UDF protest – malayalees.ch https://malayalees.ch Malayalam Online News Portal Sat, 01 Apr 2023 12:24:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png UDF protest – malayalees.ch https://malayalees.ch 32 32 സംസ്ഥാന സർക്കാരിന്റെ നികുതി വർധനയിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കും https://malayalees.ch/udf-black-badge-protest/ Sat, 01 Apr 2023 12:24:03 +0000 https://malayalees.ch/?p=78999 സംസ്ഥാന സർക്കാരിന്റെ നികുതി വർധനവ് പ്രാബല്യത്തിൽ വരുന്ന ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിക്കും. പന്തം കൊളുത്തിയും കരിങ്കൊടി ഉയർത്തിയും ഉള്ള പ്രതിഷേധ പ്രകടനങ്ങളും നടക്കും. 

തിരുവനന്തപുരത്ത് രാവിലെ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് പ്രകടനം. യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും യുഡിഎഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു.

സംസ്ഥാനത്ത് പുതിയ നികുതി നിർദേശങ്ങൾ പ്രാബല്യത്തിലായിരിക്കുകയാണ്. പെട്രോൾ, ഡീസൽ വില കൂടിയതോടെ ആവശ്യസാധനങ്ങൾക്കും വിലയേറും. സാമൂഹ്യസുരക്ഷ പെൻഷനുള്ള പണം കണ്ടെത്താനാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വർധിപ്പിച്ചത്. രാത്രി 12 മണി മുതൽ വില വർധവന് പ്രാബല്യത്തിൽ വന്നു. 500 മുതൽ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിച്ചു.

ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി. ആനുപാതികമായി റജിസ്ട്രേഷൻ ചെലവും ഉയർന്നു. പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ നികുതിയും കൂടിയിട്ടുണ്ട്. മോട്ടോർ സൈക്കിളുകൾക്ക് 2 ശതമാനവും പുതിയ കാറുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും ഒന്ന് മുതൽ രണ്ട് ശതമാനം വരെയുമാണ് വർധന. വൈദ്യുതി തീരുവ 5 ശതമാനമാക്കി. ഫ്ലാറ്റുകളും അപ്പാർട്ട്മെന്റുകളും നിർമ്മിച്ച് ആറ് മാസത്തിനകം മറ്റൊരാൾക്ക് കൈമാറുമ്പോഴുള്ള 5 ശതമാനം മുദ്രപത്ര നിരക്ക് ഏഴ് ശതമാനമായി. കെട്ടിട നികുതിയിലും ഉപനികുതികളിലും അഞ്ച് ശതമാനമാണ് വർധനവ് .ജൂഡീഷ്യൽ കോർട്ട് ഫീ സ്റ്റാന്പുകളുടെ നിരക്ക് കൂടി. ചിലമേഖലകളിൽ പ്രഖ്യാപിച്ച ഇളവുകളും പ്രാബല്യത്തിലായി.വിൽപ്പന നടന്ന ഭൂമി മൂന്ന് മാസത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ ഇരട്ടി സ്റ്റാന്പ് ഡ്യൂട്ടി നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറഞ്ഞു.

]]>
കൂളിമാട് പാലം തകര്‍ന്ന സംഭവം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം https://malayalees.ch/koolimadu-bridge-collapsed-udf-protest/ Tue, 17 May 2022 04:32:34 +0000 https://malayalees.ch/?p=61916 കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുന്നു. നിര്‍മാണത്തില്‍ അഴിമതി ഉണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. ബീമുകള്‍ തകര്‍ന്ന സാഹചര്യം പരിശോധിക്കാന്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം പാലത്തില്‍ പരിശോധന നടത്തും. പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന.

പാലത്തിന്റെ ബീമുകളെ താങ്ങി നിര്‍ത്തുന്ന ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാര്‍ ആണ് അപകടത്തിന് കാരണമെന്നാണ് കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം. എന്നാല്‍ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. യുഡിഎഫ് പ്രവര്‍ത്തകര്‍ പാലത്തിലേക്ക് മാര്‍ച്ച് നടത്തി. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഊരാളുങ്കലിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നാണ് ആവശ്യം.

കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കൂളിമാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോലം കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ യൂത്ത് ലീഗും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

ചാലിയാറിന് കുറുകെ കൂളിമാട് കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകളാണ് ഇന്നലെ തകര്‍ന്ന് വീണത്. രാവിലെ ഒന്‍പത്മണിയോടെ പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്ന് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. താല്‍ക്കാലികമായി സ്ഥാപിക്കുന്ന ഹൈഡ്രോളിക് ജാക്കിയുടെ സാങ്കേതിക പ്രശ്‌നമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

2019 മാര്‍ച്ചിലായിരുന്നു പാലത്തിന്റെ നിര്‍മാണപ്രവൃത്തി തുടങ്ങിയിരുന്നത്. പ്രവൃത്തി പുരോഗമിക്കവേ പുഴയിലെ ശക്തമായ ഒഴുക്കില്‍ ഐലന്‍ഡ് ഒലിച്ചുപോയതോടെ നിര്‍മാണപ്രവൃത്തി നേരത്തെ നിര്‍ത്തിവെച്ചിരുന്നു. അതേ സമയം തകര്‍ന്നുപോയ മൂന്ന് ബീമുകളും നീക്കം ചെയ്ത് ഒരു മാസത്തിനുള്ളില്‍ പകരം പുതിയ ബീമുകള്‍ നിര്‍മ്മിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റ് പ്രവൃത്തികള്‍ തടസ്സമില്ലാതെ മുന്നോട്ട് പോകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

]]>
നിയമസഭ കയ്യാങ്കളിക്കേസ്; വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫ്. ധര്‍ണ നാളെ https://malayalees.ch/udf-protest-against-shivankutty/ Wed, 04 Aug 2021 04:10:53 +0000 https://malayalees.ch/?p=47644 നിയമസഭ കയ്യാങ്കളിക്കേസില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തുന്ന ധര്‍ണ നാളെ . കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ നിയോജക മണ്ഡലം തലത്തിലാണ് പ്രതിഷേധ ധര്‍ണ നടത്തുന്നതെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍ അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ രാവിലെ 10- നായിരിക്കും ധർണ നടത്തുക തിരുവനന്തപുരം സെന്‍ട്രല്‍ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ ധര്‍ണ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. നേമത്തും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി കഴക്കൂട്ടത്തും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടിയൂര്‍ക്കാവിലും എം. എം. ഹസ്സന്‍ വിഴിഞ്ഞത്തും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യും.

]]>
ദേവികയുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും: സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് ലീഗ് https://malayalees.ch/udf-to-continue-strike-on-devika-death-case-malappuram/ Wed, 03 Jun 2020 05:30:41 +0000 https://malayalees.ch/?p=26467 ദേവികയുടെ ആത്മഹത്യ പുതിയ സംഘം അന്വേഷിക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് ചുമതല.

ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്തതിനാല്‍ മലപ്പുറം വളാഞ്ചേരിയിലെ ദലിത് വിദ്യാര്‍ഥിനി അത്മഹത്യ ചെയ്ത സംഭവത്തില്‍ തുടര്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് കെപിഎ മജീദ്. വിദ്യാര്‍ഥിനിയുടെ മരണത്തിന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും മാത്രമാണ് ഉത്തരവാദിത്വം. സമരം ചെയ്യുന്ന വിദ്യാർഥികളെ പൊലീസ് അടിച്ചമർത്തുന്നുവെന്നും മജീദ് മീഡിയവണിനോട് പറഞ്ഞു.

അതേസമയം ദേവികയുടെ ആത്മഹത്യ പുതിയ സംഘം അന്വേഷിക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് ചുമതല.

ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. വിഷയത്തില്‍ പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. വിദ്യാഭ്യാസ വകുപ്പും പട്ടികജാതി കമ്മീഷനും വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

പട്ടികജാതി വകുപ്പ് മലപ്പുറം ജില്ലാ ഡെവലപ്മെന്‍റ് ഓഫീസറോടാണ് മന്ത്രി എ കെ ബാലന്‍ റിപ്പോര്‍ട്ട് തേടിയത്. ഇന്ന് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പട്ടികജാതി കമ്മീഷനും വിദ്യാഭ്യാസ വകുപ്പും ജില്ല വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതും ഇന്ന് തന്നെ ലഭ്യമാകുമെന്നാണ് വിവരം. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും സര്‍ക്കാരിന്‍റെ ഔദ്യോഗിക നിലപാട്.

]]>