UK – malayalees.ch https://malayalees.ch Malayalam Online News Portal Sat, 18 Dec 2021 04:01:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UK – malayalees.ch https://malayalees.ch 32 32 ബ്രിട്ടണിൽ തുടർച്ചയായ മൂന്നാം ദിവസവും റെക്കോർഡ് കൊവിഡ് കേസുകൾ; ആശങ്ക https://malayalees.ch/covid-cases-uk-today/ Sat, 18 Dec 2021 04:00:59 +0000 https://malayalees.ch/?p=54229 ബ്രിട്ടണിൽ കൊവിഡ് ബാധ ഉയരുന്നത് ആശങ്കയാവുന്നു. വെള്ളിയാഴ്ച ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തത് 93,045 കൊവിഡ് കേസുകളാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് റെക്കോർഡ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച 111 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി. വ്യാഴാഴ്ച 88,376 പേർക്കാണ് ബ്രിട്ടണിൽ രോഗബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്. (Covid Cases UK Today)

അതേസമയം, കേരളത്തിൽ ഇന്ന് 3471 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂർ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂർ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 164, ഇടുക്കി 115, പാലക്കാട് 92, വയനാട് 90, കാസർഗോഡ് 57 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 54,715 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,337 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,39,318 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4019 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 168 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 32,433 കൊവിഡ് കേസുകളിൽ, 8.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 221 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,189 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3250 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 20 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

]]>
കൊവിഡ് ഗുളികയ്ക്ക് ലോകത്താദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ https://malayalees.ch/the-first-pill-designed-to-treat-symptomatic-covid-has-been-approved/ Fri, 05 Nov 2021 04:14:38 +0000 https://malayalees.ch/?p=52042 കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ. ‘മോൽനുപിറാവിർ’ എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആർ.എ) അംഗീകാരം നൽകിയത്.(covid-19)

ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അത്തരം സാധ്യതകളെ ഗുളിക പകുതിയായി കുറയ്ക്കുമെന്നും കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ മരുന്നിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സമ്പന്ന രാജ്യങ്ങൾ ഇവ വാങ്ങുന്നതിനുള്ള ഇടപാടുകൾക്കായി നെട്ടോട്ടമോടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അതുകൊണ്ട് കൊവിഡ് ചികിത്സയിൽ വലിയ മുന്നേറ്റമായി മാറാൻ സാധ്യതയുള്ള കണ്ടെത്തലാണിത്. അസുഖം ബാധിച്ചയുടൻ ഗുളിക കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്നാണ് ഗവേഷണത്തിൽ തെളിഞ്ഞത്. കൊവിഡ് ബാധിച്ച് ലക്ഷണങ്ങൾ തെളിഞ്ഞാൽ അഞ്ചു ദിവസത്തിനകം മരുന്ന് നൽകണമെന്നാണ് ബ്രിട്ടീഷ് ഏജൻസി നിർദേശം നൽകിയിരിക്കുന്നത്.

ഗുളികയെത്തുന്നതോടെ ആശുപത്രിക്ക് പുറത്ത് തന്നെ ഫലപ്രദ ചികിത്സ ലഭ്യമാക്കുന്നത് വൻമാറ്റമുണ്ടാക്കും. ഗുളിക യു.എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനായും സമർപ്പിച്ചിട്ടുണ്ട്. നവംബർ അവസാനത്തോടെ സമിതി ഈ അപേക്ഷ ചർച്ച ചെയ്യാനായി യോഗം ചേരുന്നുണ്ട്.

]]>
ഇന്ത്യ- യുകെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ മെയ് ഒന്ന് മുതല്‍ പുനഃരാരംഭിക്കുന്നു https://malayalees.ch/india-uk-airindia-service-to-restart-from-may-1st/ Thu, 29 Apr 2021 08:18:21 +0000 https://malayalees.ch/?p=43516 എയര്‍ ഇന്ത്യയുടെ ഇന്ത്യ- യുകെ യാത്രാ സര്‍വീസുകള്‍ താത്കാലികമായി പുനഃരാരംഭിക്കുന്നു. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

റദ്ദാക്കിയ സര്‍വീസുകള്‍ മെയ് 1 മുതല്‍ പുനഃരാരംഭിക്കും. നേരത്തെ റദ്ദാക്കിയ സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. എന്നാല്‍ ഭാഗീകമായിട്ട് മാത്രമായിരിക്കും സര്‍വീസുകള്‍ പുനഃരാരംഭിക്കുക. മെയ് 15 വരെയാണ് നിലവില്‍ യാത്രാ സര്‍വീസുകള്‍ ഭാഗീകമായി നടത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് യുകെയിലേക്കും തിരിച്ചും സര്‍വീസുകള്‍ നടത്തുക.

അതേസമയം കൊവിഡ് വ്യാപനം ഇന്ത്യയില്‍ അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,79,257 പേര്‍ക്കാണ്. 3,645 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ 2,69,507 പേര്‍ രോഗമുക്തി നേടി.

]]>
അതിവേഗ കോവിഡ്: ഇന്ത്യക്ക് ബ്രിട്ടന്റെ മുന്നറിയിപ്പ്, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ ആരോഗ്യ വിദഗ്ധർ https://malayalees.ch/new-uk-covid-strain-india-needs-to-stay-vigilant-say-experts/ Mon, 25 Jan 2021 04:22:30 +0000 https://malayalees.ch/?p=39098 അതിവേഗ കോവിഡ് വ്യാപനത്തെ കുറിച്ച് ഇന്ത്യക്കാർ ജാഗരൂകർ ആകണമെന്ന് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ. ജനിതക മാറ്റം വന്ന കോവിഡ് കൂടുതൽ അപകടകരവും, മരണനിരക്ക് വലിയ തോതിൽ കൂടാൻ സാധ്യതയുള്ളതുമാണ് എന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ സാഹചര്യത്തിലാണ് ബ്രിട്ടീഷ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും, എന്നാൽ കരുതിയിരിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 150 പേർക്കാണ് ഇതുവരെ രാജ്യത്ത് അതിവേഗ കോവിഡ് സ്ഥിരീകരിച്ചത്. യു.കെയുമായുള്ള വ്യോമ ഗതാഗതം സ്തംഭിപ്പിക്കുകയും, വിമാനത്താവളങ്ങളിലെ സ്ക്രീനിംഗ് നടപടികൾ വർധിപ്പിക്കുകയും ചെയ്തതിന് ശേഷമുള്ള കണക്കാണ് ഇത്.

അതേസമയം, രാജ്യത്തെ മുഴുവനായുള്ള കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ട് എന്ന് തന്നെയാണ് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ജനങ്ങൾ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യയിലെ ആരോഗ്യ വിദഗ്ധർ പറയുന്നു. ”ഭാവിയിൽ നേരിട്ടേക്കാവുന്ന ഒരു പ്രശ്നമാണ് അതിവേഗ കോവിഡ്. സാഹചര്യങ്ങൾ രൂക്ഷമാകാതിരിക്കാൻ എല്ലാവരും കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുക” ഡൽഹി ഫോർട്ടിസ് ആശുപത്രിയിലെ ശ്വാസകോശ വിദഗ്ധ റിച്ച സറീൻ പറഞ്ഞു.

]]>
ഇന്ത്യയിലെ ന്യൂനപക്ഷ വേട്ട; വാണിജ്യകരാറിൽ മനുഷ്യാവകാശ ഉടമ്പടികൾ വേണമെന്ന് ബ്രിട്ടീഷ് എം.പിമാര്‍ https://malayalees.ch/take-up-persecution-of-muslims-christians-when-signing-trade-deals-with-india-uk-lawmakers/ Thu, 14 Jan 2021 03:59:28 +0000 https://malayalees.ch/?p=38550 ഇന്ത്യ- യു.കെ വാണിജ്യകരാറിൽ മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് എം.പിമാർ. മുസ്‌ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യുനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണിൽ നടന്ന ചർച്ചക്ക് ശേഷമാണ് ബ്രിട്ടീഷ് നിയമ വിദഗ്ധർ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിയെയും വളർച്ചയെയും ഇത്തരം സംഘർഷങ്ങൾ തടസ്സപ്പെടുത്തുമെന്നും അവർ ചൂണ്ടിക്കാണിച്ചു.

”ഭാവി വാണിജ്യ-നിക്ഷേപ കരാറുകളിൽ എത്രയും പെട്ടെന്ന് മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണം. മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ആഭ്യന്തര സംഘർഷങ്ങളിലേക്ക് നയിക്കും. ഇത് ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിയെ തടസ്സപ്പെടുത്തും. ഇന്ത്യയുമായുള്ള ബ്രിട്ടന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള വാണിജ്യ ബന്ധങ്ങൾക്കും അത് വിള്ളലേൽപ്പിക്കും.” ബ്രിട്ടനിലെ ഡെമോക്രാറ്റിക്‌ യുണിയനിസ്റ്റ് പാർട്ടി എം.പി ജിം ഷാന്നോൻ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.

‘ബയോ ടെററിസ്റ്റുകൾ’, ‘കൊറോണ ജിഹാദികൾ’ തുടങ്ങിയ അവഹേളനപരമായ വാക്കുകൾ ഉപയോഗിച്ച് മുസ്‌ലിം വിഭാഗത്തെ അപകീർത്തിപ്പെടുത്തുക, മുസ്‌ലിം ചെറുപ്പക്കാരെ ഉന്നം വെച്ച് മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുക, വിവാദമായ പൗരത്വ നിയമം നടപ്പിലാക്കാൻ തുനിയുക, ബൈബിളുകൾ കത്തിക്കുക, ചർച്ചുകളും പള്ളികളും ആക്രമിക്കുക, സിഖ് വംശജരുടെ സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശത്തെ ഹനിക്കുക തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാണ് ചർച്ചയിൽ ഉഭയകക്ഷികൾ പങ്കെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ റായ്പ്പൂരിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് പരാമർശിച്ച എം.പി ജിം ഷാന്നോൻ “ഇന്ത്യയിൽ ന്യുനപക്ഷങ്ങൾക്കെതിരെ നടക്കുന്ന പല ആക്രമണങ്ങളും കൃത്യമായി അന്വേഷണത്തിന് വിധേയമാക്കുക പോലും ചെയ്യുന്നില്ല” എന്നും ആരോപിച്ചു.

]]>
ആശ്വാസവാര്‍ത്ത; കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിച്ച് ഒരു മരുന്ന് https://malayalees.ch/dexamethasone-proves-first-life-saving-drug/ Wed, 17 Jun 2020 04:03:32 +0000 https://malayalees.ch/?p=27162 വിലകുറ‍ഞ്ഞതും വ്യാപകമായതുമായ ഡെക്സാമാതസോണ്‍ (Dexamethasone) എന്ന മരുന്നാണ് കോവിഡിന് പ്രതിരോധ മരുന്നായി കണ്ടെത്തിയത്

കോവിഡ് രോഗത്തിനെതിരെ ലോകത്തിലാദ്യമായി മരുന്ന് ഫലപ്രാപ്തിയില്ലെത്തിയതായി യു.കെയില്‍ നിന്നുള്ള വിദഗ്ധര്‍. യു.കെയില്‍ നിന്നുള്ള റിക്കവറി എന്ന ക്ലിനിക്കല്‍ ട്രയലിലാണ് വിലകുറ‍ഞ്ഞതും വ്യാപകമായതുമായ ഡെക്സാമാതസോണ്‍ (Dexamethasone) എന്ന മരുന്നാണ് കോവിഡിന് പ്രതിരോധ മരുന്നായി കണ്ടെത്തിയത്. നിലവില്‍ പ്രചാരത്തിലുള്ള മരുന്ന് വെന്‍റിലേറ്ററില്‍ ചികിത്സയിലുള്ള മൂന്നിലൊന്ന് രോഗികളെ മരണത്തില്‍ നിന്നും പിടിച്ചുനിര്‍ത്തുന്നതാണെന്നും ഓക്സി‍ജന്‍ സഹായത്തോടെയുള്ള രോഗികളില്‍ അഞ്ച് പേരില്‍ വരെ ഫലപ്രാപ്തിയുള്ളതാണെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘കോവിഡ് 19 ബാധിച്ച് വെന്‍റിലേറ്ററിലും ഓക്സിജന്‍ സഹായത്തോടെയും കഴിയുന്നവര്‍ക്ക് ഡെക്സാമാതസോണ്‍ നല്‍കി ജീവന്‍ രക്ഷിക്കാന്‍ സാധിക്കും എന്നതിന്‍റെ ഫലമാണ് ഞങ്ങളുടെ ട്രയല്‍. ഇത് വളരെ ചിലവ് കുറഞ്ഞതാണ്’; ട്രയല്‍ നയിക്കുന്ന ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ട്രി പറഞ്ഞു.

‘മറ്റു പല രോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന സാധാരണ സ്റ്റിറോയ്ഡ് ആണ് ഡെക്സാമാതസോണ്‍. ഈ ഒരു മരുന്നാണ് ഇത് വരെ മരണം കുറച്ചിട്ടുള്ളത്. അത് വലിയ രീതിയില്‍ തന്നെ ആശ്വാസകരമാണ്. വലിയൊരു മുന്നേറ്റമാണ്’; ട്രയലില്‍ ഭാഗമായ പീറ്റര്‍ ഹോര്‍ബി പറഞ്ഞു.

ഇത് വരെ ബ്രിട്ടണിലെ നിരവധി കോവിഡ് രോഗികളില്‍ ഡെക്സാമാതസോണ്‍ വെച്ച് ചികിത്സിച്ചതായും 5000ത്തിനടുത്ത് പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വിലകുറവായതിനാല്‍ തന്നെ ദരിദ്ര രാഷ്ട്രങ്ങളിലെ കോവിഡ് രോഗികള്‍ക്ക് ഇത് വലിയ ആശ്വാസമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

]]>
വംശവെറിക്കെതിരായ പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക്: ഫ്രാന്‍സിലും ബ്രിട്ടനിലും ജപ്പാനിലും ആയിരങ്ങള്‍ തെരുവില്‍ https://malayalees.ch/anti-racism-protest-in-many-countries-including-franc/ Mon, 15 Jun 2020 04:30:36 +0000 https://malayalees.ch/?p=27047 ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കൈകുഞ്ഞുങ്ങളെയുമായടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്.

അമേരിക്കയില്‍ ആഫ്രോ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ബ്രിട്ടണ് പിന്നാലെ ഫ്രാന്‍സിലും ആയിരങ്ങള്‍ തെരുവിലിറങ്ങി.

ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കൈകുഞ്ഞുങ്ങളെയുമായടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്. യു.എസിൽ മാത്രമല്ല ഫ്രാൻസിലും വംശവെറി രൂക്ഷമാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. സമരം മണിക്കൂറുകള്‍ നീണ്ടതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ജപ്പാനിലെ ടോക്കിയോയിൽ നടന്ന പ്രകടനത്തിൽ 3500 പേർ പങ്കെടുത്തു. ന്യൂസിലൻഡിലെ ഓക്‌ലൻഡ് വെല്ലിങ്ടണിലും പ്രകടനങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. ബ്ലാക് ലൈവ്സ് മാറ്റർ ബാനർ പ്രദർശിപ്പിച്ചാണ് ദക്ഷിണ കൊറിയയിലെ സോളിൽ യുഎസ് എംബസി സമരക്കാരെ വരവേറ്റത്.

കഴിഞ്ഞ ദിവസം അമേരിക്കയില്‍ പൊലീസ് വെടിവെപ്പില്‍ വീണ്ടും ആഫ്രോ അമേരിക്കന്‍ വംശജന്‍ കൊല്ലപ്പെട്ടതോടെയാണ് അന്തര്‍ദേശീയ തലത്തില്‍ വംശീയ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിച്ചത്. അമേരിക്കയില്‍ പ്രക്ഷോഭം ശക്തമായതോടെ, അറ്റ്ലാന്റയില്‍ പൊലീസ് മേധാവി രാജിവെച്ചു. ഡിപ്പാർട്ട്‌മെന്റില്‍ നിന്നും നഗര ഭരണാധികാരികളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മിനിയാപൊളിസിലും ഏഴ് പോലീസ് ഉദ്യോഗസ്ഥർ രാജിവെച്ചിരുന്നു. ഇനിയും കൂടുതല്‍ പേർ രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോര്‍ജ് ഫ്ലോയിഡിനെ ശ്വാസംമുട്ടിച്ച് കൊന്നതില്‍ അമേരിക്കയില്‍ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് മറ്റൊരു ആഫ്രോ അമേരിക്കന്‍ വംശജന്‍ കൂടി പൊലീസിന്റെ ക്രൂര കൃത്യത്തിന് ഇരയായത്. റെയ്‌ഷാഡ് ബ്രൂക്‌സ് എന്ന 27കാരനാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി 10.30- റസ്റ്റോറന്റില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാറില്‍ ഉറങ്ങുകയായിരുന്നു റെയ്ഷാഡ് ബ്രൂക്സ്. ഇതിനിടെയായിരുന്നു പൊലീസ് അതിക്രമം. വഴിതടസ്സപ്പെടുത്തി എന്നാരോപിച്ച് പൊലീസ് ആക്രോശിച്ചു. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് മാറി. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും തോക്ക് തട്ടിയെടുത്തെന്നുമാണ് പൊലീസിന്‍റെ വാദം. അതുകൊണ്ടാണ് വെടിവെക്കേണ്ടിവന്നതെന്നും പൊലീസ് പറയുന്നു.

എന്നാല്‍ റെയ്‌ഷാഡ് ബ്രൂക്‌സിനെ വെടിവച്ചുകൊന്ന സംഭവത്തിന്റെ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. തന്‍റെ കൈവശം ആയുധമില്ലെന്നും കീഴടങ്ങാന്‍ തയ്യാറാണെന്നും ബ്രൂക്സ് ഉദ്യോഗസ്ഥരോട് പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്‍.

]]>