udayanidhi stalin – malayalees.ch https://malayalees.ch Malayalam Online News Portal Wed, 06 Sep 2023 06:40:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png udayanidhi stalin – malayalees.ch https://malayalees.ch 32 32 സനാതന ധർമ പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ യുപിയിൽ കേസ് https://malayalees.ch/sanatana-dharma-udayanidhi-stalin-case-uttar-pradesh/ Wed, 06 Sep 2023 06:39:51 +0000 https://malayalees.ch/?p=87312 സനാതന ധർമ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ വീണ്ടും കേസ്. ഉത്തർപ്രദേശിലെ രാംപൂരിലെ കോട്വാലി സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ ആണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുതിർന്ന അഭിഭാഷകരായ ഹർഷ് ഗുപ്തയും രാം സിംഗ് ലോധിയുമാണ് പരാതി നൽകിയത്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരാതിയിൽ ഉദയനിധിയുടെ പരാമർശത്തെ പിന്തുണച്ച പ്രിയങ്ക് ഖാർഗെക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ട്.

ഉദയനിധി സ്റ്റാലിന് എതിരെ കെ ബി ഗണേഷ് കുമാർ എം.എൽ.എയും രം​ഗത്തുവന്നു. വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ടെന്നും മണ്ടത്തരങ്ങളും വിഢിത്തങ്ങളും മന്ത്രിമാർ പറയാതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ട്. അപ്പോൾ കാണുന്നവനെ അച്ഛാ എന്നു വിളിക്കുന്നത് ശരിയല്ലെന്നും ഗണേഷ് കുമാർ പരിഹസിച്ചു.

വിശ്വാസങ്ങളേയും ആചാരങ്ങളേയു ചോദ്യം ചെയ്യുന്നത് ശരിയല്ല. അപ്പൂപ്പന്റെ മോനായിട്ടും അഛന്റെ മോനായിട്ടും വന്നിട്ട് അപ്പം കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്നത് ശരിയല്ല. സിനിമയും രാഷ്ട്രീയവും അറിയാമെന്ന് കരുതി ആരാണ്ട് വിളിച്ചപ്പോൾ അവരെ സുഖിപ്പിക്കാനുള്ള നിലപാടുകൾ ശരിയല്ല. എല്ലാ മതത്തിന്റേയും ആത്മീയവിശ്വാസങ്ങൾക്ക് വിലയുണ്ട്‌.

സനാതന ധര്‍മ്മ പരാമര്‍ശ വിവാദത്തില്‍ ആചാര്യ പരമഹംസ വീണ്ടും പ്രകോപനവുമായി രംഗത്തുവന്നു. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കാൻ തയ്യാറെന്ന് അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യ. ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ 100 കോടി ജനങ്ങളുടെ വികാരത്തെയാണ് ഉദയനിധി വ്രണപ്പെടുത്തിയത്. രാജ്യത്ത് എന്തൊക്കെ വികസനമുണ്ടായിട്ടുണ്ടോ അതിനെല്ലാം കാരണം സനാതന ധർമമാണ്. തന്റെ പ്രസ്താവനയിൽ ഉദയനിധി നിർബന്ധമായും മാപ്പ് പറയണം-പരമഹംസ ആചാര്യയെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഉദയനിധിയുടെ തല വെട്ടുന്നതിന് 10 കോടി പോരെങ്കിൽ പാരിതോഷികം വർധിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ സനാതന ധർമത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പരമഹംസ ആചാര്യ പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മകനായാലും പ്രശ്‌നമല്ല, ശിക്ഷ ലഭിച്ചിരിക്കും. ആവശ്യമെങ്കില്‍ അയാളുടെ തല ഞാന്‍ തന്നെ വെട്ടുമെന്നും ആചാര്യ പരമഹംസ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

]]>
‘ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവർക്ക് 10 കോടി’; പ്രതീകാത്മകമായി ചിത്രം വാളുകൊണ്ട് വെട്ടി അയോധ്യയിലെ സന്യാസി https://malayalees.ch/paramhans-acharya-announces-10crore-reward-for-beheading-udhayanidhi-stalin/ Tue, 05 Sep 2023 07:08:13 +0000 https://malayalees.ch/?p=87256 ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്ന് അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവെച്ചു. ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദത്തിലായ പരാമര്‍ശം.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍റെ സുരക്ഷ കൂട്ടി. സനാതന ധര്‍മ്മ പരാമര്‍ശത്തിൽ ഉദയനിധി സ്റ്റാലിന്‍റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന അയോദ്ധ്യയിലെ സന്യാസിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് നടപടി. ഉദയനിധിയുടെ വീട്ടിലും ഔദ്യോഗിക വസതിയിലും കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.

ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമർശം. ഇതോടെ ഹിന്ദു സംഘടനകളും നേതാക്കളും ഉദയനിധിക്കെതിരെ രംഗത്ത് വരികയും വിമർശങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ നിലപാടിൽ ,മാറ്റമില്ല എന്ന് തന്നെയാണ് ഉദയനിധി സ്റ്റാലിൻ ഇപ്പോഴും വ്യക്തമാക്കുന്നത്.

]]>
ഉദയനിധി ഇനി മന്ത്രി; ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് ആദ്യ ട്വീറ്റ് https://malayalees.ch/udayanidhi-stalin-sworn-in-as-minister/ Wed, 14 Dec 2022 07:07:46 +0000 https://malayalees.ch/?p=72813 തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30യ്ക്ക് രാജ്ഭവനിലെ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. കായിക യുവജനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക് ലഭിച്ചത്. ഉദയനിധിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ ഗവർണർ ആർ.എൻ.രവി അംഗീകരിച്ചിരുന്നു. 

മന്ത്രിപദമെന്നത് ഒരു അധികാരസ്ഥാനം എന്നതല്ലാതെ, ഉത്തരാവിദത്തത്തോടെയാണ് കാണുന്നതെന്ന് ഉദയനിധി ട്വീറ്റ് ചെയ്തു.

2008 ൽ നിർമാതാവായാണ് ഉദയനിധി സ്റ്റാലിൻ സിനിമാ മേഖലയിലേക്ക് എത്തുന്നത്. വിജയ് തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ കുരുവിയായിരുന്നു ആദ്യ ചിത്രം. പിന്നീട് 2012 ൽ ഒരു കൽ ഒരു കണ്ണാടി എന്ന സിനിമയിലൂടെയാണ് നടനാകുന്നത്. തുടർന്ന് നൻബെൻഡ, ഗെത്ത്, മനിതൻ, നിമിർ, സൈക്കോ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

2021ലാണ് ഡിഎംകെ ടിക്കറ്റിൽ ആദ്യമായി ഉദയനിധി മത്സരിക്കുന്നത്. മുത്തച്ഛൻ കരുണാനിധിയുടെ മണ്ഡലമായ ചേപ്പക്-തിരുവള്ളികേനിയിലെ എംഎൽഎയാണ് ഉദയനിധി സ്റ്റാലിൻ.

]]>
ഉദയനിധി സ്റ്റാലിൻ മന്ത്രിയായേക്കും; തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം ഡിസംബർ 14ന് https://malayalees.ch/udayanidhi-stalin-to-be-minister/ Mon, 12 Dec 2022 13:43:13 +0000 https://malayalees.ch/?p=72725 തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം ഡിസംബർ 14ന്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനെ മന്ത്രിയായേക്കും. കായിക യുവജനക്ഷേമ വകുപ്പായിരിയ്ക്കും ഉദയനിധിയ്ക്ക് നൽകാൻ സാധ്യത. ചില വകുപ്പുകളിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്.

പരിസ്ഥിതി മന്ത്രി ശിവ.വി. മെയ്യനാഥനാണ് നിലവിൽ യുവജന ക്ഷേമ വകുപ്പും കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പാണ് നിലവിൽ ഉദയനിധിക്ക് വിഭജിച്ച് നൽകുന്നത്. ഇതിന് പുറമെ തദ്ദേശകാര്യമന്ത്രിയായ ഐ.പെരിയസാമിക്ക് ഗ്രാമവികസന വകുപ്പും, ഈ വകുപ്പ് നിലവിൽ കൈകാര്യം ചെയ്യുന്ന കെ.ആർ പെരിയകറുപ്പന് തദ്ദേശകാര്യ വകുപ്പും മാറ്റി നൽകും. ടൂറിസം മന്ത്രിയെ വനം വകുപ്പ് എൽപ്പിക്കുകയും, തിരിച്ചും നടത്താനും പദ്ധതിയുണ്ട്.

2008 ൽ നിർമാതാവായാണ് ഉദയനിധി സ്റ്റാലിൻ സിനിമാ മേഖലയിലേക്ക് എത്തുന്നത്. വിജയ് തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ കുരുവിയായിരുന്നു ആദ്യ ചിത്രം. പിന്നീട് 2012 ൽ ഒരു കൽ ഒരു കണ്ണാടി എന്ന സിനിമയിലൂടെയാണ് നടനാകുന്നത്. തുടർന്ന് നൻബെൻഡ, ഗെത്ത്, മനിതൻ, നിമിർ, സൈക്കോ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

2021 ലാണ് ഡിഎംകെ ടിക്കറ്റിൽ ആദ്യമായി ഉദയനിധി മത്സരിക്കുന്നത്. നിലവിൽ ചേപ്പക്-തിരുവള്ളികേനി എംഎൽഎയാണ് ഉദയനിധി സ്റ്റാലിൻ.

]]>