uefa nations league – malayalees.ch https://malayalees.ch Malayalam Online News Portal Thu, 15 Jun 2023 07:08:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png uefa nations league – malayalees.ch https://malayalees.ch 32 32 യുവേഫ നേഷൻസ് ലീഗ്; നെതർലൻഡ്സിനെ വീഴ്ത്തി ക്രൊയേഷ്യ ഫൈനലിൽ https://malayalees.ch/uefa-nations-league-croatia-won-netherlands/ Thu, 15 Jun 2023 07:07:58 +0000 https://malayalees.ch/?p=82776 യുവേഷ നേഷൻസ് ലീഗിൽ നെതർലൻഡ്സിനെ വീഴ്ത്തി ക്രൊയേഷ്യ ഫൈനലിൽ. നിശ്ചിത സമയവും കടന്ന് അധികസമയത്തേക്ക് നീണ്ട സെമിയിൽ 4-2 എന്ന സ്കോറിനായിരുന്നു ക്രൊയേഷ്യയുടെ ജയം. ആന്ദ്രേ ക്രെമരിച്, മരിയോ പസലിച്, ബ്രൂണോ പെറ്റ്കോവിച്, ലൂക്ക മോഡ്രിച് എന്നിവർ ക്രൊയേഷ്യക്കായും ഡോണ്യെൽ മലെൻ, നോവ ലാങ്ങ് എന്നിവർ നെതർലൻഡ്സിനായും സ്കോർ ചെയ്തു. സ്പെയിനും ഇറ്റലിയും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളാവും ഫൈനലിൽ ക്രൊയേഷ്യയുടെ എതിരാളികൾ.

34ആം മിനിട്ടിൽ ഡോണ്യെൽ മലെനിലൂടെ നെതർലൻഡ്സ് ആണ് ആദ്യം സ്കോർ ചെയ്തത്. 55ആം മിനിട്ടിൽ ഒരു പെനാൽറ്റിയിലൂടെ ക്രെമരിച് ക്രൊയേഷ്യയ്ക്ക് സമനില സമ്മാനിച്ചു. 72ആം മിനിട്ടിൽ പസലിച് ക്രൊയേഷ്യക്ക് കളിയിൽ ആദ്യമായി ലീഡ് സമ്മാനിച്ചു. ക്രൊയേഷ്യ വിജയത്തിലേക്ക് കുതിക്കവെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ നോവ ലാങ്ങ് നെതർലൻഡിനു സമനില നൽകി. ഇതോടെ കളി അധികസമയത്തിലേക്ക്. 98ആം മിനിട്ടിൽ പെറ്റ്കോവിചിലൂടെ വീണ്ടും ലീഡെടുത്ത ക്രൊയേഷ്യ 116ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ വിജയമുറപ്പിച്ചു. മോഡ്രിച് ആണ് കിക്കെടുത്തത്.

അവസാനത്തെ 16 മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് ക്രൊയേഷ്യ പരാജയപ്പെട്ടത്. അർജൻ്റീനയായിരുന്നു ആ മത്സരത്തിൽ എതിരാളികൾ.

]]>
യുവേഫ നേഷൻസ് ലീഗ്; ഇറ്റലിയും ഇംഗ്ലണ്ടും ജർമനിയും ഒരു ഗ്രൂപ്പിൽ https://malayalees.ch/uefa-nations-league-italy-england-germany/ Fri, 17 Dec 2021 12:59:56 +0000 https://malayalees.ch/?p=54214 2022-23 യുവേഫ നേഷൻസ് ലീഗ് മത്സരക്രമം പ്രഖ്യാപിച്ചു. എ, ബി, സി എന്നീ രണ്ട് ലീഗുകളിലായി 8 ഗ്രൂപ്പുകളാണ് ഉള്ളത്. മൂന്ന് ലീഗുകളിലും 4 ഗ്രൂപ്പുകൾ വീതം. ഒരു ഗ്രൂപ്പിൽ 4 ടീമുകളുണ്ട്. ലീഗ് എയിലെ മൂന്നാം ഗ്രൂപ്പ് ആണ് മരണ ഗ്രൂപ്പ്. ജർമനി, ഇംഗ്ലണ്ട്, ഇറ്റലി എന്നീ ടീമുകൾ ഈ ഗ്രൂപ്പിൽ പരസ്പരം പോരടിക്കും. ഹംഗറിയാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. (uefa italy england germany)

ലീഗ് എ വിഭാഗത്തിലെ ഗ്രൂപ്പ് ഒന്നിൽ ക്രൊയേഷ്യ, ഫ്രാൻസ്, ഡെൻമാർക്ക്, ഓസ്ട്രിയ എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് രണ്ടിൽ പോർച്ചുഗൽ, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ്, ചെക്ക് റിപ്ലബ്ലിക്. ബെൽജിയം, നെതർലാൻഡ്, പോളണ്ട്, വെയിൽസ് എന്നീ ടീമുകൾ നാലാം ഗ്രൂപ്പിൽ കളിക്കും. ലീഗ് ബിയിലെ ഗ്രൂപ്പ് ഒന്നിൽ ഉക്രെയ്ൻ, സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, അർമേനിയ എന്നിവർ അണിനിരക്കും. ഐസ്‌ലലൻഡ്, റഷ്യ, ഇസ്രായേൽ, അൽബേനിയ എന്നിവർ ഗ്രൂപ്പ് രണ്ടിലും ബോസ്‌നിയ, ഫിൻലൻഡ്, റൊമാനിയ, മെന്റെനെഗ്രോ എന്നിവർ ഗ്രൂപ്പ് മൂന്നിലും കളിക്കും. ഗ്രൂപ്പ് നാലിൽ സ്വീഡൻ, നോർവേ, സെർബിയ, സ്ലോവേനിയ.

സി വിഭാഗത്തിലെ ഗ്രൂപ്പ് ഒന്നിൽ തുർക്കി, ലക്‌സംബർഗ്, ലിത്വാനിയ, ഫറോ ഐലൻഡ്. ഗ്രൂപ്പ് രണ്ടിൽ നേർത്തേൻ അയർലൻഡ്, ഗ്രീസ്, കൊസോവോ, സൈപ്രസ്. ഗ്രൂപ്പ് മൂന്നിൽ സ്ലോവാക്യ, ബലാറസ്, അസർബൈജാൻ, കസാകിസ്ഥാൻ. ഗ്രൂപ്പ് നാലിൽ ബൾഗേറിയ, നോർത്തേൻ മസെഡോണിയ, ജോർജിയ, ജിബ്രാൾട്ടർ.

]]>
യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന് https://malayalees.ch/uefa-nations-league-france-spain/ Mon, 11 Oct 2021 04:24:05 +0000 https://malayalees.ch/?p=50787 യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്. ഫൈനലിൽ സ്പെയിനെ തോൽപിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലോക ചാംപ്യന്മാരുടെ തിരിച്ചുവരവ്. ഒയർസബലിന്റെ ഗോളിലൂടെ സ്പെയിൻ ആണ് ലീഡ് എടുത്തത്. എന്നാൽ കരീം ബെൻസമയിലൂടെ സമനില പിടിച്ചു. കളിയുടെ 80 ആം മിനിറ്റിൽ സൂപ്പർ താരം കിലിയൻ എംബാപ്പേ ഫ്രാൻസിന്റെ വിജയഗോൾ നേടുകയായിരുന്നു. (uefa nations league france)

സെമിഫൈനലിൽ ഇറ്റലിയെ കീഴടക്കിയാണ് സ്പെയിൻ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അസൂറികളെ കീഴടക്കിയ സ്പെയിൻ ഇറ്റലിയുടെ അപരാജിത കുതിപ്പിനു കൂടി അവസാനം കുറിച്ചു. 37 മത്സരങ്ങളാണ് ഇറ്റലി പരാജയമറിയാതെ മുന്നേറിയത്. സ്പെയിനു വേണ്ടി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ലോറൻസോ പെല്ലഗ്രിനിയാണ് ഇറ്റലിയുടെ ആശ്വാസ ഗോൾ നേടിയത്. 42ആം മിനിട്ടിൽ ലിയനാർഡോ ബൊണൂച്ചി ചുവപ്പു കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി.

ഫ്രാൻസ് ആവട്ടെ, ബെൽജിയത്തെ 2-3 എന്ന സ്കോറിനു മറികടന്ന് ഫൈനൽ പ്രവേശനം നേടുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചടിച്ചായിരുന്നു ഫ്രാൻസിൻ്റെ ജയം. കരീം ബെൻസേമ, കിലിയൻ എംബാപ്പെ, തിയോ ഹെർണാണ്ടസ് എന്നിവരാണ് ഫ്രാൻസിൻ്റെ ഗോൾ സ്കോറർമാർ. യാനിക് കരാസ്കോ, റൊമേലു ലുക്കാക്കു എന്നിവർ ബെൽജിയത്തിനായി ഗോൾ കണ്ടെത്തി.

ലൂസേഴ്സ് ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ഇറ്റലി മൂന്നാം സ്ഥാനം നേടി. നിക്കോളോ ബരേല, ഡൊമിനൊകോ ബെരാർഡി എന്നിവർ ഇറ്റലിക്കായി സ്കോർ ഷീറ്റിൽ ഇടം നേടിയപ്പോൾ ചാൾസ് ഡി കെറ്റെലേർ ആണ് ബെൽജിയത്തിൻ്റെ ആശ്വാസ ഗോൾ നേടിയത്.

]]>
37 മത്സരങ്ങൾ നീണ്ട കുതിപ്പിന് അവസാനം; ഇറ്റലിയെ തോൽപിച്ച് സ്പെയിൻ ഫൈനലിൽ https://malayalees.ch/spain-won-italy-uefa-nations-league/ Thu, 07 Oct 2021 08:35:35 +0000 https://malayalees.ch/?p=50633 യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ഇറ്റലിയെ തകർത്ത് സ്പെയിനു ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അസൂറികളെ കീഴടക്കിയ സ്പെയിൻ ഇറ്റലിയുടെ അപരാജിത കുതിപ്പിനു കൂടിയാണ് അവസാനം കുറിച്ചത്. 37 മത്സരങ്ങളാണ് ഇറ്റലി പരാജയമറിയാതെ മുന്നേറിയത്. സ്പെയിനു വേണ്ടി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ലോറൻസോ പെല്ലഗ്രിനിയാണ് ഇറ്റലിയുടെ ആശ്വാസ ഗോൾ നേടിയത്. 42ആം മിനിട്ടിൽ ലിയനാർഡോ ബൊണൂച്ചി ചുവപ്പു കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി. (spain won italy uefa)

ബോൾ പൊസഷൻ കൊണ്ട് കളം ഭരിക്കുന സ്പെയിനെയാണ് കളിയിൽ കണ്ടത്. ഇറ്റലിയുടെ ഇടതു വിങിലൂടെ നിരന്തരം ആക്രമണം നടത്തിയ സ്പെയിൻ 15 ആം മിനിട്ടിൽ ആദ്യ ഗോൾ കണ്ടെത്തി. ഒയർസബാളിന്റെ ക്രോസിൽ തലവച്ച് ഫെറാൻ ടോറസ് സ്പെയിനെ മുന്നിലെത്തിച്ചു. 30ആം മിനിട്ടിൽ ഒരു മഞ്ഞ കാർഡ് ലഭിച്ച ബൊണൂച്ചി 42ആം മിനിട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് ക്ഷീണമായി. ഇതിനു പിന്നാലെ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫെറാൻ ടോറസ് രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ ഗോൾ പോലെ തന്നെ ഒയർസബാളിൻ്റെ ക്രോസിൽ നിന്ന് ഹെഡ് ചെയ്തായിരുന്നു രണ്ടാമത്തെയും ഗോൾ.

രണ്ടാം പകുതിയിൽ കൗണ്ടർ അറ്റാക്കുകളിലൂടെ സ്കോർ ചെയ്യാൻ ശ്രമിച്ച ഇറ്റലി 83ആം മിനിട്ടിൽ പെല്ലഗ്രിനിയിലൂടെ ഒരു ഗോൾ മടക്കി. പക്ഷേ, സമനില ഗോൾ നേടാൻ അവർക്ക് സാധിച്ചില്ല. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.15നു നടക്കുന്ന രണ്ടാം സെമിയിൽ ഫ്രാൻസ് ബെൽജിയവുമായി ഏറ്റുമുട്ടും.

ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഇറ്റലി യൂറോ കപ്പ് കിരീടം നേടിയത്. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഷൂട്ടൗട്ടിലാണ് ഇറ്റലി വിജയം കണ്ടത്. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയായിരുന്നു ഇറ്റലിയുടെ ഹീറോ. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്.

]]>
യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും തകര്‍പ്പന്‍ ജയം https://malayalees.ch/uefa-nations-leauge/ Wed, 09 Sep 2020 05:05:05 +0000 https://malayalees.ch/?p=31565 സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്‍റെ മികവിലാണ് പോര്‍ച്ചുഗല്‍ സ്വീഡനെ തോല്‍പിച്ചത്

യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും ജയം. ഇംഗ്ലണ്ട് ഡെന്‍മാര്‍ക്ക് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫൈനലിന് സമാനമായി നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ തോല്‍പിച്ചു.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്‍റെ മികവിലാണ് പോര്‍ച്ചുഗല്‍ സ്വീഡനെ തോല്‍പിച്ചത്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ രാജ്യാന്തര ജഴ്സിയില്‍ 100 ഗോളുകളെന്ന സുവര്‍ണനേട്ടവും ഈ മത്സരത്തിലൂടെ സ്വന്തമാക്കി. രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ താരമാണ് റൊണാള്‍ഡോ. മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ലഭിച്ച ഫ്രീകിക്ക് മനോഹരമായി ഗോളാക്കി മാറ്റിയാണ് ക്രിസ്റ്റ്യാന്യോ ഈ നേട്ടം ആഘോഷിച്ചത്. ഇറാനു വേണ്ടി അലി ഡെയ്‍യാണ് ആദ്യമായി 100 ഗോളുകള്‍ തികച്ച താരം

മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം ഐസ്‍ലാന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു.

]]>