കൂടി. പോള്‍ ചെയ്ത 1,36,570 (70.36 ശതമാനം) വോട്ടുകളില്‍ പി.ടി തോമസ് 59,839 എണ്ണം (43.82 ശതമാനം) നേടി. ഇടതു സ്വതന്ത്രന്‍ ഡോ. ജെ. ജേക്കബ് 45,510 വോട്ടുകളുമായി (33.32 ശതമാനം) രണ്ടാമതും എന്‍ഡിഎയുടെ എസ് സജി 15,483 വോട്ടുകളുമായി (11.34 ശതമാനം) മൂന്നാമതും എത്തി. ട്വന്റി20 സ്ഥാനാര്‍ഥി ഡോ. ടെറി തോമസ് 13,897 (10.18 ശതമാനം) വോട്ടുകള്‍ നേടിയതായിരുന്നു ഈ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. 14,329 ആയിരുന്നു പി.ടിയുടെ ഭൂരിപക്ഷം. മണ്ഡലത്തിന്റെ ഈ ചരിത്രത്തെയെല്ലാം അപ്രസക്തമാക്കിയാണ് ഇത്തവണ ഉമ തോമസിന്റെ വിജയം.

]]>
പിടിയെയും കടന്ന് ഉമ; ലീഡ് 15,000നു മുകളിൽ https://malayalees.ch/uma-thomas-lead-15000-pt-thomas-thrikkakkara-udf/ Fri, 03 Jun 2022 08:20:34 +0000 https://malayalees.ch/?p=62843 തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ആധികാരിക വിജയത്തിലേക്ക്. മണ്ഡലത്തിൽ ഉമ തോമസിൻ്റെ ലീഡ് 15,000 കടന്നു. 7 ഘട്ടങ്ങൾ എണ്ണിത്തീർന്നപ്പോൾ 16,253 വോട്ടുകളുടെ ലീഡാണ് ഉമ തോമസിനുള്ളത്. കഴിഞ്ഞ തവണ പിടി തോമസിനു ലഭിച്ച ലീഡിനെക്കാൾ കൂടുതലാണ് ഇത്. 14,329 വോട്ടുകൾക്കാണ് 2021ൽ പിടി ജയിച്ചുകയറിയത്.

യുഡിഎഫിന് ആകെ 44640 വോട്ടുകളുണ്ട്. 28387 വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനു ലഭിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിൻ്റെ കുതിപ്പ്.

1.96 ലക്ഷം വോട്ടർമാരിൽ 1.35 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ പോളിങ് ശതമാനം 68.77 ശതമാനമാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം താരതമ്യേന ഏറ്റവും കുറഞ്ഞ പോളിങ് ആണ് ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.

]]>
തൃക്കാക്കര തെരഞ്ഞെടുപ്പ്; വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് ഉമ തോമസ് https://malayalees.ch/cyber-attack-against-uma-thomas/ Thu, 02 Jun 2022 08:17:18 +0000 https://malayalees.ch/?p=62793 തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നുവെന്നും ഉമ തോമസ് പറഞ്ഞു. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം. പി ടി തോമസിനായി ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യതയാണെന്നും ഉമ തോമസ് പറഞ്ഞു.

സ്ത്രീകള്‍ അപമാനിക്കപ്പെടേണ്ടവരല്ല. അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളികളയുകയാണ് സൈബർ ആക്രമണം. ഭക്ഷണം ഏര്‍പ്പാട് ചെയ്ത് തരാന്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. പി ടിക്ക് വേണ്ടി ഞാന്‍ ചെയ്യുന്ന കാര്യമാണ്. അതില്‍ ഒരാളും ഇടപെടേണ്ട.പരാജയഭീതിയാണ് ഇതിന് പിന്നില്‍. അധപതിച്ച പ്രവര്‍ത്തനമാണ് നടത്തികൊണ്ടുപോവുന്നത്. അവരോട് ലജ്ജ തോന്നുന്നു.

സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ സ്ത്രീയെന്ന രീതിയിലുള്ള ആക്ഷേപം കേട്ട് കഴിഞ്ഞു. അതില്‍ നിന്ന് തന്നെ പലപ്പോഴും പണ്ട് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീകള്‍ ചിതയിലേക്ക് ചാടും. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ചാടുമെന്നാണ് പ്രചരിപ്പിച്ചു. അത്തരം സ്ത്രീകള്‍ ഇവിടെ വേണ്ടേ. അവര്‍ മുന്‍പന്തിയില്‍ വരരുതെന്ന നിലപാടാണ് എല്‍ഡിഎഫിലുള്ളതെങ്കില്‍ തിരുത്തപ്പെടണമെന്നും ഉമ തോമസ് പറഞ്ഞു.

എന്നാൽ തൃക്കാക്കരയില്‍ ഒരു മാസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് ഔദ്യോഗിക ജീവിതത്തിലേക്ക് മടങ്ങിയെത്തി. വിജയം ഉറപ്പാണന്നും, യുഡിഎഫ് ക്യാമ്പിലാണ് ആശങ്ക നിഴലിക്കുന്നതെന്നും ഡോ.ജോ ജോസഫ് പറഞ്ഞു.

]]>
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വർക്കല ശിവ​ഗിരിയിൽ https://malayalees.ch/uma-thomas-at-varkala-sivagiri/ Mon, 16 May 2022 04:37:18 +0000 https://malayalees.ch/?p=61861 തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വർക്കല ശിവ​ഗിരിയിലെത്തി ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി കൂടിക്കാഴ്ച്ച നടത്തി. മഹാസമാധിയിൽ ദർശനവും പുഷ്പാർച്ചനയും നടത്തിയ ശേഷമാവും അവർ തിരികെ തൃക്കാക്കരയിലേക്ക് മടങ്ങുക. തെരഞ്ഞെടുപ്പിൽ ശിവ​ഗിരി മഠത്തിന്റെ പിന്തുണ തേടാനാണ് സ്ഥാനാർത്ഥി എത്തിയത്.

തൃക്കാക്കരയിൽ രണ്ടാം ഘട്ട പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കമാവും. മന്ത്രിമാർ മതവും ജാതിയും തിരിഞ്ഞ് പ്രചാരണം നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ ശക്തമായി നേരിടാനാണ് ഇടതുമുന്നണിയുടെ തീരുമാനം. സർക്കാർ സംവിധാനം ഇടതുമുന്നണി ദുരുപയോഗം ചെയ്യുന്നവെന്ന് യുഡിഎഫ് ആരോപിക്കുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം രണ്ടാം ഘട്ടത്തിന്റെ അവസാനത്തിലേക്ക് എത്തുന്നതോടെ ഓരോരുത്തരെയും നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനങ്ങൾക്കും ഇന്ന് തുടക്കമാകും. ഇടതു മുന്നണിയുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയ്ക്ക് പുറമേ, മന്ത്രിമാർ, എം എൽ എ മാർ എന്നിവർ നേരിട്ടാണ് വിലയിരുത്തുന്നത്.

യുഡിഎഫ് സിറ്റിംഗ് മണ്ഡലം പിടിച്ചു നിർത്താൻ അരയും തലയും മുറുക്കി തന്നെ രംഗത്ത് ഉണ്ട്. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസിന്റെ ദേശീയ നേതാക്കളെ ഉമയ്ക്ക് വോട്ട് അഭ്യർത്ഥിക്കാൻ തൃക്കാക്കരയിൽ എത്തിക്കാനാണ് യു ഡി എഫ് ക്യാമ്പിന്റെ ശ്രമം. ചിന്തൻ ശിബിരം കഴിഞ്ഞതിനാൽ കൂടുതൽ നേതാക്കളും വരും ദിവസങ്ങളിൽ മണ്ഡലത്തിൽ ഉണ്ടാകും. താര പ്രചാരകരെ കൊണ്ടുവന്ന് തൃക്കാക്കരയിൽ ഓളം ഉണ്ടാക്കാനാണ് എൻ ഡി എ നീക്കം.

]]>