udf manifesto – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Mar 2021 09:13:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png udf manifesto – malayalees.ch https://malayalees.ch 32 32 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന; മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ പ്രത്യേക വേതനം ലഭ്യമാക്കും; യുഡിഎഫ് പ്രകടന പത്രിക https://malayalees.ch/udf-manifesto-2021-special-consideration-for-fishermen/ Sat, 20 Mar 2021 09:13:34 +0000 https://malayalees.ch/?p=41823 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി യുഡിഎഫ് പ്രകടന പത്രിക. സര്‍ക്കാര്‍ മുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വേതന സഹായം ലഭ്യമാക്കും. കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍, പെട്രോള്‍ മണ്ണെണ്ണ സബ്‌സിഡി ലഭ്യമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

പട്ടയം ലഭ്യമല്ലാത്ത എല്ലാ തീരദ്ദേശ നിവാസികള്‍ക്കും പട്ടയം ലഭ്യമാക്കും. ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള രോഗങ്ങള്‍ കാരണം മരണമടയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കും. മത്സ്യബന്ധ ബോട്ടുകള്‍, കെഎസ്ആര്‍ടിസി അടക്കമുള്ള യാത്രാ ബസുകള്‍, ഓട്ടോറിക്ഷ, ഉടമസ്ഥര്‍ ഓടിക്കുന്ന ടാക്‌സികള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്ന് ഇന്ധന സബ്‌സിഡ് ലഭ്യമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

  • പ്രളയംകൊണ്ടും മഹാമാരികൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ വരെ ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കും.
  • സംസ്ഥാനത്ത് അര്‍ഹരായ വ്യക്തികള്‍ക്ക് പെന്‍ഷന്‍ ഉറപ്പുനല്‍കുന്നതിനായി നടപടി സ്വീകരിക്കും. ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും. ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും.
  • അര്‍ഹരായവര്‍ക്കെല്ലാം പ്രയോരിറ്റി റേഷന്‍ കാര്‍ഡ് നല്‍കും.
  • എല്ലാ വെള്ള കാര്‍ഡുകാര്‍ക്കും അഞ്ചുകിലോ അരി സൗജന്യമായി നല്‍കും. അര്‍ഹരായ അഞ്ച് ലക്ഷം പേര്‍ക്ക് വീട്. ലൈഫ് പദ്ധതിയിലെ അഴിമതികള്‍ അന്വേഷിക്കും. അപാകതകള്‍ പരിഹരിച്ച് സമഗ്രമായ ഭവന പദ്ധതി നടപ്പിലാക്കും.
  • കാരുണ്യാ പദ്ധതി പുനസ്ഥാപിക്കും.
  • എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഭവന നിര്‍മാണത്തിനായി നീക്കിവച്ചിരിക്കുന്ന തുക ആറ് ലക്ഷമായി ഉയര്‍ത്തും
  • 40 മുതല്‍ 60 വയസ് വരെ പ്രായമുള്ള തൊഴിയില്‍ രഹിതരായ ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും.
  • സര്‍ക്കാര്‍ ജോലികള്‍ക്ക് വേണ്ടി പരീക്ഷയെഴുതുന്ന അമ്മമാര്‍ക്ക് രണ്ട് വയസ് ഇളവ് അനുവദിക്കും.
  • പിഎസ്‌സിയുടെ സമ്പൂര്‍ണ പരിഷ്‌കരണം നടപ്പാക്കാന്‍ നിയമം കൊണ്ടുവരും. പിഎസ്‌സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന വകുപ്പുകള്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് നിയമം നടപ്പാക്കും.
  • കൊവിഡ് മൂലം മരണമടഞ്ഞ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള അര്‍ഹരായവര്‍ക്ക് ധനസഹായം നല്‍കും. കൊവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കും. കൊവിഡ് മൂലം തകര്‍ന്ന കേരളത്തെ പുനരുദ്ധരിക്കാന്‍ പാക്കേജ് ലഭ്യമാക്കും. തൊഴില്‍ രഹിതരായ ഒരു ലക്ഷം യുവതീ യുവാക്കള്‍ക്ക് ഇരുചക്ര വാഹന സബ്‌സിഡി. ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് 5000 രൂപ ലഭ്യമാക്കും. കൊവിഡ് ഹോസ്പിറ്റലുകള്‍ സ്ഥാപിക്കും.
  • ശബരിമല വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കും.
  • റബര്‍ കിലോയ്ക്ക് 250 രൂപ താങ്ങുവില ഉറപ്പാക്കും.
  • നെല്ല് താങ്ങുവില 30 രൂപയാക്കും. നാളികേര താങ്ങുവില 40 രൂപയാക്കും. എല്ലാ നാണ്യവിളകള്‍ക്കും ഉത്പാദന ചിലവ് കണക്കിലെടുത്ത് താങ്ങുവില ഉറപ്പാക്കും
  • പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും
  • കൃഷി മുഖ്യ വരുമാനമായിട്ടുള്ള, അഞ്ച് ഏക്കറില്‍ കുറവ് കൃഷിഭൂമിയുള്ള അര്‍ഹരായ കൃഷിക്കാര്‍ക്ക് 2018 ലെ പ്രളയത്തിന് മുന്‍പുള്ള രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും.
  • പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി നല്‍കിവരുന്ന എസ്‌സിപി/ ടിഎസ്പി മാതൃകയില്‍ ഫിഷറീസ് ആര്‍ട്ടിസാന്‍സ് മണ്‍പാത്ര തൊഴിലാളി സബ് പ്ലാന്‍ നടപ്പിലാക്കും.
  • കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
  • മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍, പെട്രോള്‍ മണ്ണെണ്ണ സബ്‌സിഡി ലഭ്യമാക്കും.
  • പട്ടയം ലഭ്യമല്ലാത്ത എല്ലാ തീരദ്ദേശ നിവാസികള്‍ക്കും പട്ടയം ലഭ്യമാക്കും.
  • സര്‍ക്കാര്‍ മുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വേതന സഹായം ലഭ്യമാക്കും.
  • ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള രോഗങ്ങള്‍ കാരണം മരണമടയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കും.
  • മത്സ്യബന്ധ ബോട്ടുകള്‍, കെഎസ്ആര്‍ടിസി അടക്കമുള്ള യാത്രാ ബസുകള്‍, ഓട്ടോറിക്ഷ, ഉടമസ്ഥര്‍ ഓടിക്കുന്ന ടാക്‌സികള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്ന് ഇന്ധന സബ്‌സിഡ് ലഭ്യമാക്കും.

യുഡിഎഫിന്റെ പ്രകടന പത്രിക കഴിഞ്ഞ ഏഴ് മാസങ്ങളുടെ നിരന്തരമായ സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും ഫലമായി ഉണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ജനങ്ങളുടെ മാനിഫെസ്റ്റോയാണ്. വിവിധ വിഭാഗം ജനങ്ങളുമായി ചര്‍ച്ച ചെയ്തശേഷം രൂപപ്പെടുത്തിയതാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മാനിഫെസ്റ്റോയിലുള്ള മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കും. ഈ മാനിഫെസ്റ്റോ ഞങ്ങളുടെ ഗീതയാണ്, ബൈബിളാണ്, ഖുറാനുമാണ്. പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പാക്കേണ്ട ഉത്തരവാദിത്വം യുഡിഎഫിന് ഉണ്ടാകും. ക്ഷേമ പ്രവര്‍ത്തനത്തിലൂടെയും വികസനത്തിലൂടെയും കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

]]>
യു.ഡി.എഫ്. പ്രകടനപത്രിക ഇന്ന് https://malayalees.ch/udf-manifesto-an-action-plan-to-repair-ldfs-wrongs/ Sat, 20 Mar 2021 03:59:36 +0000 https://malayalees.ch/?p=41794 നിയമസഭ തെരെഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. പ്രകടനപത്രിക ഇന്ന് പ്രകാശനം ചെയ്യും. ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങൾ പട്ടികയിലുണ്ടാകും.

ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യു.ഡി.എഫ് പ്രകടന പത്രിക തയ്യാറാക്കിയത്. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിഭിന്നമായി കൂടുതൽ തയ്യാറെടുപ്പുകളും പ്രകടനപത്രിക തയ്യാറാക്കാൻ യു.ഡി.എഫ് നടത്തിയിട്ടുണ്ട്.

എൽ.ഡി.എഫ് സർക്കാരിന്‍റെ വികസന നേട്ടങ്ങൾ മറികടക്കാൻ ഉതകുന്ന ന്യായ്‌ പദ്ധതി പോലുള്ള വാഗ്ദാനങ്ങൾ പത്രികയിലുണ്ടാകും. സർക്കാരിന്‍റെ അവസാന ബജറ്റിന് രണ്ടു ദിവസം മുമ്പെ പ്രതിപക്ഷ നേതാവ് ഇതിന്‍റെ സൂചന നൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് സമിതിയുടെ യോഗവും ഇന്ന് നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിലെ പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്യും.

]]>
പാലാരിവട്ടം തിരിച്ചടിച്ചു, ‘അഴിമതിക്കെതിരെ ഒരു വോട്ട്’ ഒഴിവാക്കി യു.ഡി.എഫ് പ്രകടനപത്രിക https://malayalees.ch/udf-manifesto-released/ Sat, 21 Nov 2020 13:20:21 +0000 https://malayalees.ch/?p=35517 ‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്ന മുദ്രാവാക്യം ഒഴിവാക്കി യു.ഡി.എഫ് പ്രകടന പത്രിക. ‘പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ എന്ന പുതിയ മുദ്രാവാക്യമാണ് യു.ഡി.എഫ്. പ്രകടന പത്രികയില്‍ ഉയർത്തി പിടിക്കുന്നത്. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പത്രിക പുറത്തിറക്കിയത്.

തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരവും ഫണ്ടും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മികച്ച വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുതാര്യവും സുസ്ഥിര വികസനവും മുന്നില്‍ കണ്ടുള്ള സത്യസന്ധമായ ഭരണമാണ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനമെന്നും ചെന്നിത്തല വിശദമാക്കി.

കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ഫണ്ട് നൽകാതെ തദ്ദേശ സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ വീർപ്പുമുട്ടിച്ചുവെന്ന് പ്രകടനപത്രിക കുറ്റപ്പെടുത്തുന്നുണ്ട്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ സ്ഥിതിക്കു മാറ്റമുണ്ടാകുമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.

അതേസമയം യു.ഡി.എഫിന്‍റെ പ്രധാന മുദ്രാവാക്യമായ ‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്ന മുദ്രാവാക്യം പ്രകടനപത്രികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞും ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയുമടക്കം അറസ്റ്റിലായ പശ്ചാത്തലത്തലം പരിഗണിച്ചാണോ വലത് മുന്നണി മുദ്രാവാക്യം ഒഴിവാക്കിയത് എന്നത് ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം യു.ഡി.എഫ് പുറത്തുവിട്ടിട്ടില്ല.

]]>