UEFA – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Mar 2023 05:33:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UEFA – malayalees.ch https://malayalees.ch 32 32 ഇത് പോട്ടറുടെ ചെൽസി; ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ https://malayalees.ch/uefa-champions-league-chelsea-beat-dortmund/ Wed, 08 Mar 2023 05:33:24 +0000 https://malayalees.ch/?p=77580 ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി ചെൽസി. ഇന്ന് ബൊറൂസിയ ഡോർട്മുണ്ടിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ചെൽസിക്കായി റഹീം സ്റ്റെർലിംഗും കായ്‌ ഹവർട്സും ഗോളുകൾ നേടി. UEFA Champions League: Chelsea beat Dortmund

ഗ്രഹാം പോട്ടറുടെ കീഴിൽ ഫോം കണ്ടെത്തുവാൻ കഷ്ടപ്പെടുന്ന ക്ലബിന് ക്വാർട്ടർ ഫൈനലിലേക്കുള്ള മുന്നേറ്റം കൂടുതൽ ആത്മവിശ്വാസം നൽകും. അതും കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങളിലും തുടർച്ചയായി വിജയങ്ങൾ നേടി കുതിക്കുന്ന ബൊറൂസ്സിയക്ക് എതിരെയാകുമ്പോൾ വിജയത്തിന് മാധുര്യം കൂടും. നോക്ക് ഔട്ടിന്റെ ആദ്യ പാദത്തിൽ ബൊറൂസിയ ഡോർട്മുണ്ട് മറുപടിയില്ലാത്ത ഒരു ഗോളിന് ചെൽസിയെ തോൽപ്പിച്ചിരുന്നു.

കഴിഞ്ഞ രണ്ട് മാറ്റങ്ങളുമായാണ് ചെൽസി കളിക്കളത്തിൽ ഇറങ്ങിയത്. പരുക്കേറ്റ പുറത്തായിപ്പോയ റീസ് ജെയിംസ് ടീമിലേക്ക് തിരികെ വന്നു. കൂടാതെ ലെഫ്റ് ബാക്ക് മാർക് കുകുറേല ആദ്യ പതിനൊന്നിൽ സ്ഥാനം കണ്ടെത്തി. ഇന്നത്തെ മത്സരത്തിലെ ഏറ്റവും മികച്ച താരം കൂടിയായിരുന്നു കുകുറേല. വാശിയേറിയ പോരാട്ടമായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. ഗോൾവലക്ക് കീഴിൽ കെപ്പ നടത്തിയ പ്രകടമാണ് മത്സരം ചെൽസിയുടെ വരുത്തിയിലെത്തിക്കാൻ സഹായിച്ചത്.

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ റഹീം സ്റ്റെർലിംഗാണ് ചെൽസിക്ക് ലീഡ് നേടിക്കൊടുത്തത്. 50 ആം മിനുട്ടിൽ ചെൽസിക്ക് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ആദ്യ ശ്രമത്തിൽ കായ്‌ ഹവർട്സിന് കഴിഞ്ഞില്ല. എന്നാൽ കിക്ക്‌ എടുക്കുന്നതിന് മുൻപ് എതിർ ബോക്സിയിലേക്ക് കിടന്നതിനാൽ റഫറി വീണ്ടു പെനാൽറ്റി എടുക്കാൻ ആവശ്യപ്പെട്ടു. ഇത്തവണ ഹവർട്സിന് ലക്ഷ്യം പിഴച്ചില്ല. ചെൽസി രണ്ടു ഗോളുകൾക്ക് മുന്നിൽ.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ക്ലബ് ബർഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബെൻഫിക്കയും ക്വാർട്ടർ ഫൈനൽ യോഗ്യത നേടി. പോർച്ചുഗൽ യുവതാരം ഗോൺസാലോ റാമോസ് ഇരട്ട ഗോളുകൾ നേടി.

]]>
യൂറോപ്യൻ സൂപ്പർ ലീഗ്; മുൻനിര ടീമുകൾക്കെതിരായ കേസ് പിൻവലിച്ച് യുവേഫ https://malayalees.ch/uefa-drops-case-european-super-league/ Wed, 29 Sep 2021 04:26:05 +0000 https://malayalees.ch/?p=50211 വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിൻ്റെ സ്ഥാപകരായ എഫ്സി ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവൻ്റസ് എന്നീ ക്ലബുകൾക്കെതിരായ കേസ് പിൻവലിച്ച് യുവേഫ. മാഡ്രിഡ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. വിവരം യുവേഫ തന്നെ അറിയിച്ചു. യൂറോപ്പിലെ മുൻനിര ലീഗുകളിലെ പ്രധാനപ്പെട്ട 12 ക്ലബുകൾ ചേർന്നാണ് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയം മുന്നോട്ടുവച്ചത്. (UEFA European Super League)

അതേസമയം, യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് ഇതുവരെ പിന്മാറാത്ത ക്ലബുകൾക്കെതിരെ നടപടിയെടുക്കുമെന്ന നിലപാടിൽ നിന്ന് നേരത്തെ തന്നെ യുവേഫ മലക്കം മറിഞ്ഞിരുന്നു. റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവൻ്റസ് എന്നീ ടീമുകൾക്കെതിരെ നടപടിയെടുക്കുമെന്നറിയിച്ച യുവേഫയാണ് പിന്നീട് നിലപാടിൽ നിന്ന് പിന്നാക്കം പോയത്. തത്കാലം ഈ ക്ലബുകൾക്കെതിരെ നടപടി എടുക്കേണ്ടതില്ല എന്നായിരുന്നു യുവേഫയുടെ തീരുമാനം.

വിവാദമായതിനു പിന്നാലെ ക്ലബുകൾ ഓരോന്നായി പിന്മാറി. എന്നാൽ, യുവൻ്റസ്, ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നീ ടീമുകൾ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് ഈ ടീമുകൾക്കെതിരെ നടപടി എടുക്കുമെന്ന് യുവേഫ പ്രഖ്യാപിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, ലിവർപൂൾ, ടോട്ടനം, ചെൽസി എന്നീ ക്ലബുകളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് യൂറോപ്യൻ സൂപ്പർ ലീഗിനു പിന്തുണ നൽകിയത്. ഈ ക്ലബുകളെല്ലാം ലീഗിൽ നിന്ന് പിന്മാറി. മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യം പിന്മാറ്റം പ്രഖ്യാപിച്ചത്. പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡും പിന്തുണ പിൻവലിച്ചു. ലിവർപൂൾ, ആഴ്സണൽ, ടോട്ടനം, ചെൽസി എന്നിവർ യഥാക്രമം പിന്മാറി. പിന്നാലെ സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡ്, ഇറ്റാലിയൻ ക്ലബ് ഇൻ്റർ മിലാൻ എന്നീ ക്ലബുകളും പിന്തുണ പിൻവലിച്ചു. ഇതോടെ ലീഗ് നടക്കില്ലെന്ന് അധികൃതർ അറിയിച്ചു.

യൂറോപ്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ലീഗ്, ഫുട്ബോളിനെതിരായ യുദ്ധമാണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ എന്നിവർക്കൊപ്പം പിഎസ്ജി താരം അൻഡർ ഹെരേര, മുൻ ആഴ്‌സണൽ താങ്ങളായ മെസ്യൂട് ഓസിൽ, ലൂക്കാസ് പൊഡോൾസ്കി, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗാരി നെവിൽ തുടങ്ങിയവരും യൂറോപ്യൻ സൂപ്പർ ലീഗിനെ എതിർത്ത് രംഗത്തെത്തി.

]]>
യുവേഫയുടെ മികച്ച ഫുട്‌ബോളറായി ഇറ്റലിയുടെ ജോര്‍ജീഞ്ഞോ; തോമസ് ടുഷെല്‍ മികച്ച പരിശീലകന്‍ https://malayalees.ch/jorginho-italy-footballer-uefa-awards-wins/ Fri, 27 Aug 2021 04:37:21 +0000 https://malayalees.ch/?p=48672 യുവേഫാ ചാമ്പ്യന്‍സ് ലീഗ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇറ്റലിയുടെ ജോര്‍ജീഞ്ഞോയാണ് മികച്ച ഫുട്‌ബോള്‍ താരം. ചെല്‍സിയുടെ തോമസ് ടുഷെലാണ് മികച്ച പരിശീലകന്‍. ഇസ്താംബൂളില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിലാണ് പ്രഖ്യാപനം. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണയുടെ അലക്‌സിയ പുട്ടേലസ് സ്വന്തമാക്കി.

ജോര്‍ജീഞ്ഞോയ്‌ക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിന്‍, എന്‍ഗോളോകാന്റെ എന്നിവര്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിരുന്നു.

2020-21 സീസണില്‍ ദേശീയ ടീമിലെയും ക്ലബിലേയും പ്രകടനം പരിഗണിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ജേതാവായ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി അഞ്ചാം സ്ഥാനത്തായപ്പോള്‍ ലിയോണല്‍ മെസി നാലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്‍പതാം സ്ഥാനത്തുമായി. ലീകെ മെര്‍ട്ടന്‍സ്, അലക്സിയ പ്യുറ്റേയാസ്, ജെനിഫര്‍ ഹെര്‍മോസോ എന്നിവരാണ് വനിതാ പ്ലെയര്‍ ഓഫ് ദ ഇയറിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്.

യൂറോ കപ്പില്‍ കളിച്ച 24 ടീമുകളുടെ പരിശീലകരും യുവേഫ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ച ക്ലബുകളുടെ 80 പരിശീലകരും യുവേഫ അംഗരാജ്യങ്ങളില്‍ നിന്നുള്ള 55 ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകളും വോട്ടെടുപ്പിലൂടെയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

]]>
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഇത്തവണ പൊടിപാറും; ലിവര്‍പ്പൂളിന് എതിരാളി റയല്‍ മാഡ്രിഡ് https://malayalees.ch/uefa-champions-league-2020-21-quarter-final-and-semi-final-draw/ Sat, 20 Mar 2021 04:02:25 +0000 https://malayalees.ch/?p=41796 2020-21ലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് കളമൊരുങ്ങി. നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക് റണ്ണറപ്പായ പി.എസ്.ജിയെ നേരിടും. 2018ലെ ഫൈനലിസ്റ്റുകളായ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇത്തവണ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.

പ്രീമിയര്‍ ലീഗ് പട്ടികയില്‍ മുന്നിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജര്‍മന്‍ ക്ലബ് ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡാണ് എതിരാളികള്‍. മറ്റൊരു ക്വാര്‍ട്ടറില്‍ ചെല്‍സി എഫ്.സി പോര്‍ട്ടോയെ നേരിടും. ബയേണ്‍ – പി.എസ്.ജി മത്സര വിജയികള്‍ സെമിയില്‍ സിറ്റി – ഡോര്‍ട്മുണ്‍ഡ് മത്സര വിജയികളെ നേരിടും. ചെല്‍സി – പോര്‍ട്ടോ മത്സരത്തിലെ വിജയികള്‍ക്ക് റയല്‍ മാഡ്രിഡ് – ലിവര്‍പൂള്‍ മത്സരത്തിലെ വിജയികളാകും എതിരാളികള്‍.

2005ന് ശേഷം ലയണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ഇല്ലാത്ത ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്കാണ് ഇത്തവണ കളമൊരുങ്ങാന്‍ പോകുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരങ്ങള്‍ ഏപ്രില്‍ ആറിന് നടക്കും. രണ്ടാം പാദം ഏപ്രില്‍ 13നും നടക്കും. മേയ് 29-ന് ഇസ്താംബൂളിലാണ് ഫൈനല്‍.

]]>
യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും തകര്‍പ്പന്‍ ജയം https://malayalees.ch/uefa-nations-leauge/ Wed, 09 Sep 2020 05:05:05 +0000 https://malayalees.ch/?p=31565 സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്‍റെ മികവിലാണ് പോര്‍ച്ചുഗല്‍ സ്വീഡനെ തോല്‍പിച്ചത്

യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും ജയം. ഇംഗ്ലണ്ട് ഡെന്‍മാര്‍ക്ക് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫൈനലിന് സമാനമായി നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ തോല്‍പിച്ചു.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്‍റെ മികവിലാണ് പോര്‍ച്ചുഗല്‍ സ്വീഡനെ തോല്‍പിച്ചത്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ രാജ്യാന്തര ജഴ്സിയില്‍ 100 ഗോളുകളെന്ന സുവര്‍ണനേട്ടവും ഈ മത്സരത്തിലൂടെ സ്വന്തമാക്കി. രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ താരമാണ് റൊണാള്‍ഡോ. മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ലഭിച്ച ഫ്രീകിക്ക് മനോഹരമായി ഗോളാക്കി മാറ്റിയാണ് ക്രിസ്റ്റ്യാന്യോ ഈ നേട്ടം ആഘോഷിച്ചത്. ഇറാനു വേണ്ടി അലി ഡെയ്‍യാണ് ആദ്യമായി 100 ഗോളുകള്‍ തികച്ച താരം

മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം ഐസ്‍ലാന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു.

]]>