ukrainian-russian-invasion-mughals-massacre-rajputs – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Mar 2022 09:19:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ukrainian-russian-invasion-mughals-massacre-rajputs – malayalees.ch https://malayalees.ch 32 32 ‘രജപുത്രരെ കൂട്ടക്കൊല നടത്തിയ മുഗളരെപ്പോലെ’; റഷ്യൻ ആക്രമണത്തിൽ പ്രതികരിച്ച് യുക്രൈന്റെ ഇന്ത്യൻ അംബാസിഡർ https://malayalees.ch/ukrainian-russian-invasion-mughals-massacre-rajputs/ Wed, 02 Mar 2022 09:17:42 +0000 https://malayalees.ch/?p=57888 യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശം രജപുത്രരെ കൂട്ടക്കൊല നടത്തിയ മുഗളരുടെ പ്രവൃത്തി പോലെയെന്ന് യുക്രൈന്റെ ഇന്ത്യൻ അംബാസിഡർ ഡോ. ഇഗോർ പോളിഖ. ഏത് വിധേനയും അധിനിവേശം തടയാൻ യുക്രൈനെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. (Ukrainian Mughals massacre Rajputs)

“രജപുത്രർക്കെതിരെ മുഗളർ നടത്തിയ കൂട്ടക്കൊല പോലെയാണ് ഇത്. പുടിൻ നടത്തുന്ന ബോംബാക്രമണം തടയാൻ യുക്രൈനെ ഏത് വിധേനയും സഹായിക്കണമെന്ന് മോദി ഉൾപ്പെടെ ലോകത്തിലെ എല്ലാ നേതാക്കളോടും അഭ്യർത്ഥിക്കുന്നു.”- ഇഗോർ പോളിഖ പറഞ്ഞു. റഷ്യൻ അധിനിവേശത്തിനിടെ യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതിൽ അദ്ദേഹം ന്യൂഡൽഹിയിലെ വിദേശ കാര്യമന്ത്രാലയത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

]]>