Uddhav Thackeray – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Jul 2022 08:16:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Uddhav Thackeray – malayalees.ch https://malayalees.ch 32 32 ഷിന്‍ഡെയേയും കൂട്ടരേയും നിയമസഭയില്‍ പ്രവേശിപ്പിക്കരുത്; വീണ്ടും സുപ്രിംകോടതിയിലെത്തി ഉദ്ധവ് വിഭാഗം https://malayalees.ch/uddhav-thackerays-shiv-sena-moves-supreme-court-again-to-suspend-shinde/ Fri, 01 Jul 2022 08:16:00 +0000 https://malayalees.ch/?p=64159 വിമത നീക്കത്തിനൊടുവില്‍ ഭരണം നഷ്ടമായെങ്കിലും വിട്ടുകൊടുക്കാതെ ഉദ്ധവ് താക്കറെ വിഭാഗം. ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ഉദ്ധവ് താക്കറെ വിഭാഗം വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. പാര്‍ട്ടികളുടെ വിഭജനമോ ലയനമോ ഗവര്‍ണര്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അയോഗ്യതയില്‍ തീരുമാനമാകുന്നതുവരെ വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍ ആവര്‍ത്തിക്കുന്നത്. ഷിന്‍ഡെയും ഒപ്പമുള്ള മറ്റ് എംഎല്‍എമാരും മാഹാരാഷ്ട്ര നിയമസഭയില്‍ പ്രവേശിക്കുന്നത് കോടതി ഇടെപട്ട് തടയണമെന്നും ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെടുന്നു.

രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തുന്നത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ ഉദ്ധവ് രാജി വച്ചത്.

ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ഇന്നലെ രാത്രിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും ഷിന്‍ഡെയ്ക്ക് ഒപ്പം സത്യപ്രതിഞ്ജ ചെയ്തിരുന്നു. ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലെ ഭരണമാറ്റത്തിന്റെ അവസാന നിമിഷം പോലും അപ്രതീക്ഷിത ട്വിസ്റ്റുണ്ടാകുകയായിരുന്നു. അപ്രതീക്ഷിതമായി പത്രസമ്മേളന വിളിച്ച് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ഷിന്‍ഡെയെ പ്രഖ്യാപിക്കുകയായിരുന്നു.

]]>
മഹാനാടകത്തിന് അവസാനം; രാജ് ഭവനിലെത്തി രാജി സമര്‍പ്പിച്ച് ഉദ്ധവ് താക്കറെ https://malayalees.ch/uddhav-thackeray-gave-resignation-governor-raj-bhavan/ Thu, 30 Jun 2022 04:38:14 +0000 https://malayalees.ch/?p=64094 ഏറെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. രണ്ട് വര്‍ഷവും 213 ദിവസവും നീണ്ട ഭരണത്തിനൊടുവിലാണ് രാജി. വലിയ കൂട്ടം ശിവസേന പ്രവര്‍ത്തകരുടേയും വലിയ വാഹനവ്യൂഹത്തിന്റേയും അകമ്പടിയോടെയാണ് ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തിയത്. കനത്ത സുരക്ഷയാണ ഉദ്ധവ് താക്കറെയ്ക്ക് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി കസേരയിലേക്ക് താന്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഉദ്ധവ് താക്കറെ രാജി സമര്‍പ്പിച്ചത്.

ഒപ്പമുള്ളവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും യഥാര്‍ത്ഥ പാര്‍ട്ടിക്കാര്‍ തനിക്കൊപ്പമുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ അങ്ങനെയൊരാളല്ല. സുപ്രിംകോടതി വിധി പൂര്‍ണമായും അംഗീകരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

മറാത്തികള്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടിയാണ് താന്‍ നിലകൊണ്ടതെന്ന് ഉദ്ധവ് താക്കറെ പറയുന്നു. ബാല്‍ താക്കറെ വളര്‍ത്തിയവരെല്ലാം അദ്ദേഹത്തിന്റെ മകനെ പിന്നില്‍ നിന്ന് കുത്തി. ശരദ് പവാറിനോടും സോണിയ ഗാന്ധിയോടും നന്ദിയുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേന എതിരാകുന്നത് സഹിക്കാനാകില്ലെന്നും വിമതര്‍ക്ക് എല്ലാം നല്‍കിയെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.

താക്കറെ കുടുംബത്തില്‍ നിന്ന് സര്‍ക്കാരിന്റെ ഭാഗമാവുന്ന ആദ്യ നേതാവാണ് ഉദ്ധവ് താക്കറെ. ഇതോടെ ശിവസേനകോണ്‍ഗ്രസ്എന്‍സിപി സഖ്യമായ മഹാവികാസ് അഘാഡി സഖ്യസര്‍ക്കാര്‍ നിലംപതിച്ചു. ബദല്‍ സര്‍ക്കാര്‍ നീക്കങ്ങളുമായി ബിജെപി മുന്നോട്ടുപോവുകയാണ്.

]]>