UDF – malayalees.ch https://malayalees.ch Malayalam Online News Portal Sat, 17 Feb 2024 04:19:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UDF – malayalees.ch https://malayalees.ch 32 32 കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ച സംഭവം: വയനാട് ഇന്ന് എൽഡിഎഫ്, യുഡിഎഫ്, ബിജെപി ഹർത്താൽ https://malayalees.ch/wild-elephant-attack-in-wayand-ldf-udf-bjp-hartal-today/ Sat, 17 Feb 2024 04:19:43 +0000 https://malayalees.ch/?p=96538 കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരൻ മരിച്ച സംഭവത്തിൽ വയനാട്ടിൽ ജനരോഷമിരമ്പുന്നു. വന്യജീവി ആക്രമണത്തിൽ ജനരോഷം വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഇന്ന് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്ന് മുന്നണികളും ഹർത്താൽ നടത്തുന്നത്.

കുറുവയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇക്കോ ടൂറിസം താല്‍ക്കാലിക ജീവനക്കാരന്‍ പാക്കം സ്വദേശി പോളിന്‍റെ മൃതദേഹം രാവിലെ പുല്‍പ്പള്ളിയില്‍ എത്തിക്കും. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റുമോര്‍ട്ടം. നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് ബന്ധുക്കള്‍. തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ തുടങ്ങി.

ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന്റെ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റത്. പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാണ് പോളിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. വൈകീട്ട് 3.25നാണ് പോളിന്റെ മരണം സ്ഥിരീകരിച്ചത്.

വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു പോള്‍. വനസംരക്ഷണ സമിതിയുടെ കീഴില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്ന പ്രദേശമാണ് കുറുവാ ദ്വീപ്. അഞ്ച് ദിവസമായി കുറുവാദ്വീപില്‍ സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല. കുറുവാദ്വീപിലെത്തുന്ന സഞ്ചാരികളെ തിരിച്ചുവിടാനാണ് പോള്‍ രാവിലെ സംഭവസ്ഥലത്തെത്തിയത്. ഇതിനിടെ കാട്ടാന എത്തുകയും പോളിനെ ആന ചവിട്ടിവീഴ്ത്തുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ പുറത്ത് കാര്യമായ പരുക്കുകള്‍ കാണാത്തതിനാല്‍ പോളിന് ഈ ആക്രമണത്തെ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വിദഗ്ധ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു.

]]>
എഐസിസി വർക്കിംഗ് കമ്മിറ്റി; ചെന്നിത്തലയെ അവഗണിച്ചതിൽ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തി https://malayalees.ch/aicc-working-committee-udf-react-to-ramesh-chennithalas-neglect/ Tue, 22 Aug 2023 04:40:53 +0000 https://malayalees.ch/?p=86549 എഐസിസി വർക്കിംഗ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയെ അവഗണിച്ചതിൽ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തർക്ക സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നാണ് ഘടക കക്ഷികളുടെ പൊതുവികാരം. പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയ്ക്ക് മാന്യമായ പരിഗണന നൽകണമായിരുന്നുവെന്നും കോൺ​ഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയം യുഡിഎഫിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കരുതെന്നും ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെടുന്നു.

അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. രമേശ് ചെന്നിത്തലയ്ക്ക് പുതിയ സ്ഥാനങ്ങൾ കിട്ടാൻ സാധ്യതയുണ്ട്. മറ്റു കാര്യങ്ങൾ സെപ്റ്റംബർ ആറാം തീയതി പറയാം. രമേശിന് മാനസികപ്രയാസമുണ്ടായെങ്കില്‍ അദ്ദേഹം പറയും. എല്ലാവരുടെയും മനസറിഞ്ഞ് സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം തൃപ്തനാണെന്നും പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നും കെ. സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിലെ അതൃപ്തി തള്ളാതെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നിലെ പ്രധാന പ്രധാന അജണ്ട പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയമാണ്. മറ്റു കാര്യങ്ങളില്‍ ആറാം തീയതിക്കുശേഷം മറുപടിയെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരാംഗമായി മാത്രം നിലനിര്‍ത്തിയതില്‍ അതൃപ്തിയുണ്ടെന്ന മാധ്യമവാർത്ത തള്ളാതെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

]]>
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ചൂട് വർധിച്ചു; സ്ഥാനാർത്ഥികൾ ഇന്ന് സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കും https://malayalees.ch/puthuppally-election-bjp-ldf-udf/ Tue, 15 Aug 2023 05:20:46 +0000 https://malayalees.ch/?p=86162 എൻഡിഎ സ്ഥാനാർഥി കൂടി വന്നതോടെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ചൂട് വർധിച്ചു. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണി സ്ഥാനാർഥികൾ. രാവിലെ മൂവരും സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കും.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പര്യടനം രാവിലെ ഏഴിന് പുതുപ്പള്ളിയിൽ നിന്ന് ആരംഭിക്കും. മണ്ഡലത്തിലെ ആറ് നാല് പഞ്ചായത്ത്കളിലാണ് ഇന്ന് പര്യടനം ഉണ്ടാവുക. പ്രധാന നേതാക്കൾ വിവിധ പരിപാടികളിൽ സംസാരിക്കും. ജെയ്ക് സി തോമസ് ഇന്നും സ്വകാര്യ സന്ദർശനങ്ങളിലാണ്. മന്ത്രി വിഎൻ വാസവനൊപ്പം പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ് ജെയ്ക്. എൽഡിഎഫിന്റെ ബൂത്ത് തല യോഗങ്ങളിൽ പാർട്ടി സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. നാളെയാണ് ജെയ്ക് നാമനിർദേശ പത്രിക സമർപ്പിക്കുക. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ ഇന്നലെ മണ്ഡലത്തിൽ ആദ്യ പര്യടനം നടത്തി. ഇന്ന് പുതുപ്പള്ളിയിൽ നിന്ന് പര്യടനം പരിപാടികൾ ആരംഭിക്കും. കേന്ദ്ര മന്ത്രിമാർ അടക്കം ലിജിന് വേണ്ടി പ്രചാരണത്തിനെത്തും.

കേന്ദ്ര പദ്ധതികൾ പുതുപ്പള്ളിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ജി ലിജിൻ ലാൽ പറഞ്ഞിരുന്നു. പുതുപ്പള്ളിയിൽ വികസനം തന്നെയാണ് ചർച്ചയാകുകയെന്നും സഹതാപ തരംഗമില്ലെന്നും ജി ലിജിൻ ലാൽ ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥാനാർത്ഥികളെ ആരേയും നിസാരക്കാരായി കാണുന്നില്ലെന്ന് ലിജിൻ ലാൽ പറഞ്ഞു. പുതുപ്പള്ളിയിൽ മാറ്റമുണ്ടാകണമെന്നാണ് ആക്രമിക്കുന്നത്. ബൂത്തുതലം മുതൽ ശക്തമായ പ്രചാരണം നടത്തുമെന്നും ലിജിൻ ലാൽ ട്വന്റിഫോറിനോട് പറഞ്ഞു.

മുൻപ് പുതുപ്പള്ളി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അനിൽ ആന്റണി മത്സരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാലിനെ ബിജെപി സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ലിജിൻ. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ജില്ലയിൽ ബിജെപി നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. നേരത്തെ മുതിർന്ന നേതാവ് ജോർജ്ജ് കുര്യൻ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ലിജിനെ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിൽ ധാരണയായത്.

]]>
‘മദ്യകേരള’മായി മാറും: പുതിയ മദ്യശാലകൾ അനുവദിക്കരുതെന്ന് മുഖ്യമന്ത്രിയോട് വി.എം സുധീരൻ https://malayalees.ch/vm-sudheeran-tells-chief-minister-not-to-allow-new-liquor-shopsvv/ Tue, 08 Aug 2023 09:40:08 +0000 https://malayalees.ch/?p=85827 സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം കേരളത്തെ സമ്പൂർണ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. പുതിയ മദ്യശാലകൾ അനുവദിച്ചാൽ സംസ്ഥാനം ‘മദ്യകേരള’മായി മാറുമെന്നും വിമർശനം. മദ്യശാലകൾക്ക് അനുമതി നൽകുന്നതിൽ സർക്കാരിന് രഹസ്യ അജണ്ടയുണ്ടെന്നും സർക്കാർ മദ്യനയം ഭേദഗതി ചെയ്യണമെന്നും വി.എം സുധീരൻ.

മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വി.എം സുധീരൻ വിമർശനം ഉന്നയിരിക്കുന്നത്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിൽ സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. സർക്കാരിന്റെ മദ്യ വ്യാപന നയം കൂടി കണക്കിലെടുത്താൽ കേരളം സർവ്വനാശത്തിലേക്കാണ് നീങ്ങുന്നത്. 2016ൽ പിണറായി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സംസ്ഥാനത്ത് 29 ബാറുകൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോഴത് ആയിരത്തോളമായി മാറിയെന്നും സുധീരൻ ആരോപിച്ചു.

കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നതിലും പുതിയ കുറ്റവാളികളെ സൃഷ്ടിക്കുന്നതിലും മദ്യവും മയക്കുമരുന്നും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. അല്പകരമായ അവസ്ഥയിൽ സംസ്ഥാനം എത്തിനിൽക്കുമ്പോഴാണ്, സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ഇട വരുത്തുന്ന നിലയിൽ പുതിയ മദ്യ ശാലകൾ അനുവദിക്കുന്നത്. എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അട്ടിമറിക്കുന്ന തീരുമാനമാണിത്. മദ്യശാലകൾ കൂടുതൽ അനുവദിക്കുന്നത് ജനവഞ്ചനയാണെന്നും വി.എം സുധീരൻ ആരോപിച്ചു.

]]>
53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം https://malayalees.ch/kerala-assembly-session-begins-today/ Mon, 07 Aug 2023 04:30:10 +0000 https://malayalees.ch/?p=85716 വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ മുതല്‍ മിത്ത് വിവാദം വരെയുളളവ ഈ സഭാ സമ്മേളനത്തെ ചൂടുപിടിപ്പിക്കും. വിവാദ വിഷയങ്ങളില്‍ മൗനം തുടരുന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രതികരണങ്ങളും ശ്രദ്ധേയമാകും.

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം പന്ത്രണ്ട് ദിവസമാണ് ചേരുക. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കർ വക്കം പുരുഷോത്തമനും ചരമോപചാരം അർപ്പിച്ച് ഇന്ന് സഭ പിരിയും. കഴിഞ്ഞ 53 വർഷത്തിനിടെ, ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് കൂടിയാണ് ഇന്ന് തുടക്കം കുറിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഒന്നാം നിരയിലെ ഉമ്മന്‍ചാണ്ടിയുടെ ഇരിപ്പിടം മാറ്റി സീറ്റുകള്‍ പുനഃക്രമീകരിക്കും.

പത്തൊൻപത് ബില്ലുകളാണ് ഈ സെഷനിലെ പ്രധാന അജണ്ട. ആലുവ കൊലപാതകവും ഗുണ്ടാ ആക്രമണങ്ങളും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും സഭയില്‍ ചർച്ചയാകും. മൈക്ക് വിവാദം, ഏക വ്യക്തി നിയമം, എഐ ക്യാമറ, ആര്‍ ബിന്ദുവിനെതിരായ ആരോപണം, മുതലപ്പൊഴിയിലെ തുടർച്ചയായ അപകടം എന്നിവയും ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആയുധമാക്കും. മിത്ത് വിവാദം സഭയില്‍ ചർച്ചയാക്കണമോ എന്നതില്‍ യുഡിഎഫ് തീരുമാനത്തിലെത്തിയിട്ടില്ല.

]]>
തൃക്കാക്കരയിൽ വീണ്ടും ട്വിസ്റ്റ്; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച വിമതൻ യുഡിഎഫിനൊപ്പം ചേർന്നു https://malayalees.ch/the-rebel-who-supported-the-ldf-joined-the-udf-thrikkakara/ Tue, 04 Jul 2023 04:24:11 +0000 https://malayalees.ch/?p=83737 തൃക്കാക്കരയിൽ വീണ്ടും ട്വിസ്റ്റ്. എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച ഒരു സ്വതന്ത്ര കൗൺസിലർ യു ഡി എഫിനൊപ്പം ചേർന്നു. 33 വാർഡ് കൗൺസിലർ വർഗീസ് പ്ലശേരിയാണ് യുഡിഎഫിനൊപ്പം ചേർന്നത്.അധ്യക്ഷതെരഞ്ഞെടുപ്പിൽ ആലോചിച്ചു തീരുമാനമെടുക്കുമെന്ന് വർഗീസ് 24 നോട് പറഞ്ഞു. ഇതോടെ ഇരുപക്ഷത്തും അംഗബലം തുല്യമായി.

അജിത തങ്കപ്പന്റെ രാജി സംബന്ധിച്ച് എ-ഐ ഗ്രുപ്പുകൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. അജിത തങ്കപ്പന് ശേഷം ചട്ടപ്രകാരം എത്തേണ്ട ആളുകളുടെ ഗ്രുപ്പുകൾ തീരുമാനിക്കുന്നതിലും ആശയക്കുഴപ്പം ഉണ്ടായിരുന്നു. യുഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചയിലും തീരുമാനമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നാല് വിമതർ യുഡിഎഫ് പിന്തുണ പിൻവലിച്ച് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇന്നലെ ജില്ലയിലെ യുഡിഎഫ് നേതാക്കൾ ഇടപെട്ട് അജിത തങ്കപ്പനോട് രാജിവെക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഇന്നലെയാണ് തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ രാജി വെച്ചത്. പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി എന്നാണ് അജിത തങ്കപ്പന്റെ പ്രതികരണം. മുൻ ധാരണപ്രകാരം രാജി താമസിച്ചിട്ടില്ലെന്നും ഭരണം നഷ്ടപ്പെടില്ല എന്നാണ് പ്രതീക്ഷ എന്നും അജിത പറഞ്ഞു. രാജിക്കത്ത് നഗരസഭാ സെക്രട്ടറിക്ക് കൈമാറി.

]]>
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയ്ക്ക് പിന്തുണയുമായി യുഡിഎഫ്; സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും https://malayalees.ch/udf-support-to-harshina/ Mon, 12 Jun 2023 08:14:55 +0000 https://malayalees.ch/?p=82593 ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയുടെ സമരത്തിന് പിന്തുണ നല്‍കി യുഡിഎഫും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉടന്‍ പരാതി നല്‍കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍  പറഞ്ഞു.

ഹര്‍ഷിനയ്ക്ക് നീതി കിട്ടും വരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. പ്രതിഷേധ പരിപാടികള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയത് അവഹേളിക്കുന്നതിന് തുല്യമാണെന്നും എം എം ഹസന്‍ തുറന്നടിച്ചു.
മതിയായ നഷ്ടപരിഹാരം നല്‍കാതെ സമരം അവസാനിപ്പിക്കല്ലെന്ന ഉറച്ച നിലപാടിലാണ് ഹര്‍ഷിനെയും കുടുംബവും.

അഞ്ച് വര്‍ഷം മുമ്പാണ്ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ചികിത്സ തേടിയത്. സിസേറിയന് ശേഷം വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഈ യുവതിയെ വേട്ടയാടി. ലക്ഷങ്ങള്‍ ചിലവഴിച്ച് നിരവധി ചികിത്സകള്‍ നടത്തി പക്ഷെ ഫലമുണ്ടായില്ല. എട്ട് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. വിഷയത്തില്‍ നീതിതേടിയാണ് യുവതി തെരുവിലിറങ്ങിയത്.

]]>
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന്; യുഡിഎഫ് സെക്രട്ടറിയേറ്റ് വളയും https://malayalees.ch/udf-protest-against-kerala-government/ Sat, 20 May 2023 04:12:41 +0000 https://malayalees.ch/?p=81472 രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിൽ പ്രതിഷേധവുമായി യുഡിഎഫ്. പത്ത് മണിയോടെ യുഡിഎഫ് സെക്രട്ടറിയേറ്റ് പൂർണമായും വളയും. നികുതി വർധനവും എഐ കാമറ ഇടപാട് വിവാദവും ഉന്നയിച്ചാണ് യുഡിഎഫ് പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പത്ത് മണിക്ക് സമരം ഉദ്ഘാടനം ചെയ്യും. സർക്കാരിനെതിരായ കുറ്റപത്രം സമരത്തിനിടയിൽ വായിക്കും.

അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാര്‍ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കും. പ്രകടനപത്രിയില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ എത്രയെണ്ണം നടത്തി ഇനി എത്ര നടപ്പിലാക്കും എന്നുള്ളതാണ് പ്രോഗ്രസ് കാര്‍ഡ്. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറു ദിന കര്‍മ്മപരിപാടി ആവിഷ്‌കരിച്ചു കഴിഞ്ഞു.

15,896 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാനാണ് ശ്രമം. ലൈഫ് പദ്ധതി തന്നെയാണ് അഭിമാന പദ്ധതിയായി സര്‍ക്കാര്‍ ഇപ്പോഴും കാണുന്നത്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കിയതും സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതേസമയം രണ്ടാം വാര്‍ഷിക ദിനത്തില്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് നീക്കം.

]]>
ജോസ് കെ മാണി യുഡിഎഫിലേക്ക് വന്നാൽ നല്ലതെന്ന് രമേശ് ചെന്നിത്തല; എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് റോഷി അഗസ്റ്റിൻ https://malayalees.ch/roshy-augustine-to-ramesh-chennithala-who-invites-kerala-congress-to-udf/ Mon, 15 May 2023 12:00:51 +0000 https://malayalees.ch/?p=81255 കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ തിരികെ എത്തിക്കാൻ ശ്രമിക്കുമെന്ന KPCC പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ജോസ് കെ മാണി യുഡിഎഫിലേക്ക് വന്നാൽ നല്ലതെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. നിലവിൽ അത്തരം കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. വിശാലമായ മതേതര ശക്തികൾക്ക് കോൺഗ്രസ് നേതൃത്വത്തിൽ ഏകോപനം ഉണ്ടാകും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. തത്കാലം യുഡിഎഫിലേക്ക് ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ക്ഷണിച്ചതിൽ സന്തോഷം എന്നും എന്നാൽ, എൽഡിഎഫിൽ ഉറച്ചു നിൽക്കും എന്നും അദ്ദേഹം അറിയിച്ചു. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല തങ്ങൾ. ജോസ് കെ മാണി വിഭാഗം പുറത്തു പോയതല്ല, പുറത്താക്കിയതാണ്. അത് തെറ്റായിപ്പോയി എന്ന് യുഡിഎഫ് മനസ്സിലാക്കിയതിൽ സന്തോഷമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

]]>
പിണറായി സർക്കാരിന്റേത് ദുർഭരണത്തിന്റെ രണ്ടാം വാർഷികം; മെയ് 20ന് സെക്രട്ടേറിയറ്റ് വളയുമെന്ന് എം.എം ഹസൻ https://malayalees.ch/pinarayi-governments-second-anniversary-of-misrule-mm-hassan-html/ Tue, 02 May 2023 07:58:14 +0000 https://malayalees.ch/?p=80562 പിണറായി സർക്കാരിന്റേത് ദുർഭരണത്തിന്റെ രണ്ടാം വാർഷികമാണെന്നും മെയ് 20 ന് സെക്രട്ടേറിയറ്റ് വളയുമെന്നും കോൺ​ഗ്രസ് നേതാവ് എം.എം ഹസൻ. സർക്കാർ ആഘോഷ പരിപാടികൾ യുഡിഎഫ് ബഹിഷ്കരിക്കും. കേരളത്തിൽ അഴിമതിയുടെ പെരുമഴക്കാലമാണ് നടക്കുന്നത്. എ.ഐ കാമറ ഇടപാടിൽ പുകമറ മാറ്റാൻ മുഖ്യമന്ത്രി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമീപകാലത്ത് ഉണ്ടായതിൽ ഏറ്റവും വലിയ അഴിമതിയാണ് എ.ഐ കാമറ ഇടപാട്. കെൽട്രോണിൽ ഡിജിറ്റൽ കറപ്ഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. ദി കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ എതിർപ്പിനെ സ്വാഗതം ചെയ്യുന്നു. സിനിമയുടെ അണിയറപ്രവർത്തകർക്ക് എതിരെ കേസെടുക്കണം.

ക്രൈസ്തവരെ അപമാനിക്കുന്ന കക്കുകളി നാടകവും നിരോധിക്കണം. കെട്ടിട നികുതിയുടെ കാര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങിൽ അടിസ്ഥാന നിരക്ക് ഈടാക്കുന്നത് ആലോചിക്കും. സാധാരണക്കാരനു താങ്ങാനാകാത്ത വിലക്കയറ്റമാണ് നിലവിലുള്ളത്. സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. സർവ മേഖലകളിലും അഴിമതിയാണ് നടക്കുന്നത്.

എ ഐ ക്യാമറയുടെ പേരിൽ കരാറുകൾക്കുമേൽ ഉപകരാറുകൾ നൽകി അതിനെല്ലാം കമ്മീഷൻ തട്ടിയെടുക്കാനുള്ള ശ്രമമാണ് ഈ സർക്കാർ നടത്തുന്നത്. സർവ്വ മേഖലകളിലും കമ്മീഷൻ സർക്കാരായി ഈ സർക്കാർ മാറി. ഇടത് സർക്കാരിന്റെ അഴിമതിക്കെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും ഹസൻ പറഞ്ഞു.

]]>