Ullasam – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 Mar 2021 04:09:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ullasam – malayalees.ch https://malayalees.ch 32 32 ഉല്ലാസ് പന്തളം കോൺഗ്രസിലേക്ക് തിരിച്ചെത്തി https://malayalees.ch/ullas-panthalam-returns-to-congress/ Tue, 23 Mar 2021 04:09:08 +0000 https://malayalees.ch/?p=41913 പന്തളം: മിമിക്രി-കോമഡി താരം ഉല്ലാസ് പന്തളം കോൺഗ്രസിലേക്ക് തിരിച്ചെത്തി. അടൂരിലെ യുഡിഎഫ് സ്ഥാനാർഥി എംജി കണ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉല്ലാസ് പന്തളത്തെ ഷാളണിയിച്ച് പാർട്ടിയിലേക്ക് വരവേറ്റു.

പന്തളത്തെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപൻ ബിജെപിയിൽ ചേരുകയും അടൂരിലെ സ്ഥാനാർഥിയാവുകയും ചെയ്തിരുന്നു. പത്ത് വർഷം മുമ്പ് പന്തളം പഞ്ചായത്തായിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളം പ്രതാപനെതിരെ ഉല്ലാസ് പന്തളം മത്സരിച്ചിരുന്നു.

അന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്നു ഉല്ലാസ്. അതിനെ തുടർന്ന് ഉല്ലാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോൾ പന്തളം പ്രതാപൻ പാർട്ടി വിട്ട് പുറത്തു പോയതിനെ തുടർന്നാണ് ഉല്ലാസിന്‍റെ മടങ്ങി വരവ്. ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി എന്നീ താരങ്ങൾക്ക് പിന്നാലെയാണ് ഉല്ലാസ് പന്തളത്തിന്‍റെ വരവ്.

]]>