udhav thakare – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Jun 2022 04:28:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png udhav thakare – malayalees.ch https://malayalees.ch 32 32 അയോഗ്യതാ നോട്ടീസ്, ശിവസേന വിമതരുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ https://malayalees.ch/sena-rebels-challenge-suspension-notice-in-sc/ Mon, 27 Jun 2022 04:27:47 +0000 https://malayalees.ch/?p=63922 അയോഗ്യതാ നോട്ടീസിനെതിരെ വിമത ശിവസേന എംഎൽഎമാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അജയ് ചൗധരിയെ ശിവസേന ലെജിസ്ലേച്ചർ പാർട്ടി നേതാവായി നിയമിച്ചതിനെ വിമത നേതാക്കൾ ചോദ്യം ചെയ്യുന്നുണ്ട്. ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാളിനെതിരായ അവിശ്വാസ പ്രമേയം തള്ളിയതിനെയും ഹർജിൽ ഉന്നയിക്കുന്നു. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

പാർട്ടിക്കെതിരെ കലാപമുണ്ടാക്കുകയും, സർക്കാരിനെ തകർച്ചയുടെ വക്കിലെത്തിക്കുകയും ചെയ്ത 16 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഡെപ്യൂട്ടി സ്പീക്കർക്ക് മുമ്പാകെ ഹർജി നൽകിയിരുന്നു. ഇന്ന് വൈകുന്നേരത്തിനകം രേഖാമൂലം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് എംഎൽഎമാർക്ക് നോട്ടീസ് അയച്ചിരുന്നു. ചീഫ് വിപ്പ് വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് 16 വിമത എം.എൽ.എമാർക്കെതിരെ ഡെപ്യൂട്ടി സ്‌പീക്കർ അയോഗ്യതാ നോട്ടീസ് അയച്ചത്.

അതേസമയം ഷിൻഡെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മിലുള്ള കടുത്ത അധികാര തർക്കത്തിനിടയിൽ ഒരു മന്ത്രി കൂടി ഞായറാഴ്ച സേനാ ക്യാമ്പ് വിട്ട് വിമത നേതാക്കൾക്കൊപ്പം ചേർന്നു. ഉദ്ധവ് താക്കറെയുടെ ടീമിനെ ഉപേക്ഷിച്ച് പോകുന്ന ഒമ്പതാമത്തെ മന്ത്രിയാണ് ഉദയ് സാമന്ത്. അതിനിടെ വിമതർക്കെതിരെ നിലപാട് കടുപ്പിച്ച് സേനാ നേതൃത്വം, വിമത ക്യാമ്പിലെ മന്ത്രിമാരുടെ വകുപ്പുകൾ എടുത്തുകളയാൻ ചിന്തിക്കുന്നുണ്ട്. നഗരവികസന മന്ത്രാലയത്തിന്റെ തലവനായ ഷിൻഡെ, ജലവിതരണ-ശുചീകരണ മന്ത്രി ഗുലാബ്രാവു പാട്ടീൽ, കൃഷി മന്ത്രി ദാദാ ഭൂസെ, സംസ്ഥാന മന്ത്രിമാരായ സംഭുരാജെ ദേശായി, അബ്ദുൾ സത്താർ എന്നിവർക്ക് വകുപ്പുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

]]>
മഹാരാഷ്ട്രയില്‍ കൂടുതല്‍ എംഎല്‍എമാര്‍ ഗുവാഹത്തിയിലേക്ക്; അഘാഡി സഖ്യം നിലനിര്‍ത്താന്‍ നീക്കവുമായി എന്‍സിപി https://malayalees.ch/more-mlas-moves-to-guwahati-maharashtra/ Fri, 24 Jun 2022 04:49:01 +0000 https://malayalees.ch/?p=63833 മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കൂടുതല്‍ എംല്‍എമാര്‍ ഗുവാഹത്തിയിലേക്ക്. ഏക്‌നാഥ് ഷിന്‍ഡെ സേനയില്‍ 50 എംഎല്‍എമാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണര്‍ക്ക് ഇതിനോടകം കത്ത് നല്‍കിയ ഷിന്‍ഡെ, ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തിയേക്കും.

അതേസമയം മഹാവികാസ് അഘാഡി സഖ്യം നിലനിര്‍ത്താന്‍ ചര്‍ച്ചകളുമായി ശരദ് പവാര്‍ മുന്നോട്ടുപോകുകയാണ്. 20 വിമത എംഎല്‍എമാര്‍ തിരിച്ചുവരുമെന്ന് ശിവസേന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. അട്ടിമറി നീക്കത്തിന് പിന്നില്‍ ബിജെപിയാണെന്ന് എന്‍സിപിയും പ്രതികരിച്ചു. വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ക്തത് നല്‍കിയിട്ടുണ്ട്.

ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത് വിമത വിഭാഗം ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. മൂന്ന് ശിവസേന എംഎല്‍എമാര്‍ ഉള്‍പ്പെടെ 8 പേര്‍കൂടി വിമത ക്യാമ്പിലേക്ക് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. മഹാ അഘാഡി സഖ്യത്തിലെ ഉന്നത നേതാക്കള്‍ തമ്മില്‍ ആശയ വിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിമതര്‍ക്കെതിരെ നടപടിക്ക് ഉദ്ധവ് താക്കറെ വിഭാഗം നീക്കങ്ങള്‍ ആരംഭിച്ചത്.ശിവസേനയിലെ മുതിര്‍ന്ന നേതാക്കളുടെ തീരുമാനം അറിഞ്ഞ ശേഷമാണ് നീക്കം.

ഏക് നാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 12 വിമതര്‍ക്കെതിരെ നടപടി എടുക്കാനാനായി ആക്ടിങ് സ്പീക്കര്‍ നര്‍ഹരി സീതറാം സിര്‍വാളിനു ശിവ സേന അപേക്ഷ നല്‍കി.ഇതിനു പിന്നാലെ ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ചു ഏക് നാഥ് ഷിന്‍ഡെ രംഗത്ത് വന്നു. ഭൂരിപക്ഷമില്ലാത്ത നിങ്ങള്‍ കഴിയുമെങ്കില്‍ നടപടി എടുത്തു കാണിക്കാന്‍ ഷിന്‍ഡെ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം വിപ്പ് നിയമസഭാ പ്രവര്‍ത്തനത്തിനാണ്, യോഗങ്ങള്‍ക്കല്ല എന്നും, നടപടിക്ക് അപേക്ഷ നല്‍കി പേടിപ്പിക്കാന്‍ കഴിയില്ലെന്നും കാരണം ബാലാസാഹേബ് താക്കറെയുടെ യഥാര്‍ത്ഥ ശിവസേനയും ശിവസൈനികരും തങ്ങളാണ് എന്നും ഷിന്‍ഡെ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇതിന് പിന്നാലെ ഷിന്‍ഡെയെ നിയമ സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത് 42 വിമത എംഎല്‍എമാര്‍ ഗവര്‍ണര്‍ക്കും, ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കി.

]]>
ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്കല്ല; മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ https://malayalees.ch/hindutva-patent-not-to-bjp-says-uddhav-thackeray/ Mon, 11 Apr 2022 08:54:42 +0000 https://malayalees.ch/?p=59885 ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്ക് അവകാശപ്പെട്ടതല്ലെന്ന പരാമര്‍ശവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. കാവിയും ഹിന്ദുത്വവും ചേര്‍ന്ന് അധികാരത്തിലെത്താന്‍ സഹായിക്കുമെന്ന് ബാല്‍ താക്കറെ ബിജെപിക്ക് കാണിച്ചുകൊടുത്തിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. വ്യത്യസ്ത ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന, വ്യത്യസ്ത പേരുകളിലുള്ള ബിജെപിയില്‍ നിന്ന് വ്യത്യസ്തമായി, കാവി, ഹിന്ദുത്വ എന്നിവയില്‍ ശിവസേന എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഏപ്രില്‍ 12 ന് നടക്കുന്ന കാലാപൂര്‍ നോര്‍ത്ത് സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയുടെ സ്ഥാനാര്‍ത്ഥി ജയശ്രീ ജാദവിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു താക്കറെ. ഇവിടെ 2019ല്‍ ബിജെപി-ശിവസേന സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും ശിവസേന ഇറക്കിയ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന് താക്കറെ ബിജെപിയെ വിമര്‍ശിച്ചു. ആ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കോണ്‍ഗ്രസുമായി സഖ്യമുണ്ടായിരുന്നോ എന്ന് സംശയിക്കുന്നതായും ഉദ്ധവ് താക്കറെ കുററപ്പെടുത്തി.

‘ബിജെപിക്ക് ഹിന്ദുത്വയുടെ പേറ്റന്റ് ഇല്ല. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി രാഷ്ട്രീയത്തില്‍ എന്ത് പ്രശ്നം ഉന്നയിക്കുമായിരുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്. ബിജെപിക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ മതത്തെക്കുറിച്ചും വിദ്വേഷത്തെക്കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. താക്കറെ കൂട്ടിച്ചേര്‍ത്തു.

കാവിയും ഹിന്ദുത്വയും അധികാരത്തിലേക്കുള്ള വഴിയായി ബിജെപിക്ക് കാണിച്ചുകൊടുത്തത് തന്റെ പിതാവ് ബാല്‍ താക്കറെയാണ്. ബാല്‍ താക്കറെയെ ബിജെപി ബഹുമാനിക്കുന്നുവെങ്കില്‍, വരാനിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരിടാനുള്ള നിര്‍ദ്ദേശത്തെ എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്നും താക്കറെ ചോദിച്ചു.

]]>