ufo-islamabad-video-viral – malayalees.ch https://malayalees.ch Malayalam Online News Portal Wed, 23 Feb 2022 12:22:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ufo-islamabad-video-viral – malayalees.ch https://malayalees.ch 32 32 ഇസ്ലാമാബാദിൽ പറക്കും തളിക?; വിഡിയോ വൈറൽ https://malayalees.ch/ufo-islamabad-video-viral/ Wed, 23 Feb 2022 12:21:56 +0000 https://malayalees.ch/?p=57481 പാകിസ്താനിലെ ഇസ്ലാമാബാദിൽ പറക്കും തളികയെ കണ്ടെന്ന് അഭ്യൂഹം. ത്രികോണാകൃതിയിലുള്ള ഒരു വസ്തു ആകാശത്ത് പറന്നുനടക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2 മണിക്കൂറുകളോളമാണ് ഈ വസ്തു ആകാശത്ത് പറന്നത്. കറുത്ത നിറമുള്ള, ത്രികോണകൃതിയിലുള്ള വസ്തുവാണ് വിഡിയോയിൽ ഉള്ളത്.

അർസ്‌ലാൻ വറൈച് എന്ന യുവാവാണ് വിഡിയോ റെക്കോർഡ് ചെയ്തത്. വിവിധ ആംഗിളുകളിൽ നിന്ന് അർസ്‌ലാൻ 12 മിനിട്ടോളം ഈ വസ്തുവിനെ ചിത്രീകരിച്ചു. വസ്തുവിൻ്റെ ഒരുപാട് ചിത്രങ്ങളും താൻ പകർത്തിയെന്ന് അർസ്‌ലാൻ പറഞ്ഞു.

]]>